scorecardresearch
Latest News

Daily Horoscope March 11, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope March 11, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope March 11, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope March 11, 2022: അനന്തമായ സാധ്യതകളുമായി ജീവിതം ബന്ധപ്പെടുന്ന കുംഭം രാശിയിലാണ് ഞാന്‍ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വ്യത്യസ്ത ചിന്തകളിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് കുംഭം രാശിയിലുള്‍പ്പെട്ടവര്‍ക്ക് പ്രത്യേക മികവാണ്. ലക്ഷ്യങ്ങളും അതീവ ജാഗ്രതയുമാണ് ആവശ്യമുള്ള കാര്യങ്ങള്‍.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഇന്ന് ലഭിക്കുന്ന ചില സുപ്രധാന സൂചനകള്‍ വരും ആഴ്ചകളില്‍ അനുഭവപ്പെടാന്‍ സാധ്യതയില്ല. നിങ്ങളുടേതൊ അല്ലെങ്കില്‍ പങ്കാളിയുടേയൊ ജോലിയില്‍ അസാധാരണമായ ഒരു മാറ്റം സംഭവിക്കാന്‍ സാധ്യതയുണ്ട്. അവസാന നിമിഷത്തില്‍ ചില കാര്യങ്ങള്‍ ഒഴിവാക്കാനായേക്കും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിലവിലെ സാഹചര്യം അല്‍പ്പം ബുദ്ധിമുട്ട് നിറഞ്ഞതാണെങ്കിലും അനുകൂലമാണ്. ചില വെല്ലുവിളികളെ നേരിടാന്‍ നിങ്ങള്‍ക്കായിരിക്കും സാധിക്കുക. കൂട്ടായ ശ്രമങ്ങളില്‍ നിങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. അതുകൊണ്ട് തന്നെ കൂടെയുള്ളവരെ ചേര്‍ത്ത് നിര്‍ത്തേണ്ടി വന്നേക്കാം.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഒരു പുതിയ ബന്ധം ഏത് ദിശയിലേക്ക് പോകണമെന്ന കാര്യത്തില്‍ നിങ്ങള്‍ തീരുമാനിക്കണം. കാരണം മുന്‍കൈ എടുക്കേണ്ടത് നിങ്ങളാണ് എന്നത് തീര്‍ച്ചയുള്ള കാര്യമാണ്. തുറന്ന സമീപനം സ്വീകരിക്കുക, നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഇപ്പോള്‍ കാര്യങ്ങള്‍ ഒന്നും വിചാരിച്ചപ്പോലെ മുന്നോട്ട് പോകുന്നില്ല എന്ന് അനുഭവപ്പെട്ടേക്കാം. താമാസിയാതെ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നാണ് തോന്നുന്നത്. സാഹചര്യങ്ങള്‍ മാറുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ മനോനില പൊതുവെ ഉയര്‍ന്ന് നില്‍ക്കുകയാണ്. വ്യാഴത്തിന്റെ സ്വാധീനത്താലാണിത്. നിങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ക്കനുസൃതമായി ഒരു ദിനചര്യ രൂപകല്‍പ്പന ചെയ്യേണ്ടത് ആവശ്യമാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ചര്‍ച്ചകള്‍ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മുന്നോട്ട് പോകണമെന്ന് വിചാരിക്കരുത്. നിങ്ങള്‍ സാധാരണയായി വളരെ കാര്യക്ഷമതയുള്ള വ്യക്തിയാണെങ്കിലും ചെറിയ തെറ്റിദ്ധാരണകള്‍ക്കെല്ലാം ഇപ്പോള്‍ ഉത്തരവാദിയാകേണ്ടി വന്നേക്കാം. അതിനാല്‍ ശ്രദ്ധാപൂര്‍വം മുന്നോട്ട് പോവുക.

Also Read: Weekly Horoscope (March 06- March 12, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

അടുത്ത പങ്കാളികള്‍ നിങ്ങളുടെ ശാന്തമായ വശത്തെ അഭിനന്ദിക്കുന്നതിനാല്‍ അനൂകൂല സാഹചര്യമാണ്. നിങ്ങള്‍ കൂടുതല്‍ സൗഹാര്‍ദപരമായ ജീവിത രീതി സ്വീകരിക്കുന്നത് നല്ലതായിരിക്കും. പുതിയതായി ജീവിതത്തിലേക്ക് എത്തുന്ന ഒരാള്‍ക്ക് നിങ്ങളെ കൂടുതല്‍ മികച്ചതാക്കാന്‍ കഴിഞ്ഞേക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

എന്തുചെയ്യണമെന്നതിനെക്കുറിച്ച് മറ്റുള്ളവരേക്കാള്‍ ബോധ്യമുണ്ടെങ്കില്‍ നിങ്ങള്‍ നിലവാരം പുലര്‍ത്തുന്നത് ശരിയാണ്. എന്നാല്‍ വഴക്കമില്ലാത്ത ആദര്‍ശങ്ങള്‍ ഉചിതമല്ലെങ്കില്‍ അതില്‍ ഉറച്ചു നില്‍ക്കരുത്. നിങ്ങള്‍ ഏറ്റവും മികച്ച കാര്യങ്ങള്‍ കണ്ടത്തേണ്ടതായിട്ടുണ്ട്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ആഗ്രഹിമില്ലാത്ത കാര്യങ്ങള്‍ ചെയ്യാനുള്ള സമ്മര്‍ദങ്ങളെ എതിര്‍ക്കുന്നതിന് പകരം പരീക്ഷണങ്ങള്‍ക്ക് തയാറാകുക. പുതിയൊരു ലോകത്തിലേക്ക് കുതിക്കാനുള്ള അവസരമുണ്ട്. എന്നാല്‍ അത് നിങ്ങള്‍ക്ക് ഇഷ്മാകുമോ എന്നത് കാലം തെളിയിക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പഴയകാല ഓര്‍മ്മകളിലേക്ക് പോകുന്നതില്‍ ചെറിയ അപകടസാധ്യതയുണ്ട്. എന്നിരുന്നാലും അത്തരം ഓര്‍മ്മകളെ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് നല്ലതാണെന്ന് തോന്നുന്നു. എത്രയും വേഗം പരിഹരിക്കുന്നുവോ അത്രയും നല്ലതായിരിക്കും നിങ്ങള്‍ക്ക്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

പങ്കാളികളുടെ ഒപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കണം. നേരിട്ടുള്ള ഇടപെടലുകളായിരുന്നു ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നല്ലത്. എപ്പോഴും ഒരു വൈകാരിക അകലം പാലിക്കാന്‍ നിങ്ങള്‍ തയാറാകാത്തത് എന്തുകൊണ്ടാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

പ്രതികൂലമായ വിമർശനങ്ങളൊന്നും നിങ്ങളെ അസ്വസ്ഥരാക്കാനോ ദീർഘകാല പദ്ധതികളും ക്രമീകരണങ്ങളും മാറ്റാനോ അനുവദിക്കരുത്. നിങ്ങളുടെ നിലപാടില്‍ ഉറച്ചുനിൽക്കുക, നിങ്ങൾക്ക് ആവശ്യമുള്ള പിന്തുണ ശേഖരിക്കുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today march 11 2022 aries gemini cancer virgo capricorn zodiac signs check astrological prediction