ഇന്നത്തെ ദിവസം

ഇന്നത്തെ ദിവസം ചിങ്ങരാശിക്കാരുടേതാണ്. നിങ്ങളുടെ റാസി ഏതായാലും ഇന്നെല്ലാവരും ചിങ്ങരാശിക്കാരെ പോലെ പെരുമാറും. സാഹസികതയും അഭിമാനവും ക്രിയാത്മകതയും വര്‍ണാഭവും കലാപരവുമെക്കെയായിരുന്നു ദിവസമാണിത്.

Horoscope Today October 26, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

പഴയൊരു മുറിവ് തുറക്കേണ്ടി വന്നാലും വീട്ടിലെ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ആഴത്തില്‍ അന്വേഷിക്കണം. അടിത്തറയിലെ പ്രശ്‌നം അറിയണം. അതേസമയം, നിങ്ങള്‍ കണ്ടെത്തുന്നതിനോട് അനുകമ്പയോടെ പെരുമാറാൻ സാധിക്കണം.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

യാത്ര എന്നും വൈകാരികമാണ്. ഇടത്തിന്റെ സ്ഥാനമായാലും നിങ്ങളുടെ രാശിയുടെ സ്വഭാവമായാലും. നല്ല സമയത്തിലൂടെയാണ് കടന്നു പോകുന്നതെങ്കിലും നൊസ്റ്റാള്‍ജിയ ഉള്ളൊരു യാത്രയായിരിക്കും നിങ്ങള്‍ ഇഷ്ടപ്പെടുക.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങളുടെ നിലപാട് വ്യക്തമാക്കുക. പണം കൈമാറി പോയാലും, മാറ്റി നിര്‍ത്തപ്പെട്ടാലും നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന ബോധ്യമുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് നിങ്ങളെ കേള്‍ക്കാതിരിക്കാനാകില്ല. അവര്‍ അത് ചെയ്തില്ലെങ്കില്‍ നഷ്ടം അവര്‍ക്കാണ്.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങളുടെ രാശിയുടെ രണ്ട് സ്വഭാവങ്ങളും ഇന്ന് അനുഭവിക്കാനാകും. അതുകൊണ്ട് നിങ്ങളുടെ ലക്ഷ്യത്തെ സൂക്ഷിച്ച് തിരഞ്ഞെടുക്കുക. തെറ്റായ ആളെയാണ് കുറ്റം പറയുന്നതെങ്കില്‍ അവരെ അത് വല്ലാതെ തളര്‍ത്തും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങളുടെ മനസിന്റെ അടിത്തറയില്‍ അമര്‍ഷം തളം കെട്ടി കിടക്കുന്നുണ്ട്. കുഴിച്ചു മൂടിയെന്ന് കരുതിയ വികാരങ്ങള്‍ക്ക് പോലും നിങ്ങളെ തളര്‍ത്താനാകും. അതുകൊണ്ട് ഒരു തെറ്റും ചെയ്യാത്തവരെ ആക്രമിക്കാതിരിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

നിങ്ങളുടെ എല്ലാ ഗ്രഹനിലയും ചൂണ്ടുന്നത് പൊതു ബന്ധങ്ങളിലേക്കാണ്. അതുകൊണ്ട് പുറത്തേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാനായാല്‍ നിങ്ങളത് നല്ലതാക്കും. പുതിയ വെല്ലുവിളികളെ നേരിടാനും നിങ്ങള്‍ക്കാകും. അതുകൊണ്ട് ഏതെങ്കിലും വിഷയത്തില്‍ ആഴത്തില്‍ ഇറങ്ങി ചെല്ലുന്നത് തെറ്റല്ല.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

വീട്ടില്‍ നിങ്ങളുടെ കാല്‍ച്ചോട്ടില്‍ നിന്നും മണ്ണൊലിച്ച് പോകുന്നതായി തോന്നിയേക്കാം. നിങ്ങളെ വില കുറച്ച് കാണുന്നുവെന്നോ പിന്നിലേക്ക് വലിക്കുന്നെന്നോ തോന്നുന്നുണ്ടെങ്കിലും പിടി വാശി കാണിക്കാതിരിക്കുക. പിന്നോട്ടുള്ള ചുവട് വെപ്പ് നിങ്ങള്‍ക്ക് ഭാവിയില്‍ ഗുണം ചെയ്യും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിയമപരമായ കാര്യങ്ങളെ നേരിടേണ്ട സമയമാണ്. വിദൂരത്തുള്ള കുടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുക. പിന്നെ യാത്ര പദ്ധതികള്‍ തീരുമാനിക്കുക. ഇല്ലെങ്കില്‍ പോകാന്‍ കഴിഞ്ഞില്ലെന്ന് വരാം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ശ്വാസം പോലും വിടാന്‍ നേരമില്ലാതെ നിങ്ങള്‍ക്ക് സ്വന്തം മാറ്റങ്ങളെ നേരിടേണ്ടി വരും. സാമൂഹ്യ ബന്ധങ്ങളെ ചിട്ടപ്പെടുത്തുന്നത് വേറെ കാര്യമാണ്. വേണ്ടതില്‍ മാത്രമായി ശ്രദ്ധ ചെലുത്തുക. കടങ്ങള്‍ വീട്ടാനുള്ള സമയമാണിത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വ്യാഴവും ശനിയും തമ്മിലുള്ള നല്ല ബന്ധം സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം കൊണ്ടു വരും. നിങ്ങളുടെ തന്നെ മുന്‍ പ്രവര്‍ത്തികളുടെ ഫലമായി സമ്പാദ്യം വര്‍ധിക്കും. ചില വ്യക്തിപരമായ ദുഖങ്ങളുമുണ്ടായേക്കാം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളുടെ വളരെ വ്യക്തിപരമായ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താനുള്ള സമയമാണ്. പക്ഷെ കരുതല്‍ വേണം. സ്വയം കൊണ്ടു വരുന്ന നിയന്ത്രണങ്ങള്‍ക്ക് മാത്രമേ നിങ്ങളെ രക്ഷപ്പെടുത്താൻ സാധിക്കൂ.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

പ്രതീക്ഷിച്ചത് പോലെ സാമ്പത്തിക ഇടപാടുകള്‍ നടന്നില്ലെങ്കിലും നഷ്ടപ്പെട്ടത് തിരികെ പിടിക്കാന്‍ വരുന്ന നാല് ആഴ്ചകള്‍ സഹായിക്കും. അതേസമയം, ആസ്വദിക്കാന്‍ സ്വയം സമയം കണ്ടെത്തുക. നിങ്ങളത് അര്‍ഹിക്കുന്നു. നിങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാനായില്ലെങ്കില്‍ പിന്നെ ആര്‍ക്കും അത് സാധിക്കില്ല.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook