ഇന്നത്തെ ദിവസം
ഊര്‍ജ്ജസ്വലമായൊരു ദിവസമാണ് ഇന്ന് മുന്നില്‍ കാണുന്നത്. ഇന്നെന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നവര്‍ക്ക് നല്ലൊരു ദിവസമാണ് വിശ്രമമാണ് ലക്ഷ്യമെങ്കില്‍ അത്ര ശുഭകരമല്ല.
Horoscope of the Week (Oct 20-Oct 26 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
നേരത്തെ നിങ്ങള്‍ വാശി കാണിച്ചിരിക്കാം. പക്ഷെ അതെല്ലാം കഴിഞ്ഞ കാര്യമാണെന്ന് നിങ്ങള്‍ തന്നെ തിരിച്ചറിയുന്നു. പക്ഷെ ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് പഴയ പ്രശ്‌നങ്ങളെ നേരിടേണ്ടി വരും. ധൈര്യമായിരിക്കുക. നിങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത് മൂലം മറ്റുള്ളവര്‍ക്ക് നിങ്ങളെ തൊടാന്‍ പോലുമാകില്ല.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
നിങ്ങളുടെ ദിവസമാണിത്. ദിവസത്തിന്റെ തുടക്കത്തില്‍ ആവേശത്തോടെ പെരുമാറുക. പക്ഷെ ഗൗരവ്വമുള്ള കാര്യങ്ങള്‍ ഉച്ചയ്ക്ക് ശേഷത്തേക്ക് മാറ്റി വയ്ക്കുക. അടുത്ത ചുവടുവിനെ കുറിച്ച് സംസാരിക്കാന്‍ പറ്റിയ സമയമതാണ്.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
ആളുകള്‍ നിങ്ങളില്‍ ആകൃഷ്ടരാകുന്ന സമയമാണ്. നിങ്ങള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും അതാണ് വസ്തുത. അതിനാല്‍ വാഗ്വാദത്തിനോ പോരിനോ നില്‍ക്കാതെ സൗഹൃദപരമായ ചര്‍ച്ചകളില്‍ ശ്രദ്ധിക്കുക.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
നിങ്ങളുടെ മനസിനെ സജ്ജമാക്കിയെന്ന് തോന്നിയേക്കാം. പക്ഷെ ഇന്ന് നടക്കുന്ന കാര്യങ്ങള്‍ നിങ്ങളെ വീണ്ടും ചിന്തിക്കാന്‍ പ്രേരിപ്പിക്കും. പ്രത്യേകിച്ചും സാമ്പത്തിക കാര്യങ്ങളില്‍. നിങ്ങളുടെ ഭാവിയെ സ്വാധീനിക്കുന്ന തരത്തിലൊരു നല്ല ഓഫര്‍ ഇന്ന് ലഭിക്കും.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
നിങ്ങളുടെ രാശികളുടെ പ്രവര്‍ത്തന ഫലമായി നിങ്ങള്‍ക്ക് വേണ്ടി ഒരാള്‍ മുന്നോട്ട് വരും. ഒരു സ്ത്രീയായിരിക്കു അത്. നിങ്ങളെ പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്ന ഒരാളില്‍ നിന്നും അവര്‍ നിങ്ങളെ മോചിപ്പിക്കും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )
നിങ്ങള്‍ക്ക് യാത്ര പോകണ്ടേ. അവധി ദിവസം ചെലവഴിക്കാന്‍ പദ്ധതികളിട്ടിട്ടുണ്ടാകാം. പക്ഷെ അത് മാറ്റി വച്ച് മറ്റൊരു യാത്രയ്ക്ക് തയ്യാറാവുക. ബിസിനസ് പരമായൊരു യാത്രയ്ക്ക് സമയമായി.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
ശുക്രന്റെ സ്വഭാവം അനുസരിച്ചിരിക്കും നിങ്ങളുടെ രാശിയുടെ മൊത്തം പെരുമാറ്റവും. അടുത്ത പങ്കാളിയുടെ മനസ് തന്നെ മാറ്റുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. സഹിഷ്ണുതയും അയാസതയും നിങ്ങള്‍ ശീലിക്കണം.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
നിങ്ങളോട്, വീട്ടിലായാലും ജീവിതത്തിലായാലും, എന്ത് ചെയ്യണം എന്ത് ചെയ്യരുതെന്ന് പറയുന്നവരേക്കാള്‍ ഒരുപാട് ബോധ്യം നിങ്ങള്‍ക്കുണ്ട്. നിങ്ങള്‍ക്ക് നല്ലതെന്ന് തോന്നുന്നത് ചെയ്യുക. അതിനോട് യോജിക്കുന്നവരെ കൂടെകൂട്ടുക.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
ഭാഗ്യം വരുന്നത് അപ്രതീക്ഷിതമായിട്ടായിരിക്കും. ഇന്ന് കുറച്ചധികം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാം. അടുത്ത 48 മണിക്കൂറില്‍ നിങ്ങള്‍ സ്വന്തമാക്കുന്ന നേട്ടങ്ങള്‍ക്ക് നിങ്ങളുടെ സാമൂഹ ജീവിതത്തില്‍ ദീര്‍ഘകാലത്തേക്ക് ഗുണമുണ്ടാക്കാനാകും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
മനസ് ഒരേസമയം രണ്ടിടത്തായത് പോലെ തോന്നും. നിങ്ങളുടെ ഗ്രഹനിലയിലെ ആശങ്കാക്കുഴപ്പമാണ് കാരണം. പക്ഷെ പതിയെ പതിയെ നിങ്ങളുടെ വിധി, ലക്ഷ്യം എന്താണെന്ന് നിങ്ങള്‍ സ്വയം ബോധ്യമാകും.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
മാറ്റത്തോടുള്ള നിങ്ങളുടെ ഉള്ളിലെ എതിര്‍പ്പ് വളരുകയാണ്. അതില്‍ തെറ്റില്ല. പ്രണയും സന്തോഷവും ആത്മസംതൃപ്തിയുമൊക്കെയാണ് നിങ്ങളുടെ ലക്ഷ്യങ്ങളെങ്കില്‍ നിങ്ങള്‍ക്ക് ഒരുപാട് നേടാനാകും. കുടുംബ വിഷയങ്ങളില്‍ അല്‍പ്പം പ്രായോഗികത വേണമെന്ന് മാത്രം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നല്ല ആശയവിനിമയാണ് നല്ല ജീവിതത്തിന്റെ അടിത്തറ. ഇന്ന് ഉച്ചയ്ക്ക് ശേഷം നിങ്ങള്‍ വസ്തുതകളില്‍ ഉറച്ച് നിന്നു വേണം കാര്യങ്ങളെ കണാം. പങ്കാളിയുടെ വാക്കുകളിലെ അസ്ഥിരത ശ്രദ്ധിക്കു. പക്ഷെ അവര്‍ അതല്ല പറയാന്‍ ഉദ്ദേശിക്കുന്നത്.