ജാഗ്രതയോടെയുള്ള വിന്യാസങ്ങൾക്കാണ് ഇന്ന് ഊന്നൽ കൊടുക്കുന്നത്. നിങ്ങളുടെ സ്വന്തം ജാതകം വിയോജിച്ചാലും നമുക്കെല്ലാവർക്കും വേഗത കുറയ്ക്കാനും കാര്യങ്ങൾ കണക്കിലെടുക്കാനുമുള്ള ഒരു ദിവസമാണിതെന്നാണ് എന്റെ അഭിപ്രായം. പ്രായോഗികമായി നിങ്ങൾക്ക് നേടാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഊഹക്കച്ചവടങ്ങൾ പിന്നീടത്തേക്ക് മാറ്റി വയ്ക്കുക. ഇന്ന്, ഫോൺ കോളുകൾ, ഇമെയിലുകൾ എന്നിവ പോലുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതിരുക്കാൻ ഞാൻ പദ്ധതിയിട്ടിരിക്കുകയാണ്, ദിവസാവസാനത്തോടെ, എന്റെ ഈ ശ്രമങ്ങൾക്ക് എന്തെങ്കിലും അർഹതയുള്ള പ്രയത്നം കാണിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നു!

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ജീവിതം ഒരു നാടകമാണ്, നിങ്ങൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന ഒരു പ്രത്യേക വേഷം ഉണ്ട്. വർ‌ത്തമാനകാലത്തെ കാര്യങ്ങളുടെ ഗതി നോക്കിയാൽ നിങ്ങൾക്കും അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരും എന്നതാണ് പ്രശ്‌നം! വളരെയധികം പരിശ്രമിക്കുന്നതിന്റെ മുകളിൽ‌ പണത്തിന്റെ ക്ഷാമവും കൂടി വരുമ്പോൾ കാര്യങ്ങൾ തീർച്ചയായും ആശങ്കാജനകമാണ്.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നിങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ പുതിയ ഇടപെടലുകളും സമ്പർക്കങ്ങളും തഴച്ചുവളരുകയാണെങ്കിൽ, എല്ലാം തുടക്കം മുതൽ തന്നെ മികച്ചതായിരിക്കണം. ഒരു പങ്കാളി ചെറിയ വഞ്ചന ചെയ്യുകയാണെങ്കിൽ, അവർ മികച്ചത് ആഗ്രഹിക്കുന്നതിനാൽ മാത്രമാണ് അങ്ങനെ സംഭവിച്ചതെന്ന് ചൂണ്ടിക്കാണിക്കുന്നത് ശരിയാണ്.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

പങ്കാളികൾക്ക് അവരെ ഉപേക്ഷിച്ചതായോ നിസ്സാരമായി എടുക്കുന്നതായോ അന്യായമായി അവഗണിക്കുകയോ തോന്നുകയാണെങ്കിൽ മാത്രമേ വ്യക്തിപരമായ പ്രശ്‌നങ്ങൾ ഉണ്ടാകൂ. വാസ്തവത്തിൽ അങ്ങനെയാണെങ്കിൽ, പിന്നീടൊരിക്കൽ എന്നതിലുപരി നിങ്ങൾ ഉടൻ തന്നെ ഭേദഗതികൾ വരുത്തേണ്ടിവരും. ഒരു ക്ഷമാപണം ആവശ്യപ്പെടുകയാണെങ്കിൽ, നിങ്ങളുടെ എല്ലാ ധൈര്യവും സംഭരിച്ച് അത് വാഗ്ദാനം ചെയ്യുക.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നല്ലതും, ദൃഢവുമായ സാമൂഹിക സ്വാധീനങ്ങൾ സൂചിപ്പിക്കുന്നത് സാധാരണ, സൗഹാർദ്ദപരമായ സമ്മേളനങ്ങൾ സ്ഫോടനാത്മകവും വികാരഭരിതവുമായ ഏറ്റുമുട്ടലുകളേക്കാൾ വളരെ മനോഹരമായിരിക്കും. അടുത്ത പത്ത് ദിവസങ്ങളിൽ ഏത് സമയത്തും ഒരു പങ്കാളിയോട് നിങ്ങൾ മുഴുവനായി പ്രതിബദ്ധത ആവശ്യപ്പെടുകയാണെങ്കിൽ, നിങ്ങൾ വിലപേശിയതിനേക്കാൾ കൂടുതൽ നിങ്ങൾക്ക് ലഭിച്ചേക്കാം.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

മറ്റുള്ളവർ‌ കേൾക്കാൻ‌ താൽ‌പ്പര്യപ്പെടുന്ന കാര്യങ്ങൾ‌ മാത്രം വെളിപ്പെടുത്തുന്ന ഒരു പ്രവണത നിങ്ങൾക്കുണ്ട്, കൂടാതെ ഇത് വീട്ടിൽ‌ വളരെ ബുദ്ധിപരമായ ഒരു നയമായിരിക്കും. അടുത്ത രണ്ടാഴ്ചത്തേക്ക്, പങ്കാളികൾ എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചിക്കാൻ അസാധ്യമാണ്. നിങ്ങൾ ജാഗ്രതയോടെ ഈ സമയത്ത് മുന്നോട്ട് പോകണം, അതിനാൽ ലഘുവായി കാര്യങ്ങൾ കൈകാര്യം ചെയ്യുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾക്ക് താൽപ്പര്യമുള്ളവരെ പ്രീതിപ്പെടുത്താൻ നിങ്ങൾ ചെയ്യുന്നത്ര ശ്രമം നടത്തുന്നത് നല്ലതാണെങ്കിലും, അവർ ഇതെല്ലാം നിങ്ങൾക്ക് തിരികെ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നതും ന്യായമാണ്. ഒരു കുടുംബാംഗം, അല്ലെങ്കിൽ നിങ്ങളുടെ കൂടെ താമസിക്കുന്ന ഒരാൾ അവരുടെ മുൻകാലത്തെ സഹായകരമല്ലാത്ത പ്രതികരണം പുനർവിചിന്തനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങൾക്ക് സമാധാനപരമായ ഒരു നിലനിൽപ്പുണ്ടാകണമെങ്കിൽ, കാര്യങ്ങൾ അനാവശ്യമായി ഊതി വീർപ്പിക്കരുത്. തികച്ചും വ്യക്തമായി പറഞ്ഞാൽ, മറ്റ് ആളുകൾ അവരുടെ ജീവിതത്തെ താറുമാറാക്കുന്നതിനെക്കുറിച്ച് നിങ്ങൾ ആകുലപ്പെടുന്നത് അവസാനിപ്പിച്ച് പകരം അവരെ വിശ്വസിക്കാൻ തുടങ്ങുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ശരിയും നീതിയും ഉള്ളതായി നിങ്ങൾക്ക് തോന്നുന്ന കാര്യങ്ങൾക്കായി നിങ്ങൾ പൊരുതുന്നത് തുടരണം. കൂടാതെ, നിങ്ങളുടെ രാശിയുടെ വിവേകപൂർണ്ണമായ പ്രദേശങ്ങളിലൂടെ ചന്ദ്രൻ സഞ്ചരിക്കുമ്പോൾ മറ്റ് ആളുകൾ നിങ്ങളെ ആശ്രയിക്കുന്നു, അതിനാൽ അവസാന നിമിഷം നിങ്ങൾ എല്ലാം ഉപേക്ഷച്ചു പോകരുത്. നിങ്ങൾ മറ്റൊരാളെ നിരാശപ്പെടുത്തുകയാണെങ്കിൽ, അത് സൗമ്യമായി ചെയ്യുക.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ആഴ്ച്ചകൾക്കുള്ളിൽ നിങ്ങൾ സങ്കോചാവസ്ഥയിലായിരുന്നതിനേക്കുറിച്ചും അല്ലെങ്കിൽ നിങ്ങൾ പൊട്ടിത്തെറിക്കുമെന്ന് കരുതിയ നിരവധി സന്ദർഭങ്ങളിൽ അകപ്പെട്ടതിനെക്കുറിച്ചും മറക്കും എന്ന് പറയുന്നത് ശരിയാണ്. എന്നിരുന്നാലും, നിങ്ങളുടെ മനസ്സ് ഒരു തവണ കൂടി മാറുമെന്ന് പ്രതീക്ഷിക്കാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ വിവേകമുള്ള മകരം രാശിയുടെ ഭാവന ഇപ്പോൾ പ്രദർശിപ്പിക്കണം. നിങ്ങൾ‌ക്ക് വിനോദമാണ് ആഗ്രഹിക്കുന്നതെങ്കിൽ സംസ്കാരത്തിന്റെ സ്ഥാനം അതിൽ മികച്ചതായിത്തീരും, കൂടാതെ പതിവ് ജോലികൾ‌ നിങ്ങളുടെ ദിവസത്തെ സ്വാധീനിക്കുന്നുണ്ടെങ്കിൽ‌, നിങ്ങളുടെ സൃഷ്ടിപരമായ അഭിനിവേശം ആ ഭാരത്തിൽ നിന്ന് രക്ഷ നേടാൻ ഉപയോഗിക്കുക: പങ്കാളികൾ‌ അതിനെ വിലമതിക്കും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ഒരു സാമൂഹിക ക്ഷണത്തിന്റെ അല്ലെങ്കിൽ ഒരു ആരോപണത്തിന്റെ മുഴുവൻ പ്രാധാന്യവും ഇതുവരെ നിങ്ങൾക്ക് വ്യക്തമായിട്ടില്ല. ഇത് നിങ്ങളുടെ തെറ്റല്ല, അതിനാൽ മാന്യമായ ഒത്തുചേരൽ സംഘടിപ്പിക്കാൻ കഴിയാത്തതിനാൽ മറ്റുള്ളവർ നിങ്ങളെ കുറ്റപ്പെടുത്താൻ ശ്രമിച്ചാൽ അത് അനുവദിക്കരുത്. അവർ സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്തം അല്ലെങ്കിൽ പ്രവർത്തനത്തിന്റെ അഭാവം ഏറ്റെടുക്കണം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഇന്നത്തെ സഹായകരമായ വാക്കുകളും പ്രത്യാശ നൽകുന്ന വാഗ്ദാനങ്ങളും മീനം രാശിക്കാരുടെ സ്വഭാവത്തെ നന്നായി സാന്ത്വനിപ്പിക്കും. ഏതെങ്കിലും തടസ്സം നേരിടാനുള്ള അവ്യക്തമായ സാധ്യതയുണ്ട്. സാമ്പത്തിക നിയന്ത്രണങ്ങളുടെ രൂപത്തിലോ അല്ലെങ്കിൽ അടുത്ത പങ്കാളിയുടെ എതിർപ്പിലോ ഒരുപക്ഷേ നിങ്ങൾ യാഥാർത്ഥ്യവുമായി ആദ്യം കണ്ടുമുട്ടും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook