കോടിക്കണക്കിന് പ്രകാശവർഷം പഴക്കമുള്ളതും എന്നാൽ ഗ്രഹങ്ങളോ നക്ഷത്രമോ ഒന്നുമില്ലാത്ത ഒരു പുതിയ സ്ഥലത്തെക്കുറിച്ച് നിങ്ങൾ വായിച്ചിട്ടുണ്ടോ? എന്നിരുന്നാലും, ഞാൻ പറയുന്നത് നമുക്ക് കാണാൻ കഴിയുന്ന ഒന്നുമില്ല എന്നതാണ്! നമുക്ക് ഇതു വരെ മനസ്സിലാകാത്ത എന്തോ ഒന്ന് മാത്രം ഊർജത്തിന്റെ രൂപത്തിൽ ഉണ്ടാകും.

Horoscope Today October 25, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ജ്യോതിഷികൾ പറയുന്നതു പോലെ നിങ്ങൾ വെല്ലുവിളികളും സാഹസികതയും ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ ഇപ്പോൾ നിങ്ങൾക്കു മുന്നിൽ ചില തടസങ്ങൾ ഉണ്ടാകും. എന്നാൽ അവയെ മറികടക്കാനും നിങ്ങളുടെ ആഗ്രഹങ്ങൾ നേടാനും നിങ്ങൾക്ക് സാധിക്കും. ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ചില സാമ്പത്തിക കാര്യങ്ങൾ പരിഹരിക്കുന്നതു വരെ മറ്റുള്ളവരെ സന്തുഷ്ടരാക്കി ഇരുത്താൻ നിങ്ങൾ ബാധ്യസ്ഥരാണ്. പങ്കാളിത്ത ബിസിനസിൽ ഏർപ്പെടുകയാണെങ്കിൽ യുവാക്കളെയോ സ്ത്രീകളെയോ അല്ലെങ്കിൽ ഹൃദയം കൊണ്ട് യുവത്വം സൂക്ഷിക്കുന്നവരെയോ തിരഞ്ഞെടുക്കുക.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങളെ വഞ്ചിക്കാനോ ചൂഷണം ചെയ്യാനോ ഇടയുള്ള ആളുകളെ ശ്രദ്ധിക്കാതിരിക്കുക. വിശ്വസിച്ചാലും ഇല്ലെങ്കിലും, സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ കരുതുന്നതിനെക്കാൾ നിയന്ത്രണമുണ്ട് നിങ്ങൾക്ക്. ഓരോ പ്രതിബദ്ധതയിലും നിങ്ങൾക്ക് തിരിച്ചുള്ള ഫലത്തെ കുറിച്ച് ഉറപ്പ് വേണം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങൾ ഒരു ചെറിയ സംഘർഷത്തിന്റെ കാരണമായേക്കാം എന്നത് സത്യമാണ്. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ പോലും ഇത് ഒഴിവാക്കാനാകാത്തതാണ്. അനാവശ്യമായ പ്രശ്നങ്ങളിൽ ചെന്ന് തലവച്ചു കൊടുക്കുന്നത് ഒഴിവാക്കണം.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ഗ്രഹനിലകൾ​ വളരെ അനുകൂലമാകും,പക്ഷെ നിങ്ങൾക്ക് വേണ്ട കാര്യങ്ങൾ ചെയ്യാൻ അത് നിങ്ങളെ പ്രോത്സാഹിക്കണം എന്നില്ല. ഇന്ന് അത്യാവശ്യമായ കാര്യങ്ങൾ ചെയ്യുകയും മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറുകയും ചെയ്യണം. ശത്രുക്കൾക്ക് പോലും സംശയത്തിന്റെ ആനുകൂല്യം നൽകാൻ ശ്രമിക്കണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

ജോലി സ്ഥലത്ത് എന്താണ്, ആരാണ് പ്രധാനപ്പെട്ടത് എന്ന് നിങ്ങൾക്കറിയാം. കാര്യക്ഷമമാകുന്നതിനെ കുറിച്ച് വിഷമിക്കേണ്ട. വാക്കുകളുടെ എണ്ണമല്ല, മറിച്ച് നിങ്ങളുടെ പുഞ്ചിരിയുടെ തെളിച്ചവും നൽകുന്ന പിന്തുണയുമാണ് പ്രധാനം. മറ്റുള്ളവർക്ക് ധൈര്യം പകരാൻ നിങ്ങൾക്ക് സാധിച്ചാൽ അത് വളരെ വലിയ കാര്യമാണ്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ഭാവിയിലെ പ്രധാന പ്രശ്നങ്ങളെ കുറിച്ച് ചില വാദങ്ങളും പൊരുത്തക്കേടുകളും ഉണ്ടാകും. എന്നാലും ചില വസ്തുതകളെ നിങ്ങൾ അംഗീകരിക്കാതിരിക്കുകയും, ഇതുവഴി ആളുകളുടെ അപ്രിയം നേടുകയും ചെയ്യുന്ന ഒരു കാലത്തിലേക്ക് നിങ്ങൾ പ്രവേശിക്കുകയാണ്. ചിലപ്പോൾ അത് തെറ്റായിരിക്കാം. എങ്കിലും നിങ്ങൾ ആരെയും ബോധ്യപ്പെടുത്താൻ നിൽക്കില്ല.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ഭാവിയിലേക്ക് ചില മുഖ്യ തീരുമാനങ്ങൾ നിങ്ങൾ എടുത്തേക്കും. പങ്കാളിത്തത്തോടെ കാര്യങ്ങൾ ചെയ്യാൻ പറ്റിയ സമയമാണ്. ഉള്ളിന്റെ ഉള്ളിൽ പരിഹരിക്കേണ്ട പ്രശ്നങ്ങളെ കുറിച്ചും തടസങ്ങളെ കുറിച്ചും നിങ്ങൾക്ക് നല്ല ധാരണയുണ്ട്. അതുകൊണ്ടു തന്നെ അവ മറി കടക്കാനും നിങ്ങൾക്ക് സാധിക്കും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

സ്ഥിരത എന്നത് ഒരു മൂല്യമാണ്. നിങ്ങളുടെ അഭിപ്രായങ്ങളിൽ നിങ്ങൾ ഉറച്ചു നിൽക്കുകയാണെങ്കിൽ നല്ലകാര്യമാണ്. മറ്റ് ആളുകൾക്ക് നിങ്ങളോട് പ്രണയമോ ആകർഷണമോ തോന്നാം. നിങ്ങൾ ബുദ്ധിയുള്ള ഒരു വ്യക്തിയാണെന്ന് അവർ വിലയിരുത്തും. ചിലപ്പോൾ ആ സമയത്ത് നിങ്ങൾ തിരക്കിലാകാം. എങ്കിലും ചുറ്റുമുള്ളവരെ ശ്രദ്ധിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പണ്ട് പരാജയങ്ങൾ ഉണ്ടായി എന്നു കരുതി അതോർത്ത് ഇരിക്കരുത്. കൂടുതൽ വിജയങ്ങൾ നേടാനുള്ള അവസരങ്ങൾ നിങ്ങൾക്ക് മുന്നിൽ ഉണ്ട്. നിങ്ങളുടെ വെല്ലുവിളികളോട് പ്രതികരിക്കാൻ പങ്കാളികൾ ഇപ്പോൾ തയ്യാറാണ്. നിങ്ങളുടെ ഓരോ വാക്കിനോടും യോജിക്കുന്നവരേക്കാൾ കൂടുതൽ നിങ്ങളോട് കൂട്ടുനിൽക്കാൻ തയ്യാറായ ആളുകളെ നിങ്ങൾ ബഹുമാനിക്കുന്നു.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

കുട്ടികളുമായും അടുത്ത ബന്ധുക്കളുമായും ഉള്ള ബന്ധത്തിൽ പുരോഗതി കാണിക്കുന്നു. നിങ്ങളുടെ യഥാർത്ഥ വികാരങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ, അത്തരം ആളുകൾ, നിങ്ങളുമായി സഹകരിച്ച്, നിങ്ങളെ കൂടുതൽ അന്വേഷിക്കും എന്നതിന് എല്ലാ സൂചനകളും ഉണ്ട്. സ്നേഹത്തിൽ, സംസാരിക്കുന്നത് തുടരുക എന്നതാണ് ചെയ്യേണ്ടത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഏകാന്തതയുടെ ആവശ്യം എല്ലായ്പ്പോഴും നിങ്ങളുടെ സ്വഭാവത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു. ഇന്ന് ഈ ഒരു സ്വഭാവം നിങ്ങൾക്ക് കൂടുതൽ ഗുണം ചെയ്യും. നിങ്ങളോട് തന്നെ സംസാരിക്കേണ്ട ഒരു ഘട്ടത്തിൽ ഇത് വളരെ നല്ലതാണ്. ഒരുപക്ഷേ നിങ്ങൾ പതിവിലും കൂടുതൽ നിങ്ങളോട് സംസാരിക്കും! കൂടുതൽ ആത്മവിശ്വാസവും പ്രതീക്ഷയും പ്രകടിപ്പിക്കും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook