ചന്ദ്രന്റെ സ്ഥാനം വളരെ വൈകാരികമാണ്. അതിനാൽ പതിവിനു വിപരീതമായി പല വ്യക്തികളും നിങ്ങളെ കൂടുതൽ​ സ്പർശിക്കും. ഭാവി പ്രവചിക്കുന്നതിനെക്കാൾ അതിനെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതാണ് ജ്യോതിഷം നിങ്ങളോട് പറയുന്നത്. നിലവിലെ ഗ്രഹനിലകൾ പറയുന്നത്, പരസ്പര വ്യത്യാസങ്ങൾ തിരിച്ചറിഞ്ഞ് ബഹുമാനിക്കുക എന്നതാണ്.

Horoscope of the Week (Nov 17-Nov 23 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ജീവിതം എത്ര ശാന്തതയോടും മന്ദഗതിയിലും തുടങ്ങിയതാണെങ്കിലും ദിവസം തീരാറാകുമ്പോഴേക്കും നിങ്ങൾ​ വളരെ തിരക്കിലായിരിക്കും. ആവശ്യത്തിന് മാനസിക പിരിമുറുക്കവും അനുഭവപ്പെടും. നിങ്ങളുടെ ദീർഘവീക്ഷണങ്ങളോട് കടപ്പെട്ടവരായിരിക്കും. ചെയ്യാനുള്ള​ കാര്യങ്ങൾ മാറ്റിവയ്ക്കാതെ പെട്ടെന്ന് ചെയ്‌തു തീർക്കുക.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ചില കാര്യങ്ങൾ നിങ്ങൾ​ പ്രകടിപ്പിക്കാതെ മനസിൽ തന്നെ വയ്ക്കും. പക്ഷെ എന്തും തുറന്ന് പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുകയാണ് നല്ലത്. അത് ജോലിസ്ഥലത്ത് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായിരിക്കും. ശുക്രൻ ഏറ്റവും നല്ലതാണ് നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടു വരുന്നത്. പങ്കാളികളും സഹപ്രവർത്തകരുമെല്ലാം നിങ്ങളെ ശ്രദ്ധിക്കാനും പ്രശംസിക്കാനും തുടങ്ങും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ചന്ദ്രൻ ഇന്ന് ഏറെ ശ്രദ്ധയോടെയാണ് നീക്കങ്ങൾ നടത്തുന്നത്. അതിനർത്ഥം ഗാർഹികകാര്യങ്ങളും കുടുംബ ബന്ധങ്ങളും ശ്രദ്ധിച്ച് കൈകാര്യം ചെയ്യുകയും അതിലെ പ്രശ്നങ്ങൾ​ പരിഹരിക്കുകയും ചെയ്യേണ്ട സമയമാണ്. പഴയ ബന്ധങ്ങൾ​ കൂടുതൽ​ സഹായകരമാകും. ആരെ ആശ്രയിക്കണം വിശ്വസിക്കണം എന്നതൊക്കെ നിങ്ങൾക്കറിയാം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

അടുത്തിടെ നടന്ന പല കാര്യങ്ങളും ജീവിതത്തിന്റെ ഇപ്പോഴത്തെ പോക്കിനെ ബാധിച്ചിട്ടുണ്ട്. പക്ഷെ അതിന്റെ പേരിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. എല്ലാം നിങ്ങളുടെ തന്നെ തിരഞ്ഞെടുപ്പായിരുന്നു. ശരിയായ കാര്യങ്ങളാണ് എന്ന് വിചാരിച്ച് നിങ്ങളെടുത്ത തീരുമാനങ്ങളാണ്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ചന്ദ്രൻ കാര്യങ്ങളെ എളുപ്പമാക്കുന്നുണ്ട്. സ്വന്തമായ വഴി കണ്ടെത്തുന്നുമുണ്ട്. അത് നിങ്ങളെ സ്വപ്നം കാണാൻ പ്രചോദിപ്പിക്കുന്നു. വിചിത്രമായ ഭാവനകളായിരിക്കും നിങ്ങൾക്കിന്ന്. രഹസ്യങ്ങൾ പോലും നിറമുള്ളതാകും. മാത്രമല്ല നിങ്ങൾക്ക് ഇന്ന് ഏറ്റവും സന്തോഷം നൽകാൻ പോകുന്നതും അത്തരത്തിൽ​ ഒരു രഹസ്യമായിരിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

നിങ്ങളെ മാറ്റി നിർത്താനോ നിങ്ങളുടെ ആത്മവിശ്വാസം തകർക്കാനോ ആർക്കും സാധിക്കില്ല. നിങ്ങളുടെ സ്വന്തം താത്പര്യങ്ങളെ മാറ്റി മറിക്കാനുള്ള​ കഴിവ് നിങ്ങൾക്കുണ്ടെന്ന് സംശയം തോന്നിയേക്കും. ആത്മാഭിമാനം കാത്തു സൂക്ഷിക്കുക. സ്വയം സംശയിക്കാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക. ലക്ഷ്യം കാണും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾക്കും ആവശ്യങ്ങൾക്കും ഒരു പ്രത്യേകമായ താത്പര്യം ഉണ്ടാകുകയും അതിന് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്ന ആഴ്ചയായിരിക്കും ഇത്. അടുത്ത ഏഴ് ദിവസങ്ങൾ കൂടി കഴിഞ്ഞാലേ വീട്ടിലെ കാര്യങ്ങളും കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളിലുമൊക്കെ ഇടപെടാനുള്ള സാവകാശം ലഭിക്കൂ.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

പലപ്പോഴും ക്ഷണത്തിൽ ഇല്ലാതായിപ്പോകുന്ന ഒരു ഗ്രഹമാണെങ്കിലും പ്ലൂട്ടോയൂടെ ഊർജം നല്ലതിനുവേണ്ടിയാണ്. ഈയാഴ്ച നിങ്ങൾക്ക് ആത്മവിശ്വാസത്തോടെ ഇരിക്കാം. പല പ്രശ്നങ്ങളും പരിഹരിക്കാനും, മുറിവുകൾ ഉണക്കാനും ഈ ഗ്രഹം നിങ്ങളെ സഹായിക്കും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങളുടെ ഗ്രഹനിലയെ ഭരിക്കുന്നത് വ്യാഴമാണ്. അത് വളരെ ശക്തിയുള്ള ഗ്രഹമായതിനാൽ നിങ്ങൾക്ക് ആവശ്യമായ എല്ലാ പരിരക്ഷയും ഉണ്ട്. എന്നിരുന്നാലും, ഇത് റിസ്ക് എടുക്കുന്നതിനുള്ള സമയമാണെന്ന് ഞാൻ പറയില്ല. നേരെമറിച്ച്, വലിയ വിവേകം ആവശ്യമാണ്. നിങ്ങൾ ഒരു ശരിയായ ചൂതാട്ടക്കാരൻ ആകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആരംഭിക്കുന്നതിന് മുമ്പ് ഫലം അറിയണം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഏതെങ്കിലും തരത്തിലുള്ള പ്രധാന കരിയർ അല്ലെങ്കിൽ പ്രൊഫഷണൽ മാറ്റം ഒഴിവാക്കാനാവില്ലെന്ന് നിങ്ങൾക്ക് ബോധ്യമുണ്ടെങ്കിലും, നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ കുറച്ച് സമയത്തേക്ക് കാര്യങ്ങൾ നിലനിർത്താം. എന്നിരുന്നാലും നിങ്ങൾക്ക് പങ്കാളികളുടെ ഉദാരതയെ വിശ്വസിക്കാം. പകരമായി നിങ്ങക്കെന്ത് വാഗ്ദാനം ചെയ്യാനാകുമെന്ന് ഇപ്പോൾ ചിന്തിക്കുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ഏറ്റവും അർപ്പണബോധമുള്ള കുംഭം രാശിക്കാർ പോലും ആഴ്ച മുഴുവനും ജോലികളിൽ മുഴുകിയിരിക്കരുത്. എല്ലാത്തിലുമുപരിയായി നിങ്ങൾക്ക് വിശ്രമം ആവശ്യമാണ്. നിങ്ങളുടെ വ്യക്തിപരമായ താൽ‌പ്പര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള അവസരം വേണം. വലിയ സാമ്പത്തിക വാഗ്ദാനങ്ങൾ കണ്ണടച്ച് വിശ്വസിക്കാതിരിക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

മെർക്കുറി പഴയ വേഗതയിൽ നീങ്ങുന്നു, ഇത് നിങ്ങൾക്ക് അഭിമുഖങ്ങൾ ക്രമീകരിക്കാനും മീറ്റിംഗുകളിൽ പങ്കെടുക്കാനും നിർദ്ദേശങ്ങൾ നൽകാനും പരിമിതമായ കാലയളവ് മാത്രമേ ഉള്ളൂ എന്നതിന്റെ സൂചനയാണ്. മിക്കവാറും രണ്ടാഴ്ചയോളം കാണും. ഇന്ന് ഏറ്റവും പ്രധാനം നിങ്ങളുടെ വികാരങ്ങളെ ശക്തിപ്പെടുത്തുകയും കഠിനമാക്കുകയും ചെയ്യുന്ന ചന്ദ്രനാണ്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook