Daily Horoscope March 18, 2023: പശ്ചിമ ഏഷ്യന്‍ പ്രദേശങ്ങളില്‍ ഒരു മഹാനായ പ്രവാചകൻ ജനിക്കുമ്പോൾ, ലോക ചരിത്രത്തില്‍ വരാനിരിക്കുന്ന കാലഘട്ടമായ കുംഭയുഗം ആരംഭിക്കുമെന്ന ഒരു പ്രവചനത്തെക്കുറിച്ചാണ് ഞാൻ ഇപ്പോൾ എഴുതുന്നത്. ഇത് ശരിക്കും പഴയ ആശയമാണെന്നും സംഭവിക്കുമെന്ന് ഞങ്ങളാരും വിശ്വസിക്കുന്നില്ലെന്നും എനിക്ക് പറയേണ്ടിവരും. കഴിഞ്ഞ തവണ, മഹാനായ പ്രവാചകൻ നോർവേയിലും അതിനുമുമ്പ് ലണ്ടനിലും ജനിക്കേണ്ടതായിരുന്നു.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
തൊഴിലിടത്തെ സാഹചര്യങ്ങള്‍ മെച്ചപ്പെടാന്‍ പോവുകയാണ്. അല്ലെങ്കില്‍ യോജിച്ച് പോകാനുള്ള അവസരം ഒരുങ്ങു. വീട്ടിൽ പോലും തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് പങ്കാളികൾ അവരുടെ അഭിപ്രായം പറയുന്നതുവരെ കാത്തിരിക്കേണ്ടി വന്നേക്കാം. ശരിയായ സമയം തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ധാർമ്മികമായ തിരഞ്ഞെടുപ്പുകൾ നടത്തേണ്ട സമയമാണ്. നിങ്ങൾ എന്താണ് തീരുമാനിച്ചതെന്ന് ഉടൻ തന്നെ പങ്കാളികളോട് പറയണം. ശരിയും തെറ്റും സംബന്ധിച്ച നിങ്ങളുടെ വീക്ഷണത്തെ അവർ ബഹുമാനിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നുണ്ടോ എന്നത് അവരുടെ കാര്യമാണ്. ആത്യന്തികമായി നിങ്ങൾ ശരിയായ കാര്യങ്ങള്‍ മാത്രം ചെയ്യുക.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ക്രിയാത്മകമായി ചിന്തിക്കുന്ന വ്യക്തികൾക്ക് തൃപ്തികരമായ ഒരു ദിവസമായിരിക്കും. പ്രത്യേകിച്ചും നിങ്ങൾക്ക് ഒരു ഹോബിയോ മറ്റ് പദ്ധതികളൊ ഉണ്ടെങ്കിൽ. ഈ നിമിഷത്തില്‍ സന്തുഷ്ടരായിരിക്കാന്‍ ശ്രമിക്കുക. പ്രയോഗികമായി പ്രവര്‍ത്തിക്കുക.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
വീടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നല്ലത് മാത്രമെ സംഭവിക്കുകയുള്ളു. എന്നാൽ നിങ്ങളുടെ സാമൂഹിക ജീവിതത്തെക്കുറിച്ച് ഒരു ചോദ്യം ഉയരുന്നു. സമാന ചിന്താഗതിക്കാരായ ആളുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക. ഒരു സൗഹൃദ വലയത്തിലേക്കുള്ള ക്ഷണം വളരെ വേഗം തന്നെ വന്നേക്കാം.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
പ്രായോഗിക ജോലികൾ പൂർത്തിയാക്കാനും മികച്ച ഫലങ്ങൾ നേടാനും ഉദ്ദേശിക്കുന്ന എല്ലാ വ്യക്തികൾക്കും അനുയോജ്യമായ സമയമാണ്. എന്ത് വന്നാലും വീട്ടുകാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തിൽ സുപ്രധാന സ്ഥാനം നേടുമെന്ന് ബാക്കിയുള്ളവർ മനസിലാക്കിയേക്കാം.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഇന്നത്തെ ചെറിയ പ്രതിസന്ധികളുടെയും മൂലകാരണം സാമ്പത്തികമാണ്. പണം തീർച്ചയായും ഒരു സുപ്രധാന ഘടകമായിരിക്കാം. എന്നാല്‍ പ്രതിസന്ധികള്‍ക്ക് കാരണം നിങ്ങളുടെ അരക്ഷിതാവസ്ഥ കൂടിയാണ്. നിങ്ങൾക്ക് സ്വയം സുരക്ഷിതത്വവും സന്തോഷവും തോന്നുന്നുവെങ്കിൽ, കുറച്ച് പണം നഷ്ടപ്പെട്ടാലും വിഷമിക്കില്ല.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വ്യക്ത കൈവരിക്കാനുള്ള സമയമാണ്. പ്രത്യേകിച്ചും സാമ്പത്തികമായ തര്‍ക്കങ്ങള്‍ മുന്നിലേക്ക് വരികയാണെങ്കില്‍. നിങ്ങളുടെ വാക്കുകള്‍ കൂടെയുള്ളവര്‍ പരിഗണിക്കാതിരുന്നാല്‍ അവര്‍ക്ക് നഷ്ടങ്ങള്‍ സംഭവിച്ചേക്കാം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങള്‍ തുറന്ന് സംസാരിക്കാത്തതിനാലാണ് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരാത്തത്. സ്വയം പോലും വിശദീകരണങ്ങള്‍ നല്‍കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് വസ്തുത. മറ്റുള്ളവരെ നിങ്ങള്‍ക്ക് അത്ഭുതപ്പെടുത്താന്‍ അവസരം ഒരുങ്ങുന്നു. ശരിയായ നിമിഷത്തിനായി കാത്തിരിക്കുക.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങൾ ഇപ്പോൾ അഭിവൃദ്ധിയുടെ ഒരു പുതിയ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇത് നിങ്ങളെ അലട്ടിക്കൊണ്ടിരുന്ന ചില സാമ്പത്തിക പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും. തൽക്ഷണ ഫലങ്ങൾ പ്രതീക്ഷിക്കരുത്, അടുത്ത ആഴ്‌ചയുടെ അവസാനം വരെ കാത്തിരിക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഇന്നത്തെ ഏറ്റവും സന്തോഷകരമായ കാര്യം നിങ്ങളുടെ രാശിയുമായുള്ള ശുക്രന്റെ ബന്ധത്തെക്കുറിച്ചാണ്. കൂടുതൽ അനുകൂലമായ വൈകാരിക ഘട്ടം ഉടനുണ്ടാകും. പല കാര്യത്തിലും നിങ്ങള്‍ക്ക് പരിക്കേൽക്കാതെ രക്ഷപ്പെടാന്‍ കഴിയും. നിങ്ങൾ എപ്പോഴാണ് വിജയ വഴിയിൽ എത്താൻ പോകുന്നതെന്ന് നിങ്ങൾക്കറിയില്ല, പക്ഷെ വൈകാതെയുണ്ടാകും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ദീർഘദൂര ബന്ധങ്ങള്‍ വളരെ പ്രധാനമാണെന്ന് തോന്നുന്നു. യാത്രകൾ കാലതാമസം കൂടാതെ ക്രമീകരിക്കണം. ഇന്ന് ഉച്ചതിരിഞ്ഞ് ദൂരെയുള്ള കുടുംബാംഗങ്ങളുമായി ബന്ധപ്പെടുക, വിദ്യാഭ്യാസപരമായ കാര്യങ്ങൾ പരിശോധിക്കുക, പണപരമായ കാര്യങ്ങൾ പരിഹരിക്കുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ബിസിനസ് പദ്ധതികളിലൊ കൂട്ടായ പണമിടപാടുകളിലൊ സമ്മർദ്ദം ചെലുത്തുന്നതില്‍ കാര്യമില്ല. കൂട്ടായ പ്രവര്‍ത്തനവും സൗഹൃദപരമായ സമീപനവുമാണ് ആവശ്യം. ഏറ്റവും ഉയർന്ന നിലവാരം നിങ്ങൾ ലക്ഷ്യമിടണം. നിങ്ങൾ തികച്ചും സത്യസന്ധനാണെന്ന് അറിഞ്ഞാൽ മാത്രമേ നിങ്ങൾക്ക് തല ഉയർത്തിപ്പിടിക്കാൻ കഴിയൂ.