scorecardresearch
Latest News

Daily Horoscope March 10, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope March 10, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope March 10, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope March 10, 2022: മകരം രാശി ആത്മീയ പുനര്‍ജന്മത്തിന്റെ അടയാളമാണെന്ന് ഞാന്‍ ഇന്നലെ സൂചിപ്പിച്ചിരുന്നു. കാരണം പുരാതന കാലത്ത് ആളുകള്‍ അതിനെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കുള്ള മാറ്റവുമായി ബന്ധപ്പെടുത്തിയിരുന്നു. ഇത് ജ്ഞാനത്തിലേക്കും പ്രബുദ്ധതയിലേക്കും വിരല്‍ ചൂണ്ടുന്നു. ചില വ്യക്തികള്‍ക്ക് മത്രമെ ഈ അവസ്ഥയിലേക്ക് എത്താന്‍ കഴിയൂ. പക്ഷെ എല്ലാവര്‍ക്കും അവരവരുടെ സ്ഥാനത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകാന്‍ കഴിയും.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

കുടുംബത്തിലെ പ്രശ്നങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതായി തോന്നുന്നു. തൊഴിലിടത്തില്‍ പോലും നിങ്ങള്‍ ഒരു വലിയ കുടുംബത്തിന്റെ ഭാഗമാണെന്ന ബോധം ഉണ്ടാകും. ഇത് നല്ല കാര്യമാണ്. പക്ഷെ അടുത്ത ബന്ധങ്ങള്‍ പരസ്പരം കലഹിക്കാനുള്ള സാധ്യതയുണ്ട്. അതിന് അനുവദിക്കരുത്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ആളുകള്‍ ചിലപ്പോള്‍ വിചിത്രമായ കാര്യങ്ങള്‍ ചെയ്യും. അപ്രതീക്ഷിതമായെത്തുന്ന തിരിച്ചടികളോ മറ്റ് കാര്യങ്ങളൊ നേരിടാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ അടുത്ത പങ്കാളിക്ക് നര്‍മ്മബോധം നഷ്ടപ്പെട്ടിരിക്കാമെന്ന് മനസിലാക്കുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങൾക്ക് ഒരു വലിയ സർഗാത്മക ഊർജ്ജമുണ്ട്. ജീവിതം ഒരു വഴിയില്‍ നിന്ന് മറ്റൊന്നിലേക്ക് തിരിയുന്നത് തടയണമെങ്കില്‍ ദിനചര്യയില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തണം. അത് നിങ്ങള്‍ ചെയ്തില്ലെങ്കില്‍ മറ്റുള്ളവര്‍ അതിന് തയാറാകും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ചിലവിഷയങ്ങളില്‍ നിങ്ങള്‍ സ്വീകരിക്കുന്ന ബോധപൂര്‍വമല്ലാത്ത വീക്ഷണത്തെക്കുറിച്ച് മനസിലാക്കിയിരിക്കണം. നിങ്ങള്‍ ഒഴിഞ്ഞ് മാറിയത് കൊണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന് കരുതേണ്ട. സഹാനുഭൂതിയോടെയുള്ള സമീപനമാണ് ആവശ്യം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ചന്ദ്രന്‍ നിങ്ങളുടെ ജാതകത്തിന്റെ രഹസ്യ കോണിലേക്ക് കടക്കുകയാണ്. നിങ്ങള്‍ സംശയങ്ങള്‍ക്ക് വിധേയനായിരിക്കാം. എന്നാല്‍ അല്‍പ്പം ക്ഷമ കാണിക്കുകയാണെങ്കില്‍ സത്യം വെളിപ്പെടും. നിങ്ങളുടെ മനസിലുള്ള ചോദ്യങ്ങള്‍ക്ക് അപ്പോള്‍ ഉത്തരം ലഭിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങള്‍ ഉടന്‍ തന്നെ ജീവിതത്തില്‍ ഒരു സുപ്രധാന തീരുമാനത്തിലെത്തും. അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കാം അത്. അടുപ്പമുള്ള ആളുകളുടെ ജീവിതത്തിലെ സംഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തെ തന്നെ ബാധിച്ചേക്കാം. അതുകൊണ്ട് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക. സത്യത്തിന് മുന്‍ഗണന നല്‍കുക.

Also Read: Weekly Horoscope (March 06- March 12, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

മനസിലുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അനുയോജ്യമായ സമയമാണിത്. നിങ്ങള്‍ക്ക് മറ്റാരേക്കാളും അറിയാമെന്ന ചിന്തയുണ്ടായേക്കാം. ജ്യോതിഷത്തെ സംബന്ധിച്ച് എല്ലാ സത്യങ്ങളും ആപേക്ഷികമാണ്. നിങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവര്‍ക്ക് ശരിയാകണമെന്നില്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍ മുന്‍കാലങ്ങളിലെ പോലെ സജീവമല്ല എന്നത് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. നിങ്ങളുടെ അഭിലാഷങ്ങള്‍ ശ്രദ്ധാപൂര്‍വം പരിശോധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വരും മാസങ്ങളില്‍ മറന്നുപോയ നിരവധി കാര്യങ്ങള്‍ വീണ്ടും നിങ്ങളുടെ ഓര്‍മ്മകളിലേക്ക് തിരിച്ചെത്തും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

പണത്തിനോടുള്ള നിങ്ങളുടെ മനോഭാവം വൈകാരിക സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഭയവും വികാരങ്ങളുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നത് ആശ്ചര്യകരമാണ്. നിങ്ങൾക്കും ഒരു സഹപ്രവർത്തകനും പങ്കാളിക്കും ഇടയിൽ പണവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങള്‍ എങ്ങനെ വരുമെന്ന് ഞാൻ സൂചിപ്പിച്ചിരുന്നു. ഇത് എന്തുകൊണ്ടാണെന്ന് മനസിലാക്കേണ്ട സമയമാണിത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

മറ്റുള്ളവർ ഇതിനകം സമ്മതം നൽകിയ പദ്ധതികളെപ്പോലും ചോദ്യം ചെയ്യുന്നത് അനിവാര്യമാണെന്ന് തോന്നുന്നു. സഹകരണങ്ങളിലൂടെ നിങ്ങൾക്ക് കഴിയുന്നതെല്ലാം നേടാനും ക്രിയാത്മകമായ വിമർശനങ്ങൾ കേൾക്കാനും ദയവായി ശ്രമിക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ജോലിയും പണവുമാണ് ജീവിതത്തെ നയിക്കുന്നതെന്ന് തോന്നുന്നു. നിങ്ങളുടെ കടമ നിർവഹിക്കാനും അതിജീവനത്തിനും സുരക്ഷയ്ക്കും പ്രഥമസ്ഥാനം നൽകാനുമുള്ള ഒരു ദിവസമാണിത്. നിങ്ങൾ ഇപ്പോഴും നിങ്ങളുടെ അഗാധമായ ആഗ്രഹങ്ങൾ മനസില്‍ തന്നെ സൂക്ഷിക്കുകയാണ്. സ്വപ്നങ്ങള്‍ ആസ്വദിക്കുന്നതില്‍ തെറ്റൊന്നുമില്ല.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ സഹാനുഭൂതിയും വിശ്വാസവും അഭിനന്ദനാര്‍ഹമാണ്. ചവിട്ടിമെതിക്കേണ്ട ഒരു വസ്തുവായി നിങ്ങളെ കണക്കാക്കുന്നവരുണ്ട്. അവരുടെ ചെറിയ പദ്ധതികള്‍ പോലും പരാജയപ്പെടും. നിങ്ങള്‍ക്ക് തിരിച്ചടിയാകുന്ന കാര്യങ്ങളൊന്നും ഇതിലില്ല.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today march 10 2022 aries gemini cancer virgo capricorn zodiac signs check astrological prediction

Best of Express