Horoscope Today October 26, 2019

നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

വരാനിരിക്കുന്നത് വികാരങ്ങളുടെ കയറ്റിറക്കങ്ങളുണ്ടാകാന്‍ പോകുന്ന ആഴ്ചയാണ്. അതുകൊണ്ട് തയ്യാറായിരിക്കുക.
Horoscope of the Week (Oct 27-Nov 2 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
വരും ആഴ്ചകളില്‍ ജീവിതത്തില്‍ മഞ്ഞില്‍ പെട്ടൊരു അവസ്ഥയായിരിക്കും. മുന്നോട്ടുള്ള വഴി നിങ്ങള്‍ക്ക് വ്യക്തമായി കാണാനാകില്ല. പക്ഷെ രാശി ഫലം നിങ്ങളെ പുതിയൊരിടത്തേക്കാണ് കൊണ്ടുപോകുന്നത്. വളരെ ഊര്‍ജ്ജസ്വലമായൊരു ലക്ഷ്യത്തിലേക്കാണ് പോകുന്നത്.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

സൂര്യനും ബുധനും തമ്മിലുള്ള വളരെ സങ്കീര്‍ണമായൊരു ബന്ധം ഈ ആഴ്ചയെ വളരെ തൃപ്തികരമാക്കി മാറ്റും. പ്രത്യേകിച്ചും സാമൂഹ്യ തലത്തില്‍. വ്യക്തിപരമായ ബന്ധങ്ങള്‍ ജോലി സ്ഥലത്ത് ഉപകരിക്കും. പക്ഷെ സൂക്ഷിക്കുക, സംശയകരമായ ഓഫറുകള്‍ മുഖ വിലയ്ക്ക് എടുക്കരുത്. ആഴത്തില്‍ പരിശോധിക്കുക.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങള്‍ക്ക് ഇപ്പോഴും അന്യതാബോധം അനുഭവപ്പെടുന്നുണ്ടാകാം.പക്ഷെ സാധാരണക്കാരെ പോലെ ആകാന്‍ നിങ്ങള്‍ക്കൊരു അവസരമുണ്ട്. അധികം വൈകാതെ തന്നെ നിങ്ങള്‍ പഴയത് പോലെയാകും. നിങ്ങളുടെ ആത്മവിശ്വാസം വീണ്ടുകിട്ടും. നിങ്ങളുടെ ശത്രുക്കളെ പരാജയപ്പെടുത്താനാകും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ജോലി സ്ഥലത്താണ് പ്രശ്‌നങ്ങള്‍ കാണുന്നത്. വ്യക്തി ജീവിതമാണ് പ്രധാനപ്പെട്ടത് എന്നു കരുതുന്നവര്‍ക്ക് ഇതൊരു അത്ഭുതമായിരിക്കും. അടുത്ത 48 മണിക്കൂറിനുള്ളില്‍ വളരെ അടുത്ത കുടുംബ വിഷയങ്ങള്‍ പരിഹരിക്കേണ്ടി വരും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

സാമ്പത്തിക കാര്യങ്ങളില്‍ കുറച്ച് കൂടെ ഉത്തരവാദിത്തവും വെട്ടിക്കുറയ്ക്കലും നടത്തിയാല്‍ നിങ്ങള്‍ക്ക് കുറേക്കൂടി നല്ല നിലയിലെത്താനാകും. നിങ്ങള്‍ക്ക് വിശ്വാസമുള്ള പ്രിയപ്പെട്ടവരെ തീരുമാനങ്ങള്‍ എടുക്കാനായി അനുവദിക്കുക. പറ്റില്ലെങ്കില്‍ അവര്‍ക്ക് ചില നല്ല ഉപദേശങ്ങള്‍ എങ്കിലും നല്‍കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

ഈ ആഴ്ചയിലെ രാശി ഫലം നിങ്ങളെ ഉത്തേജിപ്പിക്കുന്നതാണ്. സാമൂഹ്യബന്ധങ്ങള്‍ക്കുള്ള ആഴ്ചയാണിത്. അപ്പോഴും നിങ്ങളുടെ വ്യക്തിത്വത്തിന് പുറത്തേക്ക് പോകരുത്. പക്ഷെ ഓര്‍ക്കുക, ചെറിയൊരു കരുതല്‍ ഇല്ലെങ്കില്‍ എന്തും സംഭവിക്കാം.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

വളരെ സന്തുലിതമായൊരു മാനസിക അവസ്ഥയാണ് രാശിഫലം പ്രവചിക്കുന്നത്. ആകെ നല്‍കാനുള്ളത് ഒരു ഉപദേശം മാത്രമാണ്, പൂര്‍ത്തിയാക്കാത്ത വൈകാരിക സംഭവം ഇപ്പോഴെങ്കിലും തീര്‍ക്കണം. പഴയതും കൊണ്ട് നടക്കുന്നതില്‍ അര്‍ത്ഥമില്ല.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

വളരെ വ്യത്യസ്തമായ ചിന്തയിലുടെ നിങ്ങളുടെ നിത്യേനയുള്ള ജീവിത രീതികളില്‍ നിന്നൊരു മാറ്റം വളരെ നല്ലതാണ്. സമയവും നിങ്ങളുടെ സ്രോതസുകളും പരിഗണിക്കുമ്പോള്‍ കൂടുതല്‍ മെച്ചപ്പെടാന്‍ സാധിക്കുമെന്ന് നിങ്ങള്‍ക്ക് തന്നെ അറിയാം. നിങ്ങളെ പിന്നോട്ട് വലിക്കുന്ന കഴിഞ്ഞ കാര്യത്തില്‍ നിന്നും മുക്തിനേടാനുള്ള സമയമാണ്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

പല അര്‍ത്ഥത്തിലും, നിങ്ങള്‍ വികാരങ്ങളുടെ ഒരു ഞാണിലൂടെയാണ് സഞ്ചരിക്കുന്നത്. പക്ഷെ ഇന്നും നിങ്ങള്‍ക്ക് അനുയോജ്യമായൊരു മൂഡുണ്ടാകും. തീരുമാനിച്ച കാര്യങ്ങള്‍ മാറ്റാനും വെട്ടിച്ചെറുതാക്കാനുമെക്കെ സാധിക്കും. പക്ഷെ യാഥാസ്ഥിതികരമായ ചിലര്‍ നിങ്ങളെ അത്ഭുതത്തോടെ നോക്കിയാല്‍ ഞെട്ടരുത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സാമ്പത്തിക കാര്യങ്ങളിലെ ഭാഗ്യമാണ് നിങ്ങളുടെ രാശി നിലയിലെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന വസ്തുത. വ്യക്തിപരമായ വിഷയങ്ങില്‍ ചെറിയൊരു പ്രശ്‌നം കാണുന്നുണ്ടെങ്കിലും സാമ്പത്തിക ബന്ധങ്ങള്‍ ലാഭകരമാണ്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളുടെ സാമൂഹ്യ ബന്ധങ്ങളുടെ നക്ഷത്രങ്ങള്‍ വളരെ കരുത്തുള്ളതാണ്. ഒരു സൗഹൃദമോ ബന്ധമോ നഷ്ടമായാല്‍ പോലും നിരാശപ്പെടാനില്ല. നിങ്ങളുടെ വ്യക്തിപരമായ വികാരങ്ങള്‍ നിങ്ങളുടെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കില്ല. സന്തുലിതാവസ്ഥയാണ് നിങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങള്‍ ദൂര്‍ത്തിലേക്ക് കടക്കുകയാണ്. വരും ആഴ്ചകളില്‍ മീനം രാശിക്കാരെ പോലെ തന്നെ നിങ്ങള്‍ ചെലവിടും. നിലവില്‍ എല്ലാം നല്ലതായാണ് കാണുന്നത്. അതുകൊണ്ട് സ്വന്തം ജീവിതം റിസ്‌കിലാക്കരുത്. അധികാരികളുമായി പ്രശ്‌നമുണ്ടാക്കരുത്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook