scorecardresearch

Latest News

Daily Horoscope March 24, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope March 24, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope March 24, 2022: മീനം രാശിയക്കുറിച്ച് ഇന്ന് സംസാരിക്കാം. ഏറ്റവും വൈകാരികമായ വ്യക്തത്വത്തിന്റെ ഉടമകളാണിവര്‍. ജീവിതം നന്നായി മുന്നോട്ട് പോകുമ്പോള്‍ വളരെ ദയവുള്ളവരായിരിക്കും. സന്മനസുള്ളയാളുകളാണെങ്കില്‍ അവരുടെ രാശി ഏത് തന്നെയായാലും അഭിവ‍ൃദ്ധിപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ക്രിയാത്മകവും വ്യക്തിപരവുമായ ഒരു പാതയിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് തെറ്റ് പറ്റാന്‍ സാധ്യതയില്ല. സ്വന്തം താത്പര്യങ്ങളുമായി ഒരു വശത്ത് മുന്നോട്ട് പോവുമ്പോള്‍ അനുയോജ്യമല്ലാത്ത ദിനചര്യകളുമായി പൊരുത്തപ്പെടേണ്ടി വന്നാലെ തിരിച്ചടികള്‍ നേരിടേണ്ടതായി വരുകയുള്ളു. പങ്കാളികള്‍ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. അത് എന്താണണെന്ന് അറിയണമെങ്കില്‍ കാത്തിരിക്കേണ്ടി വന്നേക്കാം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഇടവം രാശിക്കാര്‍ പലപ്പോഴും മറ്റുള്ളവരുമായി നേരിട്ട് ഇടപെടാറില്ല എന്നതില്‍ അതിശയമില്ല. എല്ലാത്തിനുമുപരി സ്ഥിരതയുള്ള രാശികളില്‍ ഒന്നാണ് ഇടവം. ആരെങ്കിലും ഒത്തുതീർപ്പിലെത്താൻ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ടെങ്കിൽ അവരെ സഹായിക്കുക. നിങ്ങള്‍ക്ക് ഒരു നല്ല ഉദാഹരണം സൃഷ്ടിക്കാന്‍ പോലും താത്പര്യമുണ്ടായേക്കാം.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഒരു സാമ്പത്തിക കാര്യവുമായി ബന്ധപ്പെട്ട് ചില സങ്കീർണതകള്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷെ മുന്നോട്ട് പോകുന്നത് സുരക്ഷിതമായിരിക്കുമെന്ന് തോന്നുന്നു. സന്തോഷകരമായ ഒരു കാര്യം പറയട്ടെ. നിങ്ങള്‍ക്ക് അനുകൂലമായ ഒരു കാര്യം സംഭവിക്കാന്‍ പോകുന്നു. അത് എത്രത്തോളം വലുതാണെന്ന് പ്രവചിക്കാന്‍ കഴിയില്ല. അതിൽ വളരെയധികം ആവേശം കൊള്ളരുത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ചില ആനുകൂല്യങ്ങളോ അവകാശങ്ങളോ ഉപേക്ഷിക്കാൻ നിങ്ങളെ പ്രേരിപ്പിക്കാൻ ആരെയും അനുവദിക്കരുത്. നിങ്ങൾ എന്തെങ്കിലും ഉപേക്ഷിക്കാൻ പോകുകയാണെങ്കിൽ, ഒരുപക്ഷേ നിങ്ങൾ അത് ഉപേക്ഷിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ചായിരിക്കണം. അത്രയും വ്യക്തതയുണ്ടാകണം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Also Read: Monthly Horoscope 2022 April: 2022 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ?

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

വ്യക്തിപരമായ പ്രശ്നങ്ങളിലേക്ക് അതിരുകള്‍ കൊണ്ടുവരുന്നത് നിങ്ങള്‍ ഇഷ്ടപ്പെട്ടേക്കാം, പക്ഷെ മറ്റുള്ളവരുടെ വാക്കുകള്‍ കൂടി കേള്‍ക്കണം. നിങ്ങളുടെ ഉത്തരവാദിത്തങ്ങളുടെ ഭാരം മറ്റുള്ളവരുമായി പങ്കിടുക. ഏറ്റവും മികച്ച പദ്ധതികള്‍ പോലും തടസപ്പെട്ടേക്കാവുന്ന ഒരു സമയമാണിത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ ചന്ദ്രന്റെ പങ്ക് വര്‍ധിക്കാന്‍ പോവുകയാണ്. ഇതോടെ ഗാര്‍ഹിക ചിലവുകള്‍ ഉയര്‍ന്നേക്കാം. പണം ശ്രദ്ധയോടെ ചിലവഴിക്കുക. ദൂരെ നിന്നുള്ള നല്ല വാര്‍ത്തകള്‍ നിങ്ങളെ സന്തോഷിപ്പിച്ചേക്കും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഫലം ഉറപ്പില്ലെങ്കിലും ഇപ്പോൾ സാധ്യതകൾ തീർച്ചയായും നിങ്ങളുടെ ഭാഗത്താണെന്ന് തോന്നുന്നു. നിങ്ങൾക്ക് നിങ്ങള്‍ക്ക് അനുയോജ്യമായത് എന്താണെന്ന് തീരുമാനിക്കുകയും ബോധ്യങ്ങളുടെ ധൈര്യത്തോടെ അത് നടപ്പിലാക്കുകയും വേണം. പണം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിങ്ങള്‍ എല്ലാ മുൻകരുതലുകളും എടുക്കുക

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സൂര്യന്റെ ഇപ്പോഴത്തെ സ്ഥാനം വൃശ്ചിക രാശിക്കാരുടെ മാനസികാവസ്ഥയില്‍ ശക്തമായ പങ്കു വഹിക്കുന്നു. ജ്യോതിഷത്തിന്റെ ആനുകൂല്യമാത്രം നോക്കിയാല്‍ പോരാ, എല്ലാത്തിനും പ്രയത്നവും ആവശ്യമാണ്. അധികാര കേന്ദ്രത്തില്‍ നിന്ന് നിങ്ങളുടെ പദ്ധതികളോട് വിയോജിപ്പ് ഉണ്ടായേക്കാം. അതിനാല്‍ നിങ്ങള്‍ തയാറാകുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Also Read: Weekly Horoscope (March 20- March 26, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

ധനു രാശി (നവംബർ 23 – ഡിസംബർ 22)

പ്രശ്നത്തില്‍ ഉള്‍പ്പെട്ട ആളുകള്‍ക്ക് സഹായം ചെയ്യാന്‍ വിസമ്മതിക്കുന്നത് ലോകത്തിലെ ഏറ്റവും എളുപ്പമുള്ള കാര്യമായിരിക്കും. ഇതിന് ശേഷം നിങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. അതിനാല്‍ ആവശ്യമായ സഹായം നല്‍കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ശുക്രനും നെപ്ട്യൂണും തമ്മിലുള്ള ബന്ധം സജീവമാണ്. പ്രണയവും സാമൂഹികവുമായ കാര്യങ്ങള്‍ അനുകൂലമാണ്. അതിനാൽ, സമാധാനം നിലനിർത്താൻ ദയവായി നിങ്ങളാൽ കഴിയുന്നത് ചെയ്യുക. നിങ്ങളുടെ സൗമ്യ സ്വഭാവം മറ്റുള്ളവര്‍ക്ക് പ്രയോജനം ലഭിക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങള്‍ ഒരു സഹായിയുടെ റോളിലെത്തുമെന്ന് ആരും പ്രതീക്ഷിക്കരുത്.  പ്രത്യേകിച്ചും നിങ്ങള്‍ക്ക് ഒരുപാട് നല്‍കാന്‍ ഉള്ളപ്പോള്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ആദര്‍ശവാദം എന്നിവകള്‍ക്കായി നിലവില്‍ ഗ്രഹങ്ങളുടെ സഹായമുണ്ട്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ രാശി വളരെ ശക്തമായ നിലയിലാണ്, എന്നാൽ നിങ്ങളുടെ നിരവധി കഴിവുകൾ നിങ്ങൾ  പരമാവധി പ്രയോജനപ്പെടുത്തുന്നില്ല. ഒരു മീനം രാശിക്കാരൻ എന്ന നിലയിൽ നിങ്ങൾ ജന്മനാ വേവലാതിക്കാരനാണെന്ന് നിങ്ങൾക്കറിയാം. എന്നാൽ ഇത് ഭാവിയെക്കുറിച്ച് ചിന്തിക്കാനുള്ള ഏറ്റവും നല്ല സമയമായിരിക്കില്ല. ദയവായി ഇന്നിനായി ജീവിക്കുക, നാളെ എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുന്നത് നിർത്തുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today march 24 2022 aries gemini cancer virgo capricorn zodiac signs check astrological prediction