ഇന്നത്തെ ദിവസം

വളരെ കളര്‍ഫുള്ളായൊരു ദിവസമാണിന്ന്. പൊതുവെ ഊര്‍ജ്ജസ്വലരായിരിക്കും. നന്നായി അണിഞ്ഞൊരുങ്ങേണ്ട ദിവസമാണ്.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ചാരിറ്റിയ്ക്ക് അനുയോജ്യമായ ദിവസമാണ്. ചിലപ്പോള്‍ കൂടെയുള്ളൊരാള്‍ക്ക് വേണ്ടി അവരുടെ സ്ഥാനം ഏറ്റെടുക്കേണ്ടി വരും. കുടുംബത്തില്‍ നിന്നും ശുഭകരമായൊരു വാര്‍ത്ത പ്രതീക്ഷിക്കാം.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

തിരക്കിന്റെ പാരമ്യത്തില്‍ നിന്നും നിങ്ങള്‍ പതിയെ മടങ്ങും. ശാന്തവും എന്നാല്‍ കൃത്യമായ കണക്കുകൂട്ടലുകള്‍ ഉള്ളൊരു ജീവിതത്തിലേക്ക് മാറും. നിങ്ങള്‍ ശരിക്കും മാറിയിരിക്കുന്നു. സ്വന്തം നിയന്ത്രണത്തിലാണ് നിങ്ങള്‍.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

കുടുംബ ബന്ധങ്ങളാണ് ജീവിതത്തിലെ പ്രധാന കാര്യം. പൊതുവെ സാഹചര്യങ്ങളില്‍ നിങ്ങള്‍ സന്തുഷ്ടരായിരിക്കും. ശരിയായ സമയത്ത് തന്നെ എല്ലാം പരിഹരിക്കാനുമാകും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാനാകും. പക്ഷെ നിങ്ങളെ സ്‌നേഹിക്കുന്നവര്‍ ചുറ്റുമുണ്ടെങ്കിലേ ഇത് സാധിക്കൂ. നല്ല സഹപ്രവര്‍ത്തകരുണ്ട്. കുറച്ചുകൂടുതല്‍ യുക്തിയോടെ പെരുമാറുക. അവര്‍ നിങ്ങളുടെ വാക്കുകളെ കേള്‍ക്കും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങളുടേത് തുറന്ന മനസാണ്, വൈകാരികമായും. മറ്റുള്ളവരെ വിശ്വാസത്തിലെടുക്കുക എന്ന ഉപദേശമാണ് തരാനുള്ളത്. സ്വന്തം താല്‍പര്യങ്ങളേക്കാള്‍ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

പങ്കാളികളും അടുത്ത ബന്ധമുള്ളവരും നിങ്ങളെ നിങ്ങള്‍ പ്രത്യേകിച്ച് ഗുണമില്ലാത്ത നിക്ഷേപങ്ങളിലേക്ക് കൊണ്ട് ചെന്നെത്തിച്ചേക്കാം. പക്ഷെ അവര്‍ പറയുന്നതിലും ചില വസ്തുതകളുണ്ട്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

സ്വകാര്യ കാര്യങ്ങളും സാമ്പത്തിക കാര്യങ്ങളും കൃത്യമായി തന്നെ കൈകാര്യം ചെയ്യാനാകും. ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍ അടുത്ത ആഴ്ച മാത്രമാണ് സംഭവിക്കുക. നിങ്ങള്‍ക്ക് വേണ്ട പിന്തുണകള്‍ നേടുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങള്‍ക്ക് എന്തൊക്ക മൂല്യങ്ങളുണ്ടെന്ന് കരുതിയാലും അതിലുറച്ച് നിന്നാലും മറ്റുള്ളവര്‍ക്കും ആ സ്വാതന്ത്ര്യങ്ങള്‍ അനുവദിച്ച് നല്‍കിയെന്ന് വരില്ല. അവര്‍ പരാതിപ്പെടുന്നത് ചിലപ്പോള്‍ വിശ്വസിക്കാനാകില്ല. പക്ഷെ നിങ്ങള്‍ അവരെ കേള്‍ക്കണം. അവര്‍ക്കത് സന്തോഷം നല്‍കും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങള്‍ക്ക് ചുറ്റുമുള്ള പലര്‍ക്കും നിങ്ങളെ കുറിച്ച് പരാതി ഉണ്ടാകും. പക്ഷെ ഇത്തരം സാഹചര്യങ്ങളിലും സ്വയം പ്രചോദിപ്പിക്കേണ്ടത് നിങ്ങളുടെ രാശിയുടെ സ്വഭാവമാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങള്‍ക്ക് വേണ്ട ഊര്‍ജ്ജം ജോലി നല്‍കുന്നില്ലെങ്കില്‍ മറ്റൊരു മാര്‍ഗ്ഗം കണ്ടെത്തുക. സാമ്പത്തിക നേട്ടങ്ങളെ കുറിച്ച് ചിന്തിക്കുന്നുണ്ടാകാം. പക്ഷെ ഒന്നോര്‍ക്കുക, വൈകാരിക സമ്പത്താണ് പണത്തേക്കാള്‍ വലുത്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

പണം ജോലിയുടെ അടിസ്ഥാന ഘടകമായി വരുന്ന സമയമാണ്. നിങ്ങളിലേക്ക് വരുന്ന സന്തോഷവും സമ്പത്തും ഒഴിവാക്കാന്‍ ഒരു കാരണവും കാണുന്നില്ല. നിങ്ങള്‍ക്ക് നല്ല മനസുകൊണ്ടും നല്ല വാക്കുകള്‍ കൊണ്ടും മാത്രം ജീവിക്കാനാകില്ല.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വൈകാരിക പിന്തുണകള്‍ ലഭിക്കുന്ന സമയാണ്. പരാതിപ്പെടാന്‍ കാരണമില്ല. അടുത്ത രണ്ട് ആഴ്ചത്തേക്ക് പ്രണയ ബന്ധങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഗാഢമായ സന്തോഷത്തിന്റേയും ആസ്വാദനത്തിന്റേയും സമയവുമാണ്. ആരും നിങ്ങള്‍ കാരണം മോശമാക്കപ്പെട്ടതായി തോന്നിപ്പിക്കാതിരിക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook