scorecardresearch

Daily Horoscope March 17, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope March 17, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope March 17, 2022: കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായ ദിനമാണിന്ന്. ഈ രാശിയിലെ ചില മികച്ച ഗുണങ്ങള്‍ സ്വീകരിച്ചാല്‍ നമുക്കെല്ലാവര്‍ക്കും മെച്ചപ്പെടാന്‍ സാധിക്കും. നിങ്ങളുടെ സ്വന്തം ജാതകം പറയുന്നത് എന്തുതന്നെയായാലും, നിങ്ങളുടെ സുഹൃത്തുക്കളോട് വിശ്വസ്തത പുലർത്തുക, നിങ്ങളുടെ തത്വങ്ങളോട് വിശ്വസ്തത പുലർത്തുക. ഇതാണ് വിജയത്തിലേക്കുള്ള വഴി.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ജോലിയില്‍ പുറത്തെടുക്കുന്ന മികവില്‍ സംതൃപ്തരാകാൻ നിങ്ങൾക്ക് എല്ലാ അവകാശവുമുണ്ട്. അടുത്ത കുറച്ച് ദിവസങ്ങളിൽ നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തെ ബാധിക്കുകയും മറ്റുള്ളവർ നിങ്ങളെ കാണുന്ന രീതിയെ സംബന്ധിച്ചും നിരവധി കഠിനമായ സാഹചര്യങ്ങള്‍ നിങ്ങൾക്ക് നേരിടേണ്ടി വരും. പക്ഷെ യഥാർത്ഥ സത്യം മനസിലാക്കാൻ ആർക്കും കഴിയുന്നില്ല എന്നുള്ളതാണ് വാസ്തവം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

സൃഷ്ടിപരമായ അഭിലാഷങ്ങൾ പ്രതിഫലിപ്പിക്കുന്നതിന് നിങ്ങളുടെ ജോലി പുനക്രമീകരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ? തീർച്ചയായും കൗതുകകരമായ നിരവധി ആശയങ്ങൾ ചുറ്റുമുണ്ട്. നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളോ ചോദ്യങ്ങളോ ഉണ്ടെങ്കിൽ ഒരാഴ്ച കൂടി കാത്തിരിക്കുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദങ്ങളോ പ്രകോപനങ്ങളോ അവഗണിക്കാം. നിങ്ങള്‍ നേരിടുന്ന എല്ലാ ചോദ്യങ്ങളും കാലതാമസം കൂടാതെ കൈകാര്യം ചെയ്യാന്‍ കഴിയും. പെട്ടെന്നുള്ള അംഗികാരം പ്രതീക്ഷിക്കരുത്. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായമുള്ള സമയങ്ങളില്‍ ഒന്നാണിത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

പ്രധാനപ്പെട്ട ചര്‍ച്ചകള്‍ പലതും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ ബുദ്ധിമുട്ടായിരിക്കും. കാരണം എല്ലാവരും ഒരുപാട് പ്രതീക്ഷകള്‍ വച്ച് പുലര്‍ത്തുന്നു എന്ന് തോന്നുന്നു. നിങ്ങളുടെ പദ്ധതികളില്‍ ഉറച്ചു നില്‍ക്കുക. അല്ലെങ്കില്‍ നിങ്ങള്‍ പഴയ ചിന്താഗതിയിലേക്ക് മടങ്ങുന്നതായി പങ്കാളികള്‍ ധരിച്ചേക്കാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സാമ്പത്തിക മേഖലയില്‍ നിന്നുള്ള വാര്‍ത്തകള്‍ പ്രതീക്ഷിച്ചതായിരിക്കില്ല. എന്നാല്‍ നിങ്ങളുടെ കാര്യങ്ങള്‍ പുനഃസംഘടിപ്പിക്കാന്‍ കഴിയുമെങ്കില്‍ ഫലം അനുകൂലമായി വന്നേക്കാം. മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കാത്ത ചില പ്രതിബദ്ധതകള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ട്. എന്നിരുന്നാലും ചില ശ്രമങ്ങള്‍ നടത്താന്‍ നിങ്ങള്‍ക്ക് ഇടമുണ്ട്. പ്രണയത്തിന്റെ കാര്യത്തില്‍ തോന്നുന്ന വികാരങ്ങള്‍ തുറന്ന് പറയേണ്ട സമയമാണിത്. നിശബ്ദത വെടിയുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ ഗ്രഹനില പ്രകാരം ഇപ്പോഴൊരു മാറ്റം സംഭവിച്ചേക്കാം. ഇതോടെ നിങ്ങള്‍ സംതൃപ്തിയോടെ തുടരുന്ന സ്ഥാനത്ത് നിന്നൊരു ചലനം ഉണ്ടായേക്കും. നാടകീയമായ സംഭവങ്ങള്‍ പ്രതീക്ഷിക്കരുത്. എല്ലാം അനുകൂലമാകുന്നത് വരെ കാത്തിരിക്കുക.

Also Read: Weekly Horoscope (March 13- March 19, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളെ വിഷമിപ്പിക്കുന്നതായ എന്തെങ്കിലും സംഭവിച്ചേക്കാം. നിങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങളില്‍ മറ്റുള്ളവരില്‍ നിന്ന് കുറ്റപ്പെടുത്തലുകള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ വസ്തുതകള്‍ അറിയുമ്പോള്‍ കാര്യങ്ങള്‍ മാറിമറിയും. എല്ലാം കലങ്ങിത്തെളിയാന്‍ കുറച്ച് സമയമെടുക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

എന്തിനും തയ്യാറാവുകയും അനന്തരഫലങ്ങളെക്കുറിച്ച് ആകുലപ്പെടാതെ സന്തോഷത്തോടെ പെരുമാറുകയും ചെയ്താൽ നിങ്ങൾക്ക് സാമൂഹിക പ്രവർത്തനങ്ങൾ കൂടുതൽ ആസ്വദിക്കാനാകും. പെരുമാറ്റത്തില്‍ പരമ്പരാഗതമായ മാനദണ്ഡങ്ങളെ ആശ്രയിക്കരുത്. പകരം നിങ്ങൾ സ്വന്തമായി ഒരു ശീലം വളര്‍ത്തിയെടുക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഇന്ന് നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് തൊഴില്‍ മേഖലയിലാണ്. വാക്കുതര്‍ക്കങ്ങളില്‍ ഉള്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കുക. ഒരുപക്ഷെ നിങ്ങള്‍ തെറ്റു ചെയ്തിട്ടുണ്ടാകില്ല. പക്ഷെ ആരുടെ തെറ്റാണെന്നത് മറ്റുള്ളവര്‍ ശ്രദ്ധിക്കുകയില്ലെന്ന് ഓര്‍ക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഉയർന്ന തത്ത്വങ്ങളുമായി സ്വാർത്ഥ താൽപര്യങ്ങൾ സംയോജിപ്പിച്ച് നിങ്ങളുടെ കടമ നിർവഹിക്കുമെന്ന് പ്രപഞ്ചം പ്രതീക്ഷിക്കുന്നു. യാത്രകള്‍ക്ക് അനുകൂലമായ സമയത്തിലൂടെയാണ് കടന്നു പോകുന്നത്. പുതിയ മേഖലകളിലേക്കുള്ള യാത്രകള്‍ക്ക് സാധ്യതയുണ്ട്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

പുതിയ നിക്ഷേപ അവസരങ്ങൾ പരിശോധിക്കുക. മുമ്പത്തെ നടപടി ഇപ്പോൾ ലാഭകരമാണെന്ന് തോന്നുകയാണെങ്കിൽ അനാവശ്യമായി ആശങ്കപ്പെടേണ്ടതില്ല. വേഗത്തില്‍ പ്രവര്‍ത്തിക്കുക. സാഹചര്യങ്ങള്‍ അനുകൂലമാവുകയാണെങ്കില്‍ അവസരങ്ങള്‍ തുറന്നിടുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വൈകാരികമായ കൊടുങ്കാറ്റിനുള്ള സാധ്യതകള്‍ കാണുന്നു. നിങ്ങൾ ശാന്തത പാലിച്ചാല്‍ പോലും, പങ്കാളികൾ വഴക്കുണ്ടാക്കാനോ നിങ്ങളെ എങ്ങനെയെങ്കിലും പ്രകോപിപ്പിക്കാനോ തീരുമാനിച്ചിരിക്കുകയാണ്. പക്ഷെ നിങ്ങള്‍ക്കെങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ കഴിയും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today march 17 2022 aries gemini cancer virgo capricorn zodiac signs check astrological prediction