scorecardresearch
Latest News

Daily Horoscope March 03, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope March 03, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope 5

Daily Horoscope March 03, 2022: അടുത്ത കുറച്ച് ദിവസങ്ങളിലായി ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. പ്രായോഗിക കാര്യങ്ങള്‍ കൈകാര്യ ചെയ്യുന്നതിലാണ് വീഴ്ചകള്‍ ഉണ്ടാകുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും കരുതലോടെ മുന്നോട്ട് പോവുകയും ചെയ്യാം. നമ്മുടെ യഥാര്‍ത്ഥ വികാരങ്ങള്‍ മറച്ചു വയ്ക്കരുത്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ബുധന്റെ സ്വാധീനം മൂലം ഒരുപാട് ബന്ധങ്ങള്‍ സ്ഥാപിതമാകുന്നു. എന്നാല്‍ അവസാന നിമിഷം മനസ് മാറുന്ന പ്രവണതയാണുള്ളത്. നിങ്ങളുടെ സ്വന്തം അധികാരത്തില്‍ സുപ്രധാന ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കണം. അങ്ങനെ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ സ്ഥാപിക്കുന്ന ബന്ധങ്ങള്‍ പരാജയപ്പെടുന്നു എന്നതാണ് അര്‍ത്ഥം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങൾ ഇന്ന് അതിവേഗതയില്‍ മുന്നേറും. ലൗകികമോ സാമ്പത്തികമോ ആയ അഭിലാഷവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ പരിഹരിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ക്ക് തടസം നേരിടുന്നതായി തോന്നിയേക്കാം. നിങ്ങളുടെ ഉത്തരവാദിത്തങ്ങൾക്ക് അനൗപചാരികവും വഴക്കമുള്ളതുമായ സ്വഭാവമാണെങ്കിൽ നല്ലതായിരിക്കും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ബുധൻ വ്യാഴവുമായി വളരെ അപൂർവമായ ഒരു വിന്യാസം നടത്തുന്നു. വസ്തുതകളെക്കുറിച്ച് കൂടുതല്‍ ബോധ്യമുണ്ടാകണം. നിങ്ങളുടെ മുൻകാല അനുഭവങ്ങളെല്ലാം, എത്ര നിസാരമാണെങ്കിലും, ഇപ്പോൾ നിങ്ങളെ വിജയത്തിലേക്ക് നയിക്കാനിടയുണ്ട്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

മാറ്റത്തിന്റെ സാധ്യതകള്‍ കുറയുകയാണ്. എന്നിരുന്നാലും നിങ്ങളുടെ പ്രതിരോധ മാര്‍ഗങ്ങള്‍ ഉപേക്ഷിക്കാതിരിക്കുക. കർക്കടക രാശിയില്‍ ഉള്‍പ്പെട്ടവരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ശത്രുവാണ് സംതൃപ്തി. പ്രത്യേകിച്ചും പങ്കാളികള്‍ എത്രമാത്രം സെന്‍സിറ്റീവ് ആയിരിക്കുമെന്ന് നിങ്ങള്‍ മറക്കുകയാണെങ്കില്‍.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

വിശ്രമത്തിന് സമാനമാണ് മാറ്റങ്ങളെന്ന് പറയപ്പെടുന്നു. നിങ്ങളുടെ ഗ്രഹാധിപനായ സൂര്യൻ മീനം രാശിയിലൂടെ സഞ്ചരിക്കുന്നു. ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഒരു വശത്തേക്ക് മാറ്റിവച്ച് നിങ്ങളുടെ കാലുകൾക്ക് വിശ്രമം നല്‍കുക. എന്നിരുന്നാലും സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ബുധന്റെ സ്ഥാനത്തിന് മാറ്റം വന്നതിനാല്‍ ജോലിഭാരം എളുപ്പമാക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ നിങ്ങള്‍ ആവിഷ്കരിച്ചേക്കാം. ആളുകളെ വിലയിരുത്തുന്നതില്‍ നിങ്ങള്‍ക്ക് തെറ്റ് സംഭവിച്ചിട്ടുണ്ട്. അവരുമായുള്ള സഹകരണമാണ് നിങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.

Also Read: Weekly Horoscope (February 27- March 05, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

പകല്‍സമയം നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടുകയാണെങ്കില്‍ വിഷമിക്കേണ്ടതില്ല. വൈകുന്നേരം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. പങ്കാളികളുടെയോ കുടുംബാംഗങ്ങളുടെയോ അനന്തമായ ആവശ്യങ്ങളും പരാതികളും നിങ്ങളെ അസ്വസ്ഥതയിലെത്തിക്കുന്നു. ഇപ്പോള്‍ അവരെല്ലാം നിങ്ങളെ പുകഴ്ത്തേണ്ട സമയമാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ ഗ്രഹങ്ങളായ ചൊവ്വയുടേയും പ്ലൂട്ടോയുടേയും സ്ഥാനമനുസരിച്ച് ഇപ്പോള്‍ നല്ലത് മാത്രമെ സംഭവിക്കുകയുള്ളു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ പോലും ജീവിതം മെച്ചപ്പെട്ട നിലയിലായിരിക്കും. എങ്കിലും ശ്രദ്ധാപൂര്‍വ്വം നീങ്ങുക. നിങ്ങള്‍ സാമ്പത്തിക കാര്യങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വലിയ സ്വാധീനം ചെലുത്തും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

എല്ലാം നഷ്ടപ്പെട്ടതായി തോന്നുമ്പോഴായിരിക്കും പുതിയ പദ്ധതിയുടെ ആശയം ജനിക്കുക. എന്തൊക്കെ സംഭവിച്ചാലും അത് സ്വീകരിക്കാന്‍ തയാറായിരിക്കുക. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് മറ്റുള്ളവര്‍ തിരിച്ചറിയുമ്പോള്‍ അത് ഉള്‍ക്കൊള്ളാനും സാധിക്കണം. സത്യത്തിനൊപ്പം നിലകൊള്ളുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഇത് ശരിക്കും കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണ്. മുമ്പത്തെ ചില തിരിച്ചടികള്‍ പോലെയല്ലായിരിക്കും വരാനിരിക്കുന്നത്, പണവുമായി ബന്ധപ്പെട്ടവയാകാനാണ് സാധ്യത. ഇത്തവണ നിങ്ങളുടെ പക്ഷത്ത് നിരവധി പ്രധാന സഖ്യകക്ഷികൾ ഉണ്ടാകും. ആത്മവിശ്വാസം പ്രധാനമാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളെ വീഴ്ചയുണ്ടായി എന്ന് ആർക്കും ആരോപിക്കാനാവില്ല, എന്നാൽ നിങ്ങൾക്ക് അനുയോജ്യമല്ലാത്ത വസ്തുതകള്‍ അവഗണിക്കാൻ പ്രേരണയുണ്ടായേക്കാം. വസ്തുതകൾ ശ്രദ്ധിക്കാതെ നിങ്ങൾക്ക് രക്ഷപ്പെടാൻ കഴിയുമെങ്കിൽ നല്ലതാണ്. അതിന് സാധിക്കില്ലെങ്കില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾക്ക് നിരവധി മികച്ച ആശയങ്ങളുണ്ട്, പക്ഷേ ഒന്നോ രണ്ടോ സംശയങ്ങൾ ഉയർന്നുവരുന്നതായി തോന്നുന്നു. ഇതെല്ലാം നന്മയ്ക്കാണ്. നിങ്ങളുടെ സ്വന്തം പ്രവർത്തനങ്ങളെ വിമർശിക്കാനുള്ള ശക്തി നിങ്ങൾ വളർത്തിയെടുത്താൽ, നിങ്ങളുടെ ചില ബലഹീനതകൾ ഇല്ലാതാക്കാൻ കഴിയും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today march 03 2022 aries gemini cancer virgo capricorn zodiac signs check astrological prediction

Best of Express