നിങ്ങളുടെ ഇന്നത്തെ ദിവസം

സൂര്യനും ചന്ദ്രനും വളരെയധികം സന്തുലിതമാണ് ഇന്ന്. ഇന്ത്യയിലെ മിക്ക ആചാരണങ്ങളും പുരുഷന്മാരേയും സ്ത്രീകളേയും ഒരുമിച്ച് കൊണ്ടു വരുന്നതാണ്. അതുകൊണ്ട് തന്നെ രണ്ട് കൂട്ടര്‍ക്കുമിടയിലെ ബഹുമാനവും തുല്യമായിരിക്കും. അങ്ങനെയെങ്കില്‍ സമൂഹം കൂടുതല്‍ നീതിപൂര്‍ണമായി മാറും.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

യാത്രയിലൂടെയോ വിദേശത്തുള്ള ഒരു ബന്ധത്തിലൂടെയോ ഉണ്ടാകുന്ന എന്തിനും വരുന്ന മാസങ്ങളില്‍ നിങ്ങളുടേയും നിങ്ങളുടെ പ്രിയപ്പെട്ടവരുടേയും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാകും. ഗ്രഹനില ദീര്‍ഘകാലത്തേക്കുള്ളതാണെന്ന് മനസിലാക്കിയാല്‍ ജീവിത്തിലെ ഉയര്‍ച്ച താഴ്ചകളെ കുറിച്ചുള്ള കാഴ്ചപ്പാടും മാറും.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നിങ്ങളുടെ വികാരങ്ങളെ എല്ലാക്കാലത്തേയ്ക്കും അടച്ചുവയ്ക്കാനാകില്ല. നിങ്ങളുടെ എല്ലാ ചിന്തകളും വികാരങ്ങളും ഇന്ന് പങ്കുവയ്ക്കുക. അതിനായി കഴിയുന്ന കുറുക്കുവഴികളും സ്വീകരിക്കുക. വളരെ വേഗത്തില്‍ തന്നെ, നിങ്ങളുടെ കുടുംബത്തിലെ ഒരു നേട്ടം നിങ്ങളുടെ മനസിലെ പട്ടികയില്‍ ഒന്നാമത് എത്തും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങളുടെ കാശ് കുറച്ച് ചെലവാക്കേണ്ടി വരുന്ന ദിവസമാണിത്. അതില്‍ ചെറിയ നിക്ഷേപമെന്നോ വലുതെന്നോ ഇല്ല. ചെലവ് വെട്ടിക്കുറയ്ക്കുക എന്നത് അടുത്ത കാലത്തൊന്നും സാധ്യമാകില്ല. കുറഞ്ഞത് അനാവശ്യ ചെലവെങ്കിലും കുറയ്ക്കുക.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

മുന്‍ കൈ എടുക്കാനുള്ള ഏറ്റവും അനുയോജ്യമായ സ്ഥാനത്താണ് നിങ്ങളുള്ളത്. നിങ്ങളുടെ ഗ്രഹനില പ്രകാരം, ജോലിയും സന്തോഷവും ഒരുമിച്ച് കൊണ്ടു വരാനാകണം. ജോലി സ്ഥലത്തുള്ളവരും അധികാരികളും നിങ്ങളുടെ ജോലിയെ അഭിനന്ദിക്കും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

വളരെ പ്രത്യേകത നിറഞ്ഞൊരു ഘട്ടത്തിലേക്ക് ഗ്രഹനില നിങ്ങളെ കൊണ്ടു പോവുകയാണ്. വളരെ പ്രധാനപ്പെട്ട ചില അന്വേഷണങ്ങള്‍ നടത്തിയും ചില ചിന്തകള്‍ നിങ്ങളില്‍ തന്നെ ഒതുക്കി നിര്‍ത്തിയും ഈ ഘട്ടം ഇന്ന് തന്നെ ആരംഭിക്കുക. പ്രായോഗിക കാര്യങ്ങളെ നിങ്ങളുടെ കരങ്ങളിലെടുക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

പങ്കാളികള്‍ അമിതമായ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. നിങ്ങള്‍ കുറഞ്ഞ പ്രതിരോധത്തോടെ കൂടുതല്‍ അനുകമ്പയോടെയും സിംപതിയോടെയും പിന്തുണ നല്‍കും. വരുന്ന തിരിച്ചടികള്‍ക്ക് അധിക നാള്‍ ആയുസില്ലെന്ന് ഓര്‍ക്കുക. നിങ്ങള്‍ സ്വയം തന്നെ നിങ്ങളുടെ ധാര്‍മ്മികതയെ ഉത്തേജിപ്പിക്കും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങളുടെ ചിന്തകളെ ബന്ധങ്ങള്‍ കീഴടക്കും. അങ്ങനെയെങ്കില്‍ നിങ്ങളുടെ നക്ഷത്രത്തിന്റെ സ്ഥാനം വളരെ മികച്ചതാണ്. ജോലി സ്ഥലത്തേയും വീട്ടിലേയും മാറ്റങ്ങളെ ബുദ്ധിപരമായി നേരിടണം. ഓര്‍ക്കുക, മറ്റുള്ളവര്‍ എങ്ങനെ പ്രതികരിക്കുമെന്നതിനെ അടിസ്ഥാനമാക്കിയാണ് എല്ലാം. അതുകൊണ്ട് സൂക്ഷിച്ച് മുന്നോട്ട് പോവുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

രണ്ട് ദിശകളിലേക്കും നിങ്ങളെ വലിച്ചേക്കാം. പക്ഷെ അതാണ് നിങ്ങള്‍ക്ക് അര്‍ഹമായത് നേരിത്തരുന്നത്. വീട്ടിലായാലും ജോലി സ്ഥലത്ത് ആയാലും നിങ്ങള്‍ക്കെല്ലാം നേടാന്‍ 24 മണിക്കൂര്‍ അപര്യാപ്തമാണ്. നിങ്ങളുടെ പ്രതീക്ഷകള്‍ കൂടുതലാണോ? ആണെന്നാണ് എനിക്ക് തോന്നുന്നത്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

പണമിടപാടാണ് ഇന്നത്തെ പ്രധാനപ്പെട്ട വിഷയം. പക്ഷെ ദീര്‍ഘകാലത്തെ നില പരിഗണിക്കുമ്പോള്‍ നിയമ പ്രശ്‌നങ്ങളും വിദേശ ബന്ധങ്ങളും വിദ്യാഭ്യാസ മോഹങ്ങളുമാണ് പ്രധാനപ്പെട്ടത് എന്നാണ്. ഹൃദയത്തില്‍ നിങ്ങള്‍ക്ക് വേണ്ടത് സൗഹൃദമാണ്. മറ്റുള്ളവയ്ക്ക് കുറച്ച് കാത്തിരിക്കാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വീട്, വസ്തുക്കള്‍, വീട്ടിലെ സാഹചര്യങ്ങള്‍ എന്നിവയാണ് നിങ്ങളുടെ സന്തോഷത്തിന്റെ അടിസ്ഥാനം. നിങ്ങള്‍ക്ക് നിങ്ങളുടെ തന്നെ ആശയങ്ങളുണ്ടാകാം. പക്ഷെ മറ്റുള്ളവരെ നയിക്കാന്‍ അനുവദിച്ചേക്കാം. നിങ്ങളുടെ താല്‍പര്യങ്ങളെ വളരെ അടുത്ത ഒരാള്‍ സംരക്ഷിക്കും. സാമൂഹ്യ ബന്ധങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

വളരെ പ്രധാനപ്പെട്ടതും ചരിത്രപരവുമായ ഗ്രഹനില ഇപ്പോള്‍ ഭൂതകാലത്താണ്. പക്ഷെ മറ്റൊന്ന് വളരെ അടുത്തുണ്ട്. നിങ്ങള്‍ എന്ത് ആഗ്രഹിച്ചാലും, നിങ്ങളുടെ മോഹങ്ങളെന്ത് ആയാലും അടുത്ത മൂന്ന് ദിവസങ്ങള്‍ ഒട്ടും പാഴാക്കാനാകില്ല.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

പ്രധാനപ്പെട്ട പലതും നിങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടാകാം. ഇതില്‍ ഒട്ടും അസ്വാഭാവികതയില്ല. ഇന്ന് നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നതൊക്കെ ചെയ്യുക. നാളെ എങ്ങനെയെന്ന് ആരറിഞ്ഞു. വിഷമിച്ച് നടന്നിട്ട് ഒരു കാര്യവുമില്ല.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook