Daily Horoscope March 09, 2022: മകരം രാശിയിലാണ് ഞാന്‍ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പലര്‍ക്കും മകരം രാശിയെ പണത്തിന്റേയും ബിസിനസിന്റേയും അടയാളമായാണ് അറിയാവുന്നത്. എന്നാല്‍ ആത്മീയ പുനര്‍ജന്മത്തിലും മകരം രാശിക്ക് വ്യക്തമായ പങ്കുണ്ട്. പുരാതന കാലത്ത്, രാത്രി ഏറ്റവും ദൈർഘ്യമേറിയതും പകൽ കുറവുള്ളതുമായ ഡിസംബർ 21 ന് സൂര്യൻ മകരം രാശിയിലാണെന്നാണ് ആളുകള്‍ മനസിലാക്കിയിരുന്നത്.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങളുടെ ചാന്ദ്ര വിന്യാസങ്ങള്‍ പങ്കാളികളുമായും സഹപ്രവര്‍ത്തകരുമായും കൂടിയാലോചനകള്‍ നടത്താന്‍ ആവശ്യപ്പെടുന്നില്ല. നിങ്ങളുടെ പദ്ധതികള്‍ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യണമെന്നെ ഞാന്‍ ഉപദേശിക്കുകയുള്ളു. കാരണം, പദ്ധതികള്‍ ഒന്നും പ്രാവര്‍ത്തികമായില്ലെങ്കില്‍ സഹായത്തിന് പോലും ആരും കൂടെയുണ്ടാകില്ല.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ ഒരുപാട് സമയമെടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം നിങ്ങളുടെ മനോഭാവം സമാധാനപരമായിട്ടുള്ളതും നല്ലത് ആഗ്രഹിക്കുന്നതുമാണ്. നിങ്ങള്‍ എല്ലാത്തിനോടും ഇണങ്ങിപോകുന്നത് വരെ സാമൂഹിക സാഹചര്യങ്ങള്‍ രസകരമായിരിക്കും.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങളുടെ ഇന്നത്തെ ഗ്രഹനില അനുസരിച്ച് തീര്‍ച്ചയായും ഭൗതികമായ പ്രയോജനങ്ങള്‍ ലഭിക്കേണ്ടതാണ്. ഇപ്പോള്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും വരും കാലങ്ങളില്‍ വളര്‍ച്ചയ്ക്ക് കാരണമായേക്കാം. സമ്പാദ്യം ക്രമപ്പെടുത്തുക. പണം നേടാനുള്ള സാധ്യതകള്‍ എങ്ങനെ വര്‍ധിപ്പിക്കാമെന്ന് ചിന്തിക്കുക.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
അനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍. നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാം. എന്നാല്‍ എന്ത് ചെയ്യുമ്പോളും പങ്കാളികളുമായി കൂടിയാലോചിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുക. അത് അവഗണിച്ചാല്‍ പങ്കാളികളുമായിട്ടുള്ള ബന്ധം അപകടകരമാം വിധത്തിലേക്ക് എത്തിയേക്കാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ജീവിതത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായി ഒന്നും സംഭവിക്കുന്നില്ലെന്ന് തോന്നിയേക്കാം. അത്തരം വികാരങ്ങള്‍ വിരോധാഭാസമാണ്. നിങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ മറ്റുള്ളവര്‍ പരാജയപ്പെടുന്നു എന്നതുമായി ഇതിന് ബന്ധമുണ്ടായേക്കാം. പങ്കാളികളുടെ ചെറിയ വീഴ്ചകളോട് കൂടുതൽ സഹിഷ്ണുത പുലർത്തുക.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
വളരെ സവിശേഷമായ ഒന്നിന്റെ തൊട്ടരികിലാണ് നിങ്ങള്‍. പക്ഷെ അത് എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ഒരു പുതിയ തുടക്കത്തിനുള്ള സമയമാണിത്. എല്ലാത്തിനും കൂടുതല്‍ പരിശ്രമം ആവശ്യമാണെന്ന് മനസിലാക്കുക.
Also Read: Weekly Horoscope (March 06- March 12, 2022): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
പണം ശരിയായ രീതിയില്‍ ഉപയോഗിക്കാനുള്ള സമയമാണിത്. ഗ്രഹങ്ങളും പറയുന്നത് അത് തന്നെയാണ്. എങ്കിലും ആറോ ഏഴോ ദിവസം കൂടി കാത്തിരിക്കുന്നത് ബുദ്ധിയായിരിക്കും. അപ്പോഴേക്കും സ്ഥിതിഗതികള്‍ കൂടുതല്‍ ശാന്തവും അനുകൂലവുമായിരിക്കും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഒരു കുടുംബ തര്‍ക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ വിഷമിക്കേണ്ട കാര്യമൊന്നും ഉള്ളതായി തോന്നുന്നില്ല. നിങ്ങള്‍ ആരെയെങ്കിലും നിസാര വത്കരിക്കുന്നതായി കുറ്റപ്പെടുത്താന്‍ സാധിക്കില്ല. പക്ഷെ ചിലര്‍ അങ്ങനെ പറഞ്ഞേക്കാം. നിങ്ങളുടെ പെരുമാറ്റം കുറ്റമറ്റതാണെന്ന് അവരെ ബോധ്യപ്പെടുത്താൻ നിങ്ങൾ പരിശ്രമിക്കേണ്ടി വരും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിലവിലുള്ള പ്രശ്നങ്ങള്‍ പണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആര്‍ക്ക്, എപ്പോള്‍, എത്ര തുക ചെലവഴിച്ചു എന്നതുപോലുള്ളവയായിരിക്കാം കൂടുതല്‍. നിങ്ങൾക്ക് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെങ്കിൽ, വൈകാരിക സങ്കീർണതകളും എളുപ്പത്തിൽ മറികടക്കാന്‍ കഴിയും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ദിവസം സായാഹ്നത്തിലേക്ക് അടുക്കുമ്പോള്‍ സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും കൂടുതല്‍ പിന്തുണ ലഭിച്ചേക്കാം. അടുത്ത 24 മണിക്കൂറിലെ പദ്ധതികള്‍ വൈകി സംഭവിക്കാനുള്ള സാധ്യതയുണ്ട്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങളുടെ വിധി ബാഹ്യശക്തികളാൽ നിയന്ത്രിക്കപ്പെടുന്നില്ല. വിശ്വസിച്ചാലും ഇല്ലെങ്കിലും, ജ്യോതിഷം അനുമാനിക്കുന്നത് ദിവസത്തിലെ ഓരോ മിനിറ്റും നിങ്ങൾ വ്യക്തിപരമായി നിങ്ങളുടെ സ്വന്തം ഭാവി സൃഷ്ടിക്കുകയാണ്. ഇക്കാരണത്താൽ, നിങ്ങളുടെ സ്വന്തം പ്രേരണകൾ നിങ്ങൾ മനസിലാക്കേണ്ടത് പ്രധാനമാണ്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
മറ്റുള്ളവരിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് നേടാൻ നിങ്ങൾ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ ആശ്രയിച്ചിരിക്കുന്നു. ചില ആളുകൾക്ക് നിങ്ങളുടെ ചെറിയ വഴികൾ ഇപ്പോൾ പരിചിതമാണ്, അതിനാൽ നിങ്ങൾ തികച്ചും വ്യത്യസ്തമായ ഒരു സമീപനം സ്വീകരിക്കേണ്ടി വന്നേക്കാം. എന്നാൽ ഇത് എന്തായിരിക്കണമെന്ന് ഇപ്പോൾ വ്യക്തമല്ല.
