Latest News

Horoscope Today March 12, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today March 12, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

astrology, horoscope

Horoscope Today March 12, 2021: അല്‍പം വിചിത്ര സ്വഭാവമുള്ള ബുധന്‍ അനിശ്ചിതമായ പാതയില്‍ നീങ്ങുന്ന സമയമാണ്. എഴുത്തുകാരുടെ ഗ്രഹമായ് പുരാതനകാലങ്ങളില്‍ കരുതിയിരുന്ന ബുധന്‍ അസാധാരണമായ് ചലിക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ സാഹിത്യകാരന്‍മാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഇന്നല്ലെങ്കില്‍ നാളെ അതുമല്ലെങ്കില്‍ മറ്റന്നാള്‍ തടസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

അപ്രതീക്ഷിതമായുണ്ടാകുന്ന ചില സംഭവങ്ങള്‍ നിങ്ങളുടെ പദ്ധതികളെ മാറ്റിമറിക്കുകയും നിങ്ങളുടെ ജീവിതഗതി തന്നെ മാറ്റുകയും ചെയ്തേക്കാം. വിധിയെന്ന് കരുതി മാറി നില്‍ക്കാതെ വേണ്ട കാര്യങ്ങള്‍ ചെയ്ത് ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

അടുപ്പമുളള വ്യക്തികളുമായുള്ള ചെറിയ കൂട്ടായ്മയുടെ ഊഷ്മളത, പൊതുപരിപാടികളിലെ കൂടിച്ചേരലുകളില്‍ നിന്ന് ലഭിക്കാനിടയില്ല. പ്രധാനപ്പെട്ട സാമ്പത്തീക ഇടപാടുകളെക്കുറിച്ച് അന്തിമതീരുമാനമെടുക്കേണ്ട സമയമാണ് ഇപ്പോള്‍. വ്യക്തിപരമായ ചര്‍ച്ചകളില്‍ മൃദുവായ്, അല്‍പം എളിമപ്പെട്ടുള്ള സമീപനം സ്വീകരിച്ചാല്‍ നിങ്ങളോടുളള മറ്റുള്ളവരുടെ ബഹുമാനം വര്‍ധിക്കുന്നതായി കാണാം.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഒരുപാട് കാര്യങ്ങള്‍ ചിന്തിക്കുന്ന സമയമാണിപ്പോള്‍. തീരുമാനങ്ങളെടുക്കുമ്പോള്‍ ചുറ്റുപാടുകളില്‍ നിന്നും അനാവശ്യ സമ്മര്‍ദ്ദമുണ്ടാകിനിടയുണ്ട്. അത്തരം സമ്മര്‍ദ്ദങ്ങളെ ചിരിച്ചുകൊണ്ട് തള്ളിക്കളയുക. ചര്‍ച്ചകളിലും കൂടിക്കാഴ്ചകളിലും വാദപ്രതിവാദങ്ങളിലും നിങ്ങള്‍ക്ക് തന്നെയായിരിക്കും പ്രമുഖസ്ഥാനം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ചെറുതാണെങ്കിലും അത്ര പ്രാധാന്യമല്ലാത്തതാണെങ്കില്‍ കൂടി ചില നിക്ഷേപങ്ങള്‍ക്ക് തുടക്കമിടാന്‍ നിങ്ങള്‍ സമയവും ഊര്‍ജ്ജവും കണ്ടെത്തണം. അല്‍പം പരമ്പരാഗതവും നിയന്ത്രിതമായ രീതിയിലുമുള്ള പൊതുപരിപാടികള്‍ നന്നായ് ആസ്വദിക്കാന്‍ കഴിയുന്നവയാണ്. എത്രയൊക്കെയാണെങ്കിലും പരമ്പരാഗത രീതികള്‍ നന്മയുള്ളതാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ദിവസങ്ങള്‍ കഴിയുംതോറും നിങ്ങളുടെ സാമ്പത്തീകഭാവിയെക്കുറിച്ച് പദ്ധതികള്‍ തെളിഞ്ഞുവരുന്നതായ് കാണാം. കാര്യങ്ങളെക്കുറിച്ച് വ്യക്തമായ് മനസ്സിലാക്കി വേണം നിങ്ങളുടെ പ്രവര്‍ത്തികള്‍. അതിന് ചെലവ് ചുരുക്കുക എന്നര്‍ത്ഥമില്ല. നിങ്ങള്‍ക്ക് യോജിച്ച ജീവിതശൈലി കണ്ടെത്തുക. എല്ലാത്തിനുമുപരി മനസ്സുഖത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

തുടക്കത്തില്‍‌ ബുദ്ധിമുട്ടും പ്രയാസവുമുള്ള വെല്ലുവിളികളായിട്ടാകും നിങ്ങളുടെ വളര്‍‌ച്ചയ്ക്കും സമൃദ്ധിയ്ക്കും വഴിയൊരുക്കുന്ന അവസരങ്ങള്‍ തേടിയെത്തുക. ചിപ്പിക്കുള്ളില്‍ ചെറിയ കല്ലുകള്‍ കയറി പിന്നീടത് പവിഴമായ് മാറുന്നത് പോലെ ആ അനുഭവങ്ങളെ മുതല്‍ക്കൂട്ടായ് കാണുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

സഹപ്രവര്‍ത്തകരെയും പങ്കാളികളെയും ഉള്‍പ്പെടുത്തി വേണം പദ്ധതികള്‍ തയ്യാറാക്കാന്‍. സൌഹാര്‍ദ്ദത്തിന്‍റെയും സഹകരണത്തിന്‍റെ ഒരു അന്തരീക്ഷമൊരുക്കാന്‍ നിങ്ങള്‍ക്കാവും. അതിനായ് നിങ്ങളുടെ വൈകാരിക സമര്‍പ്പണവും നിശ്ചയദാര്‍ഢ്യവും സമാനതകളില്ലാത്ത നേതൃത്വപാടവവും പ്രയോജനപ്പെടുത്തുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ചെറിയ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മനസ്സ് മടുക്കരുത്. പരസ്യമാക്കാനാകാത്ത ചില പ്രശ്നങ്ങള്‍ കുഴിച്ചുമൂടാന്‍ ശ്രമിക്കാതെ, നിങ്ങളുടെ കഴിവും പരിചസമ്പത്തുമുപയോഗിച്ച് അവ പരിഹരിക്കാന്‍ ശ്രമിക്കുക. പ്രശ്നങ്ങളെ സമര്‍ത്ഥമായ് അതിജീവിച്ചവരുടെ സഹായവും ഉപദേശവും തേടുന്നത് പ്രയോജനപ്പെടും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

എല്ലാതരത്തിലുള്ള ഗൂഢാലോചനകളും അരോചകമായ പെരുമാറ്റ രീതിയും ഒഴിവാക്കുക. തല്‍ക്കാലം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ നിന്ന് മാറി അല്‍പം ഉള്‍വലിഞ്ഞ് നില്‍ക്കുന്നതാണ് നല്ലത്. സമാധാനവും ശാന്തതയും വീണ്ടെടുത്ത് കൂടുതല്‍ ഊര്‍ജ്ജസ്വലരാകാന്‍ ശ്രമിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

മറ്റുള്ളവരുമായ് കൂടിച്ചേര്‍ന്ന് ഇടപാടുകള്‍ നടത്തുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ കാര്യങ്ങള്‍ ചെയ്യാന്‍ അനുയോജ്യമായ സമയമാണ്. ബന്ധുജനങ്ങളുടെ കൂടിച്ചേരലിനും ചുറ്റുമുള്ളവരുമായ് ചെറിയ കൂട്ടായ്മകളൊരുക്കാനും അനുകൂലമായ സാഹചര്യമാണ്. വെളിപ്പെടുത്താനാകാത്ത ചില പ്രമേബന്ധങ്ങള്‍ തുടങ്ങുന്നതിനും ഉള്‍ക്കൊള്ളാനാകാത്ത ചില തോന്നലുകള്‍ മനസ്സിലുണ്ടാകാനും സാധ്യതയുണ്ട്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സാമ്പത്തിക ഇടപാടുകളില്‍ ചില നിര്‍‌ണായകസംഭവങ്ങളുണ്ടാകാനും അതല്‍പം വഷളാകാനും ഇടയുള്ളതിനാല്‍ വിവേകത്തോടെ അത് കൈകാര്യം ചെയ്യുക. ലോണുകളും മറ്റ് ബില്ലുകളും കൃത്യമായ് കൈകാര്യം ചെയ്താല്‍ പെട്ടെന്നുള്ള തിരിച്ചടികള്‍ ഒഴിവാക്കാനാകും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഈ രാശിക്കാരെ സംബന്ധിച്ചിടത്തോളം അനുകൂലവും ശുഭദായകവുമായ രീതിയില്‍ ഗ്രഹങ്ങള്‍ അണനിരക്കുന്ന സമയമാണ്. അതില്‍ത്തന്നെ കൂടുതല്‍ ഊര്‍ജ്ജദായകമായ ശുക്രന്‍, ഇടപാടുകള്‍ നല്ലരീതിയില്‍ പൂര്‍ത്തിയാക്കുവാന്‍ നിങ്ങളെ സഹായിക്കും. ചെറിയ പ്രവര്‍ത്തികള്‍ പോലും ആസ്വദിക്കുന്ന സമയമാണ്.

Web Title: Horoscope today march 12 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today March 11, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലംHoroscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
The moderation of comments is automated and not cleared manually by malayalam.indianexpress.com