നിങ്ങളുടെ ഇന്നത്തെ ദിവസം

ശുഭാപ്തി വിശ്വാസികള്‍ക്കും അലസ ചിന്തക്കാര്‍ക്കും അനുയോജ്യമല്ല ഇന്നത്തെ ദിവസം. അതേസമയം കണക്കില്‍ താല്‍പര്യമുള്ളവര്‍ക്കും കൃത്യമായ പ്ലാനിങ് ഉള്ളവര്‍ക്കും അനുകൂലമാണ്.

Horoscope of the Week (Nov 10 -Nov 16 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

സെന്‍സിറ്റീവായ ആളാണെങ്കില്‍ സൂക്ഷിക്കണം. സ്‌നേഹത്തിലും ബന്ധങ്ങളിലും മുഴുകയാണെങ്കില്‍ കുഴപ്പമില്ല. അല്ലാതെ കാര്യങ്ങള്‍ നിങ്ങളുടെ രീതിയ്ക്കല്ല പോകുന്നതെന്ന് തോന്നുമ്പോള്‍ ഓവര്‍ റിയാക്ട് ചെയ്യുവാനുള്ള സാധ്യതയുണ്ട്. മറ്റുള്ളവരുടെ കണ്ണില്‍ നിങ്ങളെ തന്നെ കൊച്ചാക്കാന്‍ ഇടവരുത്തുന്നതാകും ഇത്.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നക്ഷത്രങ്ങള്‍ നിങ്ങളുടെ പരിധിയ്ക്ക് അപ്പുറത്തേക്ക് തള്ളിവിടുന്ന സമയമാണ്. ഒരു ഭാഗത്ത് നിങ്ങള്‍ക്ക് സ്വയം നവീകരിക്കുകയും നേട്ടങ്ങളിലേക്ക് മുന്നേറുകയും ചെയ്യും. മറുവശത്ത് മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനും കഴിയും. ചെലവ് കൂടുന്നത് മാത്രം ശ്രദ്ധിക്കുക.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ജോലിയും കരിയറും സംബന്ധിച്ച കാര്യങ്ങളില്‍ വളരെ പെട്ടെന്നുള്ള തീരുമാനങ്ങളുടെ ആവശ്യമുണ്ട്. നിങ്ങളുടെ മനസിനാണ് ഇന്ന് പ്രധാനം നല്‍കുക. നിത്യേനയുള്ള കാര്യങ്ങളില്‍ നിങ്ങള്‍ മടുത്തിരിക്കുകയാണ്.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

പ്രണയത്തില്‍, ജീവതാവസനം വരെ നീണ്ടു നില്‍ക്കുന്ന ബന്ധങ്ങളിലായിരിക്കും എത്തിച്ചേരുക. നിമിഷ നേരത്തേക്കുള്ള താല്‍പര്യങ്ങള്‍ക്ക് പിന്നാലെ പോകില്ല. ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് അര്‍ഹമായ വില ലഭിക്കില്ലെന്ന തോന്നലുണ്ടാകാം.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

പങ്കാളികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നിങ്ങളുടെ ആശയങ്ങളേയും അഭിപ്രായങ്ങളേയും ചോദ്യം ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ തിരിച്ചറിയും. നിങ്ങള്‍ക്ക് പരിഹരിക്കാനും കൂടുതല്‍ നല്ലൊരു വ്യക്തിയായി മാറാനും സാധിക്കും. അതിനുള്ള സമയമാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

വളരെ പ്രത്യേകതയുള്ള ഒരു ബന്ധത്തെ കൈകാര്യം ചെയ്യുമ്പോള്‍ ഇത്തിരി ഡിപ്ലോമസിയൊക്കെ പ്രയോഗിക്കേണ്ടി വരും. നിങ്ങള്‍ക്കല്ല പ്രശ്‌നം മറ്റുള്ളവരിലാണ്. നിങ്ങള്‍ അവരുടെ ഭാഗത്താണെന്ന് അവരെ ബോധ്യപ്പെടുത്തി വേണം തുടങ്ങാന്‍.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

കടിഞ്ഞാണില്ലാത്ത അത്ര ദേഷ്യം തോന്നാം ഇന്ന്. പക്ഷെ ഈ കോപം പ്രണയ ബന്ധത്തെയടക്കം അനായാസം തകര്‍ക്കാന്‍ കഴിയുന്നതാണ്. അതുകൊണ്ട് നിങ്ങളുടെ രാശിയുടെ സ്വഭാവാമായ പക്വതയും അറിവും ഉപയോഗിച്ച് ഇത് സംഭവിക്കാതെ നോക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നതാണ്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

എത്ര ദുര്‍ഘടമായ സാഹചര്യത്തില്‍ നിന്നും നിങ്ങളുടെ വാക്ചാതുര്യം കൊണ്ട് രക്ഷപ്പെടാന്‍ സാധിക്കുന്നയാളാണ് നിങ്ങള്‍. നിങ്ങളുടെ ആ കഴിവ് ഇന്ന് പരമാവധി ഉപയോഗിക്കണം. മറ്റുള്ളവരെ നിങ്ങളെ സഹായിക്കാന്‍ ഇതിലൂടെ പ്രേരിപ്പിക്കണം. പങ്കാളിയ്ക്കായിരിക്കും നിലവിലെ സാഹചര്യത്തില്‍ നിങ്ങളേക്കാള്‍ പ്രായോഗിക കാഴ്ചപ്പാടുണ്ടാവുക.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങളുടെ ബന്ധങ്ങളുടേയും കാര്യങ്ങളുടേയും ഉത്തരവാദിത്തം പൂര്‍ണമായും നിങ്ങള്‍ ഏറ്റെടുക്കും. ദീര്‍ഘകാലത്തേക്കുള്ള സുരക്ഷയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യണം. സാമ്പത്തിക കാര്യങ്ങളിലൊരു കണ്ണ് വേണം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സാമാന്യ ബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കും. പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ വേണ്ട ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാകും. സാമ്പത്തിക കാര്യങ്ങള്‍ പ്രധാനപ്പെട്ടതാണ്. ചിലപ്പോള്‍ കാശ് എറിഞ്ഞേ കാശ് വാരാനാകൂ.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളുടെ സമയം എത്തിയിരിക്കകുകയാണ്. വ്യക്തിപരമായ പല ആഗ്രഹങ്ങളും ഇപ്പോള്‍ നേടാനായില്ലെങ്കില്‍ പിന്നെ ഒരു മാസം കാത്തിരിക്കേണ്ടി വരും. അനാവശ്യമായ വൈകാരിക പ്രശ്‌നങ്ങളില്‍ പെടാതെ നോക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

സാമ്പത്തിക കാര്യങ്ങള്‍ സങ്കീര്‍ണമാകും. നിങ്ങളുടെ രാശിയുടെ സ്വഭാവം അനുസരിച്ചാണെങ്കില്‍ യാതൊരു കാര്യവുമില്ലാത്ത വിഷയങ്ങളില്‍ കാശ് വലിച്ചെറിയും. പക്ഷെ അത് ആസ്വാദ്യകരമാകും. വീട്ടിലെ സമ്മര്‍ദ്ദം വര്‍ധിക്കും. പക്ഷെ വേഗത്തില്‍ പരിഹരിക്കപ്പെടും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook