ഇന്നത്തെ ദിവസം

ശുഭാപ്തി വിശ്വാസമുള്ള, ചിലവുള്ള, ഭാവനാത്മകയമായ കാര്യങ്ങള്‍ക്ക് അനുയോജ്യമായ ദിവസം. നിങ്ങള്‍ പറ്റാവുന്നതിനേക്കാള്‍ കൂടുതല്‍ ചെലവാക്കാനും കഴിക്കാനും സാധിച്ചാല്‍ നന്നായിരിക്കും.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
സൂര്യനും പ്ലൂട്ടോയും തമ്മിലുള്ള ബന്ധം വളരെ ദൃഢമാവുകയാണ്. അതുകൊണ്ട് ഒട്ടും പ്രതീക്ഷിക്കാത്ത ഇടത്തു നിന്നും നിങ്ങള്‍ക്ക് പണം ലഭിക്കും. പക്ഷെ നിങ്ങള്‍ കുറച്ച് കൂടുതല്‍ അധ്വാനിക്കണമെന്ന് മാത്രം.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

കുറച്ച് മുന്നോട്ട് ചിന്തിക്കാനുള്ള സമയമാണ്. നിങ്ങള്‍ ആരാണ്, എന്താണ് നിങ്ങള്‍ക്ക് വേണ്ടത്, എങ്ങോട്ടാണ് പോകുന്നത്? എന്നെല്ലാം. ആളുകളോട് ചര്‍ച്ച ചെയ്യുക, അവരുടെ മറുപടി കേള്‍ക്കുക. ഒരിക്കലും സാധ്യമായിരുന്നില്ലെന്ന് കരുതിയ പലകാര്യങ്ങളിലും അവര്‍ക്ക് നിങ്ങളെ സഹായിക്കാനാകും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

താല്‍പര്യങ്ങളുടെ സംഘര്‍ഷം കാണുന്നു. വീടും ജോലിയും തമ്മില്‍. നിലവിലെ ദുരിതങ്ങള്‍ക്ക് കാരണം ഒരു പങ്കാളിയാകാം. അതുകൊണ്ട് അവര്‍ക്ക് പരമാവധി പിന്തുണ നല്‍കുക. അതില്‍ നിന്നും അവരെ പുറത്ത് കടക്കാന്‍ സഹായിക്കുക.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

അടുത്ത ഒരു മാസത്തിനിടെ വളരെ ദൂരെയൊരു സ്ഥലത്തേക്ക് യാത്ര ചെയ്യാനുള്ള ഭാഗം നിങ്ങളില്‍ ചിലരെ തേടിയെത്തും. കര്‍ക്കിടകരാശിക്കാരുടെ സ്വാഭാവികമായുള്ള എല്ലാ സാഹസികതയും പുറത്ത് വരുന്ന സമയാണിത്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

മുമ്പ് നിങ്ങള്‍ സ്വന്തം ആശയങ്ങള്‍ പലപ്പോഴായി മാറ്റിയിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ നിങ്ങള്‍ ഉറപ്പായും നിങ്ങളുടെ മനസ് മാറ്റണം. പഴയത് മറക്കുക. നല്ലൊരു ഭാവിയെ ഓര്‍ത്ത് നിലവില്‍ മുന്നിലുള്ളതില്‍ മാത്രം ശ്രദ്ധിക്കുക. ചില കുടുംബ ഒത്തുചേരലുകളില്‍ നിന്നും നേട്ടമുണ്ടാകും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

സങ്കീര്‍ണമായ സാഹചര്യങ്ങളെ നേരിട്ട് ശീലിച്ചിട്ടുണ്ടെങ്കില്‍ ഭയപ്പെടേണ്ട. എന്ത് സംഭവിച്ചാലും നിങ്ങള്‍ക്ക് പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് ഉറപ്പുള്ള സുഹൃത്തുക്കളുടേയും അടുത്ത ബന്ധുക്കളുടേയും ഒരു വൃത്തമുണ്ടാക്കുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

സൂര്യനും ബുധനും നിങ്ങളുടെ ജോലി സംബന്ധമായ കാര്യങ്ങളെ അനുകൂലമാക്കി മാറ്റുന്നുണ്ട്. ഇത് വ്യക്തിപരമായ കാര്യങ്ങളില്‍ ശ്രദ്ധിക്കാനുള്ള സമയമാണ്. നല്ലൊരു സാമൂഹ്യ ജീവിതത്തിന്റെ അടിസ്ഥാന നല്ല സൗഹൃദങ്ങളാണ്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ദീര്‍ഘനാളായി കൊണ്ടു നടക്കുന്ന ബന്ധം വളരെ തീവ്രമായ സാഹചര്യങ്ങളിലൂടെയാണ് ഇപ്പോഴും കടന്നു പോകുന്നത്. ജോലി സ്ഥലത്ത് നടക്കുന്ന പലതും നിങ്ങളുടെ വികാരങ്ങളെ ഉണര്‍ത്തും. പ്രത്യേകും സഹപ്രവര്‍ത്തകരില്‍ ഒരാള്‍ നിങ്ങളെ ആശ്രയിക്കുകയാണെങ്കില്‍. ചിലപ്പോള്‍ കൂറേക്കൂടി ഉത്തരവാദിത്തം കാണിക്കേണ്ട സയമാകും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിലവിലെ ഫലം പറയുന്നത് വളരെ പെട്ടെന്നുള്ളെരാു മാറ്റം നിങ്ങള്‍ക്ക് ഗുണമായി മാറുമെന്നാണ്. പൊതു ജീവിതവും ജോലിയും സ്വകാര്യ താല്‍പ്പര്യങ്ങളാലും മറ്റും പിന്നിലാക്കപ്പെടും. അതിനര്‍ത്ഥം എന്ത് ചെയ്യും മുമ്പും നിങ്ങളെ നിങ്ങള്‍ തന്നെ പ്രോത്സാഹിപ്പിക്കണം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമാകും. നല്ല മാറ്റങ്ങള്‍ ആത്മസംതൃപ്തി നല്‍കും. ഉണ്ണില്‍ എത്ര സന്തോഷം അനുഭവപ്പെടുന്നുവോ അത്രയും നല്ലതായിരിക്കും ജീവിതം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവാണ് നിങ്ങളുടെ ഏറ്റവും വലിയ മികവ്. മറുകവിള്‍ കാണിച്ചു കൊടുക്കാന്‍ പറയുന്നത് ഓര്‍ക്കുക. ശത്രുവിന് പോലും മാപ്പ് കൊടുക്കാന്‍ ശീലിക്കുക. സഹപ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്നൊരു ഉപദേശം വളരെ ഗുണകരാമായി മാറും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഭാഗം പ്രതീക്ഷിക്കാം, പക്ഷെ അതല്ല പ്രധാന കാര്യം. നിങ്ങളുടെ ജീവിതം പൂര്‍ണമായും സന്തോഷകരമാണെന്നും സമ്പന്നമാണെന്നും നിങ്ങളുടെ വ്യക്തിത്വത്തിന്റെ എല്ലാ വശങ്ങളും തുറന്ന് കാണിച്ചിട്ടുണ്ടെന്നും മനസിലാക്കണം. എപ്പോഴും പോസിറ്റിവിറ്റി കണ്ടെത്താനാകും. അപ്രതീക്ഷിതമായ പ്രശ്‌നങ്ങളെ പോലും നേരിടും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook