scorecardresearch

Latest News

Horoscope Today November 23, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today November 23, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

Horoscope, astrology, iemalayalam

നിങ്ങളുടെ ഇന്നത്തെ ദിവസം

ഞാൻ അടുത്തിടെ പൗര്‍ണമിയെക്കുറിച്ചും അതിന് ഒടിയനുമായുള്ള ബന്ധത്തെക്കുറിച്ചും അത്തരം വിശ്വാസങ്ങളെ കുറിച്ചും പ്രായമായവർ പറയാളുള്ള കാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയായിരുന്നു. ചന്ദ്രനെക്കുറിച്ചുള്ള എല്ലാ കഥകൾക്കും ഒരു കാരണം അത് നൽകുന്ന പ്രകാശത്തിന്റെ അളവാണെന്ന് ഞാൻ കരുതുന്നു. തീർച്ചയായും, നിങ്ങൾ നഗരത്തിൽ നിന്ന് ശ്രദ്ധിക്കാനിടയില്ല, പക്ഷേ ഗ്രാമത്തിൽ ചന്ദ്രൻ ഒരു മനോഹരമായ കാഴ്ചയാണ്.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ഇന്നത്തെ ചാന്ദ്ര വിന്യാസങ്ങൾ പതിവ് ജോലികളിലേക്ക് ശ്രദ്ധ തിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു, ആവേശകരമായ ഒരു പ്രതീക്ഷയല്ല, ഞാൻ ഭയപ്പെടുന്നു. പക്ഷെ അടുത്ത കുറച്ച് മാസങ്ങളെ കൂടി കണക്കിലെടുത്ത് അത് മനസിൽ കണ്ട് വേണം ഓരോ കാര്യങ്ങളും ചെയ്യാൻ

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നാളത്തെ വെല്ലുവിളി നിറഞ്ഞ ചാന്ദ്ര വിന്യാസങ്ങൾ ഇതിനകം തന്നെ നിങ്ങളുടെ കാര്യങ്ങളിൽ നിഴൽ വീഴ്ത്തുകയാണ്. എന്നാലും അത് നല്ല രീതിയിൽ തന്നെയാണ്. സർഗാത്മകമായ ആവിഷ്കാരങ്ങൾ, സാംസ്കാരിക പരിപാടികൾ, കുട്ടികളുമായുള്ള​ രസകരമായ ബന്ധങ്ങൾ എന്നിവയ്‌ക്കെല്ലാം വളരെ നല്ല സമയമാണിപ്പോൾ.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

പിരിമുറുക്കമുള്ള ഗ്രഹ വശങ്ങൾ നിങ്ങൾ എത്രത്തോളം അറിവുള്ളവരും ജാഗ്രത പുലർത്തുന്നവരുമാണെന്ന് തെളിയിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും. നിങ്ങൾക്ക് വെല്ലുവിളികൾ ഏറ്റെടുത്ത് പൂർത്തിയാക്കാൻ സാധിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. മറ്റുള്ളവർ നിങ്ങളിൽ അർപ്പിക്കുന്ന വിശ്വാസം കാത്തു സൂക്ഷിക്കാനും നിങ്ങൾക്ക് സാധിക്കും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഭാവിയിലേക്കുള്ള പദ്ധതികളും ക്രമീകരണങ്ങളും തയ്യാറാക്കാൻ ഇതിനെക്കാൾ നല്ലൊരു സമയം ഇല്ല. വിദഗ്ധരായുള്ളവരുടെ അഭിപ്രായങ്ങൾ തേടാം. പദ്ധതികളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. ഇതൊരു വൈകാരിക കാലഘട്ടം കൂടിയാണ്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

മൊത്തത്തിൽ, ഇത് ഒരു പോസിറ്റീവ് കാലഘട്ടമാണ്. ഓരോ ചെറിയ പ്രശ്നങ്ങളിൽ നിന്നും കരകയറാൻ പ്രായോഗികമായ ചിന്താരീതി നിങ്ങളെ സഹായിക്കും. സാമ്പത്തിക കാര്യങ്ങളെ കുറിച്ച് കൂടുതൽ ചിന്തിയ്ക്കും. അതുകൊണ്ടു തന്നെ പണം കാര്യക്ഷമമായി ചെലവഴിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

വരാനിരിക്കുന്ന ഗ്രഹനിലകൾ ഇതിനകം തന്നെ നിങ്ങളുടെ ജീവിതത്തിലെ ഒരു നിർണായക വഴിത്തിരിവിനെ സൂചിപ്പിക്കുന്നു. കാലത്തിന്റെ അവസ്ഥകളുമായി പൊരുത്തപ്പെടാനും ആവശ്യമുള്ള ദീർഘകാല പരിഷ്കാരങ്ങളും മെച്ചപ്പെടുത്തലുകളും നടപ്പിലാക്കാനും ഞാൻ നിർദ്ദേശിക്കുന്നു. നിങ്ങൾ‌ കൂടുതൽ‌ ക്രിയാത്മകമായ ഒരു മാതൃക കാണിക്കുമ്പോൾ‌ കുടുംബാംഗങ്ങൾ‌ നിങ്ങളെ ശ്രദ്ധിക്കും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താതിരിക്കുകയും വിട്ടുപോകാൻ അവരെ അനുവദിക്കുകയും ചെയ്യുക. അതിശയിപ്പിക്കുന്ന വസ്തുത, മറ്റ് ആളുകൾക്ക് അവരുടെ സ്വാതന്ത്ര്യം ലഭിക്കുകയാണെങ്കിൽ, അവർ അത് ഉപയോഗിക്കാതിരിക്കാൻ തീരുമാനിച്ചേക്കാം. എന്തുകൊണ്ടാണ് ഒരു മാറ്റത്തിനായി നിങ്ങളുടെ തോന്നലുകളെ വിശ്വസിക്കാത്തത്? എന്തുകൊണ്ടാണ് പഴയ പ്രശ്‌നങ്ങൾക്ക് പുതിയ പരിഹാരങ്ങൾ പരീക്ഷിക്കാത്തത്?

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ഇതൊരു സൗഹാർദ്ദപരമായ ദിവസമാണ്. പക്ഷെ പുറത്തു പോകുന്നതും ആളുകളുമായി ഇടപെടുന്നതും വ്യക്തിപരമായ പ്രശ്നങ്ങളിൽ നിന്ന് മോചനം നേടാൻ സഹായിക്കുമോ എന്നത് ഉറപ്പില്ല. അതല്ലെങ്കിൽ അടുപ്പമുള്ളവരുമായുള്ള തർക്കങ്ങളിൽ നിന്നും രക്ഷ നേടാൻ ഇതൊരു വഴിയാകണം എന്ന് ഉറപ്പില്ല.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങളുടെ ജീവിതത്തിലെ ഒരു ചെറിയ ചക്രം ഈ വാരാന്ത്യത്തിൽ അവസാനിക്കും. കുടുംബ സംബന്ധമായതും തൊഴിൽ സംബന്ധമായതുമായ കാര്യങ്ങളിൽ വ്യക്തത വരുകയും പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കുകയും ചെയ്യും. ഭാവിയിലെ നേട്ടങ്ങൾക്കായി ഇപ്പോഴേ ഒരു തറക്കല്ലിടാം. പിന്നെ, ഓരോ ഒടുക്കങ്ങളും മറ്റൊരു തുടക്കമാണ് എന്ന് ഓർക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

മകര രാശിക്കാർക്ക് സന്തോഷമുള്ള ദിവസമാണ് ഇന്നെന്നാണ് ഗ്രഹനിലകൾ നൽകുന്ന സൂചന. പ്രകോപനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഏതൊരു വിദേശ ബന്ധങ്ങൾ, നിയമപരമായ ചോദ്യങ്ങൾ‌, വിദ്യാഭ്യാസ അഭിലാഷങ്ങൾ‌ എന്നിവയ്‌ക്കെല്ലാം ഒരു പുതിയ ലക്ഷ്യബോധം കൈവരും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ ഒരു വഴിത്തിരിവിൽ എത്തും. മാത്രമല്ല, ഇനിയൊരിക്കലും പഴയതുപോലെ ആകുകയുമില്ല. നിങ്ങൾക്ക് എന്തെങ്കിലും ബോധമുണ്ടെങ്കിൽ, നിങ്ങളുടെ ഭാവി അഭിവൃദ്ധിക്ക് ഉറപ്പുനൽകുന്ന അവസ്ഥകളിലേക്ക് നിങ്ങൾ ബോധപൂർവ്വം സാഹചര്യങ്ങളെ നയിക്കും. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, നിങ്ങളോട് അടുപ്പമുള്ള ആളുകൾക്കും അതിന്റെ ഗുണഫലം ലഭിക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ചന്ദ്രൻ ഇന്ന് വെല്ലുവിളി നിറഞ്ഞ പല സൂചനകളും നൽകുന്നു. അതിനാൽ ഒരു സമയത്ത് ഒരു ചുവട് മാത്രം വയ്ക്കാൻ ഞാൻ നിങ്ങളെ ഉപദേശിക്കുന്നു. സാധിക്കുമ്പോൾ ജീവിതം ആസ്വദിക്കുകയും ആവശ്യമുള്ള ഘട്ടങ്ങളിൽ വെല്ലുവിളികൾ ഏറ്റെടുക്കുകയും ചെയ്യുക.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today malayalam november 23 2019 aries capricorn taurus scorpio sagittarius gemini cancer check astrology prediction