നിങ്ങളുടെ ഇന്നത്തെ ദിവസം

ഊര്‍ജ്ജസ്വലനായ ചന്ദ്രന്‍ നിങ്ങളേയും ഊര്‍ജ്ജസ്വലരാക്കും. സന്തുലിതാവസ്ഥ അടുത്തൊന്നും തിരികെ വരുമെന്ന് കരുതണ്ട, രാജ്യാന്തര വിഷയങ്ങള്‍ നിങ്ങള്‍ നോക്കുന്നുണ്ടെങ്കില്‍ മനസിലാകും. അടുത്ത രണ്ട് വര്‍ഷത്തേക്ക് സംഘര്‍ഷഭരിതമായ സാഹചര്യങ്ങളാണ് പ്രതീക്ഷിക്കുന്നത്.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
വിദ്യാഭ്യാസം എന്നത് സ്‌കൂള്‍ പഠനവും ക്വാളിഫിക്കേഷന്‍ നേടലും മാത്രമല്ല. അത് അറിവ് നേടലാണ്, ശരിയും തെറ്റും തമ്മില്‍ തിരിച്ചറയാനുള്ള അറിവ് ആര്‍ജിച്ചെടുക്കലാണ്. നിലവിലെ ഗ്രഹനില ഏറെ പ്രധാനപ്പെട്ടതാണ്.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

പ്രിയപ്പെട്ടവരോട് സംസാരിക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്ന് നിങ്ങള്‍ക്ക് അറിയാം. സംസാരം തുടരേണ്ടത് അത്യാവശ്യമാണ്. മറ്റുള്ളവര്‍ നിങ്ങള്‍ ചിന്തിക്കുന്നത് എന്താണെന്ന് മനസിലാക്കാന്‍ സാധിക്കില്ലെന്ന് ഓര്‍ക്കുക. ഇല്ലെങ്കില്‍ നിങ്ങള്‍ അവരെ കുറ്റം പറയും. അവര്‍ നിങ്ങളെ വിട്ടു പോകും. അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായി തന്നെ പറയുക.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

സമ്മര്‍ദ്ദം ഒഴിവാക്കണമെന്നുണ്ടെങ്കില്‍ ഷോപ്പിങ്ങിനോളം മികച്ചൊരു വഴിയില്ല. ചെറുതായാലും മതി. നിങ്ങള്‍ വേണ്ടുവോളം നല്‍കിയിട്ടുണ്ട്. ഇനി ആസ്വദിക്കാനുള്ള സമയമാണ്.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങളുടെ സ്വഭാവത്തിലെ അനുകമ്പയും തീരുമാനമെടുക്കുന്നതിലെ വ്യക്തയും ഒരുപോലെ മുന്നോട്ട് കൊണ്ടു പോകാനുള്ള കഴിവ് മറ്റുള്ളവരെ അമ്പരപ്പിക്കും. നിങ്ങള്‍ വലിയ ചില ചിന്തകളും ആശയങ്ങളുമുണ്ടായേക്കാം. പക്ഷെ അവയ്ക്ക് പിന്നാലെ പോകേണ്ട സമയമിതല്ല.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങളുടെ ചിന്തകളും വികാരങ്ങളും നിങ്ങളില്‍ തന്നെ സൂക്ഷിക്കു. എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കാനായി മറ്റൊരു ദിവസം മാറ്റി വയ്ക്കുക. പ്രത്യേകിച്ചും ജോലിയുമായി ബന്ധപ്പെട്ടത്. അതേസമയം പഴയൊരു ബന്ധത്തെ പുതിയൊരു കണ്ണിലൂടെ കാണും. പ്രിയപ്പെട്ടവര്‍ക്ക് സന്തോഷം പകരുന്നതിനെ കുറിച്ച് ചിന്തിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

നിങ്ങളുടെ ശരീര ആരോഗ്യത്തെ കുറിച്ചും ചിന്തിക്കണം. നിങ്ങളുടെ സാമൂഹിക നക്ഷത്രങ്ങള്‍ ഇന്ന് കരുത്തരാണ്. പക്ഷെ ചെറിയൊരു പരാതി ഉയര്‍ന്നു വരാനുള്ള സാധ്യതയുമുണ്ട്. പ്രണയകാര്യങ്ങളില്‍ കുറച്ചധികം ശ്രദ്ധ വേണം.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

വരുന്ന രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ നിങ്ങള്‍ പരിചയപ്പെടുന്ന ഒരാല്‍ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരാളായി മാറും. അതായത്, ഒരു പുതിയ ബന്ധങ്ങളേയും നിങ്ങളുടെ സ്വാഭാവിക താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് ഒഴിവാക്കരുതെന്ന്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടെ ഗ്രഹനില സങ്കീര്‍ണമാണ്, ചിലത് നിങ്ങളെ മുന്നോട്ട് നയിക്കുമ്പോള്‍ ചിലത് നിങ്ങളെ പിന്നോട്ടും വലിക്കുന്നു. കുടുംബകാര്യങ്ങള്‍ അലട്ടുന്നില്ലെങ്കില്‍ എല്ലാം മറന്ന് ജോലിയില്‍ ശ്രദ്ധിക്കുക. വലിയൊരു ആഗ്രഹം ഉടലെടുക്കുകയാണെങ്കിലത് നേടാനും സാധിക്കും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ബിസിനസ് മുന്നോട്ട് പോകണം. ധാര്‍മ്മികതയും ആത്മീയതയും പ്രധാനപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് തന്നെ, പണ ഇടപാടുകളും നിക്ഷേപങ്ങളും നടത്തണം. സ്ഥലങ്ങളും മറ്റും വാങ്ങാന്‍ പറ്റിയ സമയമാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പ്രണയകാര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യം. സിംഗിള്‍ ആണെങ്കില്‍ ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്നൊരു ബന്ധത്തിലെത്തും. അതല്ലാ, നേരത്തെ തന്നെ ബന്ധമുണ്ടെങ്കില്‍ അത് പുതിയ തലങ്ങളിലേക്ക് കടക്കും. നിങ്ങളുടെ വികാരങ്ങളെ അവഗണിക്കരുത്. നല്ലൊരു സമയം നഷ്ടമാകും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ജീവിതത്തെ ഒരു സമയം ഒരു ചുവട് എന്ന രീതിയില്‍ വേണം കാണാന്‍. എല്ലാ ഉത്തരവാദിത്തങ്ങളും പൂര്‍ത്തിയാക്കണം. നിങ്ങള്‍ എത്ര നന്നായി ചെയ്യുന്നുവോ അത്രയധികം അംഗീകാരവും ആദരവും ലഭിക്കും. അത് എന്നും കൂടെയുണ്ടാകും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

സന്തോഷത്തേക്കാല്‍ അഭിലാഷങ്ങള്‍ക്കാണ് ഇന്ന് പ്രാധാന്യം നല്‍കേണ്ടത്. രണ്ടും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുവെങ്കിലും. നിങ്ങളെ സംബന്ധിച്ച് സ്വയം മുഴുകി ചെയ്യുന്നതിനേക്കാള്‍ വലിയൊരു ആത്മീയതയില്ല.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook