വളരെ നല്ലൊരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഭാവിയിലേക്കുള്ള വിശ്വാസത്തിന്റേയും പ്രതീക്ഷയുടേയും സമയമാണിത്. എല്ലാ പ്രായോഗിക വിശദാംശങ്ങളും രണ്ടു തവണ പരിശോധിച്ച് ഉറപ്പു വരുത്തുക എന്നത് മാത്രമാണ് എനിക്ക് തരാനുള്ള ഉപദേശം. കുറച്ചൊന്ന് ശ്രദ്ധയോടെ മുന്നോട്ട് പോയാൽ വിജയം സുനിശ്ചിതം. അശ്രദ്ധ ഒഴിവാക്കുക.

Read Here: Horoscope Today November 21, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ചന്ദ്രൻ അതിന്റെ സ്ഥാനം മാറ്റുമ്പോൾ സഹായം ലഭിക്കാൻ പോകുകയാണെന്ന് നിങ്ങൾക്ക് തോന്നും. സാധാരണ സമ്മർദങ്ങളിൽ നിന്നും മുക്തമായി ഉച്ച കഴിഞ്ഞാൽ നല്ലൊരു സമയമാകും. കഴിയാവുന്നിടത്തെല്ലാം സഹായം തേടുക.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നിങ്ങളുടെ സാമൂഹ്യ മേഖലയിലൂടെയാണ് സന്തോഷത്തിന്റെ ഗ്രഹമായ ബുധൻ സഞ്ചരിക്കുന്നത്. ഇത് നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും സൗഹാർദ്ദപരമായ സ്വാധീനമാണ്. നിങ്ങൾ​ വളരെ നല്ല ചങ്ങാത്തങ്ങൾക്കിടയിൽ ആയിരിക്കും. നിങ്ങളുടെ വിവേകത്തെ എല്ലാവരും വിലമതിക്കും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ഇന്ന് രാവിലെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് നിങ്ങൾ​ കൂടുതൽ ചിന്തിച്ചേക്കാിം. കുടിശ്ശികയുള്ള ബില്ലുകൾ തീർപ്പാക്കാനും അധികമായി എന്തെങ്കിലും വാങ്ങാനും മികച്ച സമയമാണിത്. ഹ്രസ്വ യാത്രകൾ, കൂടിക്കാഴ്ചകൾ, ചർച്ചകൾ എന്നിവയ്ക്ക് അനുകൂലമായ ഒരു ദിവസം കൂടിയാണിത്. സുഹൃത്തുക്കളുമായി സൗഹാർദ്ദപരമായ ഒത്തുചേരലുകളെക്കുറിച്ചല്ല പറയുന്നത്.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

സ്വയം കൂടുതൽ വ്യക്തമായി മനസിലാക്കാൻ അല്ലെങ്കിൽ സ്വയം കൂടുതൽ കാര്യക്ഷമമാക്കാൻ ശ്രമിക്കുന്നത് വളരെ നല്ല ലക്ഷ്യങ്ങളാണ്. എന്തെങ്കിലും സംഭവിക്കുമെന്ന പ്രതീക്ഷയിൽ കുഴപ്പമുണ്ടാക്കുന്നത് മേലിൽ നല്ലതല്ലെന്ന് നിങ്ങൾ ഇപ്പോൾ മനസ്സിലാക്കിയിരിക്കണം. നിങ്ങൾ യഥാർത്ഥത്തിൽ അത് നടപ്പാക്കണം!

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

സഹപ്രവർത്തകരും സുഹൃത്തുക്കളുമായി കാര്യങ്ങൾ ചർച്ച ചെയ്ത് വേഗത്തിൽ നടപ്പാക്കാൻ അവസരമുണ്ടായിട്ടും, നിങ്ങൾ​ കാര്യങ്ങൾ എളുപ്പമാക്കുന്നില്ല. അൽപം വിവേകം ഉപയോഗിച്ച് ചിന്തിക്കുന്നത് നല്ലതല്ലേ. നിങ്ങൾ വസ്തുതകൾ എല്ലാം ആദ്യം തന്നെ പരിശോധിച്ചിട്ടുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

കെണിയിൽ നിന്നും നിങ്ങളെ ഒഴിവാക്കാൻ നിങ്ങൾക്ക് തന്നെ ബുദ്ധിമുട്ടുകളില്ലാതെ സാധിക്കും. നിലവിലെ വീഴ്ചകൾക്കും പ്രശ്നങ്ങൾക്കും നിങ്ങൾ മാത്രമല്ല ഉത്തരവാദി. അതിനാൽ അതിന്റെ ഉത്തരവാദിത്തം മറ്റുള്ളവർ കൂടി വഹിക്കട്ടെ. നിങ്ങൾ സ്നേഹത്തോടെ ചെയ്യുന്ന പലതും ആളുകൾ അതുപോലെ മനസിലാക്കണമെന്നില്ല.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിലവിലെ ചാന്ദ്ര സ്ഥാനങ്ങൾ വിനാശകരവും അസ്വസ്ഥതയുമുള്ള സ്വാധീനം ചെലുത്തുന്നു. ഞാൻ ഇപ്പോൾ ഇത് പറയാൻ കാരണം നിങ്ങളുടെ ഇച്ഛയ്ക്കും താൽപ്പര്യങ്ങൾക്കും അനുസൃതമായി സംഭവങ്ങൾ രൂപപ്പെടുത്തിക്കൊണ്ട് നിങ്ങൾക്ക് കാര്യങ്ങൾ മുന്നോട്ട് നീക്കാം. പങ്കാളികൾക്ക് എന്താണ് വേണ്ടതെന്ന് കണ്ടെത്തുക എന്നതാണ് നിങ്ങളുടെ ആദ്യത്തെ കടമ.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

അതിമോഹമോ ആസക്തിയോ സംബന്ധിച്ച് നിങ്ങൾക്ക് മറ്റുള്ളവരെ ഒന്നോ രണ്ടോ കാര്യങ്ങൾ പഠിപ്പിക്കാൻ കഴിയും. ഇപ്പോൾ സൂര്യൻ, ചന്ദ്രൻ, യുറാനസ്, പ്ലൂട്ടോ എന്നിവ വളരെ ശക്തമായി വിന്യസിച്ചിരിക്കുന്നതിനാൽ ഒരു പ്രത്യേക വ്യക്തിയോ ആശയമോ നിശ്ചയിക്കാൻ നിങ്ങൾക്ക് ബാധ്യതയുണ്ട്. എന്നിരുന്നാലും, മറ്റുള്ളവരെ മോഹിപ്പിക്കുന്നതു വഴി അതു നേടാൻ നിങ്ങൾക്ക് കഴിയും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

യാത്രാ പദ്ധതികൾ സൂക്ഷ്മമായി പരിശോധിക്കുക. ഈ ആഴ്ച കാലതാമസത്തെക്കുറിച്ചോ കെട്ടിക്കിടപ്പുകളെക്കുറിച്ചോ നിങ്ങൾ​ വിഷമിക്കേണ്ടതില്ല. നിങ്ങളുടെ ഭാഗവും ആശയവും വ്യക്തമാക്കിയില്ലെങ്കിൽ ആളുകൾ തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. വിജയത്തിന്റെ രഹസ്യം ചെറിയ കാര്യങ്ങളിലാണ് കിടക്കുന്നത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

മകരരാശിക്കാർ അവരുടെ കഴിവുകൾ ഗാർഹികാവശ്യങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കായും ഉപയോഗിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ചർച്ചകൾ സ്വതന്ത്രമായിരിക്കണം. മറ്റുള്ളവരുടെ വൈകാരിക പ്രശ്നങ്ങളെ കൂടി പരിഗണിക്കാൻ ശ്രമിക്കണം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

സൂര്യൻ ബുധനോടൊപ്പം നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെ ക്രിയാത്മക ദിശകളിലേക്ക് നയിക്കുന്നു. നിങ്ങൾ നിങ്ങളുടെ മനസ് പറയുന്ന കാര്യങ്ങളെ പിന്തുടരും. വസ്തുതകളെക്കാൾ നിങ്ങളെ മുന്നോട്ട് നയിക്കുന്നത് ഒരു സ്വപ്നമായിരിക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾ സമയബന്ധിതമായി തുടരുകയാണെങ്കിൽ ശരിയായ രീതിയിൽ കാര്യങ്ങൾ നടക്കും. എല്ലാ കാര്യങ്ങളും കൃത്യ സമയത്ത് വേണ്ടതു പോലെ നടക്കും. നിങ്ങൾക്കു വേണ്ടി വാദിക്കുകയും നിങ്ങളുടെ സൽപ്പേര് നിലനിർത്തുകയും ചെയ്യേണ്ട ഒരു അവസ്ഥയിലാണ് നിങ്ങളിപ്പോൾ. കുറച്ചുകൂടി പണം സമ്പാദിക്കാനും നിങ്ങൾക്ക് കഴിയണം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook