ഇന്നത്തെ ദിവസം

ഇടവം രാശിയാണ് ഈ ആഴ്ചത്തെ എൻ്റെ ചിഹ്നം. നിങ്ങൾക്ക് അറിയില്ല എങ്കിൽ ഞാൻ പറയട്ടെ, ഇതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട ചിഹ്നം. ഇടവം രാശിക്കാർ ക്ഷോഭിക്കുകയാണെങ്കിൽ അവർ ഭീതിജനിപ്പിക്കുന്ന വിധം പെരുമാറും. അതേസമയം, പ്രകോപനം ഒന്നുംതന്നെ ഇല്ലെങ്കിൽ അവർ വളരെ സാവധാനത്തോടെ ജീവിതത്തെ ആസ്വദിക്കുന്നവരുമാണ്. അവർ ഈ ലോകത്തിലെ ആനന്ദത്തെ സ്നേഹിക്കുന്നു, അവർ ഒരുപാട് സ്നേഹവും കരുതലും അർഹിക്കുന്നു. അപ്പോൾ, ഇപ്പോൾ നിങ്ങൾക്ക് അറിയാമല്ലോ!

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

എല്ലാ സാമ്പത്തിക ഇടപാടുകളിലും ശ്രദ്ധ കാണിക്കാൻ ഞാൻ നിങ്ങളെ ഉപദേശിച്ചുകൊള്ളട്ടെ? ഇന്നത്തെ ഐതിഹാസികമായ ഗ്രഹങ്ങളുടെ സ്വാധീനം, അത്ഭുതകരമായ വ്യാപ്തിയുള്ള പ്രഭാവങ്ങൾ സൃഷ്ടിക്കാം. എന്നാൽ, അത് നിങ്ങളുടെ സാമ്പത്തിക, വൈകാരിക, ഭൗതിക സുരക്ഷയിലാകും ഏറ്റവുമധികം സ്വാധീനം ചെലുത്തുക. ഒരു സമ്മാനത്തിന് വേണ്ടി മത്സരിക്കുകയാണെങ്കിൽ, എല്ലാം നൽകി ജയിക്കാൻ തയ്യാറാകുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഇന്നത്തെ ഗ്രഹങ്ങള്‍ നിങ്ങളെ വളരെ വേഗത്തിൽ മുന്നോട്ടേക്ക് നയിക്കുന്നു. നിങ്ങൾ വ്യക്തിപരമായി വിജയിക്കാനുള്ള സാധ്യത ഇനി കുറച്ചു നാളത്തേക്ക് വളരെ കൂടുതലാണ്. നേരത്തെ തയ്യാറാക്കിയ പദ്ധതികളോടൊപ്പം മുന്നോട്ട് തന്നെ പോകുക, എന്നാൽ ഒരു ഏറ്റുമുട്ടലിലേക്ക് നയിക്കുന്നതോ അല്ലെങ്കിൽ ഒരു വഞ്ചനയ്ക്ക് സാധ്യത നൽകുന്നതോ ആയ എല്ലാംതന്നെ മുന്നിൽ നിന്നും നീക്കം ചെയ്യുക.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

എന്താണ് നടക്കുന്നതെന്നു നിങ്ങൾക്ക് അറിയാമെന്നു നിങ്ങൾ സങ്കൽപ്പിക്കും, എന്നാൽ നിങ്ങൾക്ക് തെറ്റിയിരിക്കുന്നു. നിങ്ങൾ എന്തെങ്കിലും കാര്യത്തിനെ തെറ്റിദ്ധരിക്കുന്നത് പതിവില്ലാത്ത കാര്യമാണ്. എല്ലാ നിയമപരവും, വിദേശവും, യാത്രപരവുമായ കാര്യങ്ങൾക്ക് ശരിയായ ഉപദേശം തേടുക. എന്തുതന്നെ ആയാലും നിങ്ങൾ ശരിയായ രീതിയിൽ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെങ്കിൽ, കളിയിൽ നിങ്ങൾക്ക് മുന്നിട്ട് നിൽക്കാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളെ സംരക്ഷിക്കണമെന്ന് നിങ്ങൾ ആഗ്രഹിച്ചു പോകുന്ന രണ്ട് ഗ്രഹങ്ങളാണ് ശുക്രനും വ്യാഴഗ്രഹവും. നിങ്ങളുടെ ഭാഗത്തു നിന്നുള്ള ഉദാരത നിങ്ങൾക്ക് പുതിയ സുഹൃത്തുക്കളെ നൽകുകയും ആളുകളിൽ മതിപ്പുളവാക്കുകയും ചെയ്യും. ഇതു നിങ്ങളെ ഇപ്പോൾ സംരക്ഷിക്കുകയും ഭാവിയിലേക്ക് മിത്രങ്ങളെ നൽകുകയും ചെയ്യും, എന്തെങ്കിലും നേടുവാനായി ആദ്യം നൽകുക തന്നെവേണം .

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഗ്രഹങ്ങളുടെ ഒരുപാട് പ്രവർത്തനങ്ങളും, പ്രത്യേകിച്ച് സൂര്യന്റെയും ചന്ദ്രന്റെയും കോണുകൾ വെച്ചുനോക്കുമ്പോൾ നിങ്ങൾ ശ്രദ്ധാകേന്ദ്രമാകാൻ സാധ്യതയുണ്ട്. എന്നാൽ നിങ്ങൾക്കെതിരെ വരാൻ സാധ്യതയുള്ള പ്രശ്നങ്ങളെ ശ്രദ്ധിക്കുകയും, അതിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയും ചെയ്യുക. വൈകാരികമായി കുടുംബ ബന്ധങ്ങൾക്കാണ് ആദ്യ സ്ഥാനം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

അവഗണിക്കപ്പെടുകയും, തെറ്റായ രീതിയിൽ മറ്റുള്ളവർ നിങ്ങളോട് അധികാരപൂർവ്വം ഇടപഴകുകയും, നിങ്ങളുടെ താല്പര്യങ്ങളെ തള്ളിക്കളയുകയും ചെയ്യപ്പെട്ട ഒരാളാണ് നിങ്ങളെന്നു എനിക്കുറപ്പുണ്ട്, എന്നാൽ അതെല്ലാം ജീവിതമെന്ന വിപുലമായ ചിത്രത്തിരശ്ശീലയുടെ ഭാഗമാണ്. ലോകം നിങ്ങളോട് ന്യായരഹതിമായി പെരുമാറുന്നു എന്ന് പരാതിപ്പെട്ടു ഇരിക്കേണ്ട സമയമല്ല ഇത്. മറ്റുള്ള എല്ലാരേയും പോലെ നിങ്ങളും അതിനോടൊപ്പം ജീവിച്ചേ മതിയാവുകയുള്ളു.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

പ്രതീക്ഷിക്കാതെ നിങ്ങളുടെ തൊഴിലിടത്തിൽ നടന്ന ചില പുരോഗതികൾ നിങ്ങളുടെ ആത്മവിശ്വാസത്തെയോ പ്രതിബദ്ധതയെയോ ബാധിച്ചിട്ടില്ല. അതിൽ നിന്നെല്ലാം മാറി, നിങ്ങളുടെ ഔദ്യോഗികമോ ലൗകികമോ ആയ അഭിലാഷങ്ങളിൽ ഇടിവ് വന്നിട്ടുണ്ടെങ്കിൽ അതിന്റെ ശരിയായ കാരണം മറ്റെവിടെയോ ആണെന്ന് ഞാൻ സംശയിക്കുന്നു. അഗാധമായ ബന്ധം ഒരുപക്ഷേ അമൂല്യമായിരിക്കാം, എന്നാൽ ഉദാരമായൊരു ഭാവപ്രകടനം അത്രതന്നെ മൂല്യമുള്ളതാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

കുറെ നാളുകൾക്ക് ശേഷം ഏറ്റവും സങ്കീര്‍ണ്ണമായ ചന്ദ്രഘടനയാണ് ഇന്ന് കാണപ്പെടുന്നത്. നിങ്ങൾ വ്യക്തിപരമായി പ്രശാന്തമായ സമയമാണ് ആസ്വദിക്കുന്നതെങ്കിലും ആവേശം നൽകുന്ന വർത്തയാകും ഉണ്ടാവുക. എല്ലാ പുതിയ ബന്ധങ്ങൾക്കും ഇതിൽ രണ്ടിരട്ടി പ്രാധാന്യമുണ്ട്, അതിനാൽ ഹൃദയത്തിൽ പ്രതീക്ഷയോടെ മുന്നോട്ട് പോവുക

ധനു രാശി (നവംബർ 23 -ഡിസംബർ 22)

ഇപ്പോൾ നടക്കുന്ന എല്ലാ നല്ല ഗ്രഹപരമായ പ്രവർത്തികളെയും കടിഞ്ഞാണിട്ട് സൂക്ഷിച്ചു നിങ്ങളുടെ കുലീനവും, ധർമപരവും നിസ്വാർത്ഥവുമായ സഹജവാസനയിലേക്ക് നയിക്കുക. നിങ്ങളുടെ വ്യക്തിപരമായ താല്പര്യത്തിനു പോകാനോ, അല്ലെങ്കിൽ കാര്യങ്ങളുടെ മഹത്തായ പദ്ധതികളുടെ കൂട്ടത്തിൽ ഭൗതിക സുരക്ഷാ എന്നത് വളരെ താൽക്കാലികമായ ഒന്നാണെന്നുള്ള തിരിച്ചറിവിലൂടെ ഉചിതമായ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം അന്തിമമായി നിങ്ങളുടെ പക്കലാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഇന്ന് ഗ്രഹങ്ങളുടെ പ്രബലമായ നിരയുണ്ടാകുന്ന ദിവസമാണ്. എന്നാൽ നിങ്ങളിതിൽ നേരിട്ട് ഇടപെടുമോ അതോ മാറിനിന്നു വീക്ഷിക്കുന്ന ഒരാളായി നിൽക്കുമോ എന്നത് തീർച്ചയില്ലാത്ത കാര്യമാണ്. രണ്ടാമത്തെ കാര്യം നടക്കാൻ സാധ്യതയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ആ രീതിയിൽ നിങ്ങളുടെ പങ്കാളികൾ കാര്യങ്ങൾ നേരിടുമ്പോൾ നിങ്ങൾക്ക് ഇടപെടാതെ നിലനിൽക്കാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളിൽ കുറച്ചു കാലത്തേക്ക് പ്രഭാവം സൃഷ്ടിക്കാൻ സാധ്യതയുള്ള ചാന്ദ്ര ക്രമമാണ് നിലനിൽക്കുന്നത്. ഇത് നിങ്ങളെ ചെറിയ രീതിയിലെങ്കിലും നിങ്ങളുടെ ഗതിയിൽ നിന്നും വ്യതിചലിപ്പിച്ചില്ലെങ്കിൽ, നിങ്ങളുടെ നക്ഷത്രങ്ങളുമായി നിങ്ങൾ പൊരുത്തപ്പെടുന്നില്ല എന്നാണർത്ഥം. എന്തൊക്കെ ആണെങ്കിലും ഇതെല്ലാം സുഖകരമായിരിക്കുമെന്ന് ആരും വാക്ക് നല്കിയിരുന്നില്ലലോ

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

സൂര്യനും വ്യാഴവും തമ്മിലുള്ള ഉപകാരപ്രദമായ ഭാവം, നിങ്ങളെ പിന്നെയും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന കരുണയുള്ള ഒരുപാട് ഗ്രഹങ്ങളുടെ നിരയിൽ ഒന്നുമാത്രമാണ്. പരിഹാരം കണ്ടെത്തേണ്ട ഒരു ഗൂഢമായ രഹസ്യം നിലനിൽക്കുന്നുണ്ടാകാം. ഉത്തരങ്ങൾ അടുത്ത മാസം വരാം, എന്നാലും മൊത്തമായൊരു രൂപം ലഭിക്കണമെങ്കിൽ ഇനിയും മൂന്നു മാസം വേണ്ടി വരും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook