നിങ്ങളുടെ ഇന്നത്തെ ദിവസം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങളുടെ ജോലി സംബന്ധമായ കാര്യങ്ങളില്‍ ഒരു ശ്രദ്ധ നല്ലതാണ്. അപ്രതീക്ഷിതമായ മാറ്റങ്ങള്‍ ഞാന്‍ കാണുന്നില്ല. പക്ഷെ ചില പുനര്‍ചിന്തകള്‍ നല്ലതാണെന്ന് നിങ്ങള്‍ക്കു തന്നെ അറിയാലോ. ഇത് നിങ്ങളെ കുറച്ച് കാലത്തേക്ക് അലോസരപ്പെടുത്തിയേക്കാം. പക്ഷെ വെറുതെയാകില്ല.

Horoscope of the Week (Oct 20-Oct 26 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നിങ്ങളുടെ പങ്കാളിയുടെ താല്‍പര്യങ്ങളെ നിങ്ങള്‍ എത്രമാത്രം പ്രാധാന്യം കല്‍പ്പിക്കുന്നുണ്ടെന്ന് തെളിയിക്കാനുള്ള സമയമാണിത്. നിങ്ങളുടെ മാതൃഗുണങ്ങള്‍ ഏറ്റവും മികച്ച നിലയിലാണ്. അതുകൊണ്ട്തന്നെ വീട്ടിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിലും പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലും നിങ്ങള്‍ വിജയിക്കും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

എന്തൊക്കെ സംഭവിച്ചാലും ചിരിക്കേണ്ട സമയമാണ്. മറ്റുള്ളവര്‍ എന്ത് ചെയ്താലും ക്ഷമിക്കാന്‍ ശ്രമിക്കുക. അവര്‍ പ്രതികാരത്തിന് ശ്രമിച്ചാല്‍ പോലും നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് അവരെ തിരുത്താനാകും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

വൈകാരികമായതോ കുടുംബ പരമായതോ ആയ ഒരു കാര്യത്തില്‍ നിങ്ങള്‍ക്ക് ദേഷ്യം തോന്നിയേക്കാം. നിങ്ങള്‍ക്ക് അതില്‍ എന്തെങ്കിലും ചെയ്യാാനാകുമോ എന്നത് വേറെ കാര്യം. അതിനാല്‍ എവിടെ തുടങ്ങാം എന്നതാണ് ചോദ്യം. പിന്നിലേക്കായിരിക്കും ചിലപ്പോള്‍ പോകേണ്ടത്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

പരീക്ഷിച്ച് തെളിഞ്ഞിട്ടുള്ള രീതികള്‍ തുടരുന്നത് തന്നെയാണ് നല്ലത്. നിങ്ങള്‍ക്ക് വേണ്ടത് പങ്കാളിയുടേയും സുഹൃത്തുക്കളേയും ആദരവാണ്. പറഞ്ഞ വാക്ക് പാലിക്കാന്‍ സാധിക്കുമെങ്കില്‍ അത് നടക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

ധാര്‍മ്മികത വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ ശരി ചെയ്യുക എന്നതും പ്രധാനപ്പെട്ടതാണ്. അതില്‍ നിന്നും വലിയ നേട്ടങ്ങളൊന്നും ഉണ്ടായില്ലെങ്കിലും നിങ്ങളുടെ ജീവിതത്തിന്റെ ക്വാളിറ്റി വര്‍ധിക്കും. ശുഭാപ്തി വിശ്വാസം നല്ലതാണ്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ മെച്ചപ്പെടും. മ്യൂച്ചല്‍ അക്കൗണ്ടുകളാണ് അനുയോജ്യം. ഓര്‍ക്കുക, ആദ്യ നീക്കം നിങ്ങള്‍ എടുക്കുന്നതും കാത്ത് ഒരാളിലിരിപ്പുണ്ട്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

സത്യത്തില്‍ വ്യക്തി ജീവിതമാണോ പ്രൊഫഷണല്‍ ജീവിതമാണോ നല്ലതെന്ന് നിങ്ങള്‍ക്ക് അറിയില്ല. ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് നിങ്ങളെ സഹായിക്കാനായേക്കും. അതുകൊണ്ട് സഹായം ചോദിക്കാവുന്നതാണ്. പ്രത്യേകിച്ചും പങ്കാളിയോട്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങളുടെ ഉള്ളിലെ ആത്മാവിനെ കരുത്തുറ്റതാക്കേണ്ട സമയാണ്. ജീവിതം സന്തോഷകരമോ സങ്കടകരമോ ആയിക്കോട്ടെ. നിങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാണെങ്കില്‍ എല്ലാം നല്ലതായി തീരും. പാലിക്കാന്‍ പറ്റുമെന്ന് ഉറപ്പുള്ള വാഗ്ദാനങ്ങള്‍ മാത്രം നല്‍കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങള്‍ വീടിനെ കുറിച്ച് ചിന്തിക്കുന്ന സമയാണ്. പക്ഷെ ജീവിതത്തില്‍ എന്താണ് വേണ്ടതെന്ന് മാറി ചിന്തിക്കാനും സാധ്യതയുണ്ട്. ഭൂതകാലത്തില്‍ നിന്നും ആരും സ്വതന്ത്രരല്ലെന്ന് തിരിച്ചറിഞ്ഞാല്‍ മാത്രമേ കുടുംബത്തിലെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ഗ്രഹനില നിങ്ങളെ വീട്ടിലെ ചില കാര്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. പ്രശ്‌ന പരിഹാരമാണ് ഇപ്പോള്‍ അജണ്ട. നല്ലൊരു ഭാവി സൃഷ്ടിക്കാനായി ശ്രമിക്കുക. പോയകാലം വളരെ നല്ലതാണെന്ന് തോന്നിയേക്കാം പക്ഷെ അതെല്ലാം ഓര്‍മ്മയുടെ കളിയാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ലോകം മനോഹരമാണെന്ന് ഒടുവില്‍ തോന്നും. അതുകൊണ്ട് സന്തോഷത്തോടെ ചിരിച്ചു കൊണ്ട് ആരംഭിക്കുക ഈ ദിവസം. നിങ്ങളുടെ ദിവസമാണിത്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook