scorecardresearch

Latest News

Daily Horoscope March 16, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope March 16, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope March 16, 2022: ബഹിരാകാശ യാത്രയെ കുറിച്ച് ഞാൻ മറ്റൊരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുന്നു. ഞാൻ ഈ ഭൂമിയെ ഒരു സ്പേസ് റോക്കറ്റിൽ നിന്ന് കാണാൻ ആഗ്രഹിക്കുന്നു. പക്ഷെ അതിന്റെ വിലയാണ് പ്രശ്‌നം. നിലവിൽ ഒരു കൊമേർഷ്യൽ സ്പേസ് ടൂറിസത്തിന് അഞ്ച് മില്യൺ ഡോളറോളം ചെലവാകും. ഒപ്പം അത് നമുക്ക് ചേരുന്നതുമാകണം. ഇത് ഈ ജീവിതകാലത്ത് നടക്കുമെന്ന് ഞാൻ കരുതുന്നില്ല. ചിലപ്പോൾ നിങ്ങൾക്ക് കഴിയും, അപ്പോൾ, അത് എങ്ങനെയാണെന്ന് എന്നോട് കൂടി പറയുക!

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിലവിലെ ഏറ്റവും സൗഹൃദപരമായ ബിസിനസ് ട്രെൻഡുകളിൽ നിന്ന് നിങ്ങൾക്ക് നേട്ടമുണ്ടാക്കാൻ സാധിക്കും. പുതിയ അവസരങ്ങൾ വരുകയാണെന്ന് നിങ്ങൾ വിശ്വസിക്കണം, നിങ്ങളുടെ ബന്ധങ്ങളും സൗഹൃദ വലയങ്ങളും വിപുലീകരിക്കണം. എന്തായാലും പങ്കാളിയിൽ നിന്ന് സമ്മതം ലഭിക്കുക അത്ര എളുപ്പമാകില്ല.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

വെള്ളി നല്ല സാഹചര്യത്തിൽ ആയിരിക്കെ നിങ്ങൾക്ക് സംഘം ചേർന്ന പ്രവർത്തനങ്ങൾ ഉൾപ്പടെ നിരവധികാര്യങ്ങൾ പ്രതീക്ഷിക്കാം. എന്തായാലും നിങ്ങളുടെ സാമൂഹിക ജീവിതം ജോലിയെ ആശ്രയിച്ചായിരിക്കും. പുതിയ സഹപ്രവർത്തകർ കടന്നുവരും. ഏറ്റവും കുറഞ്ഞത് ഒരു ശത്രു സുഹൃത്തായി മാറും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ചില സന്തോഷകരമായ സർപ്രൈസുകൾ സാമ്പത്തിക കാര്യങ്ങളെയും വീട്ടുകാര്യങ്ങളെയും ബാധിക്കും. ഇതുവരെ ക്രമം തെറ്റിയിരുന്ന വീട്ടുകാര്യങ്ങളെ ക്രമപരമായി നടത്താൻ ഏറ്റവും അനുയോജ്യമായ സമയമായി തോന്നുന്നു. നിങ്ങൾ ഒരു സുരക്ഷിതമായ ഇടത്താകുന്നത് വരെ മോശമായ സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഇന്നത്തെ ദിവസത്തിന്റെ ഭാവം പരമ്പരാഗതമായ ആചാരങ്ങളെയും സംസ്‌കാരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതാണ്. അതുകൊണ്ട് അതിലേക്ക് ചേരാൻ ശ്രമിക്കുക. ഭൂതകാലത്തിന്റെ ഫാന്റസിയിലേക്ക് കടന്നു ചെല്ലുന്നതും രസകരമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ വലിയൊരു മാറ്റത്തിന് സാധ്യതയുണ്ട്, അതുകൊണ്ട് പുതിയ അവസരങ്ങളിലും ശ്രദ്ധിക്കുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ വീട്ടു കാര്യങ്ങൾക്കും ജോലി കാര്യങ്ങൾക്കും ഗ്രഹത്തിന്റെ ചൈതന്യമുണ്ട്, പക്ഷെ വരാനിരിക്കുന്ന ഒരു സാമ്പത്തിക ബുദ്ധിമുട്ടിനെ കുറിച്ച് നിങ്ങൾക്ക് ബോധ്യമുണ്ടാകണം. നിങ്ങളുടെ കാര്യങ്ങൾ ഒക്കെ കൃത്യമായി ചെയ്യുക. ലോണുകളോ ബില്ലുകളോ അടയ്ക്കാനുണ്ടെങ്കിൽ അത് ചെയ്യുക. നിങ്ങളെ അലട്ടുന്ന മാനസിക ബുദ്ധിമുട്ടുകളിൽ നിന്ന് മുക്തിനേടാനുള്ള സമയം കൂടിയാണിത്

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇപ്പോൾ സമ്മർദ്ദങ്ങൾ വർധിക്കുകയാണ്, മാസത്തിൽ ഒന്നോ രണ്ടോ ഗ്രഹങ്ങൾ അതിന്റെ ചില കഠിനമായ ഘട്ടങ്ങളിൽ എത്തുമ്പോൾ ഉണ്ടാകുന്നതാണത്. നിങ്ങൾ ഇപ്പോൾ ഒരു തീരുമാനത്തിൽ എത്തുകയാണ് , ഒരു അതിർത്തി മറികടക്കാൻ അത് നിങ്ങളെ നിർബന്ധിതരാക്കുന്നു. ശരിക്കും പറഞ്ഞാൽ, ഒരു മത്സരത്തിലേക്ക് തിരിച്ചു വരുന്നതിനെ നിങ്ങൾ സ്വാഗതം ചെയ്യും.

Also Read: Weekly Horoscope (March 13- March 19, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

അടുത്തിടെ നടത്തിയ അഭിപ്രായ പ്രകടനത്തിലോ, കുറഞ്ഞത്, പ്രധാനപ്പെട്ട ഒരു ചോദ്യത്തിന് ലഭിച്ച ഉത്തരത്തിലോ നിങ്ങൾ സംതൃപ്തി കണ്ടെത്തും. അടുത്ത ആഴ്ച കൂടുതൽ വ്യക്തത ലഭിക്കും മുൻപ്, വരും ദിവസങ്ങളിലെ ഗ്രഹരീതികൾ സാഹചര്യങ്ങളെ കൂടുതൽ സങ്കീർണമാക്കാൻ ഇടയുണ്ട്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

മറ്റുള്ളവർക്ക് ക്ഷമ നശിക്കുമ്പോഴും നിങ്ങൾ വിവേകമുള്ളവരായിരിക്കാൻ ശ്രമിക്കുകയാണ്. നിങ്ങളെ കൂടുതൽ ചിന്താകുലരാകുന്ന വിഷയങ്ങളിൽ നിങ്ങൾ വിചാരിച്ചതിനേക്കാൾ കൂടുതൽ ആളുകൾ ഉണ്ടാകാൻ ഇടയുണ്ട്. അതുകൊണ്ടാണ് നിങ്ങൾ വ്യക്തിപരമായ വിഷയങ്ങൾ സുഹൃത്തുക്കളും സഹപ്രവർത്തകരുമായി പങ്കുവക്കണമെന്ന് പറയുന്നത്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഏറ്റവും നിസാരമായ ഘട്ടത്തിലാണ് നിങ്ങളുടെ മഹത്തായ പദ്ധതികൾ തടസമില്ലാതെ നടക്കുക. അതുകൊണ്ട് സാധാരണ തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകും. എന്നാൽ നിങ്ങൾ അതിന്റെ ഏറ്റവും സൂഷ്മമായ വശങ്ങൾ പോലും ശ്രദ്ധിച്ച് മുന്നോട്ട് പോകണം. നിങ്ങൾ പഴയ കാര്യങ്ങളിലും വികാരങ്ങളിലും വല്ലാതെ കുടുങ്ങിക്കിടക്കുകയാണ്. നിങ്ങളുടെ ചിന്തകളെ വർത്തനമാന കാലത്തിലേക്ക് കൊണ്ടുവരാൻ നിങ്ങൾ തന്നെ പരിശ്രമിക്കണം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വിശ്രമമില്ലാത്ത സാഹചര്യങ്ങൾ എവിടെയെങ്കിലും തുടരുന്നതിന് ബുദ്ധിമുട്ടുണ്ടാകും, അതിനാൽ പുതിയ സാധ്യതകൾ തേടുന്നതാണ് നല്ലത്. നിയമപരമായ പ്രശ്‍നങ്ങൾ എന്തെങ്കിലും പരിഹരിക്കാനുണ്ടോ? അങ്ങനെയാണെങ്കിൽ, താമസിയാതെ അതിലേക്ക് കടക്കുക. കുടുംബാംഗങ്ങൾക്ക് നല്ല ആശയങ്ങൾ വാഗ്ദാനം ചെയ്യാൻ കഴിയും, നല്ല ഉപദേശമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ വീട്ടിലേക്ക് തന്നെ നോക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ദീർഘകാലമായി നിലനിന്നിരുന്ന സാമ്പത്തിക പ്രശ്നങ്ങൾ ഉയർന്ന് വന്നേക്കാം. എന്നിരുന്നാലും, നിങ്ങളോട് സഹതാപം തോന്നുകയോ അല്ലെങ്കിൽ എന്തായിരുന്നിരിക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യുന്നതിനുപകരം, പതിവുപോലെ ബിസിനസ്സ് മനോഭാവം സ്വീകരിക്കുകയും നഷ്ടം നികത്തുകയും ചെയ്യുക. ജോലിയിലെ പുതിയ മാറ്റങ്ങളിൽ നിങ്ങൾ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതായി കണ്ടെത്തിയേക്കാം, പക്ഷെ തെറ്റായ ലക്ഷ്യങ്ങളിലേക്ക് പോകരുത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ ആശങ്കകൾ പ്രൊഫഷണലായാലും സ്വകാര്യമായതായാലും, ഇന്ന് ജീവിതം സുഗമമായി മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കരുത്. നിങ്ങൾ പരമാവധി ശ്രമിച്ചാലും, മറ്റാരെങ്കിലും വന്ന് അതിനെ ഇളക്കിവിടും. സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാനുള്ള നിങ്ങളുടെ എല്ലാ ശ്രമങ്ങളെയും നല്ല മനസ്സുള്ളവർ എപ്പോഴും അഭിനന്ദിക്കും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today march 16 2022 aries gemini cancer virgo capricorn zodiac signs check astrological prediction