Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

Horoscope Today March 02, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today March 02, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today, വാരഫലം, ദിവസ ഫലം മലയാളം, രാശിഫലം, April 25, today horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

Horoscope Today March 02, 2021: നാം ഇപ്പോൾ മറ്റൊരു ചാന്ദ്ര ഘട്ടത്തിലാണ്. നമുക്കെല്ലാവർക്കും നമ്മുടെതായ ജനിതക വ്യതിയാനങ്ങളും രീതികളും ഉണ്ട്. പക്ഷേ നാമെല്ലാം ചന്ദ്രന്റെ പ്രതിമാസ പാറ്റേണിന് വിധേയമാണ്. ചന്ദ്രൻ അടുത്തിടെ ഊർജ്ജത്തിന്റെ ഒരു കൊടുമുടി കൊണ്ടുവന്നു, അത് ഇപ്പോൾ കഴിഞ്ഞു. മാനസികാവസ്ഥ കുറച്ചുകൂടി ശാന്തമാവുകയാണ്, അതിനാൽ സമ്മർദ്ദം ലഘൂകരിക്കാൻ ആഗ്രഹിക്കുന്ന ആർക്കും അത് സ്വാഗതം ചെയ്യുന്നു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾക്ക് നല്ല ബിസിനസ്സ് ബോധമുണ്ടെന്ന് തോന്നുന്നു, മറ്റ് ആളുകളെ പലപ്പോഴും ആശയക്കുഴപ്പത്തിലാക്കുന്ന തരത്തിലുള്ള സാമ്പത്തിക ശൈലിയിലൂടെ ശരിയായ വഴി കാണാനുള്ള വിചിത്രമായ കഴിവ് പരാമർശിക്കേണ്ടതില്ല. ഇതെല്ലാം ഫാന്റസിയിൽ നിന്ന് വസ്തുതയെ വേർതിരിക്കുന്നതിനുള്ള ഒരു ചോദ്യമാണെന്ന് നിങ്ങൾ മനസ്സിലാക്കണം.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ചില അസ്വസ്ഥതകളും പരിമിതികളും അനുഭവപ്പെടുമെങ്കിലും പെട്ടെന്നുള്ള ചന്ദ്രന്‍റെ ചലനങ്ങള്‍ നിങ്ങളെ ശാന്തരാക്കുമെന്നാണ് ഞാന്‍ കണക്ക്കൂട്ടുന്നത്. ഇപ്പോഴുളള അവസ്ഥയെ മാനിക്കാതെ മറ്റൊരു സ്ഥലത്തിനായോ സമയത്തിനായോ ആഗ്രഹിക്കുന്നത് നല്ലതല്ലെന്ന് നിങ്ങള്‍ തിരിച്ചറിയും. നിങ്ങളുടെ ചോദ്യങ്ങള്‍ക്കുളള ഉത്തരം നിങ്ങളില്‍ത്തന്നെയുണ്ട്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

കൂടുതല്‍ വൈകാരിതയുള്ളവരാക്കി മാറ്റിക്കൊണ്ട് മിഥുന രാശിക്കാരില്‍ അസ്വസ്ഥതയുളവാക്കുന്ന ചാന്ദ്രപ്രഭാവത്തിന് സാധ്യതയുണ്ട്. നിങ്ങള്‍ മാറ്റി വച്ചതോ മറന്നു പോയതോ ആയ ഒരു കൂട്ടം ഉത്തരാവിദത്തങ്ങള്‍ ഓര്‍മിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. സത്യത്തെ അഭിമുഖീകരിക്കേണ്ടി വരുന്നത് പലപ്പോഴും അത്ര സുഖകരമായ അവസ്ഥയല്ല.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഒരു കാലത്ത് വളരെയധികം അടുപ്പമുണ്ടായിരുന്നവരും പിന്തുണച്ചവരും ഇപ്പോള്‍ അവരവരുടെ വഴികളിലൂടെ സഞ്ചരിക്കുന്നവരാകാം. അതില്‍ പരിഭ്രാന്തരാകേണ്ട. സഹപ്രവര്‍ത്തകരും കൂട്ടുകാരുമായുമൊക്കെയുള്ള ബന്ധത്തില്‍ കുറച്ച് അയവുണ്ടാകുന്നത് നിങ്ങള്‍ക്ക് ഒരു നല്ല വഴിത്തിരിവാകും. പക്ഷേ, സ്വന്തം കാലില്‍ നില്‍ക്കാനുള്ള ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടായിരിക്കണം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിലവിലുള്ള അവസ്ഥയുടെ ചെറിയ പരിമിതികളിലേക്ക് മാത്രം നോക്കാന്‍ നിങ്ങളെ നിര്‍ബന്ധിക്കുന്നത് നിലവിലെ നിങ്ങളുടെ ഗ്രഹങ്ങളുടെ പ്രവര്‍ത്തിയാണ്. ഏറെ നാളായ് മറച്ചു വച്ചിരുന്ന നിങ്ങളുടെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ പൂര്‍ത്തികരിക്കാന്‍ പറ്റിയ അവസരമാണിപ്പോള്‍. മറ്റുള്ളവരുടെ എതിര്‍പ്പിനെക്കുറിച്ച് ചിന്തിക്കാതെ നിങ്ങള്‍ക്കിപ്പോള്‍ അത് ചെയ്യാനാകും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇടയ്ക്കിടെ ചലിക്കുന്നുണ്ടെങ്കിലും നിങ്ങളുടെ ഗ്രഹങ്ങളുടെ സ്ഥാനത്തിന് മാറ്റമുണ്ടാകുന്നില്ല. ഒട്ടും പ്രതീക്ഷിക്കാത്തതോ സ്വാഗതാര്‍ഹമോ അല്ലാത്ത മാറ്റങ്ങളുണ്ടാവുമെങ്കിലും ദീര്‍ഘകാലടിസ്ഥാനത്തില്‍ അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും, ഏറെ നാളായുള്ള നിങ്ങളുടെ പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും മേലുള്ള സൂര്യന്‍റെ സ്വാധീനം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങള്‍ ശരിയായ രീതിയില്‍ നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്, ഇനി അത് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നത് ചുറ്റുമുള്ളവരെ അനുസരിച്ചിരിക്കും. പക്ഷേ, കാരണമില്ലാതെ പരിഭ്രാന്തിയോടെ പെരുമാറാന്‍ തുടങ്ങിയാല്‍ പങ്കാളികളും നിങ്ങളുടെ സംരംഭങ്ങളും നിങ്ങള്‍ക്ക് നേരെ തിരിച്ചടിക്കും. എല്ലാവര്‍ക്കും അവരവരുടേതായ രീതികളുമായ് പൊരുത്തപ്പെടാനുള്ള ഇടം കൊടുക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഈ രാശിക്കാരുമായ് ബന്ധപ്പെട്ട അഞ്ച് ഗ്രഹങ്ങളുടെ പ്രവര്‍ത്തനത്താല്‍ വീട്ടിലും ജോലിസ്ഥലത്തും ചില പ്രധാന പ്രശ്നങ്ങള്‍ ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്. ചോദ്യമിതാണ്, പൊതുകാര്യങ്ങളില്‍ മുഴുകുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന സംതൃപ്തി, വീട്ടിലോ ഗാര്‍ഹിക ചുറ്റുപാടുകളിലോ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചില അസംതൃപ്തികളില്‍ നിന്ന് നിങ്ങളുടെ ചിന്തയെ മാറ്റാന്‍ സഹായിക്കുന്നുണ്ടോ?

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സാഹചര്യങ്ങളുടെ പൂര്‍ണമായുള്ള നിയന്ത്രണത്തിലല്ല നിങ്ങളിപ്പോഴുള്ളത്. പങ്കാളികള്‍ അവരുടെ ഭാഗം പൂര്‍ണമായ് ചെയ്യുമെന്ന് തെളിയിക്കാതെ ഒരു പദ്ധതിയോ ആലോചനയോ മുന്നോട്ട് കൊണ്ടു പോകരുത്. നിങ്ങള്‍ എന്തെങ്കിലും ആവശ്യം പറയുകയാണെങ്കില്‍ സഹായവുമായോ കൂടെ നില്‍ക്കാനോ ഉടന്‍ ആളുകള്‍ വരുന്നതായ് എനിക്ക് കാണാനാകുന്നുണ്ട്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഇപ്പോള്‍ പങ്കാളികള്‍ക്ക് അവരുടെ ഭാഗം പറയാനുള്ള സമയമാണ്. നിങ്ങളുടെ ആശയങ്ങളും പദ്ധതികളും നടപ്പിലാക്കുന്നതിന് മുന്‍പ് അല്‍പം കാത്തിരിക്കാന്‍ നിങ്ങള്‍ തയ്യാറാകണം. ഓര്‍ക്കുക, അടുത്ത നാലാഴ്ചകളില്‍ നിങ്ങളുടെ പ്രവര്‍ത്തികളില്‍ ചില നിയന്ത്രണങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

അതിജീവിക്കാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന പതിവ് പ്രശ്നങ്ങളിലേക്ക് ചന്ദ്രന്‍ നിങ്ങളുടെ ശ്രദ്ധ കൊണ്ടു പോയേക്കാം. വരാനിരിക്കുന്ന ആഴ്ചകളിലുണ്ടാകിനിടയുള്ള പുതിയ അവസരങ്ങളോ മാറ്റങ്ങളോ നിങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതാണെന്ന് ഉറപ്പിക്കണം. നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കപ്പെടുന്നതിന്‍റെ ഭാഗമാണ് ഇത്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ബുദ്ധിസാമര്‍ത്ഥ്യം തെളിയിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കിലും ചന്ദ്രനുമായുള്ള സാമീപ്യം നിങ്ങളുടെ ചിന്തകളെ കൂടുതല്‍ തെളിമയുള്ളതും വിപ്ലവാത്മകവും നവീനവുമാക്കി മാറ്റി, നിങ്ങളുടെ ആശയങ്ങളെ മറ്റുളളവരുടേതിനേക്കാള്‍ മുന്നിലെത്തിക്കുകയും ചെയ്യും. നിങ്ങളുടെ എതിരാളുകളുടെയും വിമര്‍ശകരുടെയും നിലപാടുകള്‍ പൂര്‍ണമായും തെറ്റാണെന്ന് തെളിയിക്കാനുള്ള അവസരവും നിങ്ങള്‍ക്കുണ്ട്.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today march 02 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today March 1, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലംHoroscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
The moderation of comments is automated and not cleared manually by malayalam.indianexpress.com