നിങ്ങളുടെ ഇന്നത്തെ ദിവസം

ഇടവം രാശി ഇപ്പോൾ പ്രധാനമാണ്. എന്നാൽ നമ്മൾ എങ്ങിനെ പ്രതികരിക്കണം? രണ്ടു വഴികളാണ് മുന്നിലുളളത്. അതിലൊന്ന് എന്തൊക്കെ സമ്മർദം ഉണ്ടായാലും മാറ്റത്തിന് വിസമ്മതിക്കുക. മറ്റൊന്ന് ജീവിതത്തിൽ അത് ഉൾക്കൊളളുക, കഴിഞ്ഞു പോയതിനെ ഓർത്ത് വിഷമിക്കാതെ വരാനിരിക്കുന്ന നല്ല കാലത്തിൽ പ്രതീക്ഷ വയ്ക്കുക.

Read Here: Horoscope of the Week (April 26- May 02 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ചില ബന്ധങ്ങൾക്ക് നിങ്ങൾ കൊടുക്കുന്ന മൂല്യത്തിലല്ല, മറിച്ച് നിങ്ങൾക്ക് അവയോട് എത്രത്തോളം നീതി പുലർത്താൻ കഴിയുന്നുവെന്നതാണ് കാര്യം. സംഘർഷത്തിന് പണം തന്നെ ഒരു കാരണമാവാം. എന്നാൽ ദീർഘകാലമായുള്ള മോഹങ്ങളെ തൃപ്തിപ്പെടുത്തുന്നതിനായി നിങ്ങൾക്ക് അവ ചെലവഴിക്കാം. അതിനു നിങ്ങൾ ശേഖരിച്ചു വച്ചിട്ടുളള ഫണ്ടുകൾ ആദ്യം പരിശോധിക്കുക.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നിങ്ങളുടെ എല്ലാ കാര്യങ്ങളിലും ഇപ്പോൾ അദൃശ്യക്തമായ ഒരു ശക്തിയുണ്ട്. നിങ്ങൾ അധികം വൈകാതെ തന്നെ വികാരാധീനരായേക്കാം. അത് ഒഴിവാക്കാനാവില്ല, നിങ്ങളുടെ ഹൃദയത്തോട് സത്യസന്ധരായിരിക്കുക. അതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതിരിക്കുക.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങളുടെ ജോലി ഒരിക്കലും തീരാത്തതിനാലാവാം ഇന്ന് നിങ്ങൾക്ക് അൽപ്പം മടുപ്പായി തോന്നുന്നത്. നിങ്ങളുടെ സമയം മാറ്റുന്നതിനുപകരം, മൂല്യവത്തായ എന്തെങ്കിലും നേടുന്നതിനായി നിങ്ങളുടെ വൈകാരിക ഊർജം വിനിയോഗിക്കുകയാണെങ്കിൽ, നിങ്ങൾ ഉടൻ തന്നെ പ്രതിഫലം കൊയ്യാൻ തുടങ്ങും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങളുടെ വാക്കുകളിൽ ഉറച്ചുനിൽക്കണം. നിങ്ങൾ പറയുന്നത് നിങ്ങളുടെ വികാരത്തിന്റെ കൃത്യമായ പ്രതിഫലനമാണെന്ന് നിങ്ങൾക്കറിയാമെങ്കിൽ, വിട്ടുവീഴ്ചയ്ക്ക് കുറച്ച് ഇടമുണ്ടാകും. ഇപ്പോൾ, നിങ്ങൾ നിങ്ങളായിരിക്കണം എന്ന് മറ്റുള്ളവർ മനസ്സിലാക്കേണ്ടതുണ്ട്. പങ്കാളികൾ നിങ്ങളോട് ക്ഷമ കാണിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങളുടെ ഗ്രഹ വശങ്ങൾ അനുസരിച്ച് കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരിക്കില്ല. എന്നാലും പ്രതിസന്ധികളെ പഠിക്കാനുളള അവസരമായി കരുതുക. ജ്ഞാനം, പക്വത, ആത്മവിശ്വാസം എന്നിവ വളരുന്നതിനുളള അവസരമായി ഇതിനെ കാണുക. ചില സമയത്ത് പങ്കാളിയുടെ പെരുമാറ്റം പോലും പ്രവചനാതീതമായിരിക്കാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

ഇത് തീർച്ചയായും ഒരു ശക്തമായ നിമിഷമാണ്, മറ്റുള്ളവർ ചിന്തിക്കുന്നതും അനുഭവപ്പെടുന്നതും നിങ്ങളെ അനാവശ്യമായി ബാധിക്കുന്നതായി തോന്നുന്നു. അവരുടെ ആഗ്രഹങ്ങളെക്കുറിച്ചും ഭയത്തെക്കുറിച്ചും അവരോട് സംസാരിക്കാൻ ശ്രമിക്കുന്നതിനപ്പുറം ഇതിൽ നിങ്ങൾക്കിപ്പോൾ ഒന്നും ചെയ്യാനാകില്ല. അവരെ മോശമായി വിലയിരുത്തരുത്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങളുടെ ചുറ്റുമുള്ള പങ്കാളികൾക്ക് നഷ്ടം സംഭവിക്കുന്നതായി തോന്നുന്നതിനാൽ ദയവായി നിങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെടുത്തരുത്. ഇപ്പോൾ നിങ്ങളുടെ ചിന്തകൾ മാറാനുളള ഏറ്റവും നല്ല മാർഗം ഏതെങ്കിലും തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നതാണ്. മറ്റുള്ളവർക്കായി സഹായം ചെയ്യുക, കുറച്ച് വർഷങ്ങൾക്കുള്ളിൽ അല്ലെങ്കിൽ മാസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് പ്രയോജനം ലഭിക്കും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടെ മനസ്സ് നിങ്ങൾക്ക് അറിയാമെന്ന് ചിന്തിക്കുന്നു, പക്ഷേ അത് ശരിയാണോ?. ഇപ്പോൾ യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളേണ്ട സമയമാണ്. മറ്റുളളവരുടെ അഭിപ്രായങ്ങൾ കൂടി ശ്രദ്ധയോടെ കേൾക്കുക. നിങ്ങൾ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുമ്പോൾ പ്രാക്ടിക്കലായ വശങ്ങളെക്കാൾ വികാരങ്ങൾക്ക് കൂടുതൽ ഇടം നൽകുന്നത് മാത്രമായിരിക്കും ഉയർന്നു വരുന്ന ഒരേയൊരു പ്രശ്നം. എല്ലാറ്റിനുമുപരിയായി, ലോകത്തിന് നിങ്ങൾ നൽകിയ സംഭാവനകളെ വിലകുറച്ച് കാണരുത്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ഇത് തീർച്ചയായും വിലയേറിയ നിമിഷമാണെന്ന് തോന്നുന്നു, നിങ്ങൾക്ക് എന്താണ് നല്ലതെന്ന് നിങ്ങൾക്കറിയാമെങ്കിൽ, സംശയാസ്പദമായ സാമ്പത്തിക ഇടപെടലുകളിൽ നിന്ന് മാറി നിൽക്കുക. നിങ്ങളുടെ വൈകാരിക സംശയങ്ങൾ ഒരു വശത്തേക്ക് മാറ്റി വയ്ക്കുക, കടബാധ്യതയിൽ ചെന്നുചാടാതിരിക്കാൻ ശ്രദ്ധിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ന്യായമായ വിമർശനം നേരിടാൻ നിങ്ങൾ ബാധ്യസ്ഥരാണ്. വാസ്തവത്തിൽ എതിർപ്പ് കൂടുതൽ നേരിടുന്നത് മികച്ചതാണ്, കാരണം നിങ്ങളുടെ പ്രവൃത്തികൾക്ക് മൂർച്ച കൂട്ടാനും നിങ്ങളുടെ സ്വപ്നങ്ങൾ സഫലമാക്കാനും അത് സഹായിക്കും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങൾ പ്രവൃത്തികളിലും തോന്നലുകളിലും, എല്ലായ്പ്പോഴും സന്തുലിത ഘടകങ്ങളുണ്ട്. വികാരങ്ങളുമായി ബന്ധപ്പെട്ട അമിതമായ രഹസ്യാത്മതയ്ക്ക് ആശയങ്ങളെയും അഭിപ്രായങ്ങളെയും സംബന്ധിച്ച സത്യസന്ധതയ്ക്ക് തുല്യമായ പ്രതിഫലം നൽകും. വാസ്തവത്തിൽ, ഇതെല്ലാം തികച്ചും ആശയക്കുഴപ്പത്തിലാക്കാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഒരു വിചിത്രമായ അസംതൃപ്തി നിങ്ങളെ ബാധിച്ചതായി തോന്നിയേക്കാം. പുല്ലിന്റെ മറുവശവും പച്ചയായിരിക്കുമെന്ന് നിങ്ങൾക്കറിയാം, പക്ഷേ അതെങ്ങനെ ആണെന്ന് നിങ്ങൾക്കറിയില്ല. വിദേശത്തു നിന്നുള്ള വാർത്തകൾ ആശ്വാസം പകരും, പക്ഷേ ഒരു നിഗൂഢമായ അല്ലെങ്കിൽ ആത്മീയ സമീപനം അതിന്റെ ഉത്തരം വെളിപ്പെടുത്തിയേക്കാം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook