ഇന്നത്തെ ദിവസം

ഇന്ന് എല്ലാ നക്ഷത്രങ്ങളും വൃത്തി രാക്ഷകര്‍ക്ക് അനുകൂലമാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടാക്കണമെന്ന് കരുതുന്നുണ്ടെങ്കില്‍ മാറി നില്‍ക്കുക ചിലപ്പോള്‍ നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിന് അപ്പുറത്തായിരിക്കും കാര്യങ്ങള്‍ എത്തിച്ചേരുക…

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

സാമ്പത്തിക കാര്യങ്ങളാണ് ഇന്നത്തെ പ്രധാന കാര്യം. ചെറിയൊരു അവസരത്തെ നിങ്ങളുടെ കണിശമായ ഇടപെടലിലൂടെ വലിയ നേട്ടമാക്കി മാറ്റാനാകും. മറ്റൊന്ന് ഒരു വികാര വിസ്‌ഫോടനത്തിനുള്ള സാധ്യത കാണുന്നു.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

വളരെ ശാന്തവും സമാധാനവുമായ അന്തരീക്ഷം പ്രതീക്ഷിക്കാം. അമിത വികാരം നിങ്ങളുടെ സന്തുലിതാവസ്ഥയെ ബാധിച്ചേക്കാം. ആരെങ്കിലും അവരാണ് ശരിയെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ ഓര്‍ക്കുക, അവരുടെ ഭാഗം മാത്രമേ നിങ്ങള്‍ക്ക് അറിയൂ.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങള്‍ക്ക് ആഗ്രഹങ്ങളുണ്ടെന്നും അത് നേടിയെടുക്കണമെന്ന് മനസിലാകാത്ത ചിലരുണ്ട്. അവര്‍ക്ക് നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടിനെകുറിച്ചും അറിയില്ല. നല്ലൊരു ഭാവിയെ കുറിച്ചുള്ള നിങ്ങളുടെ സ്വപ്നത്തെ കുറിച്ചുമറിയില്ല. ക്ഷമ കാണിക്കുക. അവര്‍ക്ക് കുറച്ച് സമയം കൊടുക്കുക.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഇന്നത്തെ ഗ്രഹനില വളരെ ഉത്തേജകരമാണ്. പദ്ധതികള്‍ അനുസരിച്ച് നീങ്ങാനും ലക്ഷ്യങ്ങള്‍ പരമാവധി നേടാനും കഴിയും. ആദ്യത്തെ പ്ലാന്‍ യാത്രയായിരിക്കണം. വിദൂരത്തുള്ള ബന്ധങ്ങള്‍ കൂടുതല്‍ സന്തോഷം പകരുന്നതായി മാറും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ജോലി സംബന്ധമായ തീരുമാനങ്ങളില്‍ വ്യക്തത വേണം. വരുന്ന ആഴ്ചകളില്‍ നിങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്നതിന് കൂടുതല്‍ വ്യക്തമായ ഉത്തരം കൈയിലുണ്ടാകണം. സാമ്പത്തികമാണ് ഇപ്പോള്‍ നിങ്ങള്‍ പ്രാമുഖ്യം നല്‍കുന്നതെങ്കില്‍ എല്ലാം പ്ലാന്‍ ചെയ്യുന്നത് നല്ലതാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

എന്തൊക്കെ സമ്മര്‍ദ്ദങ്ങളുണ്ടായാലും അതൊന്നും ഉള്ളിലേക്ക് എടുക്കാതെ സ്വയം ആസ്വദിക്കാന്‍ കഴിയണം. സമ്മര്‍ദ്ദം ഇല്ലാതിരിക്കുന്നതിനെ കുറിച്ച് പങ്കാളിയ്ക്ക് കൂടുതല്‍ പഠിപ്പിക്കാനാകും. ഒരു മാറ്റത്തിന് ശ്രമിക്കാം.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

പങ്കാളികള്‍ ഇപ്പോഴും ആശങ്കയിലാണ്. അതുകൊണ്ട് കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരുന്നാകും വ്യക്തിഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത്. നിങ്ങള്‍ കാത്തിരിക്കുന്തോറും കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. അത്രയും എളുപ്പും മറ്റുള്ളവര്‍ നിങ്ങളെ അംഗീകരിക്കും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

സ്ഥിരം ജോലികള്‍ സുഖമമായി നടക്കും. പക്ഷെ വ്യക്തി ബന്ധങ്ങള്‍ റിസ്‌കിലാക്കുന്ന ചില കാര്യങ്ങള്‍ക്ക് ഇറങ്ങി തിരിച്ചേക്കാം. പക്ഷെ റിസ്‌ക് എടുക്കാന്‍ മാത്രമുള്ളതാണോ എന്ന് ചിന്തിക്കണം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

പറ്റുമെങ്കില്‍ കുടുംബകാര്യങ്ങളില്‍ ഇടപെടുക. പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. സഹപ്രവര്‍ത്തകരെ കുടുംബാംഗങ്ങളെ പോലെ പരിഗണിക്കും. പ്രോത്സാഹനത്തിന്റെ ഓരോ വാക്കും അഭിനന്ദിക്കപ്പെടും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

കുടുംബ കൂടിക്കാഴ്ചകള്‍ കാണുന്നു. അവ ആസ്വാദ്യകരവുമായിരിക്കും. ജോലി സ്ഥലത്ത്, അടിസ്ഥാന പ്രശ്‌നങ്ങള്‍ തിരിച്ചറിയണം. വ്യക്തിബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. അധികാര സ്ഥാനത്ത് അര്‍ഹമായ ആദരവ് നല്‍കുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളിലും കൂടെ നിന്ന സഹപ്രവര്‍ത്തകരെയോ അടുത്ത ആളുകളെയോ ഒറ്റപ്പെടുത്താതെ നോക്കുക. ബിസിനസ് രംഗത്ത് അനുകൂലമാണ്. സാമ്പത്തിക കാര്യങ്ങളിലെ മിടുക്ക് മറ്റുള്ളവരെ അമ്പരപ്പിക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

സാമ്പത്തിക കാര്യത്തിലോ വസ്തുവുമായി ബന്ധപ്പെട്ടോ തര്‍ക്കത്തിന് ഇടയുണ്ട്. പക്ഷെ നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് നിങ്ങള്‍ക്കും അവര്‍ക്കെന്താണ് വേണ്ടതെന്ന് പങ്കാളിയ്ക്കും അറിയാം. പിന്നെന്തിന് തര്‍ക്കിക്കുന്നു. നിങ്ങള്‍ രണ്ടാളുമുള്ളൊരു നല്ല ലോകം സാധ്യമാണ്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook