Horoscope Today March 04, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today March 0, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

ഇന്നത്തെ സംഖ്യാശാസ്‌ത്രം കണ്ടെത്തുന്നതിന്, ഞങ്ങൾ നാലിൽ നിന്ന് ആരംഭിക്കുന്നു, അത് പ്രായോഗിക ഫലങ്ങൾക്കായി പ്രവർത്തിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു. ഇത് പ്രപഞ്ചത്തിന്റെ ഐക്യം വ്യത്യസ്ത സാധ്യതകളായി വിഘടിക്കാൻ തുടങ്ങുന്ന നിമിഷത്തെ പ്രതിനിധീകരിക്കുന്നു. അതിനാൽ, നിങ്ങൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന പുതിയ എന്തെങ്കിലും ഉണ്ടെങ്കിൽ, ഇപ്പോൾ പരീക്ഷണത്തിനുള്ള മികച്ച നിമിഷമാണിത്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഒരു വൈകാരിക ചന്ദ്രൻ നിങ്ങൾക്ക് വളരെ വിശ്രമിക്കുന്ന സാന്നിധ്യമാണ്, എന്നാൽ നിങ്ങൾ അലംഭാവത്തിൽ നിന്ന് ജാഗ്രത പാലിക്കണം. അടിസ്ഥാനപരമായ വിശദാംശങ്ങൾ, പ്രത്യേകിച്ച് ജോലിസ്ഥലത്ത് അവഗണിക്കാൻ നിങ്ങളെ പ്രലോഭിപ്പിച്ചേക്കാം എന്നതാണ് ഏക ആശങ്ക. നിങ്ങളുടെ ഹ്രസ്വകാല ലക്ഷ്യങ്ങളിലൊന്ന് നേടാൻ ഇനിയും ധാരാളം സമയം ഉണ്ടായിരിക്കണം, അതിനാൽ പരിഭ്രാന്തരാകരുത്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

സാമ്പത്തിക സമ്മർദ്ദങ്ങൾ‌ ഉടൻ‌ തന്നെ വീണ്ടും ഉയരും, പക്ഷേ ഇത്തവണ നിങ്ങൾ മറ്റൊരാളുടെ പണം കൈകാര്യം ചെയ്യുകയാണെങ്കിലോ അവർ നിങ്ങളുടേത് കൈകാര്യം ചെയ്യുകയാണെങ്കിലോ, ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുക. വീട്ടിൽ, കുട്ടികളുമായും ഇളയ ബന്ധുക്കളുമായും ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മറ്റൊരു അവസരം നിങ്ങൾക്കിപ്പോൾ ഉണ്ട്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

വ്യക്തിജീവിതവുമായ് ബന്ധപ്പെട്ട് ഏതാണ്ട് ഒരു വര്‍ഷത്തേക്ക് നിങ്ങള്‍ക്കാവശ്യമുളളവ ചെയ്ത് തീര്‍ക്കുന്നതിന്‍റെ തിരക്കിലാണ് കുറച്ചധികം ഗ്രഹങ്ങള്‍. അതിന്‍റെ ഗുണഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാകും. പറഞ്ഞുവരുന്നത്, ബന്ധങ്ങളെല്ലാം നല്ല രീതിയില്‍ മുന്നോട്ട് പോകുന്ന സമയമാണ്. ഒന്നിനും എളുപ്പവഴികളില്ലെന്ന കാര്യം മറക്കരുത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഒരു പത്തുദിവസത്തേക്ക് ജോലിയിലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും വിനോദത്തിലോ മാത്രം ശ്രദ്ധ കൊടുത്ത് ഏതെങ്കിലും ഒന്ന് പൂര്‍ത്തിയാക്കാനുള്ള സമയമാണ്. അങ്ങനെയൊരു ദിവസമാണിന്ന്, പക്ഷേ ആദ്യ തടസത്തില്‍ പെട്ട് പോകാതെ മുന്നോട്ട് പോകാന്‍ നിങ്ങളെത്തന്നെ തയ്യാറാക്കണം. നിങ്ങള്‍ ക്ഷീണിതനാണെങ്കില്‍ ഒന്നും പൂര്‍ത്തിയാക്കാനാകില്ലെന്നത് ഓര്‍മിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

മനുഷ്യരുമായുള്ള ബന്ധങ്ങളിലും അതിനെത്തുടര്‍ന്നുള്ള ഊഷ്മളതയിലുമാണ് നിങ്ങള്‍ വളരേണ്ടത്. നിങ്ങളുടെ ഗ്രഹനിലയുടെ മൂന്നില്‍ രണ്ട് ഭാഗങ്ങളില്‍ ഒന്ന് നിങ്ങളുടെ ജീവിതപങ്കാളിയുമായും മറ്റേത് നിങ്ങള്‍ക്ക് പരിചയമുള്ളവരുമായും ബന്ധപ്പെട്ടിരിക്കുന്നു. ജോലി സ്ഥലത്തെ സുഹൃത്തുക്കളും ദിവസവും നിങ്ങള്‍ കണ്ട് മുട്ടുന്നവരും അവരവരുടെ ഊഴമനുസരിച്ച് നിങ്ങളുടെ ജീവതത്തില്‍ ഇടപെടാൻ സാധ്യതയുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സംഭവിക്കുന്ന പലതും തമാശയായിട്ടെടുക്കേണ്ട, വളരെ വിചിത്രമായ വിരളമായ ദിവസമാണിന്ന്. മറ്റുള്ളവര്‍ പറയുന്നതും ചെയ്യുന്നതുമൊക്കെ നിങ്ങളെ സന്തോഷിപ്പിക്കുന്നതായിരിക്കില്ല. പക്ഷേ, അതൊക്കെ ഗൗരവത്തിലെടുക്കാതിരിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. കാരണം നാളെ ഈ ആളുകളുടെയൊക്കെ മനസ് മാറിയേക്കാം. നിങ്ങളുടെ കുഴപ്പം കൊണ്ടല്ലാതെ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് അനാവശ്യമായ് പഴി കേള്‍ക്കേണ്ടതില്ല.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിവര്‍ന്ന് നിന്ന് കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ട ദിവസമാണിന്ന്. അതുകൊണ്ട് തന്നെ അല്‍പം ആദര്‍ശവാദിയാകുന്നതില്‍ തെറ്റില്ല. പ്രായോഗികമായ് കാര്യങ്ങള്‍ ചെയ്യാത്തതില്‍ നിങ്ങളെ പതിവായ് കുറ്റപ്പെടുത്താത്തവരുണ്ടാകും. അവര്‍ അത്ര സമര്‍ത്ഥരാണെങ്കില്‍, അതൊക്കെ അവരെ ഏല്‍പ്പിക്കുക. വെറുതെ നിങ്ങളുടെ ഊർജം പാഴാക്കേണ്ടതില്ല. നിങ്ങള്‍ക്ക് ചെയ്യാനുള്ള വലിയ ഉത്തരവാദിത്തങ്ങള്‍ വേറെയുണ്ട്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ചെറിയ രീതിയില്‍ ആശ്വസിക്കാവുന്ന സമയമാണ്. പിരിമുറുക്കങ്ങളെ അതിജീവിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നത് നിങ്ങളുടെ നർമബോധം പരമാവധി വളര്‍ത്തിയെടുക്കുക എന്നതാണ്. അതുപോലെ തന്നെ എല്ലാം അവസാനിച്ചു എന്ന് നമ്മള്‍ കരുതുന്ന പല കാര്യങ്ങളും നാളെ ഓര്‍ത്ത് ചിരിക്കാനുള്ള വക തരുന്നവയായിരിക്കുമെന്നും മറ്റുള്ളവരെ ഓര്‍മിപ്പിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഹൃദയത്തില്‍ നിന്നെടുത്ത് കാര്യങ്ങള്‍ മറ്റുളളവര്‍ക്കായ് ചെയ്യുന്ന വ്യക്തിയാകാം നിങ്ങള്‍. പക്ഷേ, ഒരാള്‍ക്ക് മാത്രം പതിവില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്ത് മറ്റ് സുഹൃത്തുക്കളെ നിങ്ങള്‍ മറക്കാനിടവരരുത്. അതുപോലെ തന്നെ കുട്ടികളുമായും നിങ്ങളേക്കാള്‍ പ്രായക്കുറവുള്ളവരുമായുള്ള ബന്ധങ്ങള്‍ കുറച്ചു കൂടി മെച്ചപ്പെടുത്താന്‍ ശ്രമിക്കണം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സ്ഥിരമായ് ചെയ്തുകൊണ്ടിരിക്കുന്ന പല കാര്യങ്ങളുടെയും യഥാർഥ ഉദ്ദേശ്യത്തെപ്പറ്റി ആലോചിക്കേണ്ട സമയമാണ്. മറ്റുള്ളവരെ അവരുടെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രോല്‍സാഹിപ്പിക്കുകയും അതിന് നിങ്ങളെക്കൊണ്ടാകുന്ന സഹായങ്ങള്‍ ചെയ്യുകയും വേണം. എത്ര ചെറിയ സഹായമാണെങ്കിലും അത് ലഭിക്കുന്നവര്‍ മനസില്‍ സൂക്ഷിക്കുകയും വേണ്ടപ്പോള്‍ പ്രത്യുപകരമായ് ലഭിക്കുകയും ചെയ്യുമെന്ന് ഓര്‍ക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

വര്‍ഷങ്ങളായുള്ള അധ്വാനത്തിലൂടെയും കഷ്ടപ്പാടിലൂടെയും നേടിയെടുത്തവയില്‍ ശ്രദ്ധ കൊടുക്കേണ്ട സമയമാണ്. വീട്ടിലോ ജോലി സ്ഥലത്തോ ഉണ്ടാകുന്ന കാര്യങ്ങളെക്കുറിച്ചോര്‍ത്ത് കൂടുതല്‍ സംഘര്‍ഷമോ പിരിമുറുക്കമോ അനുഭവിക്കേണ്ട കാര്യമില്ല. പുതുവര്‍ഷത്തിലൊക്കെ എടുക്കുന്ന പോലെ ഏതെങ്കിലും ഒരു ലക്ഷ്യം, അടുത്ത 12 മാസത്തിനുള്ളില്‍ നേടിയെടുക്കന്നതിനെക്കുറിച്ച് ഒരു പ്രതിജ്ഞ എടുത്ത്, അത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

പ്രപഞ്ചത്തിന്‍റെ വിദ്യകള്‍ പലതാണ്. വളരെ സുരക്ഷിതമായ് ഇരിക്കുകയാണെന്ന് തോന്നുന്ന തൊട്ടടുത്ത നിമിഷത്തില്‍ ചിലപ്പോള്‍ ബാധ്യതകള്‍ വന്നേക്കാം. ഗ്രഹനില അല്‍പം കടുപ്പമുള്ളതാണെങ്കിലും വിചാരിച്ചതിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകേണ്ടതാണ്. ദീര്‍ഘകാലത്തേക്ക് നിങ്ങളെ സുരക്ഷിതരാക്കുന്ന സംരംഭങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതിലേക്കുള്ള ചുവടുകള്‍ക്ക് തുടക്കമിടാമെന്നാണ് ഗ്രഹനില കാണിക്കുന്നത്.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today march 04 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today March 03, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലംHoroscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
The moderation of comments is automated and not cleared manually by malayalam.indianexpress.com