വൃശ്ചികം രാശി എന്തിനേയും അതി തീവ്രമായ ഉൾക്കൊള്ളാനുള്ള പ്രേരണ നൽകും. പ്രശ്നങ്ങളാണെങ്കിലും അങ്ങനെ തന്നെയായിരിക്കും. എന്നാൽ പ്രശ്നങ്ങളാണോ അനുരഞ്ജനമാണോ നമ്മുടെ വഴി എന്ന് ചിന്തിക്കുക. പ്രപഞ്ചത്തിലെ ഏറ്റവും ഉയർന്ന ശക്തി ഐക്യമാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് മിക്ക ജ്യോതിഷികളും സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കുന്നത്.
Horoscope Today November 02, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ശുഭാപ്തിവിശ്വാസത്തിനുള്ള സാധ്യത തെളിയുന്ന അന്തരീക്ഷണാണ്. എല്ലാവരും ഏറ്റവും നല്ലത് പ്രതീക്ഷിക്കുന്നു. മേടം രാശിക്കാരുടെ ഒരു പ്രശ്നം എപ്പോഴും മുകളിലേക്ക് പോകുന്നതിനെ കുറിച്ച് മാത്രം ചിന്തിക്കുന്നു എന്നതാണ്. അത്തരം അവസരങ്ങളിൽ ചില അടിസ്ഥാന കാര്യങ്ങൾ അവർ മറക്കുന്നു. പങ്കാളിക്ക് അവരെക്കൊണ്ട് സാധിക്കുന്ന തരത്തിൽ നിങ്ങളെ സഹായിക്കണം എന്നുണ്ടാകും. പക്ഷെ ആദ്യം നിങ്ങൾ ചോദിക്കണം.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
സാധാരണ ഗതിയിൽ നിങ്ങൾ വളരെയധികം സ്ഥിരതയുള്ള ആളുകളിൽ ഒരാളാണെങ്കിലും ചില അശ്രദ്ധകൾ നിങ്ങളെ മറ്റു കാര്യങ്ങളിലേക്ക് തള്ളിവിട്ടേക്കാം. കാര്യങ്ങളെ മെച്ചപ്പെടുത്താനും ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനുമുള്ള സമ്മർദത്തിലായിരിക്കും നിങ്ങൾ.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
എല്ലാ അർത്ഥത്തിലും ആദ്യ നീക്കത്തിന് പങ്കാളികളെ അനുവദിക്കുക. നിങ്ങൾ അൽപ്പം ശാന്തമായിരുന്ന്, ചില കാര്യങ്ങളെ വിധി പോലെ നടക്കാൻ വിടുകയാണെങ്കിൽ രസകരമായ ചില കാര്യങ്ങൾ സംഭവിക്കും. അവഗണിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന ഇടങ്ങളിൽ നിന്നെല്ലാം ചിലപ്പോൾ ക്ഷണങ്ങൾ ലഭിക്കാൻ സാധ്യത.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
വ്യാഴത്തോട് ചേർത്ത് സൂര്യൻ വളരെ ജ്വലിച്ചാണ് നിൽക്കുന്നത്. നിങ്ങളുടെ ജീവിത്തതെ തന്നെ മാറ്റി മറിച്ചേക്കാവുന്ന ഒഴിവാക്കാൻ സാധിക്കാത്ത ഒരു കാര്യം സംഭവിച്ചേക്കാം. അത് അനിവാര്യമാണ്. ഒരു ചെറിയ കാര്യത്തിന് വരും നാളുകളിൽ കാര്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നത് സാധ്യമാണോ?
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
മറ്റുള്ളവർ പറയുന്നതെന്താണെന്ന് ശ്രദ്ധാപൂർവ്വം കേൾക്കുകയും രസകരമായ ഓഫറുകൾ സ്വീകരിക്കുകയും ചെയ്യുക. വിദേശ സംസ്കാരങ്ങളിലും വിദേശ കാലാവസ്ഥകളിലുമുള്ള നിങ്ങളുടെ താൽപ്പര്യത്തെപ്പോലെ നിങ്ങളുടെ ജീവകാരുണ്യപരവും ആദർശപരവുമായ പ്രചോദനങ്ങൾ ഇപ്പോൾ പ്രവർത്തനക്ഷമമാകുന്നു.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )
വ്യാഴവുമായുള്ള സൂര്യന്റെ ബന്ധം ഈ ആഴ്ചയെക്കുറിച്ച് ഞാൻ ഇതിനകം പറഞ്ഞ കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നു. നിങ്ങൾക്കുള്ളിൽ ഇതുവരെ ഉപയോഗിക്കാത്തതും മാറ്റിവച്ചതുമായ സാഹസിക ഗുണങ്ങൾ പ്രയോജയനപ്പെടുത്തേണ്ട സമയമാണിത്.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
വാക്കുകൾ ഒന്ന് മാറ്റി ഉപയോഗിച്ചിരുന്നെങ്കിൽ എന്തെല്ലാം ബുദ്ധിമുട്ടുകളും നാടകങ്ങളും ഒഴിവാക്കാമായിരുന്നു എന്ന് നിങ്ങൾ ചിന്തിക്കും. എങ്കിലും ഏറെ പ്രതീക്ഷയോടെ നിങ്ങൾ ഭാവിയെ ഉറ്റുനോക്കും. പശ്ചാത്തപിക്കാൻ ഒരുനിമിഷം പോലുമില്ല. ചെയ്തത് ചെയ്തു. ഭാവിയിൽ മാറ്റി ചെയ്യും എന്ന് ഉറപ്പ് വരുത്തുക.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
വീട്ടിലുള്ള ആരോ എന്തോ നേടുന്നതിനായുള്ള പരിശ്രമത്തിലായിരിക്കും. പ്രശ്നം ഒഴിവാക്കണമെങ്കിൽ നിങ്ങൾ വഴി മാറിക്കൊടുക്കേണ്ടി വരും. നിങ്ങളുടെ വഴിയിൽ ചില പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ട്. വൈകാരിക അസ്വസ്ഥതകൾ പരിഹരിക്കുന്നതിന് നിങ്ങൾക്ക് ഒരു സുഹൃത്ത് ആവശ്യമായി വന്നേക്കാം.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
മാറ്റത്തെയും അരക്ഷിതാവസ്ഥയെയും നിങ്ങൾ ഭയപ്പെടുന്നില്ല, അതിനാൽ നിലവിലെ കാലയളവ് നിങ്ങളുടെ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണം. നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ പുലർത്തുക എന്നതാണ്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
എല്ലാവരേയും സുരക്ഷിതവും സുഖപ്രദവുമാക്കാൻ നിങ്ങൾ കഠിനമായി ശ്രമിക്കുന്നതായി തോന്നുന്നു. തീർച്ചയായും പങ്കാളികളും കുടുംബാംഗങ്ങളും സ്വയം പരിപാലിക്കാൻ പ്രാപ്തരാണ്. പക്ഷെ നിങ്ങൾ കൂടെയുള്ളത് അവർക്ക് സന്തോഷം നൽകും. പക്ഷേ, എന്റെ അഭിപ്രായത്തിൽ, നിങ്ങൾ ശമ്പളമില്ലാത്ത ഒരു ദാസനാണെന്ന് ആരെങ്കിലും ചിന്തിക്കാൻ ഒരു കാരണവുമില്ല.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
ചില സമ്മർദ്ദങ്ങൾ വ്യക്തിപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായകമായേക്കാം. അതേസമയം, വിജയിക്കണമെങ്കിൽ വഴക്കവും വിട്ടുവീഴ്ചയും അനിവാര്യമാണെന്ന് സമ്മതിക്കാൻ നിങ്ങൾ തയ്യാറായിരിക്കണം. കാറ്റ് വീശുന്ന ഗതി മനസിലാക്കുക, തുടർന്ന് നിങ്ങളുടെ തീരുമാനം എടുക്കുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങളുടെ വിശ്വാസങ്ങളിലേക്ക് മറ്റുള്ളവരെ പരിവർത്തനം ചെയ്യുന്നതിനുള്ള ആവേശം നിങ്ങളിൽ നിറഞ്ഞിരിക്കും. എന്നിട്ടും നിങ്ങൾ മനസ്സിലാക്കേണ്ടത് സത്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ മറ്റുള്ളവരെക്കാൾ വളരെ മുമ്പുള്ളതാണെന്നും അതിനാൽ നിങ്ങളുടെ ചിന്തകളുമായി പൊരുത്തപ്പെടുന്നതിൽ അവർ പരാജയപ്പെട്ടേക്കാമെന്നുമാണ്