നിങ്ങളുടെ ഇന്നത്തെ ദിവസം

അസ്വാഭാവിക സംഭവങ്ങളാണ് ഇന്നത്തെ ദിവസം കാണുന്നത്. അപ്രതീക്ഷിത യാത്രകളും കണ്ടുമുട്ടലുകളുമുണ്ടാകും. നല്ലതാണ് അത്. ജീവിതം പ്രവചനീയമാകുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ആസ്വാദ്യകരമാകും.

Horoscope of the Week (Nov 10 -Nov 16 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ചന്ദ്രന്റെ സ്ഥാനത്തിന്റെ സ്വാധീനം വളരെ വലുതാണ്. കാല്‍പ്പനികവും മായികവുമായ പല ചിന്തകളും സ്വപ്‌നങ്ങളും ഉടലെടുക്കും. പ്രണയത്തിനാണ് നോക്കുന്നതെങ്കില്‍ ഭാഗ്യം വേണം. പക്ഷെ നിങ്ങള്‍ക്കത് വേണ്ടുവോളമുണ്ട്.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

വളരെ സ്വകാര്യമായ രഹസ്യങ്ങളുള്ളവര്‍ സൂക്ഷിച്ച് വേണം എന്തെങ്കിലും ചെയ്യാന്‍. ഒരു വശത്ത് നിങ്ങള്‍ക്ക് ആരുടെയെങ്കിലും പിന്നാലെ പോകാന്‍ തോന്നും മറുവശത്ത് തിരിച്ചു. ഓര്‍ക്കേണ്ടത് ആളുകളും ഗ്രഹങ്ങളും ഇപ്പോള്‍ വിശ്വാസ യോഗ്യമല്ലെന്നാണ്.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

പ്രായോഗിക കാര്യങ്ങള്‍ ലളിതമായി തോന്നും. പക്ഷെ അതേസമയം തന്നെ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ സങ്കീര്‍ണമാക്കാനും ഗ്രഹനിലയ്ക്കാകും. സാമ്പത്തിക ക്രയവിക്രയങ്ങള്‍ വേഗത്തിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് വീടുമായി ബന്ധപ്പെട്ട് കിടക്കുന്നവ.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങളുടെ ജീവിതത്തില്‍ മറ്റു ചിലര്‍ക്കുള്ള പ്രാധാന്യം ബോധ്യപ്പെടാനാകും. നിങ്ങള്‍ക്ക് ഒറ്റയ്ക്ക് എന്തും ചെയ്യാനാകുമെന്ന് ഏത്രമാത്രം തോന്നുന്നുവോ അത്രത്തോളം അവരെ നിങ്ങള്‍ക്ക് ആവശ്യമാണ്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ഒരു പ്രണയം വായുവില്‍ കറങ്ങി നടക്കുന്നുണ്ട്. നിങ്ങളുടെ ആത്മാവിനെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ഒന്ന്. നിങ്ങളുടെ ചുറ്റുപ്പാടും കൂടുതല്‍ വര്‍ണാഭമാക്കാന്‍ കഴിയുന്നത് എന്തും ചെയ്യുക. അതും വേഗത്തില്‍. അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ ഉണ്ടാകാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

ചന്ദ്രന്‍ പ്രധാനപ്പെട്ടൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. അതിനര്‍ത്ഥം ചില പദ്ധതികള്‍ വേഗത്തില്‍ തീര്‍ക്കണം എന്നാണ്. പ്രത്യേകിച്ച് നിയമ കാര്യങ്ങളും വിദേശ ബന്ധങ്ങളും. വീട്ടിലെ കാര്യങ്ങളില്‍ നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിത്യേനയുള്ള കാര്യങ്ങളടക്കം തെല്ല് അവതാളത്തിലാകും. കുടുംബ ബന്ധങ്ങളും എതിര്‍പ്പുകളും ഉയര്‍ന്നു വരും. അതുകൊണ്ട് നിങ്ങളുടെ മനസിനെ പിന്തുടരുക. മറ്റ് ചെറിയ കാര്യങ്ങളില്‍ അസഹിഷ്ണുത കാണിക്കാതിരിക്കുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടെ ചിന്തകളും ലക്ഷ്യങ്ങളും എന്നും നല്ലതാണ്. പക്ഷെ തെറ്റിദ്ധാരണയുടെ മൂടുപടം കാണുന്നു. എവിടേയും എപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടേക്കാം. വാ തുറക്കും മുമ്പ് ചിന്തിക്കുക. അല്ലെങ്കില്‍ പറയുന്നത് തെറ്റാകും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

സാമ്പത്തിക നക്ഷത്രങ്ങള്‍ കരുത്തരാണ്. നിങ്ങള്‍ക്ക് പണം നേടാനും സൂക്ഷിക്കാനും ഒരുപാട് വഴികള്‍ തെളിഞ്ഞു വരും. കൂടുതല്‍ കുടുംബ ബന്ധങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ട് പങ്കാളിയെ ശ്രദ്ധയോടെ കേള്‍ക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പ്രതിസന്ധികള്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിക്കും. പദ്ധതികള്‍ നടക്കാതെ പോയാല്‍ അതിന് കാരണം ഒരുപക്ഷെ നിങ്ങള്‍ അതിവൈകാരികമായി പെരുമാറുന്നത് കൊണ്ടാകം. സാഹചര്യങ്ങള്‍ നിങ്ങള്‍ കരുതുന്ന അത്ര നിഗൂഢമായിരിക്കില്ല. യഥാര്‍ത്ഥ പ്രശ്‌നം തിരിച്ചറിയുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

പങ്കാളിത്തവും ജോലി സംബന്ധമായ താല്‍പര്യങ്ങളും ഗ്രഹനിലയുടെ സ്വാധീനം മൂലം സമ്മര്‍ദ്ദത്തിലാകും. രണ്ടും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. എന്തിരുന്നാലും, അടുത്ത നാലോ അഞ്ചോ ദിവസത്തേക്ക് ഉത്തരം കണ്ടെത്താനായെന്ന് വരില്ല. ക്ഷമയാണ് നല്ലത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ ഊര്‍ജ്ജത്തെ നിശ്ചയിക്കുന്ന ചൊവ്വ കാല്‍പ്പനികവും ഭാവനാത്മകവും നിരുത്തരവാദിത്തപരവുമായ പാതയിലേക്ക് കടക്കുകയാണ്. സമീപകാലത്തെ എല്ലാ അവസരങ്ങളും ഉപയോഗിക്കുക. എന്നാല്‍ മാത്രമേ ഇനിയും അവ ലഭിക്കുകയുള്ളൂ

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook