നിങ്ങളുടെ ഇന്നത്തെ ദിവസം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
കഠിനാധ്വാനത്തെ മാറ്റി നിര്‍ത്താനാകില്ല. അതുകൊണ്ട് ലളിതമായി കാര്യങ്ങള്‍ ചെയ്യുന്നവരോട് അസൂയ തോന്നരുത്. വളരെ ഗൗരവ്വത്തോടെ തന്നെ മുന്നോട്ട് നീങ്ങുക, ആഗ്രഹങ്ങളെ പിന്തുടരുക. നിങ്ങളെ കൊണ്ട് സാധിക്കുന്ന അത്ര നേടുക. പങ്കാളികള്‍ നിങ്ങളോട് നന്ദി പറയും.

Horoscope of the Week (Nov 10 -Nov 16 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
അടുത്ത ആറ് ദിവസം വളരെ അനുകൂലമായിരിക്കുമെന്നാണ് കാണുന്നത്. പ്രത്യേകിച്ചും ആഴ്ചയുടെ മധ്യത്തില്‍ ആശയവിനിമയങ്ങള്‍ക്ക് ചേരുന്നതായിരിക്കും. നേരത്തെ മുടങ്ങിക്കിടന്ന പദ്ധതികളും തയ്യാറെടുപ്പുകളും ഈ ആഴ്ച നടപ്പിലാകും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുന്ന കാര്യങ്ങളില്‍ നിന്നും മനസിലായിട്ടുണ്ടാകും വളരെ ഒരു സുഹൃത്ത് നിങ്ങളെ വല്ലാതെ മുഖവിലയ്‌ക്കെടുക്കുന്നുവെന്ന്. മറ്റൊരു കാര്യം എന്തെന്നാല്‍ അവര്‍ സ്വയം അപകടം സൃഷ്ടിക്കുമെന്നാണ്. അതുകൊണ്ട് അവരെ കരുതലോടെ നോക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ജീവിതത്തിലെ ഒരു ചെറിയ ജംഗ്ഷനിലാണ് നിങ്ങള്‍ നില്‍ക്കുന്നത്. ഒരു വശത്ത് നിങ്ങള്‍ക്ക് ദേജാ വൂ തോന്നിയേക്കാം. നൊസ്റ്റാള്‍ജിയ നല്‍കുന്നൊരു സന്തോഷം. മറുവശത്ത് നിങ്ങള്‍ക്ക് ഭാവിയെ കുറിച്ച് യഥാര്‍ത്ഥമായൊരു പദ്ധതിയുമില്ലെന്ന തിരിച്ചറിവും. അതുകൊണ്ട് ചിന്തിക്കുക, മുന്നോട്ട് പോവുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങളുടെ ഗ്രഹനില തന്നെ നിങ്ങളെ പ്രണയം സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുകയാണ്. ഒരേ ചോദ്യം മറുവശത്തുള്ളയാള്‍ എങ്ങനെ പ്രതികരിക്കുമെന്നതാണ്. യാത്രകള്‍ പ്ലാന്‍ ചെയ്തിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് അതിന് മുതിരുകയാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

നിങ്ങള്‍ ജോലി ചെയ്യുന്ന രീതിയില്‍ ചെറിയൊരു മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. നേരത്തെ തന്നെ തുടങ്ങിയാല്‍ ഗുണം ചെയ്യും. മറ്റുളളവരുടെ പിന്തുണയും ആരാധനയും ലഭിക്കും. മറ്റൊന്ന് എന്ത് ചെയ്യുമ്പോഴും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണിത്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

കാലങ്ങളായി അവഗണിക്കപ്പെടുന്നുവെന്ന് കരുതുന്നവര്‍ എന്തുകൊണ്ടാണ് അങ്ങനെ എന്ന് ചോദ്യം ചെയ്യാന്‍ ആരംഭിക്കും. പക്ഷെ ലോകത്തെ നിങ്ങളുടെ കണ്ണിലൂടെ തന്നെ കാണാന്‍ നേരത്തെ ശ്രമിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് പരാതി പറയേണ്ടി വരില്ലായിരുന്നു.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

പ്രണയം തുറയുന്നത് ഒരു കാര്യമാണ്. പക്ഷെ നിങ്ങള്‍ സ്വയം സ്‌നേഹിക്കേണ്ടത് അത്യാവശ്യമാണ്. വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കണം. നിങ്ങള്‍ തന്നെ വളര്‍ത്തിയെടുത്ത നല്ല പേര് ഒരുപക്ഷെ നഷ്ടപ്പെടുത്തിയേക്കാം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങളുടെ ക്രിയാത്മകത പുറത്ത് വരുന്ന സമയമാണ്. അത് നക്ഷത്രങ്ങളുടെ സ്വാധീനം കൊണ്ട് മാത്രമല്ല. ക്ലീഷെ ആണെങ്കിലും പല മഹത്തായ കലയും ഉണ്ടാകുന്നത് സഹനത്തില്‍ നിന്നും വേദനയില്‍ നിന്നുമാണ്. വേദനയില്‍ നിന്നുമാത്രമേ നേട്ടങ്ങളുണ്ടാകൂ.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഏത് സാഹചര്യങ്ങളും നിങ്ങളുടെത്താക്കി മാറ്റാനാകും. നിങ്ങളുടെ അനുഭവസമ്പത്തും കഴിവും കണക്കിലെടുക്കുമ്പോള്‍ വിജയം ഉറപ്പാണ്. നിങ്ങള്‍ മറ്റെന്തോ ആണെന്ന് കരുതേണ്ടതിന്റെ ആവശ്യം പോലുമില്ല.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

പ്രധാനപ്പെട്ടത് എല്ലാം പൊതുവായ കണ്ണിലൂടെയായിരിക്കും കാണപ്പെടുക. നിങ്ങള്‍ കാണുന്ന പലതും മഞ്ഞുമലയുടെ അറ്റം മാത്രമായിരിക്കാം. ഒരുപക്ഷെ കാര്യങ്ങള്‍ വ്യക്തമായി കാണാന്‍ അടുത്ത സുഹൃത്തിന് നിങ്ങളെ സഹായിക്കാനാകും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വരും ദിവസങ്ങളില്‍ നിങ്ങള്‍ മറ്റുള്ളവരാലും അവരുടെ വൈകാരിക ആവശ്യങ്ങളാലും നിയന്ത്രിക്കപ്പെടില്ല എന്ന് വ്യക്തമാകും. പ്രണയകാര്യങ്ങളില്‍ മുന്നോട്ട് പോകാന്‍ നിങ്ങള്‍ക്ക് നിങ്ങള്‍ തന്നെ അവസരം നല്‍കണം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook