കുംഭം രാശിയുടെയും, മീനം രാശിയുടെയും യുഗങ്ങളുടെ വക്കിലാണ് നമ്മൾ സഞ്ചരിക്കുന്നത്, ഒരേ സമയം വളരെ വ്യത്യസ്തവും സമാനവുമായ രണ്ട് ചിഹ്നങ്ങളാണിവ. അവർക്ക് പൊതുവായുള്ളത് അവരുടെ ആദർശവാദവും മെച്ചപ്പെട്ട ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുമാണ്. രണ്ടും അപ്രായോഗികമാകാമെന്നതാണ് അവരുടെ ദോഷം. അതിനാൽ മാറ്റത്തിന്റെ ഈ സമയത്ത് എന്റെ ഉപദേശം എന്തെന്നാൽ നക്ഷത്രങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ സൂക്ഷിക്കുക എന്നതാണ്, എന്നാൽ ആ ചെറിയ, അവശ്യ വിശദാംശങ്ങൾ ഒരിക്കലും മറക്കരുത്.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

കുട്ടികളുമായോ ഇളയ ബന്ധുക്കളുമായോ ഉള്ള ബന്ധം സങ്കീർണ്ണമാണെങ്കിൽ, ഭൂതകാലത്തെ നിങ്ങളുടെ പിന്നിലാക്കി ഇനിയുള്ള സമയം ലളിതവും സമ്പൂർണവുമാക്കാൻ ശ്രദ്ധിക്കുക. ഇനിമുതൽ കൂടുതൽ പിരിമുറുക്കം ഉണ്ടാകും, പക്ഷേ എല്ലാം നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഓർമിക്കുക, സംയമനം ആളുകളെ ആകർഷിക്കും.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

വളരെക്കാലമായി മറഞ്ഞുകിടന്ന കാര്യങ്ങളിൽ സൂര്യൻ ഇപ്പോൾ പുതിയ വെളിച്ചം വീശാൻ തുടങ്ങി. സമീപകാല കുടുംബ തർക്കങ്ങൾക്ക് ശേഷം നിങ്ങൾ സമർത്ഥനായെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ, അടിസ്ഥാനപരമായ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ നിങ്ങൾക്ക് ഇപ്പോൾ രണ്ടാഴ്ച സമയമുണ്ട്. പങ്കാളികളോട് അവർ എന്താണ് ചിന്തിക്കുന്നതെന്നും അവർക്ക് എന്ത് തോന്നുന്നുവെന്നും ചോദിച്ചുകൊണ്ട് ആരംഭിക്കുക.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

മറ്റുള്ളവർ‌ വളരെ വിചിത്രമായി പെരുമാറുന്നത് എന്തുകൊണ്ടെന്ന് നിങ്ങൾ‌ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകാം, ഉത്തരം കണ്ടെത്താൻ‌ കഴിയുന്നില്ലെങ്കിൽ‌, നിങ്ങൾ‌ തെറ്റായ സ്ഥലത്ത്‌ നോക്കുന്നതുകൊണ്ടാണ്. നിങ്ങളുടെ ഗ്രഹങ്ങൾ‌ പറയുന്നത് മറ്റാരുടെ പക്കലും ഉത്തരം ഉള്ളതുപോലെ നിങ്ങളുടെ പക്കലു൦ ഉത്തരം ഉണ്ടെന്നാണ്. ഒരുപക്ഷേ നിങ്ങളുടെ പ്രവൃത്തികൾക്ക് പ്രതീക്ഷിക്കാത്ത ഫലങ്ങൾ ഉണ്ടായിരിക്കാം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

കഴിഞ്ഞ കുറച്ച് ആഴ്ചകളായി നിങ്ങളുടെ ധനകാര്യത്തിൽ തീർച്ചയായും ചില മാറ്റങ്ങൾ വന്നിട്ടുണ്ട്, ഇനിയും വരാനുണ്ട്. നിങ്ങളുടെ ഭാവിയിലേക്ക് ആവശ്യമായ സ്വകാര്യ ധനം സ്വരുക്കൂട്ടാൻ നിങ്ങൾക്ക് ഈ സമയം വിനിയോഗിക്കാം. പ്രണയസംബന്ധമായ കാര്യങ്ങളിൽ പോലും നിങ്ങൾക്ക് എന്താണ് താങ്ങാനാവുക എന്നതിനെ ആശ്രയിച്ചിരിക്കും.പങ്കാളികൾ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കാം.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങളുടെ ചിഹ്നവുമായി ചന്ദ്രൻ ഒരു പുതിയ ബന്ധം ആരംഭിക്കുന്നു, അതിനാൽ ചിങ്ങം രാശിക്കാർക്ക് ഇതൊരു പ്രത്യേക സമയമാണ്. നിങ്ങൾ ഭാവിയിലേക്കുള്ള വ്യക്തിഗത തീരുമാനങ്ങളെ അനുകൂലിക്കുന്ന ഒരു ചക്രത്തിലേക്ക് പ്രവേശിക്കുന്നു: സ്വയം ഒരു സഹായമെന്നവണ്ണം ഒരു ആഗ്രഹം മനസ്സിൽ കരുതുക! എന്നാൽ അത് യാഥാർത്ഥ്യമാകുമോ? നിങ്ങൾ ശ്രമിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും അറിയാൻ കഴിയില്ല…

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

ചെയ്യേണ്ട കാര്യങ്ങളിൽ സുഹൃത്തുക്കളും എതിരാളികളും യോജിക്കുന്നു. എന്നിട്ടും ഇപ്പോൾ ആരംഭിക്കുന്നത് നിങ്ങളുടെ നിലവിലെ പ്രതീക്ഷകളിൽ നിന്ന് വളരെ വ്യത്യസ്തമായ രൂപത്തിൽ പൂർത്തിയാക്കാൻ സാധ്യതയുണ്ട്.പ്രണയത്തിന്റെ കാര്യത്തിൽ സാവധാനം കൈകാര്യം ചെയ്ത് രസകരമായി പെരുമാറുക. അതുകൂടാതെ നിങ്ങൾ കുറച്ച് നാളുകൾക്ക് മുൻപ് നൽകിയൊരു വാഗ്ദാനം മറക്കരുത്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങളുടെ സാമൂഹിക ജീവിതം അതിശയിപ്പിക്കുന്ന രീതിയിൽ പുനരുജ്ജീവിപ്പിക്കാനും ചൈതന്യവത്താക്കാനും പോകുന്നു. പുതിയ സാധ്യതകളെക്കുറിച്ച് നാളെ തന്നെ നിങ്ങൾക്ക് അറിവ് ലാഭിക്കാം, പക്ഷേ നിങ്ങൾ ആഗ്രഹിക്കുന്ന ക്ഷണം ലഭിക്കാൻ രണ്ടാഴ്ചയോളം വേണ്ടിവരും. ഒരുപക്ഷേ പങ്കാളികൾ അസാധ്യമായി മന്ദഗതിയിലായിരിക്കാം.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

വീട്ടിലെ ഒരു പ്രത്യേക പുതിയ സാഹചര്യം കാലതാമസമില്ലാതെ ചർച്ചചെയ്യപ്പെടണം. നിങ്ങൾ‌ക്കാവശ്യമുള്ളപ്പോൾ‌ പ്രായോഗിക സംഭാഷണങ്ങൾ‌ അതിശയകരമായി നിങ്ങൾ നടപ്പാക്കുന്നു. കൂടാതെ ഒരു പങ്കാളിയുടെ തലയിൽ‌ എന്തെങ്കിലും ധാരണ ഉണ്ടാക്കിയെടുക്കാൻ നിങ്ങൾക്ക് സാധിച്ചാൽ അതയാളോട് ചെയ്യുന്ന വലിയൊരു ഉപകാരമായിരിക്കും.അതിലൊരു സംശയവുമില്ല.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

സാമ്പത്തിക സ്ഥിതിഗതികൾ മനസിലാക്കാൻ നിങ്ങൾ കുറച്ച് സമയം കൂടി ചെലവഴിക്കും. തീർച്ചയായും ഷോപ്പിംഗ് യാത്രകൾ നടത്തേണ്ടതുണ്ട്, എന്നാൽ അത്തരം ദൈനംദിന കാര്യങ്ങൾ ഒരു മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് തോന്നുന്നു, അത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും അടിസ്ഥാനപരമായ എല്ലാ കാര്യങ്ങളെയും സ്പർശിക്കുന്നു.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സന്തോഷകരമെന്നു പറയട്ടെ, ചന്ദ്രൻ സഹായകരമായ സ്ഥാനത്താണ്. അങ്ങേയറ്റത്തെ ആത്മവിശ്വാസത്തോടെ ഇന്നേ ദിവസത്തെ കാര്യക്രമങ്ങൾ ആരംഭിക്കാൻ നിങ്ങൾക്ക് കഴിയും, എന്നാൽ നിങ്ങളുടെ യഥാർത്ഥ വികാരങ്ങളെക്കുറിച്ച് നിങ്ങൾ സത്യസന്ധരും തുറന്നമനസുള്ളവരും ആയിരിക്കണം. ആരെയെങ്കിലും കബളിപ്പിക്കാൻ ശ്രമിച്ചാൽ നിങ്ങളെയാരും ബഹുമാനിക്കില്ല.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

മറ്റുള്ളവർ എത്ര ശ്രമിച്ചാലും, നിങ്ങളിൽ നിന്ന് രഹസ്യങ്ങളൊന്നും മനസിലാക്കിയെടുക്കാൻ അവരെ അനുവദിക്കരുത്. ആധുനിക യുഗത്തിലെ ഉത്തരവാദിത്തങ്ങളിൽ നിന്നും ശ്രദ്ധയിൽ നിന്നും മുക്തമായി നിങ്ങൾക്ക് എപ്പോഴെങ്കിലും ഒഴിവു സമയമുണ്ടെങ്കിൽ, കുറച്ച് നിമിഷങ്ങൾ നിശബ്ദമായി ചിന്തിക്കുക. നിങ്ങൾ എന്താണ് ശരിക്കും ചിന്തിക്കുന്നതെന്ന് കൃത്യമായി മനസിലാക്കി എടുക്കേണ്ടതുണ്ട്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ശുക്രനും ചൊവ്വയും നിങ്ങളുടെ തീക്ഷണമായ മോഹങ്ങളെ പ്രോത്സാഹിപ്പിക്കുമെങ്കിലും, ഒരേ സമയം ചെറിയ തടസം നിങ്ങളുടെ ഉള്ളിൽ​ അനുഭവപ്പെടുത്തുകയും ചെയ്യും. ഈ വൈകാരിക പ്രതിസന്ധിയെ നിങ്ങൾ എങ്ങനെ തരണം ചെയ്യും എന്നത് ഇപ്പോൾ ഒട്ടും വ്യക്തമല്ല.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook