Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

Horoscope Today March 03, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today March 03, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

നിങ്ങളുടെ ഇന്നത്തെ ദിവസം

യാഥാർത്ഥ്യവും മിഥ്യയും തമ്മിലുള്ള ആശയക്കുഴപ്പത്തെക്കുറിച്ച് വീണ്ടും സംസാരിക്കാനുള്ള സമയമായിരിക്കുന്നു. ഇന്നത്തെ ചോദ്യങ്ങൾ‌ കൂടുതൽ‌ സങ്കീർണമാണ്. ഓർക്കുക, കാവ്യത്മകതയുള്ളവർ, കലാപ്രേമികൾ, കവികൾ, പ്രണയികൾ എന്നിവരെ സംബന്ധിച്ചിടത്തോളം ഇത് ഒരു ആവേശകരമായ നിമിഷമാണ്. പ്രായോഗിക കാര്യങ്ങളിൽ താൽപര്യമില്ലാത്തവർക്ക് ഈ സമയം അതിനെക്കാൾ മികച്ചതാണ്!

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ഞാൻ നിങ്ങൾക്ക് നൽകേണ്ട ഉപദേശം വളരെ സ്ഥിരമായി തുടരുന്നു. ഓർത്തിരിക്കേണ്ട പ്രധാന കാര്യം, എല്ലാം നിങ്ങൾ ചിന്തിക്കുന്നതും നിങ്ങൾക്ക് തോന്നുന്നതും പോലെ അല്ല എന്നതാണ്. മരുഭൂമിയിലെ മരീചിക പോലെ നക്ഷത്രങ്ങൾ മിഥ്യാധാരണകൾ സൃഷ്ടിക്കുന്നു, അതിനാൽ ആ ചതിക്കുഴിയിൽ വീനുപോകരുത്. നിങ്ങൾ പറയുന്നത് ശരിക്കും തെറ്റാണെങ്കിൽപ്പോലും ഒരു സാമ്പത്തിക കാര്യത്തെക്കുറിച്ച് നിങ്ങൾ പറയുന്നത് ശരിയാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാം!

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

കൂടുതൽ തിടുക്കം കൂട്ടിയാൽ വേഗത കുറയുന്നതിന് തുല്യമാകുമെന്ന് പറയപ്പെടുന്നു. ഈ വിരോധാഭാസ പ്രസ്താവന നിങ്ങളുടെ സാഹചര്യങ്ങൾക്ക് വളരെയധികം ഇണങ്ങുന്നതാണ്. നിങ്ങൾ കൂടുതൽ തിടുക്കം കൂട്ടിയാൽ, നിങ്ങൾക്ക് അപായമുണ്ടാക്കുന്ന കട്ടിയുള്ള മൂടൽമഞ്ഞിലേക്ക് നയിക്കപ്പെടും! വസ്തുതകൾ മനസിലാക്കാൻ കുറച്ച് അധിക സമയം ചിലവഴക്കുന്നത് നല്ലതാണ്.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങൾ ഇപ്പോഴും സാമ്പത്തിക ഞെരുക്കത്തിലാണ്, അതിനാൽ ഫലത്തെക്കുറിച്ച് നൂറു ശതമാനം ഉറപ്പില്ലെങ്കിൽ കാര്യങ്ങൾ ശ്രദ്ധിച്ച് നടപ്പാക്കുക. പ്രണയപരമായ നക്ഷത്രങ്ങൾ വളരെ അപൂര്‍വ്വമായി മാത്രം മികച്ചതായി കാണപ്പെടുന്നു, ഒരുപക്ഷേ നല്ല കൃപയോടെ എന്ത് സംഭവിച്ചാലും അത് സ്വീകരിക്കാൻ നിങ്ങൾ തയ്യാറായതുകൊണ്ടാകാം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് ചെയ്യുന്നതിൽ നിന്ന് നിങ്ങളെ തടയാൻ ആർക്കും കഴിയില്ല. ഔദ്യോഗിക സംഭവവികാസങ്ങളെ സംബന്ധിച്ചിടത്തോളം, നിങ്ങളെ നിർബന്ധിക്കാനും ആർക്കും കഴിയില്ല. പുതിയതായി കണ്ടെത്തിയ പക്വത കാണിക്കാനുള്ള സമയമാണിത്, സ്വേച്ഛാപരമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള നിങ്ങളുടെ കഴിവിൽ പങ്കാളികൾ ആകൃഷ്ടരാകുന്നു.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

പ്രശ്നത്തിന്റെയും തത്വത്തിന്റെയും പോരാട്ടങ്ങൾ ഒഴിവാക്കുക എന്നതാണ് ഈ ആഴ്ചയിലെ പൊതുവായ ഒരു ഉപദേശം. എല്ലാവർ‌ക്കും അവരുടെ പോരാട്ടങ്ങളെ കുറിച്ച് ഉറപ്പുണ്ടായിരിക്കുകയും മറ്റാരെയും ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്ന ഒരുതരം മതഭ്രാന്തിലേക്ക് നിങ്ങൾ എല്ലാവരും വളരെ എളുപ്പത്തിൽ വലിച്ചെറിയപ്പെടും: അത് ഒരു പുതിയ കാര്യമല്ല?!

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പ്രതീക്ഷയോടെ കാര്യങ്ങൾ നോക്കാനുള്ള നിങ്ങളുടെ കഴിവ് നിങ്ങളിൽ എല്ലായ്പ്പോഴും കാണപ്പെടുന്നില്ല, അതിനാൽ ദീർഘകാല ചക്രം അഗാധമായ ശുഭസൂചനയാണെന്നും വെറും പന്ത്രണ്ട് മാസത്തിനുള്ളിൽ നിങ്ങൾ ശരിക്കും ആകർഷണീയമായ ഒരു ഭാഗ്യത്തിലേക്ക് പ്രവേശിക്കുമെന്നും അശുഭാപ്തി വിശ്വാസമുള്ള കന്നി രാശിക്കാരെ ഞാൻ ഓർമ്മിപ്പിക്കുന്നു. നിങ്ങൾക്ക് കാത്തിരിക്കാമോ? ഉത്തരം ഇതാണ് – നിങ്ങൾ തീർച്ചയായും കാത്തിരിക്കണം!

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ചിലപ്പോൾ മറ്റുള്ളവർ‌ നിങ്ങളുടെ മേൽ‌ വരുത്തുന്ന സമ്മർദ്ദങ്ങൾ‌ വളരെയധികം വർദ്ധിച്ചേക്കാം. നിങ്ങൾ എല്ലാം ഉപേക്ഷിക്കാൻ തീരുമാനിക്കുകയാണെങ്കിൽ ആരും നിങ്ങളെ കുറ്റപ്പെടുത്തുകയില്ല. ഞാൻ നിങ്ങളുടെ സ്ഥാനത്തായിരുന്നുവെങ്കിൽ, ഞാൻ ശാന്തമായ ഒരാഴ്ച തിരഞ്ഞെടുക്കുകയും മറ്റുള്ളവർക്ക് അവർക്ക് അനുയോജ്യമായ തരത്തിലുള്ള കുഴപ്പങ്ങളോ കലഹങ്ങളോ ഉണ്ടാക്കാൻ അനുവദിക്കുകയും ചെയ്യും. എന്നിട്ട് അത് പരിഹരിക്കാൻ ഞാൻ അവരെ അനുവദിക്കും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

എല്ലായ്‌പ്പോഴും ഏതെങ്കിലും ഗ്രഹങ്ങൾ നിങ്ങളെ സഹായിക്കുന്നു, ഇന്ന് ചന്ദ്രൻ നിങ്ങളുടെ സഹായത്തിനായി വരുന്നു, എന്നാൽ സഹായം ലഭിക്കാൻ പങ്കാളികൾ ശരിയാണെന്നും നിങ്ങൾ ഭയാനകമായ രീതിയിൽ തെറ്റാണെന്നും അംഗീകരിക്കുകയും വേണം. അത് നടപ്പിലാക്കാൻ ബുദ്ധിമുട്ടായിരിക്കാം, കാരണം നിങ്ങൾ ഇപ്പോൾ ചെയ്ത ഒരു തെറ്റ് സമ്മതിക്കേണ്ടി വരും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങളുടെ ജാതകം ശ്രദ്ധാപൂര്‍വ്വം ക്രമീകരിച്ചിരിക്കുന്നു, സാമ്പത്തിക അപായങ്ങൾ സ്വീകരിക്കാൻ നക്ഷത്രങ്ങൾ നിങ്ങളോട് ആവശ്യപ്പെടുമ്പോൾ അനുഗ്രഹങ്ങൾ വലിയ പ്രശ്നങ്ങൾ കാണിക്കുന്നു! അതിനാൽ ഏറ്റവും സുരക്ഷിതമായ വാങ്ങലുകൾ മാത്രമേ ഇന്ന് പരിഗണിക്കാവൂ എന്ന് ഞാൻ നിങ്ങളെ ഉപദേശിക്കട്ടെ – ആഡംബരങ്ങളേക്കാൾ ആവശ്യകതകൾ എന്നാണ് ഞാൻ ഇവിടെ അർത്ഥമാക്കുന്നത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പ്രത്യാശയോടെ നോക്കുമ്പോൾ, നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത ഒന്നും വീട്ടിൽ നടക്കാൻ പോകുന്നില്ല. ഒരു ബന്ധു കണ്ണുനീരൊഴുക്കിയേക്കാം. ജലക്കുഴൽ നിലച്ചു പോകുന്ന രീതിയിൽ കരയാം! അപ്പോൾ നർമ്മബോധം നിലനിർത്താൻ ശ്രമിക്കുക. ഒന്നും അനിവാര്യമല്ലെന്ന് മനസിലാക്കുക, പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് അവ കൈകാര്യം ചെയ്യാൻ ശ്രമിക്കുക!

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ഗാർഹിക ജോലികളും കുടുംബ യോഗങ്ങളും ആഴ്‌ചയിലെ വിചിത്രമെന്ന് തോന്നുന്ന സംഭവങ്ങളിൽ നിന്ന് നിങ്ങൾക്ക് ഒരു വിശ്രമം നൽകും. ഇവയിൽ ചിലത് സാങ്കൽപ്പികമാണെങ്കിലും മറ്റുള്ളവ യഥാർത്ഥ ജീവിതത്തിൽ സംഭവിക്കാം! അത് സംഭവിക്കുമ്പോൾ, സാമൂഹികമായി നേതൃത്വം വഹിക്കാൻ പറ്റിയ നിമിഷമാണിത് – ഒരുപക്ഷേ ഒരു സാംസ്കാരിക സഞ്ചാരം സംഘടിപ്പിക്കാനും?

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ വ്യക്തിപരമായ ഭാവനാലോകത്തിന്റെ പേരിൽ നിങ്ങൾ നല്ലവണ്ണം അറിയപ്പെടുന്നു, പക്ഷേ ഒരു രഹസ്യ നിർദ്ദേശം നടപ്പിലാക്കാൻ നിങ്ങൾ എന്താണ് ചെയ്യേണ്ടത് എന്നതിനുള്ള വിവരണം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ? രസകരമായി, നിങ്ങൾക്ക് അത് ലഭിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ അടുത്ത പ്രധാന നീക്കം ആസൂത്രണം ചെയ്യാൻ ആരംഭിക്കാം, പക്ഷേ, അതിന് മുമ്പായി, നിങ്ങളുടെ എല്ലാ താത്പര്യങ്ങളും അതിൽ ഉൾക്കൊള്ളുന്നുണ്ടോ എന്ന് ഉറപ്പാക്കണം.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today march 03 2020 aries gemini cancer virgo capricorn other zodiac signs check astrological prediction

Next Story
Horoscope Today March 02, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംദിവസ ഫലം മലയാളം, രാശിഫലം, today horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com