നിങ്ങളുടെ ഇന്നത്തെ ദിവസം

ഇന്നലെ ഞാൻ വ്യാഴത്തിന്റെ സമൃദ്ധമായ ആകൃതിയെക്കുറിച്ച് സംക്ഷിപ്തമായി സംസാരിച്ചു. ഇത് വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹമാണ്, പക്ഷേ ഇന്ന് ഈ ഗ്രഹം നമ്മെ പരിധിയിലധികം കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു. സ്വപ്‌നം കാണുന്ന നെപ്‌റ്റ്യൂണുമായുള്ള അതിന്റെ തുടർച്ചയായ വിന്യാസം എല്ലായിടത്തുമുള്ള ആളുകൾ വാഗ്‌ദാനം ചെയ്യുന്നതിനേക്കാൾ കൂടുതൽ ആഗ്രഹിക്കുന്ന ഒരു ദിവസത്തിലേക്ക് വിരൽ ചൂണ്ടുന്നു. അതിനർത്ഥം എല്ലാവർക്കും പര്യാപ്തമായ അളവിൽ എല്ലാം ലഭിക്കില്ല എന്നാണ്, അതിനാൽ മികച്ചത് ചെയ്യുന്ന ആളുകൾ പിന്നോട്ട് നിൽക്കുന്നവരായിരിക്കുമെന്ന് ഞാൻ നിർദേശിക്കാൻ ആഗ്രഹിക്കുന്നു…

Read Here: Horoscope of the week (March 15-March 21, 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ഇന്നത്തെ ചന്ദ്രന്റെ പ്രത്യേക വിന്യാസം നിങ്ങളുടെ ഗ്രഹ മുൻ‌ഗണനകളുടെ പട്ടികയിൽ‌ ജോലിസ്ഥലത്തുളള താപനില ഉയർത്തുകയും നിയമപരമായ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ സൃഷ്ടിപരമായ ഊർജത്തെയും ഉത്തേജിപ്പിക്കുന്നു. നിങ്ങളുടെ അവകാശങ്ങൾ അറിയുകയും നിങ്ങൾക്കായി നിലകൊള്ളുകയും ചെയ്യുക എന്നതാണ് ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ഒരുകാലത്ത് ബുദ്ധിമുട്ടുകൾ നിറഞ്ഞതും പ്രതിബന്ധങ്ങളാൽ വലയം ചെയ്യപ്പെട്ടതുമായ വ്യക്തിഗത പദ്ധതികൾ ഇപ്പോൾ വിചിത്രമായി പ്രശ്‌നങ്ങളിൽ നിന്ന് മുക്തമാണെന്ന് തോന്നുന്നു. മികച്ച പുരോഗതി കൈവരിക്കാമെങ്കിലും അവശേഷിക്കുന്ന ഒരേയൊരു സങ്കീർണത സാമ്പത്തികമായിരിക്കാം. എല്ലാം നിങ്ങളുടെ സമയബോധത്തെ ആശ്രയിച്ചിരിക്കും..

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

മറ്റുള്ളവരുമായി സമ്പർക്കം പുലർത്താനുള്ള നിങ്ങളുടെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു എല്ലാ കാര്യങ്ങളും. അവർക്ക് നിങ്ങളെ നിയന്ത്രിക്കാനുള്ള ശക്തി ഉണ്ടെന്ന് തോന്നുന്നു, അതിനാൽ അവരുടെ ഓരോ വാക്കും അംഗീകരിക്കുന്നതാണ് നിങ്ങൾക്ക് ഏറ്റവും മികച്ചത്, മറ്റുള്ളവരെ മുൻകൈയെടുക്കാൻ അനുവദിക്കുന്നത് സന്തോഷകരമാണെന്ന് അംഗീകരിക്കുക. നിങ്ങളുടെ അവസരം ഉടൻ തന്നെ വരും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ജോലികളും ചുമതലകളും പൂർത്തിയാക്കിയതിന് ശേഷം നിങ്ങൾക്ക് വളരെ കുറച്ച് സമയം മാത്രമേ മിച്ചം ലഭിക്കുകയുള്ളൂ. നിങ്ങൾ വളരെ ബുദ്ധിമുട്ടി പരിശ്രമിക്കുന്നു, എന്നാൽ അത് അമിതമായി ആർക്കും പ്രയോജനപ്പെടില്ല, അതിന്റെ ഭവിഷ്യത്തുകൾ നിങ്ങൾ തന്നെ അനുഭവിക്കേണ്ടി വരും. ഒരു സമയം ഒരു ജോലി എന്ന രീതിയിൽ മുന്നേറുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

സാമ്പത്തിക അതിരുകടന്ന ചിലവുകളാണ് ഇന്നത്തെ പ്രധാന ചിന്താവിഷയം, നിലവിലെ അപകടസാധ്യതകളിൽ നിന്നും പ്രതിബദ്ധതകളിൽ നിന്നും ഉണ്ടാകുന്ന പ്രശ്നങ്ങൾ കുറഞ്ഞത് രണ്ടാഴ്ച അല്ലെങ്കിൽ വരുന്ന പന്ത്രണ്ട് മാസത്തോളം അനുഭവപ്പെടും. കായിക താരങ്ങൾ വിജയത്തിനും ട്രോഫികൾക്കുമായി പരിശ്രമിക്കണം, അതിനു വേണ്ടി നിങ്ങൾ വ്യക്തിഗത രീതിയിൽ മെച്ചപ്പെടാൻ ലക്ഷ്യമിടുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

കുടുംബ ബന്ധങ്ങളിലെ മെച്ചപ്പെടുത്തലുകൾക്കും എല്ലാ ആഭ്യന്തര സാഹചര്യങ്ങളിലും വരുത്തേണ്ട സ്വാഗതാർഹമായ മാറ്റങ്ങൾക്കും ഇത് മികച്ച നിമിഷമാണ്. അനിശ്ചിതത്വത്തിന്റെ ഒരു ഘടകം അനിവാര്യമാണെന്ന് അംഗീകരിക്കുക, പക്ഷേ അത് നിങ്ങളെ പ്രവർത്തനങ്ങളിൽ നിന്ന് തടയരുത്. എല്ലാത്തിനുമുപരി, നിങ്ങളോട് വിയോജിച്ച ഒരാൾ ഉടൻ തന്നെ അവരുടെ തെറ്റ് തിരിച്ചറിയും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങളിലെ നാടോടികളുടെ സ്വഭാവവും ഗുണങ്ങൾ പുറത്തേക്ക് വരുന്നു. ചെറു യാത്രകൾ ആനന്ദത്തിനുപകരം കുടുംബ ആവശ്യങ്ങൾക്കനുസരിച്ചായിരിക്കാം, പക്ഷേ പുതിയ സ്ഥലങ്ങളും പരിതസ്ഥിതികളും നേരിടുന്നതിൽ നിന്ന് നിങ്ങൾക്ക് ഉത്തേജനം ലഭിക്കും. നിങ്ങൾ കൂടുതൽ യാത്രചെയ്യുമ്പോൾ, നിങ്ങളുടെ അനുഭവം കൊണ്ട് കൂടുതൽ സമ്പന്നരാകും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടെ ആവശ്യകതകൾക്കോ കഴിവുകൾക്കോ അനുയോജ്യമല്ലാത്ത ഒരു കൂട്ടം സാമ്പത്തിക മനോഭാവങ്ങളിലേക്കും പ്രതിബദ്ധതകളിലേക്കും നിങ്ങൾ അകപ്പെട്ട് പോയതായി കാണപ്പെടുന്നു. മറ്റ് ആളുകൾ ഇപ്പോൾ നിങ്ങളെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകത അവർ മനസ്സിലാക്കണം, അല്ലാത്തപക്ഷം നിങ്ങൾ അവർക്കായി പരമാവധി ശ്രമിക്കുന്നത് തുടരേണ്ടതില്ല.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ഇന്നത്തെ ചന്ദ്ര വിന്യാസങ്ങൾ നിങ്ങൾക്ക് ഏറ്റവും സവിശേഷമായ കാര്യങ്ങളെ സ്വാധീനിക്കുന്നു, ഇത് ഭാവിയിലേക്കുള്ള പ്രതീക്ഷ ഉളവാക്കുന്നു. നിങ്ങളുടെ ആശയങ്ങൾ ഇപ്പോഴും അവ്യക്തമാണെങ്കിൽ വിഷമിക്കേണ്ട, പക്ഷേ അന്തസ്സും ഔദ്യോഗിക പദ്ധതികളും ആരംഭിക്കാൻ പോകുകയാണെന്ന് തിരിച്ചറിയുക. അവസാനമായി വേണ്ടത് സർവശക്തനായ ദൈവത്തിന്റെ സഹായകരമായ ഒരു ഉന്തിവിടൽ മാത്രമാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

തിരശ്ശീലയ്‌ക്ക് പിന്നിൽ‌ വളരെയധികം കാര്യങ്ങൾ‌ നടക്കുന്നുണ്ട്, പൂർണ്ണ ഗ്രാഹ്യമില്ലാതെ കാര്യങ്ങൾ പകുതി മാത്രം മനസിലാക്കി അത് പിന്തുടരുകയാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. അനാവശ്യമായി ആക്രമസ്വഭാവമുള്ള ആളുകളിൽ നിന്ന് നിങ്ങളെ അകറ്റി നിർത്താൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. അവർ ഏറ്റുമുട്ടലാണ് ഉദ്ദേശിക്കുന്നതെങ്കിൽ, അതാണ് അവരുടെ നടപടി – നിങ്ങൾക്ക് അതുമായി യാതൊരു ബന്ധവുമില്ല..

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങൾ കൂടുതൽ അംഗീകാരം അർഹിക്കുന്നു – ഒപ്പം പങ്കാളികൾക്ക് നിങ്ങൾ നൽകിയ അത്രയും സഹതാപം അവർ അർഹിക്കുന്നില്ലായിരിക്കാം. എന്നിരുന്നാലും, ഈ വിഷയത്തിൽ നിങ്ങൾക്ക് വളരെ ചെറിയ പങ്ക് മാത്രമേ വഹിക്കുന്നുള്ളു, പക്ഷേ അവരുടെ പരാതികൾ കേൾക്കാൻ നിങ്ങൾ മിക്കവാറും ബാധ്യസ്ഥരാകും. നിങ്ങൾക്കറിയില്ല – അവർ കാത്തിരുന്ന ഉപദേശവുമായി നിങ്ങൾ രംഗത്ത് വന്നേക്കാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

പങ്കാളിത്തം അല്ലെങ്കിൽ ഉദ്യോഗം, സ്നേഹം അല്ലെങ്കിൽ ജോലി എന്നിവയിൽ നിന്ന് ഒന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കേണ്ടി വന്നേക്കാം. അസാധ്യമായതായി തോന്നുന്ന തിരഞ്ഞെടുപ്പുകളാൽ വളരെയധികം പ്രതീക്ഷകൾ പ്രകടമാകുമെന്ന് തോന്നുന്നു. പ്രവർത്തിക്കാനുള്ള സമ്മർദ്ദമുണ്ടെങ്കിലും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് വെറുതെ ഇരിക്കാൻ തീരുമാനിക്കാം. നിങ്ങൾ തയ്യാറാകുന്നതിനുമുമ്പ് നിങ്ങളെ പ്രവർത്തനത്തിലേക്ക് തള്ളിവിടാൻ മറ്റുള്ളവരെ ഒരിക്കലും അനുവദിക്കരുത്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook