Daily Horoscope March 19, 2022: നിങ്ങൾക്ക് ചന്ദ്രനിലേക്ക് പോകാൻ താൽപ്പര്യമുണ്ടോ? എനിക്കുണ്ട്. ഒരു പ്രശ്നമേ ഉള്ളൂ. അടുത്ത ചാന്ദ്ര ദൗത്യത്തിലേക്ക് ഇനിയും സമയമുണ്ട്, ഒരുപക്ഷേ വർഷങ്ങൾ അകലെയാണ്, പക്ഷേ അടുത്ത് വരുന്നു. ഇന്ത്യയിൽ നിന്നുള്ള സ്വദേശീയ ബഹിരാകാശ സഞ്ചാരികളെ ഞാൻ അനുകൂലിക്കുമെങ്കിലും ചന്ദ്രനിൽ എത്തുന്ന അടുത്ത മനുഷ്യൻ ചൈനയിൽ നിന്നായിരിക്കുമെന്നാണ് എന്റെ അനുമാനം. ഈ കാര്യം ശ്രദ്ധിക്കുക.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
പണവും തൊഴിൽ കാര്യങ്ങളും ഇപ്പോഴും നിങ്ങളുടെ മനസ്സിലുണ്ട്, എന്നാൽ വാരാന്ത്യത്തിൽ പ്രായോഗിക പ്രശ്നങ്ങൾ ബാധിക്കാതിരിക്കാൻ ശ്രമിക്കുക. നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ മുന്നോട്ടുള്ള പാത കണ്ടെത്താനായി എന്തെല്ലാം ചെയ്യാൻ പോകുന്നു എന്നതിനെക്കുറിച്ച് ആകുലപ്പെട്ടുകൊണ്ട് നിങ്ങളുടെ മുഴുവൻ സമയവും ചെലവഴിക്കുകയാണെങ്കിൽ ജീവിതം വളരെ ചെറുതാണ്. ഒരു കാൽപനിത വികാസത്തെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, അതിനായി അടുത്ത ആഴ്ച വരെ കാത്തിരിക്കുന്നതാണ് നല്ലത്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങൾക്ക് ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് മുന്നേറണമെങ്കിൽ നേരത്തെ തന്നെ ആരംഭിക്കുക. സാമൂഹികമായ പ്രതീക്ഷകൾ ഇപ്പോഴും ശോഭനമാണ്. നിങ്ങൾ ലൗകിക കാര്യങ്ങളിൽ അൽപം കൂടുതൽ ചിന്തിക്കുമെങ്കിലും, നിങ്ങൾ ശരിക്കും പരിശ്രമിക്കുകയും വിശ്രമിക്കുകയും വേണം. നിങ്ങൾ കണ്ണടിച്ചിരിക്കാതിരുന്നാൽ മാത്രമേ അത് ചെയ്യാൻ കഴിയൂ.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
സാമ്പത്തിക പദ്ധതികൾ രൂപപ്പെടുത്തുന്നതിന് അനുകൂലമായ വാരാന്ത്യമാണിത്. എല്ലാ കുടുംബ ക്രമീകരണങ്ങളുമായി മുന്നോട്ട് പോകുക, ഏറ്റവും മികച്ചത് പ്രതീക്ഷിക്കുക: ആരെങ്കിലും നിങ്ങൾക്ക് സന്തോഷകരമായ ഒരു അത്ഭുതം ഒരുക്കിയേക്കാം. ഗാർഹിക പ്രശ്നങ്ങളെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം തികച്ചും പ്രായോഗികമായി വസ്തുതകളോട് ചേർന്നു നിൽക്കുന്നതുമാണ്. പങ്കാളികളുടെ മനസ്സ് അവരുടെ വിഷമങ്ങളിൽ നിന്ന് മാറ്റാൻ ശ്രമിക്കുക.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങളുടെ പദ്ധതികളോട് വിയോജിക്കാനോ നിങ്ങളെ മന്ദഗതിയിലാക്കുന്ന തരത്തിൽ പ്രശ്നങ്ങളുണ്ടാക്കാനോ വീട്ടിലുള്ള ആളുകൾ തീരുമാനിച്ചതായി തോന്നുന്നത് എന്തുകൊണ്ട്? നിങ്ങളുടെ നിലവിലെ താൽപര്യങ്ങളുമായി ബന്ധപ്പെട്ട സ്വപ്നം കാണുമ്പോൾ അവരുമായി ബന്ധപ്പെടുന്നതിൽ നിങ്ങൾ പരാജയപ്പെട്ടതുകൊണ്ടാകാം. അങ്ങനെയെങ്കിൽ, അവരുടെ സ്വന്തം നന്മയ്ക്ക് വേണ്ടിയാണ് നിങ്ങൾ ഇത് ചെയ്തതെന്ന് അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതാണ് നല്ലത്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ഈ വാരാന്ത്യത്തിൽ നിങ്ങൾക്ക് യാത്ര തുടർന്നുകൊണ്ടേയിരിക്കാം, എങ്കിലും ദൈർഘ്യമില്ലാത്ത യാത്രകൾ നടത്തുന്നത് നിങ്ങൾക്ക് സന്തോഷകരമായിരിക്കും. സാമ്പത്തിക കാര്യങ്ങളെ മാറ്റിനിർത്താം. നിങ്ങളുടെ കാഴ്ചപ്പാടിനെ ബാധിക്കുന്ന ശ്രദ്ധയും ആശങ്കകളും ഇല്ലാതെ നിങ്ങളുടെ സാമൂഹിക ജീവിതം ആസ്വദിക്കൂ. നിങ്ങൾ പതിവിലും അൽപ്പം കൂടുതൽ വികാരാധീനമായിരിക്കാം, എന്നാൽ നിങ്ങളുടെ ഉള്ളിലെ നനവ് നിലനിർത്താൻ ശ്രമിക്കുക.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഒരു പങ്കാളിത്ത തർക്കമോ ആശയവിനിമയത്തിലെ കാലതാമസമോ വന്നിട്ടുണ്ടെങ്കിൽ അത് വേഗം പരിഹരിക്കപ്പെടും. ഭാവനകളിൽ നിന്ന് പിന്തിരിയുക, പ്രായോഗിക മൂല്യത്തിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടാതെ, നിങ്ങൾ ഒരു സാമ്പത്തിക അപകടസാധ്യത ഒഴിവാക്കണം, പ്രത്യേകിച്ചും മറ്റുള്ളവരുടെ പണത്തിന് നിങ്ങൾ ഉത്തരവാദിയാണെങ്കിൽ.
Also Read: Weekly Horoscope (March 13- March 19, 2022): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങൾ ഒരു കാൽപനികമായ വാരാന്ത്യത്തിൽ ആയിരിക്കാം, പ്രത്യേകിച്ചും നിങ്ങൾ അവിവാഹിതനാണെങ്കിൽ. നിങ്ങൾ സംസാരിക്കുകയാണെങ്കിൽ, സന്തോഷിക്കുക, കാരണം നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കും ജീവിതത്തിന് ആവേശകരമായ ഒരു പുതിയ വഴിത്തിരിവ് നൽകാൻ ഇനിയും ധാരാളം അവസരങ്ങളുണ്ട്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഇന്ന് നടക്കുന്ന ഏതൊരു കാര്യത്തിനും പ്രതിഫലം ലഭിക്കുന്ന ഫലം ഉണ്ടായിരിക്കണം. എന്നിരുന്നാലും, ഇനിയും വിശദീകരിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. നിങ്ങൾ ഒന്നോ രണ്ടോ തെറ്റിദ്ധാരണകൾക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. നിങ്ങൾക്ക് ഒരു രഹസ്യം സൂക്ഷിക്കാനുണ്ടാവും, വിവേകപൂർണ്ണമായ ഒരു ഫ്ലർട്ടേഷൻ ഇപ്പോൾ ഒരു പ്രത്യേക സാധ്യതയാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങൾക്ക് എന്തെങ്കിലും ഒഴിവു സമയം ഉണ്ടെങ്കിൽ, നിങ്ങളുടെ ദീർഘകാല താൽപ്പര്യങ്ങൾക്കായി, പ്രത്യേകിച്ച് നിങ്ങളുടെ നിക്ഷേപങ്ങൾക്കും സമ്പാദ്യങ്ങൾക്കുമായി അൽപ്പം ഊർജം ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. ഇപ്പോൾ ആരംഭിക്കുന്ന സംരംഭങ്ങൾ വളരെ ലാഭകരമാണെന്ന് തെളിയിക്കപ്പെടുമെന്നാണ് മിക്ക സൂചനകളും പറയുന്നത്. എന്നാൽ നിങ്ങൾ അവ വളരെ ശ്രദ്ധാപൂർവ്വം ചിന്തിക്കണം.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
വിശാലമായ അർത്ഥത്തിൽ ഇതൊരു കാൽപനികമായ വാരാന്ത്യമാണ്. നിങ്ങളുടെ ജീവിതത്തിന്റെ അടുപ്പമുള്ളതും വൈകാരികവുമായ വശം മാറ്റിനിർത്തിയാൽ, അത്ഭുത്തോടെ നിങ്ങൾ ലോകത്തെ നോക്കും. പങ്കാളികൾ ആരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എന്നതിലുപരി അവർ ആരാണെങ്കിലും അവരെ സ്നേഹിക്കണം എന്നതിന് പ്രാധാന്യം നൽകണം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
വിശ്രമമില്ലാത്ത മാനസികാവസ്ഥ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബുദ്ധിമുട്ടാക്കിയേക്കാം. എന്നാൽ നിങ്ങൾ അപരിചിതമായ ചുറ്റുപാടുകളിൽ നിങ്ങളെ എത്തിക്കുകയാണെങ്കിൽ അതിന് നേട്ടം ഉണ്ടാകും. സാമൂഹിക ഒത്തുചേരലുകൾക്ക് ധാരാളം കാര്യങ്ങൾ വാഗ്ദാനം ചെയ്യാനുണ്ട്, എന്നാൽ നിങ്ങൾ പുതിയ കാര്യങ്ങളിൽ കുതിക്കാൻ തയ്യാറാണെങ്കിൽ മാത്രം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങൾ ഒരു പ്രത്യേക സൗഹൃദം നിലനിർത്താൻ ശ്രമിക്കുകയാണെങ്കിൽ നയതന്ത്രം ഇപ്പോഴും നിങ്ങളുടെ മികച്ച നയമാണ്. മറുവശത്ത്, നിങ്ങൾ ഒരു ഘട്ടത്തിന്റെ അവസാനത്തിലാണെങ്കിൽ, സ്വയം മോചിപ്പിക്കാൻ ഇതിലും നല്ല നിമിഷമില്ല. ഒരു പങ്കാളി അമിത സമ്മർദ്ദത്തിലാണെങ്കിൽ നിങ്ങളുടെ ശാന്തത നഷ്ടപ്പെടുത്തരുത്, എന്നാൽ നിങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്യുക.
