scorecardresearch
Latest News

Horoscope Today October 18, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today October 18, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

Horoscope Today October 18, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം

ഈ നിമിഷത്തിന്റെ എന്റെ പ്രിയപ്പെട്ട ചിഹ്നമായ മീനം രാശിയുമായി തുടരാം. ബാബിലോണിയൻ, ഇന്ത്യൻ, ഗ്രീക്ക്, റോമൻ, പേർഷ്യൻ അല്ലെങ്കിൽ ടർക്കിഷ് എന്നിങ്ങനെ പല സംസ്കാരങ്ങളും ഇതേ നക്ഷത്രങ്ങളെ ഒരു മത്സ്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. പരസ്പരം അടുത്ത ബന്ധം പുലർത്തിയിരുന്ന സംസ്കാരങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ആശ്ചര്യകരമല്ല, എന്നാൽ ആസ്ടെക്കുകൾ പോലും ഈ നക്ഷത്രസമൂഹത്തെ മൽസ്യമെന്ന് വിളിച്ചു.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങളുടെ കടുപ്പമേറിയതും വിട്ടുവീഴ്ച ചെയ്യാത്തതുമായ സ്വഭാവം ഇന്ന് ഉത്തേജിപ്പിക്കപ്പെടേണ്ടതാണ്, അതും സന്തോഷകരവും പ്രായോഗികവുമായ രീതിയിൽ. അതിരാവിലെയും, ഉച്ചയ്ക്കും വൈകുന്നേരത്തിന്റെ തുടക്കത്തിലും മാത്രമാണ് കോലാഹലത്തിന്റെ സൂചനകൾ ഉണ്ടാകുന്നത്, എന്നാൽ നിങ്ങൾ ഇവയെല്ലാം ഒരു കുഴപ്പവുമില്ലാതെ തരണം ചെയ്യും.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

സൂര്യൻ നിങ്ങളുടെ ചാർട്ടിൽ സമ്മർദ്ദം ചെലുത്തുന്നു, നിങ്ങൾ ഒരു സമയം ഒരു കാര്യ൦ ഏറ്റെടുക്കണം എന്നതിന്റെ വ്യക്തമായ സൂചനയാണിത്. നിങ്ങൾ ഉദ്യോഗസ്ഥരായ ഇടവം രാശിക്കാരാണെങ്കിൽ, പൊതു ബാധ്യതകൾ കൈകാര്യം ചെയ്യുന്നതിനുമുമ്പ് നിങ്ങൾ ആദ്യം സ്വകാര്യ സങ്കീർണതകൾ ശ്രദ്ധിക്കണം

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

മിഥുനം രാശിയുടെ രണ്ട് പ്രധാനപ്പെട്ട ഗുണങ്ങൾക്കിടയിൽ നിന്നുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും വലിച്ചിഴയ്ക്കപ്പെടുന്നൊരു വ്യക്തിയാണ് താങ്കൾ. നിങ്ങൾ ഭയങ്കര യുക്തിപരവും വിവേകപൂർണമായും പ്രവർത്തിക്കാം, അതുപോലെ തന്നെ ഒരു കാര്യത്തെക്കുറിച്ച് സൂചന ലഭിക്കുന്നതിന് മുൻപ് തന്നെ അതിലേക്ക് അഭിപ്രായം പറയാൻ എടുത്ത് ചാടുന്ന ആളുമാകാം. തീർച്ചയായും ഒരു മധ്യമാർഗം ഉണ്ടാകണം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

പങ്കാളികൾ ചില തടസങ്ങൾ ഉന്നയിക്കാമെന്നുള്ളത് സ്വാഭാവികമാണ്, എന്നാൽ ഇവയെ സ്വീകാര്യമല്ലാതായി കാണരുത്. പങ്കാളികൾ നൽകുന്ന ഉപദേശങ്ങൾ ആദ്യം അസ്വസ്ഥപ്പെടുത്താമെങ്കിലും, നിരാശരാകാതെ അതിന്റെ അതിലെ ആഴത്തിലുള്ള സത്യത്തിനായി അന്വേഷിക്കുക. യഥാർത്ഥ വസ്‌തുതകൾ‌ ആശ്വാസം പകരും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

വെള്ളം പോലെ വിരലുകളിലൂടെ പണം ഒഴുകാൻ സാധ്യതയുണ്ടെന്ന് പുതിയ ഗ്രഹ സമ്മർദ്ദങ്ങൾ സൂചിപ്പിക്കുന്നു. എന്തായാലും സ്ഥിതി വളരെ സങ്കീർണ്ണമാണ്, കൂടാതെ ശൂന്യതയിൽ അപ്രത്യക്ഷമായ പണം നിങ്ങൾക്ക് പിന്നെയും ലഭിക്കും. പ്രപഞ്ച നിയമം പറയുന്നതുപോലെ, വിതയ്ക്കുനന്ത് തന്നെ കൊയ്യും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

ജോലിസംബന്ധമായി ആശ്ചര്യമുളവാക്കുന്നതോ ഞെട്ടിക്കുന്ന വഴിത്തിരിവുണ്ടാക്കുന്നതോ ആയി എന്തെങ്കിലും സംഭവിക്കാം എന്നതിന്റെ സാധ്യത ഓരോ മണിക്കൂർ കഴിയുമ്പോഴും കൂടിക്കൊണ്ടിരിക്കുകയാണ്. വ്യക്തമായി പറയാൻ ബുദ്ധിമുട്ടാണ്, പക്ഷേ സംഭവിക്കാൻ പോകുന്നതെന്തും നിങ്ങളുടെ ദീർഘകാല സുരക്ഷയെ ബാധിക്കും, നല്ലതിനാണെന്ന് പ്രതീക്ഷിക്കാം.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ചന്ദ്രൻ രാശിചക്രത്തിന്റെ ജാഗ്രത പുലർത്തുന്ന മേഖലയിലാണ്, നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിങ്ങൾ ഗൗരവമായി എടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, എന്നാൽ നാളത്തെ സൗരയുദ്ധത്തിന്റെ അശ്രദ്ധവും ഭോഗാസക്തവുമായ അനന്തരഫലങ്ങൾ നിങ്ങളുടെ മനസ്സിന്റെ കൂടുതൽ ആസ്വാദ്യകരമായ പ്രദേശങ്ങളിൽ ഇതിനോടകം തന്നെ ഇളക്കം സൃഷ്ടിച്ചിരിക്കുന്നു.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

വളരെ സ്വകാര്യമായി ജീവിക്കാൻ ആഗ്രഹിക്കുന്നൊരു ആളോട്, നിലവിലുള്ള എല്ലാ ഗ്രഹ സമ്മർദ്ദങ്ങളും നിങ്ങളുടെ ജീവിതം പൊതുവായി ജീവിക്കാൻ പ്രേരിപ്പിക്കുന്നു. നിങ്ങൾ വാക്ക് നൽകിയുടൻ തന്നെ മറഞ്ഞിരിക്കുന്ന എല്ലാ രഹസ്യങ്ങളും പുറത്തേക്ക് വരും. നിങ്ങളൊരു നല്ല കഥ തയ്യാറാക്കി വയ്ക്കുന്നത് നിങ്ങൾക്ക് നല്ലത് ചെയ്യും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

കുടുംബാംഗങ്ങൾ നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നം വരുമോ എന്ന ആശങ്കയിലാണ്. എന്നാൽ ഗാർഹിക ചിലവുകൾ വർധിക്കുന്നു, പക്ഷേ താൽക്കാലികമായി മാത്രം. അതിനാൽ വസ്തു ഇടപാടുകൾ, വാടക കരാറുകൾ അല്ലെങ്കിൽ പ്രധാന നിക്ഷേപങ്ങൾ നിലവിലുണ്ടെങ്കിൽ, അനുകൂലമായ ഫലം നേടുന്നതിന് നിങ്ങൾ വേഗത്തിൽ നീങ്ങണം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾ സാമ്പത്തിക കാര്യങ്ങൾ വളരെ ശ്രദ്ധാപൂർവ്വം നോക്കിക്കാണണം. ഒരു പ്രത്യേക സമ്പാദ്യത്തിന്റെയോ നിക്ഷേപത്തിന്റെയോ വിവേകത്തെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, വാരാന്ത്യം വരെ കാത്തുനിൽക്കുക. നിങ്ങൾക്ക് വൈകാരികമായി അല്പം ദുർബലത അനുഭവപ്പെടാം, അതിനാൽ ആവശ്യമായ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

മറ്റുള്ളവരുടെ ചൂഷണത്തിന് ചാന്ദ്ര വിന്യാസങ്ങൾ നിങ്ങളെ തുറന്നുകാട്ടുന്നു, മാത്രമല്ല കുറച്ച് സഹായങ്ങൾ ചെയ്യുന്നത് നിങ്ങൾക്ക് നല്ലതായിരിക്കും. എവിടെ നിർത്തണമെന്ന് അറിയാത്തവർക്കെതിരെ നിങ്ങൾ ഒരല്പം സ്വാർത്ഥതയുടെ ശബ്ദം ഉയർത്തിയാലും നിങ്ങൾ ന്യായികരിക്കപ്പെടും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ആരാണ് നിങ്ങൾക്ക് ഉപയോഗപ്രദമാകാൻ പോകുന്നത് – ആരാണ് അല്ലാത്തത് എന്ന് നിങ്ങൾക്ക് ഒരിക്കലും പറയാൻ കഴിയില്ലെന്ന് പറയേണ്ടതുണ്ട്. ഇന്ന് നിങ്ങൾ ആളുകളുമായി കൂടുതൽ ഇടപഴകിയാൽ ഭാവിയിലേക്ക് വേണ്ടി നിങ്ങൾക്ക് നല്ല ബന്ധങ്ങൾ ഉണ്ടാക്കാം. കൂടാതെ, കുഴപ്പമൊന്നുമില്ലെന്ന് നടിക്കാൻ പങ്കാളിയെ അനുവദിക്കുന്നതിനുപകരം നേതൃത്വം ഏറ്റെടുത്ത് അവരുമായി സംസാരിക്കുക.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today malayalam october 18 2018 aries capricorn taurus scorpio sagittarius gemini cancer check astrology prediction