ഇന്നത്തെ ദിവസം

ചന്ദ്രന്‍ വളരെ സെന്‍സിറ്റാവായ സ്ഥാനത്താണ്.അതുകൊണ്ട് ചിലര്‍ നിങ്ങളോട് കൂടുതല്‍ അടുപ്പം കാണിച്ചാല്‍ ഞെട്ടരുത്. ജ്യോതിഷം ഭാവി പ്രവചിക്കുന്നതല്ല മറിച്ച് ഭാവി എങ്ങനെ കൈകാര്യം ചെയ്യാം എന്നതാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.

Horoscope of the Week (Nov 17-Nov 23 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ഇന്നത്തെ ദിവസം എത്രമാത്രം സമാധാനപരമായിക്കൊള്ളട്ടെ, ആഴ്ചയുടെ അവസാനം തിരക്കേറിയതാകും. വൈകാരിക സമ്മര്‍ദ്ദവുമുണ്ടാകും. നിങ്ങളുടെ ക്രാന്തദൃഷ്ടിയേയും എന്താണ് ആദ്യം ചെയ്യേണ്ടത് എന്നതിനെ കുറിച്ചുള്ള ധാരണയും ഗുണം ചെയ്യും.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

പൊതുവെ സാധാരണ ഗതിയിലാണെങ്കിലും അനുവദിക്കുകയാണെങ്കില്‍ വളരെ ഭാവനാത്മകമായും ഭ്രാന്തമായും കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ നല്ല വശങ്ങളെ പങ്കാളികളും സഹപ്രവര്‍ത്തകരും ശ്രദ്ധിക്കും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും കുടുംബങ്ങള്‍ തിരികെ പിടിക്കുകയും വേണം. കുറഞ്ഞത് ആഴ്ചയുടെ അവസാനമെങ്കിലും. പഴയ ബന്ധങ്ങളായിരിക്കും ഏറ്റവും കൂടുതല്‍ സഹായിക്കുക. ആരെയാണ് ആശ്രയിക്കേണ്ടതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഈയ്യടുത്ത് നടന്നതെല്ലാം സര്‍വ്വ നിയമങ്ങളയേും മാറ്റിമറയ്ക്കുന്നതാണ്. മറ്റുള്ളവരെ കുറ്റം പറയേണ്ടതില്ല. എല്ലാം നിങ്ങളാണ് തീരുമാനിച്ചത്. ഒരുപക്ഷെ ഈ സമയത്ത് ചെയ്യാവുന്ന ഏറ്റവും ശരിയായ കാര്യങ്ങളാണ് എല്ലാം.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

സ്വകാര്യ ആഗ്രഹങ്ങള്‍ പൂത്തുലയും. ജീവിതത്തിലെ ഏറ്റവും വര്‍ണാഭമായ സ്വപ്‌നങ്ങളും ഭാവനകളും ഉടലെടുക്കും. നിങ്ങളുടെ കാഴ്ചയെ തടയുന്ന അസ്ഥിരതകളെ തള്ളിക്കളയാനാകും. ജീവിതത്തില്‍ സന്തോഷം നല്‍കാന്‍ ചില രഹസ്യങ്ങള്‍ക്ക് സാധിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

നിങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല. പക്ഷെ നിങ്ങളുടെ ഉള്ളിലുള്ള സംശയങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടങ്ങളെ പോലും നശിപ്പിക്കാനാകും. അതുകൊണ്ട് ആത്മവിശ്വാസം വീണ്ടെടുക്കുക. പക്ഷെ ഒന്നിനും തിരക്ക് കാണിക്കേണ്ടതില്ലെന്ന് ഓര്‍ക്കുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങളുടെ വ്യക്തി ബന്ധങ്ങള്‍ നേരത്തേ ഉള്ളതിനേക്കാള്‍ മനോഹരമായി അനുഭവപ്പെടും. അതേസമയം, കുടുംബവിഷയങ്ങള്‍ പലതും മനസിലാക്കാന്‍ തന്നെ ഒരാഴ്ച സമയമെടുത്തെന്ന് വരാം. അതുകൊണ്ട് മനസ് തയ്യാറാകുന്നത് വരെ കാത്തിരിക്കുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

പ്ലൂട്ടോയുടെ സ്വാധീനവും കരുത്തും ഇന്ന് നിങ്ങള്‍ക്ക് ഒപ്പമുണ്ടാകും. തുടക്കത്തില്‍ മറ്റുള്ളവരാണ് ശരിയെന്ന് തോന്നിയാല്‍ പോലും. അതങ്ങനെയാകില്ല. കാരണം എല്ലാവരേയും ഒരേപോലെയല്ല കാര്യങ്ങളെ കാണുന്നത്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങളുടെ ഗ്രഹനില നിങ്ങളെ ഇന്ന് സംരക്ഷിക്കും. റിസ്‌ക് എടുത്താന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. പക്ഷെ നല്ല ശ്രദ്ധ വേണം. നിങ്ങളൊരു നല്ല ചൂതാട്ടക്കാരനാണെങ്കില്‍ എന്തായിരിക്കും ഫലമെന്ന് നേരത്തെ തന്നെ അറിയാനാകും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

കരിയറിലൊരു മാറ്റം വളരെ അനിവാര്യമാണെന്ന് തിരിച്ചറിയുന്നുണ്ടെങ്കിലും ഒന്ന് കാത്തു നില്‍ക്കാന്‍ തീരുമാനിക്കും. പങ്കാളിയെ നിങ്ങള്‍ വിശ്വസിക്കാം. പക്ഷെ തിരിച്ച് എന്താണ് നല്‍കുന്നതെന്നതിനെ കുറിച്ച് ചിന്തിക്കണം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളുടെ സ്വകാര്യവും തീവ്രവവുമായ താല്‍പര്യങ്ങള്‍ക്ക് അവസരം നല്‍കണം. സംശയിച്ച് നില്‍ക്കരുത്. സാമ്പത്തികമായ എല്ലാ വാഗ്ദാനങ്ങളേയും സൂക്ഷിച്ച് നേരിടുക എന്നത് മാത്രമാണ് ഉപദേശം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങള്‍ക്ക് വളരെ കുറച്ച് സമയമാണ് തയ്യാറെടുക്കാനുള്ളത്. രണ്ട് ആഴ്ചയ്ക്കുള്ളില്‍ അഭിമുഖങ്ങള്‍ക്കും കല്യാണത്തിനും മറ്റുമൊക്കെ. നിങ്ങളുടെ വികാരങ്ങളെ ഇന്ന് ശക്തിപ്പെടുത്താന്‍ ചന്ദ്രന് സാധിക്കും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook