ചിന്തയുടേയും വാക്കുകളുടേയും നല്ല ആശയങ്ങളുടേയും ഗ്രഹമായ ബുധന്‍ അതിന്റെ സ്ഥാനം ഇന്ന് മാറും. കൂടുതല്‍ ഭാവനാത്മകമായ ചിന്തകളിലേക്കാകും ആ മാറ്റം. അതുകൊണ്ട്, ഏത് രാശിയില്‍ ജനിച്ചവരും, ഇന്ന് പ്രായോഗികതയേക്കാള്‍ സ്വപ്നങ്ങളിലായിരിക്കും ജീവിക്കുക.
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
സാമൂഹ്യ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. പങ്കാളിയുമായി മാത്രമുള്ളതല്ല, എല്ലാവരുമായുള്ള വ്യക്തി ബന്ധങ്ങളാണ് ഈ സമയത്തിന്റെ പ്രത്യേകത. പണത്തെ കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതി.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
നിങ്ങളുടെ ആത്മവിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും, പങ്കാളിയ്ക്കും കുടുംബാംഗത്തിനും അടുത്തവര്‍ക്കും, അധികാരമില്ല. നിങ്ങളെ കൂടുതല്‍ കരുത്തുള്ളയാളാക്കാന്‍ ശ്രമിക്കുക. വികാരങ്ങളെ നിങ്ങള്‍ക്ക് പോലും എത്തിപ്പെടാനാകാത്ത പര്‍വ്വതങ്ങളാക്കാതിരിക്കുക.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
നിയമപരമായ വിഷയങ്ങളില്‍ ജാഗ്രത വേണം. നിയമങ്ങളൊന്നും തെറ്റിക്കരുത്. ആശയപോരാട്ടം നടത്തുന്നവരെ മാറ്റി നിര്‍ത്താന്‍ ശ്രമിക്കണം.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
സാമ്പത്തിക വിഷയങ്ങള്‍ക്ക് ഏറെ പ്രധാന്യമുള്ള ദിവസമാണ്. ബുദ്ധിമുട്ടുകളൊന്നും കാണുന്നില്ലെങ്കിലും ദൂര്‍ത്തിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ മനസ് പറയുന്നത് പോലെ പ്രവര്‍ത്തിച്ചാലും അവസാന ഉത്തരത്തിനായി കുറച്ച് കാലം കാത്തിരിക്കേണ്ടി വരും.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
അടുത്ത രണ്ട് ദിവസത്തേക്ക് നീണ്ടു നില്‍ക്കുന്നൊരു, സാമൂഹ്യപരമായ ശോഭനാത്മകമായൊരു ഘട്ടത്തിലാണ് നിങ്ങള്‍. നിങ്ങള്‍ക്ക് ജീവിതം ആസ്വദിക്കണമെങ്കില്‍ അതിനുള്ള സമയാണിത്. ഓര്‍ക്കുക, നിങ്ങളുമായി വളരെ അടുപ്പമുള്ളെരാള്‍ മനസികമായി സമ്മര്‍ദ്ദം നേരിടുന്നുണ്ട്. നിങ്ങളുടെ പരിഗണന അവര്‍ക്ക് ആവശ്യമാണ്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )
ജോലിയിലെ സന്തോഷം കണ്ടെത്താനാവുക വ്യക്തി ബന്ധങ്ങളിലായിരിക്കും. അതുകൊണ്ട് എന്ത് ചെയ്താലും സമാന ചിന്തയുള്ളവരെ അതിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുക. നല്ല ചിന്തയുള്ളവര്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സമയമാണിത്.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
നിങ്ങളുടെ ജീവിതത്തിന്റെ ഗതി മാറ്റാന്‍ സാധിക്കുന്ന സംഭവങ്ങളായിരിക്കും വരും ദിവസങ്ങളില്‍ നടക്കുക. അനാവശ്യമായ ബന്ധങ്ങളോട് വിട പറയുകയാണ് ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത്. എല്ലാ അവസാനങ്ങളും മറ്റൊരു തുടക്കത്തിലേക്കുള്ളതാണെന്നത് ജീവിത നിയമമാണ്. അതുകൊണ്ട് നല്ലത് മാത്രം കാണുക.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
വീട്ടിലെ പദ്ധതികള്‍ മാറ്റാനുള്ള സമയമാണിത്. കുടുംബ ബന്ധങ്ങള്‍ പുനപരോധിക്കാനിടവരും. അത് ഗുണകരമായി മാറുകയും ചെയ്യും. മറ്റാരാളേക്കാലും നന്നായി നിലവിലെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് മനസിലാകും. അതുകൊണ്ട് അവ പരിഹരിക്കാന്‍ സാധിക്കുന്നതും നിങ്ങള്‍ക്കാകും.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി കാലങ്ങളായുള്ള തയ്യാറെടുപ്പുകള്‍ മാറ്റി വയ്ക്കും. പക്ഷെ, ഉപേക്ഷിച്ച പലതും തിരികെ കിട്ടും. മാത്രവുമല്ല കൂടുതല്‍ നല്ലതും വരും. പക്ഷെ നിങ്ങള്‍ നീക്കം നടത്തിയില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഈ വര്‍ഷത്തിലെ തന്നെ കുടുംബത്തിന് പ്രധാന്യം നല്‍കുന്ന ഏറ്റവും മികച്ച സമയമായിരിക്കുമിത്. വൈകാരികമായി സുരക്ഷിതത്വം തോന്നുമെങ്കിലും പല ആഗ്രഹങ്ങളും നേടുന്നതില്‍ വിജയിക്കണമെന്നില്ല. എന്തെങ്കിലും പേടിയുണ്ടെങ്കില്‍ പരിഹാരം കാണണം.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
വ്യക്തിപരമായും തൊഴില്‍ പരമായും പ്രതിഫലങ്ങള്‍ നേടാനുള്ള സമയമാണിത്. നിങ്ങളെ തടയാന്‍ ഒന്നിനും സാധിക്കില്ല. ആരേയും എന്ത് ചെയ്യാനും പ്രേരിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. രണ്ടാമതായി, നിങ്ങളുടെ ആഗ്രഹങ്ങളെ ജോലിയുമായി ബന്ധപ്പെട്ടതോ കരിയറുമായി ബന്ധപ്പെട്ടതോ ആയ കാര്യങ്ങളുമായി ബന്ധപ്പെടുത്തരുത്.