നിങ്ങളുടെ ഇന്നത്തെ ദിവസം

ഇന്നത്തെ രാശിനില നിങ്ങളില്‍ ബുദ്ധിപരവും അതേസമയം വന്യവുമായി ചിന്തകളുണ്ടാക്കും. മറ്റൊന്ന് നിങ്ങളില്‍ ആത്മനിയന്ത്രണവും കൊണ്ടുവരും. ഇവ രണ്ടിനേയും ഒരുമിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് സ്വന്തമായ, അസ്വാഭാവികമായ ആശയങ്ങളുണ്ടെങ്കില്‍ അത് നടപ്പിലാക്കാനുള്ള സമയമിതാണ്.

Read Here: Horoscope Today October 24, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങളുടെ ശൈലിയിലും നിലപാടുകളിലും മാറ്റം വരുത്തേണ്ടതുണ്ട്. സ്വയം ചോദ്യങ്ങള്‍ ഉന്നയിക്കേണ്ട സമയാണിതെന്ന് പറയാം. ഒരു നിമിഷം തോന്നുന്ന ആത്മവിശ്വാസക്കുറവ് ഒരു പക്ഷെ നിങ്ങളെ അപകടകരമായൊരു നീക്കത്തില്‍ നിന്നും രക്ഷിച്ചേക്കാം. കേള്‍ക്കുമ്പോള്‍ അസാധാരണമെന്ന് തോന്നുമെങ്കിലും, ഒരു എതിര്‍പ്പിന് ഭാവിയെ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ സാധിച്ചെന്ന് വരാം.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ആത്മനിന്ദയും സ്വയം തോന്നുന്ന സംശയവുമെല്ലാം ആരെയോ നിരാശപ്പെടുത്തിതിന്റെ ഫലമാകാം. ഇത്തരം സമയങ്ങളില്‍ കൂടുതല്‍ നന്നായി പെരുമാറാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്നായിരിക്കും നിങ്ങളുടെ ചിന്ത. മറ്റൊരു വഴി കണ്ടെത്താനാകുന്നില്ലെങ്കില്‍ നിങ്ങള്‍ ചെയ്തത് തെറ്റല്ലെന്ന് മനസിലാക്കുക.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ഒരുനാള്‍ നമ്മളെല്ലാവരും സ്വയം മുന്നോട്ട് വന്ന് കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കേണ്ടി വരും. ഇന്ന് നിങ്ങള്‍ക്ക് തിളങ്ങാനുള്ള സമയമാണ്. അതുകൊണ്ട് ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടരുത്. നിങ്ങളെ ആശ്രയിച്ച് കഴിയുന്നവരെ ഒരിക്കലും നിരാശപ്പെടുത്തരുത്.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

രണ്ട് സാധ്യതകളാണ് ഇന്ന് മുന്നിലുള്ളത്. ഒന്നെങ്കില്‍ ഒരു ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ നിങ്ങള്‍ക്ക് സാധിക്കും. അല്ലെങ്കില്‍ കരുണയുള്ളൊരു പ്രവര്‍ത്തിയുടെ സ്വീകര്‍ത്താവാകാനാകും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്വയം നോക്കാതെ പ്രവര്‍ത്തിക്കുന്നതും അനുകമ്പയുമാണ് നിങ്ങളുടെ കരുത്ത്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

മറ്റുള്ളവര്‍ ശരിയാണെന്നതായിരിക്കാം ഇപ്പോള്‍ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ ഏറ്റവും മടിയുള്ള കാര്യം. പക്ഷെ അടുത്ത മൂന്ന് മാസത്തേക്ക് എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളത് സത്യമെന്നത് ആപേക്ഷികമാണെന്നല്ലേ എന്നാണ്. അതുകൊണ്ട് എല്ലാം വീക്ഷണങ്ങളും പ്രധാനപ്പെട്ടതാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

പ്രൊഫഷണല്‍ ബന്ധങ്ങള്‍ക്ക് ഏറെ പ്രധാന്യമുണ്ട്. ഇപ്പോള്‍ ജോലി സ്ഥലത്ത് നടക്കുന്ന നല്ലതിനും ചീത്തയ്ക്കുമെല്ലാം നല്ലൊരു അന്തര ഫലമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. പ്രതീക്ഷിച്ചതിനേക്കൂടുതല്‍ കാത്തിരിക്കേണ്ടി വന്നാലും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

അടുത്തിടെ സംഭവിച്ച കാര്യങ്ങള്‍ നിങ്ങളെ ജീവിതം എത്ര മനോഹരമാണെന്ന് തോന്നിപ്പിച്ചേക്കാം. അതുകൊണ്ട് നിങ്ങളെ ഭാഗ്യവാനായി കണക്കാക്കുക. നിങ്ങളുടെ പങ്കാളി നിങ്ങളുടെ കൃതജ്ഞത അര്‍ഹിക്കുന്നുണ്ട്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ചില ചെറിയ കാര്യങ്ങള്‍ പരിഹരിക്കുന്നതില്‍ കുറച്ചധികം ചെലവാക്കേണ്ടി വന്നേക്കാം. ജോലി സ്ഥലത്ത് മുന്നേറണമെങ്കിലും വീട്ടില്‍ ഹൃദയം ജയിക്കണമെങ്കിലും ചെറിയൊരു തുക ചെലവാക്കേണ്ടി വരും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

അടുത്തൊരാളോ ബിസിനസ് പങ്കാളിയോ കൂടുതല്‍ ചാമിങ് ആണെന്നത് അംഗീകരിക്കാന്‍ ഇത്തിരി വിഷമം തോന്നിയേക്കാം. പക്ഷെ എന്തുകൊണ്ട് ആ വസ്തുത അംഗീകരിച്ച് മുന്നോട്ട് പോയിക്കൂട. നിങ്ങളായിരിക്കുക, സ്വയം ചേരുന്നത് മാത്രം അണിയുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ആഗ്രഹങ്ങള്‍ നേടണമെന്നുണ്ടെങ്കില്‍ മുഖ്യധാരയിലേക്ക് കടന്ന് വന്ന് വീണ്ടും തുടങ്ങേണ്ടിയിരിക്കുന്നു. പക്ഷെ അടുത്തൊരു നാല് ദിവസത്തിനുള്ളില്‍ ചെറിയൊരു മാറ്റം നല്ലതാണെന്ന് മനസിലാകും. നിങ്ങളുടെ ചോദ്യങ്ങളുടെ ഉത്തരം അവിടെയാണ് കിടക്കുന്നത്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. നേടാന്‍ ഒരുപാടും. നിങ്ങളുടെ ആനന്ദത്തിന് കൂടുതല്‍ പ്രധാന്യം നല്‍കുന്നുവോ എന്നതൊന്നും കാര്യമല്ല. നിങ്ങള്‍ സ്വയം ആസ്വദിക്കുന്നുണ്ടോ എന്നത് മാത്രമാണ് പ്രധാനപ്പെട്ടത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഒട്ടും ഇടപെടാത്ത ഒരാളാണ് നിങ്ങളെന്ന് ആര്‍ക്കും ആരോപിക്കാനാകില്ല. മറ്റുള്ളവരുടെ പ്രശ്‌നങ്ങളില്‍ വളരെ തീവ്രമായി തന്നെ ഇടപെടാന്‍ സാധിക്കുന്നതാണ് നിങ്ങളുടെ കഴിവ്. നിങ്ങളുടെ ഇടപെടലിലൂടെ പങ്കാളിയെ സന്തോഷിപ്പിക്കാനാകും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook