Latest News

Horoscope Today March 21, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today March 21, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

നിങ്ങളുടെ ഇന്നത്തെ ദിവസം

ഇന്നത്തെ പ്രധാന രാശി തുലാം രാശിയാണ് – നിങ്ങൾ ഒരു തുലാം രാശിക്കാരനാണെങ്കിൽ, നിങ്ങൾ ഭാഗ്യവാനാണെന്ന് സ്വയം കണക്കാക്കുക. യഥാർത്ഥത്തിൽ തുലാം എന്റെ പ്രിയപ്പെട്ട രാശിയിൽ ഒന്നാണ്. ഈ രാശിയുടെ ഏറ്റവും മികച്ച ഗുണങ്ങൾ എന്തെന്നാൽ അത് ഊഷ്മളവും ഇന്ദ്രിയവും ആതിഥ്യമര്യാദയും സൃഷ്ടിപരവും സ്നേഹവും സ്ഥിരതയും വിശ്വസ്തതയും കാര്യക്ഷമതയും നിറഞ്ഞതാണ്. കൂടാതെ ഇത് കലാപരവും ക്രിയാത്മകവും ഭാവനാത്മകവുമാണ്. ഈ രാശിക്ക് അലസവും കഠിനവുമാകാൻ സാധിക്കും, പക്ഷേ അതിനെക്കുറിച്ച് ചിന്തിക്കരുത്.

Read Here: Horoscope of the week (March 22-March 28, 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങളുടെ ശാരീരിക ക്ഷേമത്തെക്കുറിച്ചുള്ള ഒരു വാക്ക്: നിങ്ങളുടെ കഠിനമായി അതിരുകടന്ന പരിശ്രമത്തിലൂടെ നിങ്ങൾ വളരെയധികം ക്ഷീണിക്കും എന്ന് ഞാൻ കരുതുന്നു. ഭ്രാന്തമായ ഭക്ഷണക്രമത്തിനൊപ്പം പ്രത്യേകിച്ച് അമിതത്വവും അനിയന്ത്രണവും നിങ്ങളെ ബാധിക്കുന്നു. അപ്പോൾ സുവർണ്ണനിയമം ഓർക്കുക – എല്ലാം മിതമായി.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നിങ്ങളുടെ പ്രണയ നക്ഷത്രങ്ങൾ ശക്തമാണ്, കൂടാതെ ‘പ്രണയത്തിലായിരിക്കുക’ എന്ന പൊതു ശീർഷകത്തിന് കീഴിൽ നിരവധി വികാരങ്ങൾ കൂട്ടിച്ചേർക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ നിങ്ങൾ അങ്ങനെ ചിന്തിക്കുന്നത് ശരിയായിരിക്കില്ല. ഭൗതിക സുരക്ഷയുടെ ആവശ്യകത, വൈകാരിക നിശ്ചയദാർഢ്യം എന്നിങ്ങനെയുള്ള മറ്റ് ആഗ്രഹങ്ങൾ നിങ്ങൾ ഇപ്പോൾ പാലിക്കേണ്ടതാണ്.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങളുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങൾക്ക് ഇപ്പോൾ വീട്ടിൽ മെച്ചപ്പെടുത്തലുകൾ ആവശ്യമാണ്. കൂടുതൽ വിശാലമോ ആഡംബരം നിറഞ്ഞതോ ആയ ഒരിടത്തേക്ക് പോകാനുള്ള സമ്മർദ്ദം ഉടൻ തന്നെ തീവ്രമാകും, ഇതിൽ ഭൂരിഭാഗവും അടുത്ത പങ്കാളികളുമായുള്ള നിങ്ങളുടെ വ്യക്തിപരമായ പ്രകോപനത്തിൽ നിന്നാണ്. എന്നിരുന്നാലും, നിങ്ങൾ ആവശ്യമായ തീരുമാനങ്ങൾ എടുക്കുകയാണെങ്കിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങളും പ്രവർത്തനങ്ങളും നിങ്ങളെ ശല്യപ്പെടുത്തുന്നത് അവസാനിക്കും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഭൂതകാലത്തിന്റെ പാരമ്പര്യം, ഒരുപക്ഷേ സമീപകാലത്ത്, നിങ്ങളെ തിരക്കിലാക്കിയിരിക്കാം. അത് അമിതമാക്കരുതെന്ന മുന്നറിയിപ്പ് നിലനിൽക്കുന്നു, എന്നാൽ നിങ്ങൾക്ക് ചെയ്യേണ്ട അളവ് ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല. പഴയ ആളുകളേക്കാൾ പുതിയ ആളുകളുമായി ഇടപഴകുമ്പോൾ ഒരുപക്ഷേ സഹായം കൂടുതൽ എളുപ്പത്തിൽ ലഭിക്കാനിടയുണ്ട്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

മണിക്കൂറുകൾ കടന്നുപോകുമ്പോൾ, നിങ്ങളുടെ ഗ്രഹചിത്രം കൂടുതൽ പക്വതയും ഉത്തരവാദിത്തവുമുള്ളതായി കാണാൻ തുടങ്ങുന്നു, ഒപ്പം ‘ആസ്വദിക്കൂ’ ആശയത്തോട് താൽപ്പര്യമില്ലാത്തതായി കാണപ്പെടുന്നു. അതുകൊണ്ടാണ് നിങ്ങളുടെ വിനോദ ആവശ്യകതകൾ ബുദ്ധിപരമായ സമീപനത്തിലേക്കോ സാംസ്കാരികത്തിലേക്കോ നീങ്ങുന്നത്, ചെലവേറിയ ഒരു സായാഹ്നം മികച്ച ആശയമാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾക്ക് ഈ നിമിഷത്തെ അവസരങ്ങൾ നല്ല രീതിയിൽ വിനിയോഗിക്കണമെങ്കിൽ, നിങ്ങൾ ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് ആയിരിക്കണം. ഇപ്പോൾ നിങ്ങളുടെ ഏറ്റവും വലിയ സ്വത്ത് ഉത്സാഹമാണ്, ഏറ്റവും വലിയ പരാജയം അലംഭാവമാണ്. കുട്ടികളുമായും ചെറുപ്പക്കാരുമായും ഉറച്ചതും എന്നാൽ ന്യാപരവുമായ രീതിയിൽ ഇടപെടുകയും പെരുമാറുകയും ചെയ്യുക, നിങ്ങൾക്ക് കഴിയുമ്പോഴെല്ലാം അവർക്ക് ഉചിതമായ പ്രോത്സാഹനം നൽകുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

കുടുംബാംഗങ്ങളുമായി ആലോചിക്കുന്നതുവരെ ഒരൊറ്റ വൈകാരിക വിട്ടുവീഴ്ചയോ ഇളവോ ചെയ്യരുത്, മാത്രമല്ല കുറച്ച് ദിവസങ്ങൾ കഴിയുന്നത് വരെ അത് സാധ്യമാകില്ല. ആവശ്യമുള്ളപ്പോഴെല്ലാം വിദഗ്ധരുമായി കൂടിയാലോചിച്ച് സാധ്യമായ ഒരു പുതിയ സാമ്പത്തിക സംരംഭത്തിന്റെ സാധ്യതകൾ നിങ്ങൾക്ക് പരിഗണിക്കാൻ തുടങ്ങാം.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

പ്രണയത്തിന്റെയും യുദ്ധത്തിലെ വിജയത്തിനെയും നിയന്ത്രിക്കുന്ന ഗ്രഹമായ ശുക്രൻ ഇപ്പോൾ നിങ്ങളുടെ ചിഹ്നവുമായി ഒരു പുതിയ വിന്യാസം ഉണ്ടാക്കുന്നു, ഇത് വ്യക്തിപരമായ എല്ലാ പരിഗണനകളിലും നിങ്ങൾക്ക് മുൻ‌തൂക്കം നൽകുന്നു. നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കേണ്ടതിനാൽ, ദീർഘകാല കുടുംബ കാര്യങ്ങളിൽ ഗൗരവമേറിയ ചർച്ചകൾക്കായി കുറച്ച് സമയം ലാഭിക്കുക.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

കുറച്ച് കാലഘട്ടത്തിന് മുമ്പുള്ളതിനേക്കാൾ സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെടുന്നു. കുറഞ്ഞത് ഇപ്പോൾ നിങ്ങൾക്ക് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം ഉണ്ടായിരിക്കണം, കാരണം സാമ്പത്തിക സ്ഥിതി ഉടൻ കൂടുതൽ സുരക്ഷിതമാകും, മാത്രമല്ല വിമർശനാത്മക ചിന്താഗതി ഉണ്ടായിരുന്ന ഒരാൾ ഉടൻ തന്നെ അവരുടെ സ്വരം മയപ്പെടുത്തും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

മറഞ്ഞിരിക്കുന്ന സത്യങ്ങൾ വെളിപ്പെടാൻ പോകുന്നു. ഒരു നിഗൂഢത ഉടൻ പരിഹരിക്കപ്പെടും, നഷ്‌ടമായ ഒരു സാധനം കണ്ടെത്തും, കിംവദന്തികൾ തെറ്റാണെന്ന് തെളിയും. കൃത്യമായ പദ്ധതികൾ പിന്നീട് ഉപേക്ഷിക്കേണ്ടിവരുമെങ്കിലും, ഒരു സ്വപ്നം എങ്ങനെ പ്രായോഗികമാക്കാമെന്ന് നിങ്ങൾക്ക് ഉടൻ മനസ്സിലാകും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

സ്നേഹത്തിന്റെ ഗ്രഹമായ ശുക്രൻ ഇപ്പോൾ വൈകാരിക ലക്ഷ്യങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നു. നിങ്ങൾ ആളുകളോട് കൂടുതൽ ആവശ്യങ്ങൾ ഉന്നയിക്കുന്നതായി തോന്നുന്നു, ഒരുപക്ഷേ നിങ്ങൾ അവരുടെ താൽപ്പര്യാർത്ഥം അഭിലഷണീയരായതുകൊണ്ടാകാം, ഒരുപക്ഷേ അവർ നിങ്ങളുടെ ജീവിതം നയിക്കണമെന്ന് നിങ്ങൾ ആഗ്രഹിച്ചതുകൊണ്ടാകാം. അവർ നിങ്ങളുമായി യോജിക്കുന്നില്ലെങ്കിൽ ആശ്ചര്യപ്പെടരുത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

മറ്റുള്ളവരെ അകറ്റിനിര്‍ത്തുന്നതിനെ കുറിച്ച് പലതും പറയാനുണ്ട്, പ്രത്യേകിച്ച് അധികാരികളെ കുറിച്ചോ അല്ലെങ്കിൽ അധികാരത്തിലാണെന്ന് സങ്കൽപ്പിക്കുന്ന ആളുകളെ കുറിച്ചോ. ചന്ദ്രൻ അതിന്റെ സ്ഥാനം ക്രമീകരിക്കുമ്പോൾ നിങ്ങളുടെ സാമൂഹിക നക്ഷത്രങ്ങൾ മെച്ചപ്പെടുന്നു, മാത്രമല്ല നിങ്ങൾ ഒരു അപ്രതീക്ഷിതമായ ഒരു ക്ഷണം നിങ്ങളെ തേടിയെത്തും.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today march 21 2020 aries gemini cancer virgo capricorn other zodiac signs check astrological prediction

Next Story
Horoscope Today March 20, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope today, daily horoscope, horoscope 2020 today, today rashifal, february horoscope, astrology, horoscope 2020, new year horoscope, today horoscope, horoscope virgo, astrology, daily horoscope virgo, astrology today, horoscope today scorpio, horoscope taurus, horoscope gemini, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today
The moderation of comments is automated and not cleared manually by malayalam.indianexpress.com