scorecardresearch

Latest News

Daily Horoscope March 14, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope March 14, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope, daily horoscope

Daily Horoscope March 14, 2022: വ്യാഴത്തിന്റെ നിലവിലെ ക്രിയാത്മക സ്ഥാനത്തെക്കുറിച്ച് ഞാൻ ഒരു വാക്ക് പറയണം. ഇതുപോലുള്ള ഒരു ഗ്രഹനില ലോകത്തിന്റെ അവസ്ഥയെക്കുറിച്ച് ധാരാളം പറയുന്നു. വാസ്തവത്തിൽ ഇത് തത്ത്വചിന്താപരമായ ബോധങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പ്രതിബന്ധങ്ങളെ അളുന്നു നോക്കുന്നതിനും, എല്ലാവർക്കും ഏറ്റവും മികച്ചത് അനുസരിച്ച് നിർണായക തീരുമാനങ്ങളിൽ എത്തിച്ചേരുന്നതിനുമുള്ള ഒരു നല്ല നിമിഷമായി തോന്നുന്നു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

കഴിഞ്ഞ ഒരു വർഷമായി നിങ്ങളുടെ തൊഴിൽപരമായ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. ഇപ്പോൾ ആ തൊഴിലുമായി ബന്ധപ്പെട്ട് പടികളിൽ കയറുന്നവർ നിങ്ങളുടെ അഭിലാഷങ്ങൾ തൃപ്തികരമാകുമെന്ന് പ്രതീക്ഷിക്കാം. നിങ്ങളുടെ മനസ്സ് ശാന്തമാക്കി കഴിഞ്ഞാൽ, പിന്നീടുള്ള ദിവസങ്ങൾ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പുകൾക്കായി മാറ്റി വയ്ക്കാം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഒരിക്കൽ കൂടി, ഗ്രഹങ്ങളുടെ വിന്യാസം അസാധാരണമായി അനുകൂലമാണ്. നിങ്ങളുടെ ജീവിതത്തിന്റെ ഒരു മേഖല പ്രയോജനകരമാണ്. കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധമാണ് ആ മേഖല. അധികം താമസിയാതെ കുടുംബത്തിലേക്കുള്ള ഒരു കൂട്ടിച്ചേർക്കലിനെക്കുറിച്ചുള്ള വാർത്തകൾ പോലും ഉണ്ടായേക്കാം. കൂടാതെ, നിങ്ങൾക്ക് ഇപ്പോൾ കൂടുതൽ സ്ഥലവും സൗകര്യവും ആവശ്യമാണ്, നിങ്ങളുടെ സ്വപ്നങ്ങളിലെങ്കിലും!

മിഥുനം രാശി (മേയ് 22 – ജൂൺ 21)

വസ്തു ഇടപാടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം മികച്ചതാണ്. ശ്രദ്ധിക്കുക, നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങളുമായി ബന്ധപ്പെട്ട വസ്തുതകളിൽ വ്യക്തത വരുത്തുക നേരെയാക്കുക എന്നതാണ്! അല്ലാത്തപക്ഷം ഗ്രഹസാധ്യത നിങ്ങൾക്ക് ഒരു ഗുണവും ചെയ്യില്ല. കൂടാതെ, വൈകാരിക രഹസ്യങ്ങൾ സൂക്ഷിക്കുന്നതിനുള്ള നിങ്ങളുടെ അവസാന ദിവസമാണിത്. അടുത്തയാഴ്ച സത്യം പുറത്തുവരും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സമയത്തിന്റെ പൊതുവായ സ്വരം ശുഭാപ്തിവിശ്വാസമാണ്, എന്നിരുന്നാലും എല്ലായ്പ്പോഴും എന്നപോലെ, നിങ്ങളുടെ പ്രതീക്ഷകൾ വളരെ ഉയർന്നതായിരിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയും നിങ്ങളുടെ ആശയങ്ങൾ മികച്ചതാണെന്ന് പങ്കാളികളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുക. നിങ്ങൾ സംശയാസ്പദമായ ഒരു മാനസികാവസ്ഥയിലാണ്, എന്നാൽ അത് നിങ്ങളെ സത്യത്തിൽ നിന്ന് അകറ്റരുത്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ കഠിനാധ്വാനത്തിനും പരിശ്രമങ്ങൾക്കും സാമ്പത്തികമായി പ്രതിഫലം ലഭിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിച്ചേക്കാം. ഒരുപക്ഷേ അധിക സമ്പാദ്യത്തിലൂടെയോ ഒരുപക്ഷേ വർദ്ധിച്ച വരുമാനത്തിന്റെ ഫലമായോ ആവാം അത്. അത്തരമൊരു ഭാഗ്യം ഇന്ന് സംഭവിക്കാനിടയില്ല, പക്ഷേ ആറ് ദിവസത്തിനുള്ളിൽ നിങ്ങളുടെ പരിശ്രമം ഫലം കാണും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സൂര്യൻ ചടുലമായ ശുക്രനെയും ഗംഭീരമായ ചൊവ്വയെയും അഭിമുഖീകരിക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ വിസ്മയങ്ങൾ സംഭവിച്ചേക്കാം. നിങ്ങൾ എത്ര നന്നായി ചെയ്യുന്നുവെന്നതിനെ പൂർണ്ണമായി വിലമതിക്കാൻ കഴിയും. പതിവ് ദുഷ്പ്രവണതകളിൽ നിന്ന് നിങ്ങളുടെ കാഴ്ചകൾ ഉയർത്തുകയും അത്ഭുതങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം.

Also Read: Weekly Horoscope (March 13- March 19, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

സുഹൃത്തുക്കൾക്ക് ഉടൻ തന്നെ പ്രധാനപ്പെട്ട ചോദ്യങ്ങൾ പുതിയ രീതിയിൽ കാണാൻ കഴിയും. ഇത് അതിശയകരമാണ്, അല്ലേ. നിങ്ങൾ ശരിയാണെന്ന് ആളുകളെ ബോധ്യപ്പെടുത്തുന്നത് എത്ര എളുപ്പമാണ്? രണ്ടോ മൂന്നോ ദിവസം കാത്തിരിക്കേണ്ടി വന്നാലും പങ്കാളിയിൽ നിന്നുള്ള നല്ല വാർത്തകൾ വരും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വിശദീകരിക്കാൻ പ്രയാസമുള്ള പലതും നടക്കുന്നുണ്ട്. എന്നിരുന്നാലും, ആശയക്കുഴപ്പത്തിന്റെ കടലിൽ തപ്പിത്തടയുന്നതിനുപകരം, അവ്യക്തവും കുഴഞ്ഞുമറിഞ്ഞതുമായ എല്ലാ ചോദ്യങ്ങളും തൽക്കാലം മാറ്റിവയ്ക്കാൻ ഞാൻ നിർദ്ദേശിക്കട്ടെ. അല്ലെങ്കിൽ നിങ്ങൾ നിരാശപ്പെടുത്തിയെന്ന് പങ്കാളികൾ വിചാരിക്കും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

അടുത്ത ആറ് ദിവസത്തേക്ക് നിങ്ങളുടെ ഗ്രഹങ്ങൾ ഒരു നിഗമനത്തിലേക്ക് വിരൽ ചൂണ്ടുന്നു: നിങ്ങളുടെ എല്ലാ മുൻകാല തോഴിൽപരമോ, സാമ്പത്തികമോ ആയ പരിശ്രമങ്ങൾക്കും പോരാട്ടങ്ങൾക്കും ഉടൻ തന്നെ പ്രതിഫലം ലഭിക്കും. എന്നിരുന്നാലും, വൈകാരിക ബന്ധങ്ങൾ പ്രത്യേകിച്ച് വിശ്വസനീയമല്ല. അത് സംബന്ധിച്ച് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾക്ക് ഇപ്പോഴും മറ്റ് ആളുകളിൽ നിന്ന് ഒരുപാട് നേട്ടങ്ങൾ നേടാനുണ്ട്. എന്നിരുന്നാലും ഭൗതിക അർത്ഥത്തിൽ ആയിരിക്കില്ല അത്. നിങ്ങൾക്ക് ഒരുപാട് പഠിക്കാനുണ്ട്. നിങ്ങളുടെ ബോധ്യങ്ങളിൽ തികച്ചും ശരിയും ഉചിതവും എന്ന് നിങ്ങൾക്കറിയാവുന്ന കാര്യങ്ങളിൽ ഉറച്ചുനിൽക്കാനുള്ള ദൃഢനിശ്ചയം നിങ്ങൾക്ക് നേടിയെടുക്കാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സാമ്പത്തിക കാര്യങ്ങൾ പ്രധാനമായും നിഗൂഢവും വിശദീകരിക്കാൻ അസാധ്യവുമാണെന്ന് വിശ്വസിക്കുന്നത് നിങ്ങൾ മാത്രമായിരിക്കില്ല. എന്നിരുന്നാലും, ഈ ആഴ്‌ച, നിങ്ങൾക്ക് പൂർണ്ണമായും അറിയാത്ത സംഭവവികാസങ്ങൾ പോലും നിങ്ങളുടെ താൽപ്പര്യങ്ങൾക്കനുസൃതമാണെന്ന് നിങ്ങൾ വിശ്വസിക്കണം. അടുത്ത ബന്ധങ്ങളിലെ പിരിമുറുക്കം കുത്തനെ കുറയാൻ പോകുന്നു.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

അന്തരീക്ഷത്തിൽ ഇപ്പോഴും ഒന്നോ രണ്ടോ പൊരുത്തക്കേടുകൾ ഉണ്ട്. എന്നാൽ പങ്കാളികൾ പ്രകോപിതരാകാൻ സാധ്യതയുണ്ട്. ഒപ്പം നിങ്ങൾ സ്വയം അൽപ്പം ദേഷ്യപ്പെടാം. ഈ ആഴ്ച നിങ്ങളുടെ പ്രശസ്തമായ ചില സഹിഷ്ണുതയ്ക്കുള്ള സമയമാണ്. അഭിനിവേശം വർദ്ധിക്കുമ്പോൾ, സമാധാനം നിലനിർത്തുന്നതിനിയി നിങ്ങൾ ശ്രമിക്കും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today march 14 2022 aries gemini cancer virgo capricorn zodiac signs check astrological prediction