നിങ്ങളുടെ ഇന്നത്തെ ദിവസം

ബുധനാഴ്ചത്തെ നഭസിനെ ഭരിക്കുന്നത് ബുധൻ ഗ്രഹമാണെന്ന് നിങ്ങളെ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. തിളങ്ങുന്ന ഈ ഗ്രഹം വിവേകവും സരസ ചിന്തകളും പ്രദാനം ചെയ്യുന്നതെന്ന പേരിൽ പ്രശസ്തമാണ്. അതിനാലാണ് ധാരാളം ജ്യോതിഷികൾ, എല്ലാ ദിനങ്ങളും തുല്യമാണെങ്കിലും, ഈ ദിനമാണ് പ്രധാനപ്പെട്ട സംഭാഷണങ്ങൾക്കും യോഗങ്ങൾക്കും ചെറിയ യാത്രങ്ങൾക്കും എന്തിന് അയക്കാൻ വൈകിയ ഇമെയിലുകൾ അയക്കുന്നതിന് പോലും ഏറ്റവും നല്ലതെന്ന് വിശ്വസിക്കുന്നത്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ നിത്യജീവിതത്തിൽ മറ്റൊരാൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് നിങ്ങൾക്ക് പെട്ടെന്ന് ബോധ്യം വന്നേക്കാം. നിങ്ങളുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും മുന്നോട്ട് പോവാനായേക്കാം. പ്രത്യേകിച്ച് നിങ്ങളുടെ പ്രവൃത്തികളാൽ അതിൽ ഇടപെട്ടിടുണ്ടെങ്കിൽ. നിങ്ങൾക്ക് നല്ലൊരു പരിഗണന നിങ്ങൾ നൽകും. അത് എല്ലായ്പോഴും എളുപ്പമല്ലായിരിക്കാം, പക്ഷേ നിങ്ങൾക്ക് നിങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റുന്ന ഏറ്റവും മികച്ചത് ചെയ്യാനാവും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ശാന്തമായ ചിഹ്ന ക്രമങ്ങൾ ഇന്ന് ശക്തമാണെന്നത് വസ്തുതയാണ്. പക്ഷേ ശുക്രനെ അടിസ്ഥാനമാക്കിയുള്ള ഗുണങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് അതെന്ന് നമ്മൾ ഓർത്തില്ലെങ്കിൽ അതുകൊണ്ട് ഒരു കാര്യവുമില്ല. അതിനാൽ, സമാധാനം ശൃഷ്ടിക്കുമ്പോഴും ക്ഷമാപണങ്ങൾക്ക് തയ്യാറാവുമ്പോഴും നിങ്ങൾക്ക് മേൽക്കൈയുണ്ടാവണം. യഥാർഥത്തിൽ അതല്ലാതെ വേറെ തിരഞ്ഞെടുപ്പുകളൊന്നുമില്ല.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങൾ ചെറിയ ഒരു യാത്ര വേണമെന്ന് ആഗ്രഹിച്ചേക്കാം. എന്നാൽ നിങ്ങൾ നിങ്ങളുടെ ഉത്തരവാദിത്തങ്ങളിൽനിന്ന് ഒളിച്ചോടുകയാണെങ്കിൽ അതൊരു നല്ല കാര്യമാവില്ല. നിങ്ങളുടെ തീർപ്പുകൾ തിരക്കുപിടിച്ചതാവാം, പെട്ടെന്നുള്ള തീരുമാനങ്ങൾ എപ്പോഴും എടുക്കാം, പക്ഷേ തിരിച്ചറിയുക നിങ്ങൾക്ക് തെറ്റുവരാമെന്ന്!

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഇപ്പോഴത്തെ പാതയിലൂടെ സൂര്യൻ നല്ല രീതിയിൽ മുന്നോട്ട് പോവുകയാണ്. ആ പാതയിലെ യാത്ര ഏതാണ്ട് അവസാനത്തിലേക്കെത്തുകയാണ്. പദ്ധതികൾ അന്തിമരൂപത്തിലെത്തിക്കെണമെന്നതിനും അയഞ്ഞ കാര്യങ്ങളിൽ സ്ഥിരത വരുത്തണമെന്നതിനുമുള്ള സൂചന കൂടിയാണത്. പണം മാത്രമാണ് ഇപ്പോഴും അസംതൃപ്തിയുടെയും ആശങ്കയുടെയും ശ്രോതസ്സായി കാണുന്നത്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ ഗ്രഹകങ്ങൾ വർണ ശബളമായി കാണുന്നു. നിങ്ങളുടെ തീർപ്പുകൾ നിങ്ങളുടെ ഭാവനയാൽ വേഗം സ്വാധീനിക്കപ്പെടുാമെന്ന് കാണുന്നു. നിങ്ങൾ കലാമേഖലയിലോ, അല്ലെങ്കിൽ വർണശബളമായ എന്തെങ്കിലും ശൃഷ്ടിക്കുന്നതിലോ വ്യാപരിച്ചിരിക്കുകയാണെങ്കിൽ ഇത് മനോഹരമായ കാര്യമായിരിക്കും. അല്ലെങ്കിൽ നിങ്ങൾ അക്കാര്യത്തിൽ കുറച്ച് ശ്രദ്ധ ചെലുത്തേണ്ടി വരും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ ജാതകത്തിലെ സജീവമായ ഒരു സാമ്പത്തിക മേഖലയോട് ചന്ദ്രൻ ചേർന്നുനിൽക്കുകയാണ്. അത് വ്യക്തമാക്കുന്നത് ധനപരമായ കാര്യങ്ങളിൽ തെളിച്ചം വരുമെന്നാണ്. കാൽപനികമായ ഒരു ബന്ധം ഉപകാരപ്രദമായ വഴിത്തിരിവിലേക്കെത്തിച്ചേക്കാം. കൂടുതൽ ഗൗരവമായി, നിങ്ങൾ രഹസ്യമായ വിവരങ്ങൾ കൈകാര്യം ചെയ്യാനുള്ള നിർബന്ധിതമായ അവസ്ഥയിലെത്തിയേക്കാം.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ മനോനിലയിൽ അതീവ ഉത്തരവാദിത്തമുള്ള സ്വാധീനം പുറപ്പെടുവിക്കുകയാണ് ഏറ്റവും ഗൗരവമേറിയ ഗ്രഹമായ ശനി. നിങ്ങൾക്ക് തികച്ചും വന്യമായി പോവാൻ ആഗ്രഹമുണ്ടെങ്കിൽ ഇതാണ് അതിന് പറ്റിയ സമയമെന്നുള്ള മറ്റൊരു സൂചനയുമുണ്ട്. ചുരുക്കത്തിൽ രണ്ച് അറ്റങ്ങൾക്കിടയിൽ ഏത് വേണമെന്ന തിരഞ്ഞെടുപ്പ് നിങ്ങളിലാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ദീർഘകാലമായുള്ള വികാസങ്ങൾ ശുഭോസൂചകങ്ങളായവയാണ്. തൊഴിൽപരമായ ആഗ്രഹങ്ങളെക്കുറിച്ച് ആലോചിച്ചാലും വെല്ലുവിളികൾ അപ്പോഴുമുണ്ട്. തന്ത്രപരമായി ഇടപെടാത്തത് ഈ സമയത്തും നിങ്ങൾ വീണുപോവാനുള്ള പ്രധാന കാരണമായിരുന്നേക്കാം. നിങ്ങൾ മൂല്യം കൽപിക്കുന്ന ഒരു സുഹൃത്തിനെ നഷ്ടപ്പെടേണ്ടെങ്കിൽ ചിന്തിച്ച ശേഷം സംസാരിക്കുന്നുവെന്നുറപ്പാക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ ഇപ്പോഴുള്ള നക്ഷത്രങ്ങൾ സജീവമായവയാണ്. പക്ഷേ, നിങ്ങളുടെ ചാർട്ടിന്റെ സ്വഭാവത്തിലും ശൈലിയിലും ദീർഘകാലമായുള്ള മൊത്തം മാറ്റം പെട്ടെന്നുള്ള പ്രതികരണങ്ങളിൽ നിന്നും സാഹസങ്ങളിൽ നിന്നും ഗൗരവത്തിന്റെയും ശാന്തതയുടെയും പാതയിൽ കൂടുതൽ അകന്നുകൊണ്ടിരിക്കുകയാണ്. എന്നാലും ഉത്തരവാദിത്തങ്ങൾ മുളച്ചുപൊന്തിക്കൊണ്ടിരിക്കുമ്പോളും നിങ്ങൾ പരീക്ഷണങ്ങൾ നടത്തുന്നതിന്റെ ആവശ്യകത മറക്കില്ല.

മകരം രാശി  (ഡിസംബർ 23 – ജനുവരി 20)

ഒരു ഭാരം ഈയുള്ള ദിവസങ്ങളിൽ എടുത്തു മാറ്റപ്പെടാം. നിങ്ങൾ നല്ല അവസ്ഥയിലായതായി തോന്നാനും തുടങ്ങും. ഇന്നത്തെ ചന്ദ്ര സ്ഥാനം നിങ്ങളെ നിങ്ങളുടെ ആഗ്രഹങ്ങളിലേക്കുള്ള ദിശയിലേക്ക് കൂടുതൽ അടുപ്പിക്കും. അത് സ്വാഭാവികമായും സഹായകമായ ഒരു സൂചനയാണ് നിങ്ങളുടെ തൊഴിൽ പരമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിലേക്കായി.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഈ ആഴ്ച പങ്കാളികൾ നയപരതയോടെ ഇടപെടുമെന്നോ നിങ്ങളുടെ വൈകാരികൾ മനസ്സിലാക്കി ഇടപെടുമെന്നോ പ്രതീക്ഷിക്കരുത്. പക്ഷേ അവർ സത്യം പറയാൻ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നത് എന്നതിനാൽ അതിൽ പ്രകോപനമുണ്ടാവുന്നതിലും കാര്യമില്ല. മറ്റുള്ള സമയത്ത് അർഥശൂന്യമായ പ്രസ്താവനയിൽ പോലും ഇപ്പോൾ അത്ഭുതകരമായ ഉപദേശങ്ങൾ അകപ്പെട്ടിട്ടുണ്ടാവാം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ ജാതകത്തിലെ കന്നി ചിഹ്നം നിങ്ങളുടെ നിഴൽ വ്യക്തിത്വത്തെ, അഥവാ ഗുണങ്ങൾ വികസിതമാവേണ്ടകായ നിങ്ങളിലെ ഒരു വ്യക്തിത്വത്തെ പ്രതിനിധാനം ചെയ്യുന്നു. ഇതിനാൽ കന്നിരാശിയുടെ സ്വാധീനം ഈ നിമിഷത്തിൽ ശക്തമാണ്. ദൈനം ദിന ചുമതലകൾക്കും അതിജീവനത്തിനും ഉയർന്ന പ്രാധാന്യം നിങ്ങൾ നൽകേണ്ടതാണ്.

 

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook