നിങ്ങളുടെ ഇന്നത്തെ ദിവസം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ഇന്നൊരു ഏറ്റുമുട്ടല്‍ മുന്നില്‍ കാണുന്നുണ്ട്. അപ്പോഴും, മറ്റാരെയെങ്കിലും ബുദ്ധിമുട്ടിക്കുകയോ സാമ്പത്തിക ധാരണയില്‍ തെറ്റ് വരുത്തുകയോ ചെയ്താല്‍ മാത്രമേയുള്ളൂ. ചൂതാട്ടത്തിന് പറ്റിയ ദിവസമാണ്. അതുകൊണ്ട് തന്നെ മോഹന വാഗ്ദാനങ്ങളില്‍ നിന്നും മാറി നില്‍ക്കുക.

Read Here: Horoscope of the Week (Oct 27-Nov 2 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ജ്യോതിഷത്തിന്റെ നിയമം പ്രകാരം, എല്ലാ തീവ്ര സാഹചര്യങ്ങള്‍ക്കും തുല്യവും വിപരീതവുമായൊരു സാഹചര്യമുണ്ടാകും. അങ്ങനെയാണ് സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്. അതുകൊണ്ട് തന്നെ ഒരു തീരുമാനം പൂര്‍ണമായും മാറ്റാനുള്ള സാധ്യതയുണ്ട്.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

പിഴവുകള്‍ പലതുമുണ്ടാകാന്‍ സാധ്യതയുള്ളൊരു സമയമാണ്. പല തെറ്റായ തീരുമാനങ്ങളുമെടുക്കും. അതുകൊണ്ട് നിങ്ങളുടെ തെറ്റിന്റെ കുറ്റങ്ങള്‍ സ്വയം അംഗീകരിക്കുക. നിങ്ങള്‍ക്ക് സ്വയം മെച്ചപ്പെടുത്തുന്നതിന് അവ ഉപകരിക്കും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

എന്ത് എങ്ങനെ ചെയ്യണമെന്ന് നിങ്ങള്‍ക്ക് മാത്രമാണ് കൃത്യമായി അറിയുന്നത്. പ്രശ്‌നം, ഇപ്പോള്‍ നിങ്ങള്‍ പ്രായോഗികതയ്ക്കല്ല പ്രാധാന്യം നല്‍കുന്നത് എന്നതാണ്. അതുകൊണ്ട് പ്രധാനപ്പെട്ട പല വിവരങ്ങളും നഷ്ടപ്പെടാന്‍ മാത്രം അക്ഷമരാകും നിങ്ങള്‍. പക്ഷെ അക്ഷമ നിങ്ങളുടെ ചെറിയ ദൗര്‍ബല്യമാണ്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

പങ്കാളിയുടെ ഉപദേശത്തില്‍ നിങ്ങള്‍ക്ക് മടുപ്പ് അനുഭവപ്പെടും. പക്ഷെ അവര്‍ക്കൊപ്പം നിന്നേ ഇപ്പോള്‍ പറ്റൂ. യാത്രയുമായി ബന്ധപ്പെട്ട നക്ഷത്രങ്ങള്‍ വളരെ ശക്തരാണ്. പക്ഷെ എവിടേക്കാണ് പോകേണ്ടത് എന്നതില്‍ നിങ്ങള്‍ക്ക് വ്യക്തതയില്ല. സാധാരണ സ്ഥലത്തേക്കാള്‍ നല്ലത് വ്യത്യസ്തമായ, മനസിന് നല്ല ചിന്തകള്‍ നല്‍കുന്ന ഇടം തിരഞ്ഞെടുക്കുകയാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

പ്രശ്‌നങ്ങളില്ലാതെ, ആയാസ രഹിതമായി മുന്നോട്ട് പോകുന്ന ജീവിതം പൊടുന്നനെ സങ്കീര്‍ണമായേക്കും. കാര്യങ്ങളെ തെറ്റിദ്ധരിക്കുന്ന സ്വഭാവമാണ് കാരണം. അതുകൊണ്ട് അത്തരക്കാരെ തിരുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

പൊതുവെ കാര്യമായതൊന്നും സംഭവിക്കാത്തൊരു ദിവസമാണിത്. അപ്പോഴും നിരാശ വേണ്ട, ഒട്ടും പ്രതീക്ഷിക്കാത്ത ചിലത് നേടാന്‍ നിങ്ങള്‍ക്കാകും. സമാധാനം സൃഷ്ടിക്കാനുള്ള നിങ്ങളുടെ കഴിവ് വളരെയധികം ഗുണം ചെയ്യും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിയമം പാലിക്കുകയും ലോകത്തെ ശരിയായ വ്യവസ്ഥയിലേക്ക് കൊണ്ടു വരികേയും ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. സുഹൃത്തുക്കളും അടുപ്പക്കാരുമായിരിക്കും അതിന്റെ അര്‍ഹരാവുക. അവര്‍ അതിര്‍ത്തി രേഖ കടന്നിരിക്കുകയാണ്. അവരെ തിരികെ കൊണ്ടു വരേണ്ടത് നിങ്ങളുടെ ജോലിയാണ്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

സാഹചര്യങ്ങള്‍ സമ്മര്‍ദ്ദം നിറഞ്ഞതാകും പക്ഷെ നല്ല അര്‍ത്ഥത്തിലായിരക്കുമെന്ന് മാത്രം. അടുത്ത ദിവസങ്ങള്‍ സന്തോഷകരമായിരിക്കും. എല്ലാ അര്‍ത്ഥത്തിലും ആസ്വദിക്കാനാകും. ആദ്യമെത്താനുള്ള ത്വരയും കാണുന്നു.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ചെറിയ യാത്രകള്‍ക്ക് അനുയോജ്യമാണ് ഈ സമയം. ചര്‍ച്ചകള്‍ക്കും മറ്റും പറ്റിയ ദിവസമാണ്. അപ്പോഴും നിങ്ങളുടെ ഉള്‍വിളിയെയാണ് പിന്തുടരേണ്ടത്. അത് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ടു തരും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

പറ്റാവുന്ന അത്ര യാത്രകള്‍ നടത്തുക. ചെറിയ യാത്രകള്‍ നടത്താന്‍ ഇതിലും മികച്ച സമയമില്ല. മറ്റുള്ളവര്‍ നേതൃത്വം ഏറ്റെടുക്കുന്നത് വരെ കാത്തിരിക്കേണ്ട. അല്ലാത്ത പക്ഷം ജീവിതം വെറുതെ കടന്നു പോകുന്നതായി തോന്നിയേക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ആളുകള്‍ക്ക് പിന്നാലെ പോകാനുള്ള നിങ്ങളുടെ ത്വരയാണ് ആകെയുള്ള പ്രശ്‌നം. തെറ്റിദ്ധാരണകള്‍ക്കും അന്തരഫലങ്ങളുണ്ടാകുമെന്ന് ഓര്‍ക്കുക. നിങ്ങളുടെ ലക്ഷ്യങ്ങളെ കുറിച്ച് ബോധ്യമുണ്ടാവണം. വരും ദിവസങ്ങളില്‍ നിങ്ങളോളം ആഴമുള്ള കാഴ്ചപ്പാട് മറ്റുള്ളവര്‍ക്കില്ലെന്ന് മനസിലാക്കി തരും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook