scorecardresearch
Latest News

Daily Horoscope March 31, 2023: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope 6
Daily Horoscope June 07, 2023

Daily Horoscope March 31, 2023: ഇന്ന് ആനന്ദങ്ങളുടെ ഗ്രഹമായ ശുക്രന് പ്രധാനപ്പെട്ട ദിനമാണ്. നിങ്ങളുടെ സംഗീതപരമോ കലാപരമോ നാടകപരമോ ആയ കഴിവുകൾ ഉപയോഗിക്കാന്‍ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ന് നിങ്ങള്‍ക്ക് അനുയോജ്യമായ ദിവസമാണ്. കൂടാതെ, നിങ്ങൾ ജോലിയിലാണെങ്കിൽ, പ്രായോഗികവുമായ പ്രവർത്തനങ്ങളിൽ ഏര്‍പ്പെടുക.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

വൈകാരിക വിഷയങ്ങള്‍ നിങ്ങളെ വളരെയധികം സ്വാധീനിക്കുന്നു. പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാന്‍ തോന്നിയേക്കും. വീട്ടിൽ അധിക സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് നല്ലതാണെന്ന് കണ്ടെത്തും. നിങ്ങളുടെ സ്വന്തം കാര്യത്തിനായി, നിങ്ങൾ എവിടെ പോയാലും, നിങ്ങൾ എന്ത് ചെയ്താലും, സുഖപ്രദമായ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങൾ നിലവിൽ തിരിച്ചടി നേരിടുന്ന സമയമായിരിക്കാം, പക്ഷെ ഇതില്‍ വലിയ കാര്യമില്ല. പണവുമായി ബന്ധപ്പെട്ടതാണെങ്കിൽ മാത്രം മറ്റുള്ളവരോട് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ നിങ്ങള്‍ക്ക് ഉത്തരവാദിത്തം ഉണ്ട്. അവർക്ക് ബോധമുണ്ടെങ്കിൽ നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

കുറച്ച് വൈകാരിക ഉയർച്ച താഴ്ചകൾക്ക് ശേഷം, നിങ്ങളുടെ ശ്രദ്ധ പണത്തിലേക്ക് മാറും. അതിനാൽ മുൻകാലങ്ങളെ അപേക്ഷിച്ച് തെറ്റുകൾ തിരുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാനുമുള്ള സമയമാണിത്. നിങ്ങൾക്ക്  പ്രായോഗികമായ സഹായം നൽകാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ, അധികം വൈകാതെ ചോദിക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളെ മാത്രം ബാധിക്കുന്ന കാര്യങ്ങളില്‍ അധിക ഇടപെടല്‍ ഉണ്ടാകാതെ നോക്കുക. വ്യത്യസ്തമായി ചിന്തിക്കുന്ന ആളുകൾ നിങ്ങൾ പരിഗണിക്കപ്പെടേണ്ട വ്യക്തിയാണെന്ന് ഉടൻ കണ്ടെത്തും. വാസ്തവത്തില്‍ അവര്‍ ആദ്യം പറഞ്ഞ കാര്യങ്ങളില്‍ ഖേദിച്ചേക്കാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

വീട്ടില്‍ സ്വീകരിക്കേണ്ട തീരുമാനങ്ങളും ചർച്ചകളും ഉടന്‍ പൂർത്തിയാക്കണം. പരിഗണിക്കേണ്ട കുട്ടികളെ സംബന്ധിച്ച ചോദ്യങ്ങൾ ഇനിയും ഉണ്ടായേക്കാം. നിങ്ങളുടെ വൈകാരിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സമയം കണ്ടെത്തുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളൊരു മാറ്റത്തിന് തയ്യാറാണെന്ന് മറ്റുള്ളവർക്ക് ബോധ്യപ്പെടുന്നത് വരെ നിലവിലത്തെ സാഹചര്യത്തില്‍ തുടരുക. നിങ്ങളുടെ ജീവിതം കൂടുതല്‍ വിശാലമാക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ സംഭവിക്കാനിടയുണ്ട്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ജോലിസ്ഥലത്തെ വെല്ലുവിളികള്‍ നേരിടാനും വിമര്‍ശനങ്ങള്‍ കേള്‍ക്കാനും തയാറാകുക. അത്തരം സംഭവവികാസങ്ങൾ വരുമ്പോൾ സ്വാഗതം ചെയ്യുക. ഭാവിയിൽ ഇനിയും മികച്ചത് ചെയ്യാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് അവയുടെ ഉദ്ദേശമെന്ന് മനസിലാക്കുക. പുരോഗതി കൈവരിക്കാനുള്ള കാര്യങ്ങളിലേക്ക് ചിന്ത കേന്ദ്രീകരിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ വികാരങ്ങളിൽ നിങ്ങൾക്ക് ആത്മവിശ്വാസമുണ്ടാകും. അതിനാൽ നിങ്ങളുടെ മനസിന്റെ മനോഹാരിത പരമാവധി പ്രയോജനപ്പെടുത്താനുള്ള അവസരങ്ങള്‍ ഒരുങ്ങും. മറ്റുള്ളവര്‍ക്ക് നിങ്ങളെ തടയാന്‍ പോലും കഴിഞ്ഞേക്കില്ല.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വീട്ടിലെ ചെലവുകള്‍ വര്‍ധിക്കുന്നു, അത് നിങ്ങളുടെ ദൈനംദിന തീരുമാനങ്ങളുടെ താളം തെറ്റിച്ചേക്കാം. അതിനാല്‍ പണം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട സമയമാണിത്. നിങ്ങള്‍ ഒരു സുപ്രധാന തീരുമാനം എടുക്കുമ്പോള്‍ അത് മറ്റുളളവരെ വേദനിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ രാശിയുമായുള്ള ചന്ദ്രന്റെ കൗതുകകരമായ ബന്ധം പങ്കാളികളുടെ ആഗ്രഹങ്ങൾ ശ്രദ്ധിക്കാൻ നിങ്ങളെ നിർബന്ധിക്കും. നിങ്ങളുടെ അപകടത്തിൽപ്പെടുമ്പോള്‍ അവരെ അവഗണിക്കുമെന്ന് പറയുന്നത് ന്യായമാണ്. നിങ്ങൾ എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും അവര്‍ നിങ്ങളുടെ ഒപ്പമുണ്ടാകും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ബന്ധങ്ങളോടുള്ള സ്നേഹം നിറഞ്ഞ മനോഭാവവും കൂടുതൽ ആത്മവിശ്വാസത്തോടെ നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാന്‍ അവസരം നല്‍കും. നിങ്ങളുടെ ചാർട്ടിൽ ശുക്രന്റെ സാന്ത്വന സാന്നിധ്യത്തിന്റെ പ്രയോജനങ്ങൾ നിങ്ങൾ ഇപ്പോൾ അനുഭവിച്ചു തുടങ്ങണം. വിവേചനാധികാരം ഇപ്പോൾ നിങ്ങളുടെ മികച്ച ഗുണങ്ങളിൽ ഒന്നാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഇന്ന് അൽപ്പസമയം വിശ്രമിക്കണം. ജീവിതത്തെ കഴിയുന്നത്ര പോസിറ്റീവായി സമീപിക്കുക. കഴിവുകളില്‍ വിശ്വാസം അര്‍പ്പിക്കുക. വൈകാതെ തന്നെ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ തല ഉയര്‍ത്തി നില്‍ക്കാനാകും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today march 31 2023 aries gemini cancer virgo capricorn zodiac signs check astrological prediction