നിങ്ങളുടെ ഇന്നത്തെ ദിവസം

സ്നേഹത്തിന്റെയും വികാരങ്ങളുടേയും ഗ്രഹമായ ശുക്രൻ ഗൗരവമായ ചില ലക്ഷ്യങ്ങളിലേക്ക് വളരെ ഊർജസ്വലതയോടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഉത്സാഹിയായ ആളുകൾക്ക് അത് സന്തോഷം നൽകുകയും മറ്റുള്ളവരുടെ മാനസികാവസ്ഥ മാറ്റുകയും ചെയ്യുന്നു. അസാധാരണമായ ദീർഘകാല പങ്കാളിത്തത്തെ നിസ്സംശയമായും അനുകൂലിക്കുന്ന ഒരു കാലഘട്ടത്തിലേക്കാണ് പ്രവേശിക്കുന്നത്. പരസ്പര സ്വാതന്ത്ര്യത്തെ ബഹുമാനിക്കുമ്പോൾ പ്രതിബദ്ധതയും ഉണ്ടാകുന്നു.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

തൊഴിലിടത്തെ എന്തെങ്കിലും പ്രശ്നങ്ങളിലോ മാനസിക സംഘർഷങ്ങളിലോ ആണെങ്കിൽ, നിലവിൽ വീട് അലങ്കരിക്കുന്നതും കുടുംബത്തിന്റെ ആഘോഷങ്ങളിൽ​ പങ്കെടുക്കുന്നുതുമാണ് നിങ്ങൾക്ക് ഏറ്റവും ഉചിതം. ഇന്ന് നിങ്ങളുടെ ധനകാര്യങ്ങൾ ക്രമീകരിച്ച് ആനന്ദകരമായ പദ്ധതികൾ ആവിഷ്കരിക്കുക. നല്ലത് സംഭവിക്കുന്നതും കാത്തിരിക്കുകയാണെങ്കിൽ അത് നിങ്ങളെ കടന്ന് പോകുകയേ ഉള്ളൂ.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നിങ്ങളുടെ പൊതു അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്ന സൂര്യനും നിങ്ങളുടെ സ്വകാര്യ കാര്യങ്ങളെ പ്രതീകപ്പെടുത്തുന്ന ചന്ദ്രനും തമ്മിലുള്ള ആകർഷകമായ ബന്ധം, എല്ലായെപ്പോഴും പരസ്പരം ചേർന്നു കിടക്കാത്ത നിങ്ങളുടെ ജീവിതത്തിന്റെ ചില വശങ്ങളെ ഒന്നിച്ചുവയ്ക്കും. ഭൂതകാലത്തിൽ​ നിന്ന് പാഠം ഉൾക്കൊണ്ട് ഭാവിയിലേക്ക് വേണ്ടി പദ്ധതികൾ ആവിഷ്കരിക്കുക.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങളുടെ നിർണായക ഗ്രഹ ചക്രങ്ങളിലൊന്ന് നിങ്ങളുടെ സോളാർ ചാർട്ടിനു ചുറ്റും ബുധൻ കടന്നുപോകുന്നു എന്ന ആശങ്കയാണ്. നിലവിലുള്ള ഏതെങ്കിലും രഹസ്യ പ്രവണതകൾ വരും ആഴ്ചകളിൽ തീർച്ചയായും ശക്തിപ്പെടുത്തുമെന്ന് ഇത് സൂചിപ്പിക്കുന്നു. ചില ചിന്തകൾ സ്വന്തം മനസിൽ സൂക്ഷിച്ചു വയ്ക്കുന്നതിന് നിങ്ങൾക്ക് കാരണങ്ങൾ ഉണ്ടാകാം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഇത് വളരെ സങ്കീർണ്ണമായ ഒരു കാലഘട്ടമായിരിക്കും എന്ന് നിസ്സംശയം പറയാം. എന്നാൽ എത്രത്തോളം അതിന്റെ ഭാഗമാകണം എന്നത് നിങ്ങൾക്ക് തീരുമാനിക്കാൻ സാധിക്കും. നിങ്ങളുടെ ഇച്ഛയ്ക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യാൻ നിങ്ങളെ ആർക്കും നിർബന്ധിക്കാൻ കഴിയില്ല. മുന്നിൽ വരുന്ന എല്ലാ നിഗൂഢതകളേയും ആസ്വദിക്കുക. പക്ഷെ പരിധിവയ്ക്കുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

പഴയ സ്വാധീനങ്ങളുടെയും പുതിയ ഓഫറുകളുടെയും സംയോജിത സാന്നിദ്ധ്യം തീർച്ചയായും നിങ്ങൾക്ക് ചിന്തയ്ക്ക് താൽക്കാലികമായ ഒരു ഇടവേള നൽകുന്നു. ആളുകൾ നിങ്ങളെ സംശയത്തോടെ വീക്ഷിക്കാം. അതിനാൽ സഹിഷ്ണുതയും വിവേകവും പുലർത്തുക. ആരെങ്കിലും തെറ്റ് ചെയ്യുന്നതായി തോന്നുകയാണെങ്കിൽ, കാര്യങ്ങൾ ചോദിച്ച് മനസിലാക്കുക. ചിലപ്പോൾ അവർ അതൊന്നും അർത്ഥമാക്കുന്നുണ്ടാകില്ല.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

എന്തെങ്കിലും തരത്തിലുള്ള സാഹസികതകളോ യാത്രകളോ പദ്ധതിയിട്ടുണ്ടെങ്കിൽ സമയം കളയാതെ മുന്നോട്ടു പോകുക. ദൂരെ താമസിക്കുന്ന കുടുംബാംഗങ്ങളെ ബന്ധപ്പെടാൻ ശ്രമിക്കുക. അവർക്ക് സന്തോഷമാകും. അതിനാൽ നിങ്ങൾ​ തന്നെ അതിന് മുൻകൈ എടുക്കുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ഒരു പ്രോപ്പർട്ടി ഇടപാടിന് അന്തിമരൂപം നൽകുന്നതിന് പോലും ആഭ്യന്തര ചെലവുകൾ തീർക്കുന്നതിനുള്ള നല്ല സമയമാണിത്. നിയമപരമായ കാര്യങ്ങളും കൂടുതൽ പ്രാധാന്യമർഹിക്കുന്നു, നിങ്ങളിൽ ചിലർക്ക് ഇത് നിങ്ങളുടെ ചിന്തകളെ സ്വാധീനിക്കുന്ന ഒരു വിദേശ സമ്പർക്കമായിരിക്കും. നിസ്സാരമായ ദൈനംദിന ആശങ്കകൾക്കപ്പുറത്ത് നിങ്ങളുടെ കാഴ്ചകൾ ഉയർത്താൻ ശ്രമിക്കുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ഗ്രഹമായ ചൊവ്വ നിങ്ങളെ കൂടുതൽ സാഹസികരാക്കും എന്നതിൽ സംശയമില്ല. ആദ്യ ഘട്ടമായി സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക. ആത്മവിശ്വാസം ആർജിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിലവിലെ ഗ്രഹ സ്വാധീനങ്ങളുടെ യഥാർത്ഥ വ്യാഖ്യാനം ചിന്തയും ആശയവിനിമയവും പഠനവും നിർണായകമാണ് എന്നതാണ്. ഈ തത്ത്വങ്ങൾ നിങ്ങളുടെ ജീവിതത്തിലെ മറ്റെല്ലാത്തിനും അടുത്ത മൂന്നുമാസത്തേക്ക് അടിവരയിടുന്നു. നിങ്ങൾ എന്താണ് സംസാരിക്കുന്നതെന്ന് നിങ്ങൾക്ക് നന്നായി അറിയാമെന്നതാണ് സന്ദേശം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുമായി സഹകരിക്കില്ലെന്ന ചില ആളുകളുടെ ദൃഢനിശ്ചയം ഇപ്പോൾ മാറിയിട്ടുണ്ടാകും. വാസ്തവത്തിൽ, ഇത് കൈകാര്യം ചെയ്യുന്നത് എളുപ്പമല്ലായിരിക്കാം! ശരിയും തെറ്റും വേർതിരിക്കേണ്ട സാഹചര്യങ്ങളിൽ പങ്കാളികൾക്ക് നിങ്ങൾ സംശയത്തിന്റെ ആനുകൂല്യം നൽകണം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ഒരേ വസ്തുതകൾ വ്യത്യസ്ത നിഗമനങ്ങളിലേക്ക് വിരൽ ചൂണ്ടുമ്പോൾ അത് ആശയക്കുഴപ്പമുണ്ടാക്കാം. നിങ്ങളോട് ഒരു വ്യക്തി കൗതുകകരമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍, അത് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് മനസിലാക്കിയെടുക്കാന്‍ ചിലപ്പോള്‍ കുറച്ച് സമയം വേണ്ടി വന്നേക്കാം. എടുത്തുചാടി നിഗമനങ്ങളിലേക്ക് പോകരുത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

മീറ്റിംഗുകൾ, അഭിമുഖങ്ങൾ അല്ലെങ്കിൽ ചർച്ചകൾ എന്നിങ്ങനെ എന്തെങ്കിലും പദ്ധതികൾ ഉണ്ടെങ്കിൽ നിങ്ങൾ വളരെ കരുത്തോടെ നിൽക്കണം. എന്നിരുന്നാലും ഒരേ സാഹചര്യം ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ആവർത്തിക്കേണ്ടതുണ്ടെങ്കിൽ, നിങ്ങൾ അത്ര ഭാഗ്യമുള്ള ആളായിരിക്കില്ല. അതുകൊണ്ടാണ് ഇപ്പോൾ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച ജോലി തന്നെ ചെയ്യുക എന്നത് പ്രധാനപ്പെട്ടതാകുന്നത്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook