നിങ്ങൾക്കറിയാവുന്നതുപോലെ, ചന്ദ്രനിലേക്കുള്ള എന്റെ ആദ്യ യാത്രയ്ക്കായി ഞാൻ കാത്തിരിക്കുകയാണ്! നമ്മൾ ഇപ്പോഴും ചന്ദ്രനിൽ കൂടുതൽ ജലം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ആവശ്യത്തിനുള്ളത് ഉണ്ട് എന്ന കാര്യം ഏകദേശം ഉറപ്പാണ്. ജ്യോതിഷികൾക്ക് ഇത് ഒരു വെല്ലുവിളിയാണ്, കാരണം അവിടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അവരുടെ ജാതകത്തിൽ ചന്ദ്രൻ ഉണ്ടാകില്ല. പകരം, അവർക്ക് ഭൂമിയുണ്ടാകും – അതിന്റെ അർത്ഥമെന്താണെന്ന് ഞങ്ങൾക്ക് ഇതുവരെ ഒരു സൂചനയും ഇല്ല.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
മനഃപൂർവ്വമോ അല്ലാതെയോ, ഒരു കാലതാമസത്തിന് ശേഷം സാമ്പത്തിക പദ്ധതികൾ മുന്നോട്ട് നീങ്ങാൻ തുടങ്ങും. എന്നിരുന്നാലും, നിങ്ങളുടെ വിധിന്യായങ്ങൾ വളരെ ആവേശകരമായിരിക്കുമെന്ന് ഞാൻ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു. പെട്ടെന്നെന്തെങ്കിലും വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് അനകൂലമായ സമയമാണെന്നാണ് കാണുന്നത്.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

സാമൂഹികമായ ഒത്തു ചേരലുകളിൽ രസകരമായ അനുഭവങ്ങൾ ഉണ്ടാകാനിടയുണ്ട്. സാമ്പത്തികമായും അഭിവൃദ്ധിയാണ് നക്ഷത്രങ്ങൾ കാണിക്കുന്നത്. ശരിയായ നീക്കങ്ങൾ നടത്താൻ നിങ്ങൾ തയ്യാറാണെങ്കിൽ കാര്യങ്ങൾ നിങ്ങൾക്ക് ഗുണകരമായി ഭവിക്കും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

അവരവരോട് തന്നെ ശരിയായിരിക്കാനും നീതിപൂർവ്വം ഇടപെടാനും ചന്ദ്രൻ നിങ്ങളെ പ്രേരിപ്പിക്കും. പക്ഷേ, നിങ്ങൾ മറ്റുള്ളവരെക്കാൾ മികച്ചവനാണെന്ന് സങ്കൽപ്പിക്കുന്നതിനുമുമ്പ്, നിങ്ങൾക്ക് അഭിമാനിക്കാൻ എന്തെങ്കിലും ഉണ്ടോയെന്ന് ദയവായി മനസിലാക്കുക. അല്ലെങ്കിൽ, കുറച്ചുകൂടി വിനയാന്വിതനായിരിക്കാൻ ശ്രമിക്കുക. ഇതായിരിക്കും നിങ്ങൾക്ക് അനുയോജ്യം!

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

അന്തസ്സും പദവിയും ഉള്ള ആളുകളിലേക്ക് നിങ്ങൾ ആകർഷിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് സ്വയം ചോദിക്കുക.നിങ്ങൾക്കില്ലാത്ത എന്താണ് അവർക്കുള്ളത്. നിങ്ങൾക്ക് എങ്ങനെ ഈ ഗുണങ്ങൾ മികച്ച രീതിയിൽ നൽകാൻ കഴിയും? ഈ ചോദ്യങ്ങളോ നിങ്ങളുടെ പദ്ധതികളോ ഒന്നും മറ്റ് ആളുകളുമായി ചർച്ച ചെയ്യേണ്ടതില്ല.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

പങ്കാളിത്തം അല്ലെങ്കിൽ വൈവാഹിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലേക്ക് നിങ്ങൾ കൂടുതൽ അടുക്കുന്നു എന്നതാണ് ഇപ്പോൾ ഏറ്റവും പ്രധാനം. ഗാർഹിക സമാധാനത്തിന്റെ താക്കോൽ പങ്കാളികളുടെ കൈവശമാണുള്ളത്. ഈ ലളിതവും അടിസ്ഥാനവുമായ സത്യം നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് കൃത്യമായി എങ്ങുമെത്താനാവില്ല.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

പങ്കാളിയുമായുള്ള​ തർക്കം വേഗത്തിൽ പരിഹരിക്കപ്പെടുന്നില്ലെങ്കിൽ ദീർഘകാലമായുള്ള പല ക്രമീകരണങ്ങളും ഉപേക്ഷിക്കാൻ നിങ്ങൾ നിർബന്ധിതരായേക്കാം. സ്വീകാര്യമായ ചില വാർത്തകൾ നിങ്ങളെ തേടി അകലെനിന്നും വരുന്നുണ്ട്. കാത്തിരുന്ന് മടുത്തെങ്കിൽ മറ്റുള്ളവരോട് കൃത്യമായി ചോദിക്കുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഒരു പ്രതീക്ഷയുടെ കിരണം മാത്രം തിളങ്ങുന്നു: അടുത്ത ഏഴു ദിവസത്തിനുള്ളിൽ നിങ്ങൾ നന്മയ്ക്കായി വിട്ടുകൊടുത്ത ഒരു ഓഫറോ ക്ഷണമോ പുനരുജ്ജീവിപ്പിക്കപ്പെടണം, അത് നിങ്ങളുടെ സന്തോഷത്തിന് കാരണമാകും. ഒരുപക്ഷേ, ആ വർഷത്തെ പരിശ്രമങ്ങളെല്ലാം വിലമതിച്ചതായി കാണിക്കും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല. പതിവിലും കൂടുതൽ ഉൾവലിഞ്ഞ് നിൽക്കുകയും സ്വന്തം ഉള്ളിലേക്ക് നോക്കുകയും ചെയ്യുന്നുവെന്ന് തോന്നുകയാണെങ്കിൽ പരിഭ്രാന്തരാകരുത്. നിങ്ങളുടെ സ്വന്തം വീക്ഷണകോണിൽ നിന്ന് മറ്റുള്ളവരുടെ പ്രവർത്തനങ്ങളും പെരുമാറ്റവും പരിഗണിക്കുന്നത് നിങ്ങൾക്ക് നല്ലതാണ്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ചെറിയ രീതിയിലാണെങ്കിലും, തോൽവി ഒഴിവാക്കാനും നിങ്ങളുടെ അഭിലാഷങ്ങളുമായി മുന്നോട്ട് പോകാനും നിങ്ങൾക്ക് എങ്ങനെയൊക്കെയോ സാധിച്ചു. ഇപ്പോൾ പങ്കാളികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുകയും നിങ്ങൾ​ അവർക്കൊപ്പമുണ്ടെന്ന് ബോധ്യപ്പെടുത്തി കൊടുക്കുകയും ചെയ്യേണ്ട സമയമാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

കൂടുതൽ വൈകാരികമായ ആവശ്യങ്ങൾ തോന്നുന്ന സമയമാണ്. പലതിനും അപ്പുറത്തേക്ക് വൈകാരികമായ പിന്തുണയും സാമിപ്യവുമാണ് നിങ്ങൾക്ക് ആവശ്യം. പ്രധാനപ്പെട്ടത് എന്ന് കരുതിയിരുന്ന പലതും മാറ്റിവച്ച് നിങ്ങൾ മാനസികനിലയ കുറിച്ച് ചിന്തിക്കും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ഗ്രഹനില ഏറ്റവും നല്ല സ്ഥാനത്താണ്. നിങ്ങൾ ഇപ്പോഴും കുടുംബത്തിൽ ആജ്ഞാപിക്കുന്ന ഇടത്തിലാണ്. ആരുടേയും അഭിപ്രായങ്ങൾക്കോ ഇഷ്ടക്കേടുകൾക്കോ നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിൽ​ നിന്നും നിങ്ങളെ പിന്തിരിപ്പിക്കാനാകില്ല.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

പ്രധാനപ്പെട്ട തീരുമാനങ്ങൾ എല്ലാക്കാലത്തും മറ്റുള്ളവരെക്കൊണ്ട് എടുപ്പിക്കാൻ നിങ്ങൾക്ക് സാധിക്കില്ല. നിങ്ങളുടെ സാധാരണ നിഷ്‌ക്രിയ ശൈലിയിൽ നിന്ന് പുറത്തുകടന്ന് നേതൃത്വം വഹിക്കാൻ ശ്രമിക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook