നിങ്ങളുടെ ഇന്നത്തെ ദിവസം

ഇടവമാണ് ഇന്നെന്റെ രാശിചിഹ്നം. നിങ്ങൾക്കറിയാവുന്നത് പോലെ രാശിചക്രത്തിന്റെ ഈ ഭാഗം ആകാശ ഋഷഭത്താൽ പ്രതിനിധാനം ചെയ്യപ്പെടുന്നു. പുരാതന കലയിൽ ആദ്യം പ്രത്യക്ഷപ്പെട്ട ചിഹ്നമാണതെന്ന് നിങ്ങൾക്ക് ചിലപ്പോൾ അറിയില്ലായിരിക്കും. പതിനയ്യായിരം വർഷത്തിലധികം പഴക്കമുള്ള അതിശയിപ്പിക്കുന്ന ചിത്രങ്ങളുണ്ട് ഫ്രാൻസിലെ ലസ്കോയിലെ ശിലായുഗ ഗുഹകളിൽ കണ്ടെത്തിയവയായി. നിങ്ങൾക്കഭിമാനിക്കാം നിങ്ങൾ ഇടവരാശിയിൽ പിറന്ന ഒരാളാണെങ്കിൽ.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

പ്രലോഭനങ്ങൾ ധാരാളമുണ്ടാവും, പക്ഷേ നക്ഷത്രങ്ങൾ നിങ്ങളോട് വെല്ലുവിളികളേറ്റെടുക്കാൻ പറയുമ്പോൾ അതിന് വിപരീതമായത് ചെയ്യുന്നതിനായാവും നിങ്ങൾ നല്ലരീതിയിൽ ഉപദേശിക്കപ്പെട്ടത്. സത്യത്തിൽ എത്ര ക്രമീകൃതമാണോ അത്ര സുരക്ഷിതമായിരിക്കും നിങ്ങൾ! ഇതെല്ലാം നിങ്ങളുടെ സഹജ വാസനകളും എന്താണ് ഏറ്റവും മികച്ചതെന്ന ബോധവും ഒത്തുകൊണ്ടുപോവുന്നതിന്റെ ചോദ്യമാണ്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ ചാർട്ടിൽ ഒഴിവാക്കാൻ പ്രയാസമുള്ള ഒരു സമ്മർദ്ദമുണ്ട്. ഒപ്പം നിങ്ങളാണോ, നിങ്ങളുടെ പങ്കാളിയോ മക്കളിലാരെങ്കിലുമോ മാതാപിതാക്കളിലാരെങ്കിലുമോ ആണോ ഈ കാലാവസ്ഥിൽ വൈകാരിക പ്രശ്നങ്ങളനുഭവിക്കുന്നതെന്ന് കാണാനും പ്രയാസമാണ്. ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ, നിങ്ങളുടെ ജീവിതത്തിൽ വെളിച്ചമെത്തിക്കുന്നതിനുള്ള വഴി നിങ്ങൾ കണ്ടെത്തണം.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

കേന്ദ്ര പ്രശ്നം ഇപ്പോൾ പണവുമായി ബന്ധപ്പെട്ടതല്ല. പകരം കുടുംബ ബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം വരും, വർഷങ്ങളായുള്ള മനോഭാവങ്ങളെ നവീകരിച്ചുകോണ്ട്. ഇപ്പോഴത്തെ അസംതൃപ്തിയുടെ മൂല കാരണം കണ്ടെത്താൻ പാടായിരിക്കും. ചിലപ്പോൾ കാരണം ഇല്ലെന്നുമിരിക്കും!

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഇന്നത്തെ ഗ്രഹനില കാര്യമായി വെല്ലുവിളിയുയർത്തുന്നതാണ്. എന്നാൽ നിങ്ങളുടെ സൗര ചാർട്ടുമായി ബന്ധപ്പെട്ട് നോക്കിയാൽ എല്ലാ സമ്മർദ്ധങ്ങളും നേരിട്ടല്ലാതെയുള്ളവയാണ്.ആളുകൾക്ക് നിങ്ങളുടെ പിന്തുണയും അനുകമ്പയും ആവശ്യമുള്ളപ്പോളാവും നിങ്ങൾ ഇടപെടുക. ശരിക്കും, അവർ നിങ്ങളിൽ നിന്നുള്ള അനുകൂല മനോഭാവം നേടിയിട്ടുണ്ടാവും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

എല്ലാ തരത്തിലുമുള്ള പ്രധാന തീരുമാനങ്ങൾ നിങ്ങൾ കൈക്കൊണ്ടിട്ടുണ്ടാവും. എന്നാൽ ലോകത്തിന്റെ ആകെ താൽപര്യങ്ങൾക്കനുസരിച്ച് കണ്ടുകൊണ്ടാണത്. നിങ്ങൾക്ക് ആരുടെയും സഹായം വേണ്ട, പക്ഷേ മറ്റുള്ളവർക്ക് വേണം, ഒപ്പം അവർക്ക് നിങ്ങളുടെ കാഴ്ചപ്പാടിനെറെ വിശാലതയുടെ ഗുണം അനുഭവിക്കാനും കഴിയും. നിങ്ങൾ വേഗത്തിലും നിയമങ്ങളിൽ നിന്ന് അയഞ്ഞും പോയാൽ നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ അത് ചെയ്യേണ്ടിവരും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

മുൻകാലങ്ങളിൽ പല തവണ നിങ്ങളെത്തന്ന അപ്രധാനമാക്കി, നിങ്ങളുടെ പങ്കാളിയെ സഹായിക്കേണ്ട അവസ്ഥ, നിങ്ങൾക്ക് വന്നു ചേർന്നിട്ടുണ്ടാവാം. ഇപ്പോൾ ശുക്രനും ചൊവ്വയും നിങ്ങളുടെ രാശിയിലായിതിനാൽ, നിങ്ങളുടെ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കുമാണ് പ്രാധാന്യം. മറ്റുള്ളവരുടെ കാര്യങ്ങളെ കുറച്ചു കാലത്തേക്കെങ്കിലും പിൻനിരയിലേക്ക് മാറ്റാം.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങൾ നിങ്ങളുടെ പദ്ധതികളെക്കുറിച്ച് പറയാൻ തയ്യാറാണ്. പക്ഷേ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചോ നിങ്ങളുടെ ചിന്തകളെക്കുറിച്ചോ പറയാൻ തയ്യാറല്ല. ചിലപ്പോൾ അത് മറ്റുള്ളവരെപ്പോലെ നിങ്ങളും സംശയത്തോടെ കാണുന്നതിനാലാവും. എന്താണ് പ്രധാനമെന്നും പ്രധാനമല്ലാത്തതെന്നും വേർതിരിക്കുന്നതിന്റെ ചോദ്യമാണിത്. അത് നടക്കുന്ന സമയത്ത് എളുപ്പം പറയാം, നടന്നു കഴിഞ്ഞ ശേഷമുള്ളതിനേക്കാളും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

അനാവശ്യാമായ ഒരു ഏറ്റുമുട്ടലിനുള്ള സാധ്യത അതിന്റെ ഉന്നതിയിലാണ്. പക്ഷേ, അശങ്കപ്പെടേണ്ട. നിങ്ങളുടെ ചാർട്ട് കാണിച്ചു തരുന്നത് ശാന്തതയോടെ നിങ്ങൾ വലിയൊരു ദുരൂഹതയോ ആഴചത്തിലുള്ള ഒരു അനിശ്ചിതത്വത്തിന്റെ കാരണമോ ചുരുളഴിക്കുമെന്നാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വൈകുന്നേരം തുടങ്ങുന്ന സമയത്ത് തന്നെ ചന്ദ്രൻ അതിന്റെ സ്ഥാനം മാറുന്നുവെന്നതിനാൽ ധനുരാശിപ്രകാരമുള്ള നിങ്ങളുടെ സാമൂഹിക ചിന്തകളുണർന്നേക്കാം. പക്ഷേ, പകൽ നിങ്ങൾ തൊഴിൽപരമായ കാര്യങ്ങൾക്ക് പ്രഥമ സ്ഥാനം നൽകും. നിങ്ങൾ ചെയ്യുന്ന അവസാന കാര്യം സുഹൃത്തുക്കളെ അവഗണിക്കുക എന്നതാവും.

മകരം രാശി  (ഡിസംബർ 23 – ജനുവരി 20)

ബുധൻ, ചൊവ്വ, ചന്ദ്രൻ എന്നിവയുടെ സംഘം നിങ്ങളോട് ആവശ്യപ്പെടുകയാണ് ധാർമികതയുമാടി ബന്ധപ്പെട്ട് പരിഗണിക്കേണ്ട കാര്യങ്ങൾ പരിഗണിക്കാൻ. നിങ്ങൾ ഒന്നും ചിന്തിക്കാതെ ചെയ്ത കാര്യങ്ങളുടെ സദാചാര വശങ്ങളെക്കുറിച്ച് നിങ്ങൾ ചിന്തിക്കും. ശരിതെറ്റുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ അതിന്റെ പെട്ടെന്നുള്ള നിർവചനങ്ങളിൽ നിന്നും ദൂരെയാണെന്ന് മനസ്സിലാക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ എന്തിനെക്കുറിച്ചാണ് പറയുന്നതെന്ന് പങ്കാളിയെ പറഞ്ഞു മനസ്സിലാക്കിക്കാനായാൽ നിങ്ങൾ ഭാഗ്യമുള്ള ആളാണ്! എല്ലാ സൂചനകളും കാണിക്കുന്നത് ആളുകൾമറ്റുള്ളവരോട് സംസാരിക്കുന്നതിന് പകരം  സ്വയം സാരിക്കുകയാണ്  എന്നാണ്. ചിലർ പറഞ്ഞേക്കാം അതാണ് ഇന്നത്തെ ലോകത്തിന്റെ പ്രശ്നമെന്ന്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

തൊഴിലിലെ പ്രയാസങ്ങളെത്തുടർന്ന് കൂടുതൽ ആഗ്രഹങ്ങളിലേക്ക് എത്തിച്ചേരാം. ഇതില്ലാം കൃത്യമായ അനുപാതത്തിലെത്തേണ്ടതായ കാര്യമാണ്. നിയമപരമാണോ എന്നോ ധാർമികമാണോ എന്നോ എന്ന് ഒരു തർക്കം വന്നേക്കാം. പക്ഷേ ഓർക്കുക രണ്ടും എപ്പോഴും ഒന്നാവണമെന്നില്ല. ഒരുപക്ഷേ പ്രധാന കാര്യങ്ങൾ കണ്ടെത്താൻ നിങ്ങൾ പരിശ്രമിക്കേണ്ടി വരും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook