Horoscope Today March 16, 2021: ഞാൻ ഇന്ന് വ്യാഴത്തെക്കുറിച്ച് കൂടുതൽ പറയും. അതിവേഗം ആസന്നമാവുന്ന ചൊവ്വ-വ്യാഴ വിന്യാസം തീവ്രമായ ശുഭാപ്തിവിശ്വാസത്തിന്റെ ചിഹ്നവുമായി ദൃഢനിശ്ചയ പ്രവർത്തനത്തിന്റേതായ ഗ്രഹത്തെ ബന്ധപ്പെടുത്തുന്നു. കല, ദർശനങ്ങൾ, നിഗൂഢതകൾ, പ്രണയം, വിപ്ലവം എന്നിവയ്ക്ക് ഇത് മികച്ച സമയമാണ്. എന്നാൽ ലളിതവും പ്രായോഗികവുമായ ജോലികൾ ചെയ്യുന്ന എല്ലാവർക്കും ഇത് തികഞ്ഞ സമയമല്ല.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
അഹംഭാവമുള്ള ഒരാളാകുന്നതിൽ തെറ്റില്ല, എന്നിരുന്നാലും നിങ്ങൾ നിങ്ങളുടെ താൽപ്പര്യങ്ങൾക്ക് പ്രഥമസ്ഥാനം നൽകുകയാണെങ്കിൽ, ചില ആളുകൾ അസ്വസ്ഥരാണെങ്കിൽ നിങ്ങൾക്ക് പരാതിപ്പെടാൻ കഴിയില്ല. മറുവശത്ത്, നിങ്ങളുടെ സ്വയം കേന്ദ്രീകൃത വഴികൾ വളരെ ആകർഷകമായവയാണെന്ന് കണ്ടെത്തുന്നവരുണ്ട്. ഇപ്പോൾ ഒരു മൂന്നാമത്തെ വിഭാഗം ഉണ്ട്, അവർ നിങ്ങളെ താഴെയിറക്കാൻ ദൃഢനിശ്ചയത്തിലാണ്. അതിനാൽ അവരെ പാതിവഴിയിൽ കണ്ടുമുട്ടരുത്?
ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)
രഹസ്യമായ ദൗത്യങ്ങൾക്ക് കാര്യപരിപാടിയിൽ പ്രാധാന്യം ലഭിക്കും. ആരെയും കബളിപ്പിക്കാൻ നിങ്ങൾ തയ്യാറാണെന്ന് ഇത് സൂചിപ്പിക്കുന്നില്ല. ചില പദ്ധതികൾ ഇപ്പോൾ പുറത്തറിയിക്കാതെ നിർത്തുന്നത് തികച്ചും ന്യായയുക്തമായിരിക്കാം, എന്നാൽ അത് ആവശ്യമാണെന്ന് പറയുന്നില്ല. പക്ഷേ, സമയം ശരിയാകുന്നതുവരെ നിങ്ങൾ കാത്തിരിക്കുന്നതാണ് നല്ലത്.
മിഥുനം രാശി (മെയ് 22 – ജൂൺ 21)
നിങ്ങൾ വളരെയധികം സൗഹൃദപരമായ ഒരു ഘട്ടത്തിലൂടെയാണ് നീങ്ങുന്നത്. നിങ്ങൾക്ക് കഴിയുന്നിടത്തോളം നിങ്ങൾ സ്വയം മുന്നോട്ട് പോവും. വിവിധ ക്ഷണങ്ങൾ നിരസിക്കുകയും ചെയ്യാം. നിലവിലെ പരിചയങ്ങളിൽ ഏതാണ് ഭാവിയിൽ ഉപയോഗപ്രദമെന്ന് പറയാൻ കഴിയില്ല. കാത്തിരുന്ന് കാണു!
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
രഹസ്യമായ ഭയങ്ങളാൽ കുഴപ്പത്തിൽ ചാടാതിരിക്കുക. നിങ്ങൾ അത്തരം ആശങ്കകളുള്ളയാളാണ്. പക്ഷേ അത്തരം സങ്കൽപ്പിച്ച ആശങ്കകളാണ് നിങ്ങളുടെ മനസ്സിലെ പല പ്രശ്നങ്ങൾക്കും കാരണം. നീണ്ടുനിൽക്കുന്ന ചോദ്യങ്ങളുമായി പൊരുത്തപ്പെടാൻ നിങ്ങളെ പ്രേരിപ്പിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യമെന്ന് തോന്നുന്നു. എല്ലാം വളരെ നേരത്തെ വെളിപ്പെടുത്തും, ഒരുപക്ഷേ ഒരു മാസത്തിനുള്ളിൽ.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
തൊഴിൽപരമായ ആസൂത്രണങ്ങൾ നടക്കുന്നുണ്ടെങ്കിൽ, ചലനം മന്ദഗതിയിലാണെന്ന് തോന്നുകയാണെങ്കിൽ വിഷമിക്കേണ്ട. നിങ്ങളുടെ സാഹചര്യം പരിശോധിച്ചപ്പോൾ സമയം നിങ്ങളുടെ ഭാഗത്താണെന്നും കൂടുതൽ സംഭവവികാസങ്ങൾ വരാനിരിക്കുന്നെന്നും വെളിപ്പെടുത്തുന്നു. പ്രത്യേകിച്ച്, ഒരു പങ്കാളി അവരുടെ മനോഭാവം മാറ്റിയേക്കാം.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങൾ താറുമാറായ സാഹചര്യങ്ങൾ ഇഷ്ടപ്പെടുന്നില്ല, അതിനാൽ അപ്രതീക്ഷിതമായി എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിക്കുകയാണെങ്കിൽ, നിങ്ങൾക്ക് കഴിയുന്നത്ര വേഗത്തിൽ ഒരു പരിഹാരം കൊണ്ടുവരാൻ ശ്രമിക്കുക. മറുവശത്ത്, നിങ്ങളുടെ എല്ലാ പ്രതീക്ഷകളും ഉടനടി നിറവേറ്റപ്പെടുമെന്ന് പ്രതീക്ഷിക്കരുത്. എല്ലാത്തിനുമുപരി, നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് ഇപ്പോഴും ഉറപ്പില്ലാത്തപ്പോൾ നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ പ്രയാസമാണ്!
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
നിയമപരമായ ചോദ്യങ്ങൾ, അല്ലെങ്കിൽ നിങ്ങൾ അല്ലെങ്കിൽ ഒരു ബന്ധു ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്നിവയിൽ നിന്നും കൂടുതൽ ഭാരമേറിയ പ്രശ്നങ്ങളിൽ നിന്നും മോചനം നേടാൻ യാത്രാ പദ്ധതികൾ ഉപയോഗപ്രദമാകും. സൂചനകൾ വിശാലമായി ഗുണകരമാണ്. മാത്രമല്ല നിങ്ങൾ കാഴ്ചകൾ പുതിയ തലത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നു. നിങ്ങൾ കൂടുതൽ നിങ്ങൾ നേടാൻ സാധ്യതയുണ്ട്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ദീർഘകാല സാമ്പത്തിക സങ്കീർണതകൾ സൂക്ഷ്മമായി നിരീക്ഷിക്കുക. ദിവസേന സംഭവിക്കുന്നതെന്തും ശ്രദ്ധിക്കുക. ഇപ്പോഴത്തെ സമയം വളരെയധികം ലാഭം നൽകുമെങ്കിലും, നിങ്ങൾ യാതൊന്നും കൈവിട്ട് പോവാൻ അനുവദിക്കരുത്. പലപ്പോഴും എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് കൃത്യമായി പറയാൻ കഴിയാത്തതാണ് പ്രശ്നം. എല്ലാം സ്വയം ഉചിതമായ സമയത്ത് വെളിപ്പെടുത്തും.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഇപ്പോഴത്തെ സാമ്പത്തിക ഇടപാടുകളുടെ ഫലം നിങ്ങളുടെ നേട്ടത്തിന് കാരണമാകുമോ എന്ന് കൃത്യമായി പറയാൻ കഴിയില്ല. അതിനാലാണ് നിങ്ങൾക്ക് മുന്നോട്ട് പോകാൻ സ്വാതന്ത്ര്യമുണ്ടെന്ന ഉപദേശങ്ങൾ തികച്ചും വിവേകപൂർവ്വവും ജാഗ്രതയോടെയും പാലിക്കേണ്ടി വരുന്നത്. കൂടാതെ, സാമൂഹികമായി, നിങ്ങളുടേതിൽ നിന്ന് വളരെ വ്യത്യസ്തമായ പശ്ചാത്തലത്തിലുള്ള ആളുകൾ നിങ്ങളെ ആകർഷിക്കും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഇപ്പോൾ മുതൽ നിങ്ങൾ കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട് ഉറച്ചുനിൽക്കണം. സ്വയം തീരുമാനങ്ങൾ എടുക്കുക മാത്രമല്ല മറ്റുള്ളവർ സമ്യമായി ഒപ്പമുണ്ടാവുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യും. മറുവശത്ത്, നിങ്ങളുടെ ആശയങ്ങൾ ശരിയായി വിശദീകരിച്ചുകഴിഞ്ഞാൽ, അവ സ്വാഗതം ചെയ്യപ്പെടുമെന്ന് ഉറപ്പാണ്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ഇതൊരു അസ്വസ്ഥമായ ഘട്ടമായതിനാൽ, നിങ്ങളുടെ ദിനചര്യയിൽ ഒരു ഇടവേള ഉണ്ടാക്കാൻ മടിക്കേണ്ടതില്ല. ഒപ്പം നിങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ സഹപ്രവർത്തകരെയോ സഹകാരികളെയോ അനുവദിക്കരുത്. തൊഴിൽ രംഗത്തെ പിരിമുറുക്കങ്ങൾ ഇപ്പോൾ ഇല്ലാതായതായി തോന്നുന്നു. എന്നിരുന്നാലും, ഞാൻ നിങ്ങൾക്ക് എന്തെങ്കിലും ഉപദേശം നൽകുമെങ്കിൽ , അത് നിങ്ങളുടെ അവകാശങ്ങൾക്കായി നിലകൊള്ളുക ഒപ്പം തന്നെ നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ തിരിച്ചറിയുക എന്നതായിരിക്കും.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഒരിക്കൽ കൂടി പരിഗണിക്കേണ്ട സമയമാണിത്. നിലവിലെ അവസ്ഥയിൽ, നിങ്ങൾ വളരെ ലാഭകരമാണെന്ന് തെളിയിക്കുന്ന ഒരു ഇടപാട് നടത്തുമെന്ന് തോന്നുന്നു. വിലപേശലുകൾ വഴി ലാഭം തേടാനുള്ള മികച്ച സമയമാണിത്. എന്തിനധികം, സമാനമായ ഒരു ഗ്രഹ ചിത്രം അടുത്ത ആഴ്ചയും തുടരും.