നിങ്ങളുടെ ഇന്നത്തെ ദിവസം

ഒരു വര്‍ഷത്തിന്റെ അവസാനവും മറ്റൊന്നിന്റെ തുടക്കവുമാണിന്ന്. എന്റെ അഭിപ്രായത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ വിശകലനം ചെയ്യാനും വരുംദിനങ്ങളിലേക്കുള്ള പദ്ധതികള്‍ തയ്യാറാക്കാനും ഇന്നിനെ പ്രയോജനപ്പെടുത്തണം. തങ്ങളുടെ പുനര്‍ജനനവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ പുരാതന മനുഷ്യര്‍ വര്‍ഷാവസാനം ശനിക്ക് നല്‍കിയപ്പോള്‍ ഇത് മനസ്സില്‍ സൂക്ഷിച്ചിരുന്നു. അതിലുപരി, പുതിയ സാധ്യതകള്‍ പരിഗണിക്കുന്നതിനുള്ള നിമിഷം കൂടിയാണിത്..

Horoscope of the Week (May 03 -a May 09 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ വായ്പകളും ബില്ലുകളും മറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ക്ക് നിങ്ങളിന് ശ്രദ്ധ നല്‍കണം. നിങ്ങളിപ്പോഴും ഒരു ചൂതാട്ട മനോഭാവത്തിലാണ്. എങ്കിലും ലാഭമുണ്ടാകുന്നതിനേക്കാള്‍ കൂടതല്‍ നഷ്ടമുണ്ടാകുന്നതിനാണ് സാധ്യതയെന്ന് നിങ്ങള്‍ക്ക് അറിയാമെന്ന് എനിക്കുറപ്പുണ്ട്. ശ്രദ്ധയോടെ മാത്രം നീങ്ങുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ശക്തവും വേദനിപ്പിക്കുന്നതും സമ്മര്‍ദ്ദമുള്ളതുമായ ഗ്രഹനിലകള്‍ ഇപ്പോള്‍ ഭൂതകാലത്താണ്. ഒരു വൃഷഭ രാശിക്കാരന്‍ രക്ഷപ്പെടുന്നത് പോലെ നിങ്ങള്‍ നല്ല പെരുമാറ്റത്തോടെയും മഹത്വത്തോടെയും രക്ഷപ്പെട്ടു. വൈകാരികമായ പോരാട്ടങ്ങള്‍ സമയ നഷ്ടം മാത്രം.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ചന്ദ്രന്‍ സൗഹാര്‍ദ്ദ നിലയിലാണ്. നിങ്ങള്‍ക്ക് വിശ്രമിക്കാമെന്നും എല്ലാം നിങ്ങളുടെ വഴിക്ക് നടക്കുമെന്നും പറയുന്നതിന്റെ ജോതിഷപരമായ ചുരുക്കെഴുത്താണിത്. നിങ്ങള്‍ ഒരാവശ്യം ഉന്നയിക്കുമ്പോള്‍ അത് അങ്ങേയറ്റം ശ്രദ്ധയോടെ വേണം ചെയ്യാന്‍. അല്ലെങ്കില്‍ നേര്‍വിപരീത ഫലം ഉളവാക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സൂര്യന്‍ തന്റെ നില മാറ്റാനൊരുങ്ങുന്നു. അത് ചെയ്യുമ്പോള്‍, സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു പുതിയ കാഴ്ചപ്പാട് ലഭിക്കും. എങ്കിലും ഇന്നത്തെ ചാന്ദ്ര ചിത്രം നിങ്ങളുടെ കുടുംബ ബന്ധങ്ങളില്‍ കുറച്ചൊരു ശ്രദ്ധ നല്‍കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നു. നിങ്ങള്‍ അവഗണിക്കുകയാണെന്ന് ആരോ ഒരാള്‍ ചിന്തിക്കുന്നതായി തോന്നുന്നു.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ സൗരനിലയില്‍ ഗ്രഹങ്ങള്‍ പരസ്പരം മാറി വരുമ്പോള്‍ ചിലപ്പോള്‍ അത് നിങ്ങളെ ഒരു ദിവസം മുതല്‍ ഒരു ദശാബ്ദം വരെയുള്ള ദശാസന്ധികളില്‍പ്പെടുത്തിയേക്കും. നിങ്ങളുടെ സാമ്പത്തിക സുരക്ഷയെ ശരിയാക്കാന്‍ നിങ്ങള്‍ കഷ്ടപ്പെടുന്നൊരു പുതിയ ഗ്രഹനില വന്നേക്കാം. ഇപ്പോള്‍ നിങ്ങളുടെ പദ്ധതികളെ കുറിച്ച് അറിയാവുന്നവരുമായി ചര്‍ച്ച ചെയ്യേണ്ടതാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സാമൂഹികപരമായി നിങ്ങളിപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരായിട്ടുണ്ടാകും. അത് നിങ്ങളെ തൊഴിലിലും വീട്ടിനും വിനോദയാത്രയിലും നന്നായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തനാക്കും. എന്നിരുന്നാലും, നിങ്ങള്‍ ബുദ്ധിമാനായ കന്നിരാശിയാണെങ്കില്‍ നിങ്ങളിപ്പോഴും അപകടാവസ്ഥയിലാണെന്ന് നിങ്ങള്‍ മനസ്സിലാക്കും. അതിനാല്‍ വൈകാരിക പ്രതിരോധങ്ങളെ തയ്യാറാക്കിവയ്ക്കുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നീതിയെ പ്രണയിക്കുന്നയാളെന്നാണ് ജ്യോതിഷികള്‍ നിങ്ങളെ വിശേഷിപ്പിക്കുന്നത്. സത്യസന്ധന്‍ ആയിരിക്കുന്നതല്ല ഇത്. സത്യത്തില്‍, മറ്റൊരാളുടെ വികാരത്തെ വ്രണപ്പെടുത്താതിരിക്കാന്‍ ഒരു ചെറിയ കള്ളം പറഞ്ഞതിന് നിങ്ങള്‍ ന്യായീകരിക്കപ്പെടുമെന്ന് തോന്നുന്നു. അതൊരു കൃത്യമായ വിലയിരുത്തലാണ്. പക്ഷേ, അതൊരാള്‍ക്ക് ചെയ്യാന്‍ കഴിയുന്നുവെങ്കില്‍ അത് നിങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വൃശ്ചികക്കൂറൂകാര്‍ക്ക് ജീവിതം നേരേ വാ നേരേ പോ മട്ടാണ്. സ്വന്തം താല്‍പര്യത്തോടെ തങ്ങളുടെ ആഗ്രങ്ങളെ പിന്തുടരാന്‍ അവര്‍ക്ക് അതിലൂടെ കഴിയും. എന്നിരുന്നാലും, നിങ്ങള്‍ ഇത്തരക്കാരന്‍ അല്ലെങ്കില്‍ നിങ്ങള്‍ക്ക് മോക്ഷം ലഭിക്കുന്നത് ചില സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സൗമ്യമായ ഗ്രഹനില തുടരുന്നത് നിങ്ങളുടെ സാമൂഹിക മഹാമനസ്‌കതയെ തീരുമാനിക്കുന്നു. അതൊരു സാമ്പത്തികപരമായ രീതിയിലല്ല ഞാന്‍ പറഞ്ഞത്. എങ്കിലും പിന്നീട് ചെറിയൊരു സാമ്പത്തിക പ്രശ്‌നമുണ്ടാകാനുള്ള സാധ്യതയുണ്ട്.

മകരം രാശി  (ഡിസംബർ 23 – ജനുവരി 20)

വിചാരിക്കുന്നത് പോലെയത്ര എളുപ്പമല്ല ജീവിതമെന്ന് യുറാനസും നെപ്ട്യൂണും എപ്പോഴും ഓര്‍മ്മിപ്പിക്കുന്നു. ഈ വര്‍ഷത്തേക്കുള്ള ചില ഉപദേശം ഞാന്‍ നിങ്ങള്‍ക്ക് നല്‍കാം. ഒരു ചൂടുള്ള ദിവസത്തെ മരീചിക പോലെ ദിനംപ്രതിയുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതായിപ്പോകുമെന്നതിനാല്‍ അവയെക്കുറിച്ച് ചിന്തിച്ച് വിഷമിക്കേണ്ടതില്ല.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഇപ്പോഴും നിങ്ങളുടെ ഗ്രഹങ്ങള്‍ നീതിയുക്തമായാണ് പ്രവര്‍ത്തിക്കുന്നത്. ഗോള്‍ പോസ്റ്റുകള്‍ മറ്റുള്ളവര്‍ മാറ്റുന്നതിനാല്‍ നിങ്ങള്‍ക്ക് ദേഷ്യം വന്നേക്കാം. മറുവശത്ത്, ഇന്ന് നിങ്ങള്‍ക്ക് സംതൃപ്തി നല്‍കുന്ന സന്മാര്‍ഗികമായ മികച്ച നില നിങ്ങള്‍ കൈവരിക്കും. അതൊരു നല്ല വാര്‍ത്തയാണ്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

പണം കൈകാര്യം ചെയ്യുന്നതില്‍ മീനം രാശിക്കാര്‍ അത്ര മികച്ചവരല്ല. എല്ലാവരിലും ഈ പ്രശ്‌നമില്ലെങ്കിലും ഈ നിയമം മിക്കവാറും ശരിയാകാറുണ്ട്. നിങ്ങളുടെ വ്യക്തിഗത ശൈലി എന്തായാലും സംയുക്ത സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ ഗൗരവകരമായ ചിന്തയോടെ വേണം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook