നിങ്ങളുടെ ഇന്നത്തെ ദിവസം

വർഷങ്ങൾക്കു മുമ്പ്, ഞാൻ നക്ഷത്രങ്ങളെ കുറിച്ച് പഠിക്കാൻ തുടങ്ങിയ കാലത്ത്, പ്രപഞ്ചം എങ്ങനെയാണ് അതിന്റെ ഓരോ ചെറിയ കാര്യങ്ങളിൽ പോലും പ്രവർത്തിക്കുന്നത് എന്ന് വിവരിക്കാൻ സാധിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. നമ്മളിപ്പോൾ അതിൽ നിന്നും ഏറെ അകലെയാണ്. ശാസ്ത്ര നിയമങ്ങൾക്ക് പ്രപഞ്ചത്തെ കുറിച്ച് വെറും അഞ്ച് ശതമാനം കാര്യങ്ങളെ വിശദീകരിക്കാനാകൂ. ബാക്കിയുള്ളത് രഹസ്യമാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ലോകം കറങ്ങിക്കൊണ്ടിരിക്കുകയായിരിക്കും. പക്ഷെ നിങ്ങളിപ്പോൾ നിലത്ത് നിൽക്കാൻ പോകുകയാണ്. എവിടുന്ന് എന്നറിയാതെ ഏറെ ഉത്തരവാദിത്തങ്ങൾ നിങ്ങളെ തേടിയെത്തും. എല്ലാത്തിന്റേയും സംഘടനാ ചുമതല നിങ്ങൾക്കായിരിക്കും. പുതിയ ജോലി ശരിക്കും സംതൃപ്തി നൽകും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഒരു കൂട്ടം ഗ്രഹങ്ങൾക്ക് ഇപ്പോൾ സ്ഥാന ചലനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ എന്തിനെയെങ്കിലും കുറിച്ച് ഇപ്പോൾ ഉറപ്പിച്ച് പറയുക എന്നത് ബുദ്ധിമുട്ടാണ്. ക്രിയാത്മകമായ കാര്യങ്ങൾക്ക് കൂടുതൽ സമയവും ഇടവും നൽകുക എന്നത് മാത്രമാണ് ഇപ്പോൾ നൽകാൻ സാധിക്കുന്ന ഏറ്റവും നല്ല ഉപദേശം. നിങ്ങൾക്ക് കൂടുതൽ ആവശ്യമുള്ള കാര്യങ്ങൾ​ ചെയ്യുക എന്നതാണ് ഇപ്പോൾ പ്രധാനം.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഈ അടുത്തകാലത്തുണ്ടായ ചില ദുഖ:കരമായ സംഭവങ്ങള്‍, മറ്റുള്ളവരുടെ പ്രവൃത്തികളില്‍ നിങ്ങളെ സംശയാലുവാക്കിയേക്കാം. നിങ്ങള്‍ നേരിടുന്നത് എന്തുതന്നെയായാലും, ഹ്രസ്വകാലത്തേക്കുള്ള ആ പ്രശ്നത്തിനുള്ള പരിഹാരവും അതില്‍ തന്നെയുണ്ടാകും. ഈ സാഹചര്യത്തിലേക്ക് നിങ്ങള്‍ എത്തപ്പെട്ടതിന്‍റെ കാരണങ്ങളും ഉടന്‍ മനസ്സിലാകും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഗ്രഹനിലയനുസരിച്ച് വെല്ലുവിളികളും പ്രതിസന്ധികളും ആശങ്കകളും വിയോജിപ്പുകളും ഉണ്ടാകുന്നതായ് കാണുന്നുണ്ടെങ്കിലും നിങ്ങളുടെ പരിചയസമ്പത്ത് വര്‍ധിപ്പിക്കുന്നതിനും അതുവഴി വിജയത്തിലേക്കുമുള്ള നാഴികക്കല്ലുകളായ് ഈ സമയത്തെ കാണുക. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ വെല്ലുവിളികളുണ്ടാകുന്നത് അനുസരിച്ച് നിങ്ങള്‍ വളരും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

അടുത്തകാലത്തുണ്ടായ ചില ഏറ്റുമുട്ടലുകളുടെ ക്ഷീണത്തില്‍ നിന്നും, ആശയവിനിമയത്തിന്‍റെ ചുമതലയുള്ള ബുധന്‍ സ്വയം ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സമയമാണ്. ചിലപ്പോള്‍ സാഹചര്യങ്ങളെ മറികടക്കാന്‍ തക്കവണ്ണമുള്ള നിശ്ചയദാര്‍ഢ്യം നിങ്ങള്‍ക്കുണ്ടാകും. വളരെ വിരളമായിട്ടാകും അത്തരം ഒരു പ്രേരകശക്തി നിങ്ങള്‍ക്കുണ്ടാവുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

മാന്യമായതും ശ്രേഷ്ഠവുമായ നിങ്ങളുടെ ബുദ്ധിശക്തിയിലുള്ള മതിപ്പും ആത്മാര്‍ത്ഥമായ സൌഹൃദത്തിലും മറ്റുള്ളവര്‍ ആകൃഷ്ടരാകും. ഉദാരമായ ഈ സമീപനം നിങ്ങള്‍ തുടരുന്നത് കാലങ്ങളായുള്ള ചില തടസ്സങ്ങള്‍ മാറുന്നതിന് സഹായകമാകും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങള്‍ സന്തോഷത്തോടെയിരിക്കാനും ശാരീരികസുഖമുള്ളവരായിരിക്കാനും കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ പറ്റിയ സമയമാണ്. വ്യായാമത്തിനും ഭക്ഷണക്രമത്തിനും കൂടുതല്‍ പരിഗണന കൊടുത്തുകൊണ്ടുള്ള ഒരു ജീവിതരീതിക്ക് തുടക്കമിടുക. പ്രതിരോധമാണ് ചികില്‍സയേക്കാള്‍ നല്ലതെന്ന് തന്നെയാണ് ആരോഗ്യത്തെക്കുറിച്ച് ജ്യോതിഷത്തിലുളള കാഴ്ചപ്പാട്. അതുപോലെ തന്നെ മനസ്സിന്‍റെ ആരോഗ്യവും ചിട്ടപ്പെടുത്തുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഗൃഹാതുരത്വം ധാരാളമായ് തോന്നുന്ന സമയമാണിത്. ഈ ആഴ്ചയിലല്ലെങ്കില്‍ പോലും ഈ ഒരു മാസത്തിനുളളില്‍ പഴയകാലത്തെ ചില വൈകാരിക മുഹൂര്‍ത്തങ്ങളിലെ ഓര്‍മകള്‍ നിങ്ങളെ തേടിയെത്തും. പഴയകാലത്തെ വിഷമങ്ങളെക്കുറിച്ചുണ്ടാകുന്ന വികാരങ്ങളെ അതിജീവിച്ച് നല്ല ഓര്‍മകള്‍ മാത്രം മനസ്സില്‍ സൂക്ഷിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഈ രാശിക്കാരില്‍ ഭാഗ്യമുള്ളവര്‍ക്ക് പോലും, ലക്ഷ്യത്തിലെത്താനുള്ള ഓട്ടത്തിന് തടസ്സമുണ്ടാകുന്ന സമയമാണ്. പശ്ചാത്തപിക്കാനോ, അനിശ്ചിതമായ് ഇരിക്കാനോ സമയമില്ല. ആവശ്യമില്ലാത്ത ഓര്‍മകള്‍ മനസ്സിനെ അസ്വസ്ഥതപ്പെടുത്താതെ നോക്കുക.

മകരം രാശി  (ഡിസംബർ 23 – ജനുവരി 20)

സാഹസികതയും യാത്രകളും ഇഷ്ടപ്പെടുന്ന ധനുരാശിക്കാര്‍ക്ക് കൂടുതല്‍ പ്രോല്‍സാഹനം നല്‍കുന്ന രീതിയിലാണ് നക്ഷത്രങ്ങളുടെ സ്ഥാനം. സുരക്ഷിതമായ സ്ഥാനങ്ങളും ചില വിശ്വാസങ്ങളും പെട്ടെന്ന് ഇല്ലാതാകാനുള്ള സാഹചര്യമുളളതിനാല്‍, അതിനനുസരിച്ച് മനസ്സ് മാറാന്‍ തയ്യാറാവുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സാമ്പത്തികബാധ്യതകള്‍ മുഴുവന്‍ കൃത്യമായ് കണക്ക്കൂട്ടി അതിന്‍റെ ഉത്തരവാദിത്തം പൂര്‍ണമായ് ഏറ്റെടുത്ത് പരിഹരിക്കാന്‍ ശ്രമം തുടങ്ങുക. ചെറിയ നഷ്ടങ്ങളാണുണ്ടാക്കുന്നതെങ്കില്‍പ്പോലും, അതുമൂലം വ്യക്തിപരമായ ആവശ്യങ്ങളും പരിഗണനകളും മാറ്റിവയ്ക്കേണ്ടി വന്നേക്കാം. നിങ്ങളുടെ തന്നെ തെറ്റുകളില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കാനും ഈ സമയം പ്രയോജനപ്പെടുത്തുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഈ രാശിക്കാരിലെ സമാധാനപ്രിയരായവര്‍ പോലും ചില വഴക്കുകളില്‍ ചെന്നുപെടുന്ന സമയമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ പിന്‍വാങ്ങുകയോ, പ്രതിരോധിക്കുകയോ ചെയ്യാന്‍ ഒരുങ്ങിയിരിക്കുക. ഇനി പ്രശ്നങ്ങളില്‍ നിന്നൊഴിഞ്ഞ് മാറാന്‍ പറ്റാതെ വന്നാല്‍ സ്വതസിദ്ധമായ കഴിവുകള്‍ ഉപയോഗിച്ച് നേരിടുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook